ചൈനീസ് പ്രസിഡൻ്റ് ഷി ജിങ്ങ് പിങ്ങിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ. ഷി ജിൻ പിങ്ങ് രാജിവെക്കണം എന്നും കൊവിഡ് ലോക്ക്ഡൗൺ അവസാനിപ്പിക്കണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യതലസ്ഥാനമായ ഷാങ്ങ്ഹായിൽ നടന്ന പ്രതിഷേധത്തിൽ മെഴുകുതിരി കത്തിച്ചാണ് സമരക്കാർ പ്രസിഡൻ്റിനും കൊവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ രംഗത്തുവന്നത്. ഉറുംഖിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ തീപിടുത്തമുണ്ടായി 10 പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു എന്ന് വിവിധ ദൃശ്യങ്ങൾ തെളിയിച്ചിരുന്നു. തീപിടിച്ച കെട്ടിടം […]
World
ബ്രസീലിലെ സ്കൂളുകളിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്
തെക്കുകിഴക്കൻ ബ്രസീലിലെ രണ്ട് സ്കൂളുകൾക്ക് നേരെ തോക്കുധാരി നടത്തിയ വെടിവയ്‌പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്കൂളിലും മറ്റൊരു സ്വകാര്യ സ്കൂളിലുമാണ് വെടിവയ്പ്പ് നടന്നത്. വെള്ളിയാഴ്ച രാവിലെയോടെ സ്കൂളിൽ അതിക്രമിച്ചു കയറിയ അക്രമി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പിന്നീട് ഇയാൾ സമീപമുള്ള മറ്റൊരു സ്കൂളിൽ എത്തി, […]
സൗദിയില്‍ നാശം വിതച്ച് പെരുമഴ; മക്കയിലേക്കുള്ള റോഡുകള്‍ പൂട്ടി; ജിദ്ദയില്‍ രണ്ട് മരണം
സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീരദേശ നഗരമായ ജിദ്ദയില്‍ കനത്ത മഴയും അതിശക്തമായ കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ശക്തിമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കുകയും വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തു. മരണപ്പെയ്ത്തില്‍ റോഡുകള്‍ മുങ്ങിയതിനെത്തുടര്‍ന്ന് നിരവധി കാറുകളാണ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തകരെത്തി വാഹനങ്ങള്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു. കനത്ത മഴയെത്തുടര്‍ന്ന് അധികൃതര്‍ മക്കയിലേക്കുള്ള റോഡുകള്‍ അടച്ചുപൂട്ടി. കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുന്‍സിപ്പാലിറ്റി അറിയിച്ചു. നാശനഷ്ടങ്ങള്‍ കണക്കാക്കി […]
തുര്‍ക്കിയില്‍ 5.9 തീവ്രതയില്‍ ഭൂചലനം; 68 പേര്‍ക്ക് പരുക്ക്
തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 68 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. വടക്കുകിഴത്ത് തുര്‍ക്കിയില്‍ ബുധനാഴ്ചയുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു. ഇസ്താംബൂളില്‍ നിന്ന് ഏതാണ്ട് 200 കിലോമീറ്റര്‍ അകലെ ദൂസ് പ്രവിശ്യയിലെ ഗോള്‍കായ നഗരത്തിലാണ് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ഭൂചലനം. വലിയ ശബ്ദവും കെട്ടിടങ്ങള്‍ തകരുന്നതും കണ്ട് പരിഭ്രാന്തരായ ആളുകള്‍ ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പലര്‍ക്കും പരുക്കേറ്റത്. പല ആളുകളും ഫഌറ്റുകളിലെയും മറ്റും ഉയരങ്ങളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വലിയ […]
ഡല്‍ഹി തെരുവുകളില്‍ ഓട്ടോയില്‍ കറങ്ങി യുഎസ് വനിതാ നയതന്ത്രജ്ഞര്‍
സുരക്ഷാഭടന്മാരില്ലാതെ, ആഡംബരങ്ങളൊഴിവാക്കി ഓട്ടോറിക്ഷയില്‍ തലസ്ഥാന നഗരിയില്‍ ഇറങ്ങിയിരിക്കുകയാണ് നാല് യുഎസ് വനിതാ നയതന്ത്രജ്ഞര്‍. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളോ സുരക്ഷാ ഭടന്മാരോ ഇല്ലാതെയാണ് ഇവര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നത്. ആന്‍ എല്‍ മേസണ്‍, റൂത്ത് ഹോംബെര്‍ഗ്, ഷെറീന്‍ ജെ കിറ്റര്‍മാന്‍, ജെന്നിഫര്‍ ബൈവാട്ടേഴ്‌സ് എന്നിവരാണ് ഈ വനിതാ നയതന്ത്രജ്ഞര്‍. തങ്ങളുടെ ഔദ്യോഗിക യാത്രകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജോലികള്‍ക്കും ഈ ഓട്ടോകള്‍ സ്വയം ഓടിച്ചുകൊണ്ട് പോകാനാണ് ഇവരുടെ തീരുമാനം. വിനോദത്തിന് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്കൊരു മാതൃക കാണിക്കാനും കൂടിയാണ് […]
തായ്‌ലൻഡിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, 30 ഓളം പേർക്ക് പരുക്കേറ്റു
തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ലോകത്ത് എല്ലാ 11 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു : യുഎൻ
ലോകത്ത് എല്ലാ പതിനൊന്ന് മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ഒരു വനിതയോ പെൺകുട്ടിയോ, പങ്കാളിയാലോ അടുത്ത കുടുംബംഗത്താലോ കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. സ്ഥിതി വിവരങ്ങളെ ഉദ്ധരിച്ച് യു.എൻ സെക്രറി ജനറൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 15-49 നും ഇടയിൽ പ്രായമുള്ള എല്ലാ 10 വനിതകളിലും ഒരാൾ ലൈംഗിക-മാനസ്സിക അതിക്രമങ്ങളുടെ ഇരയാണ്. കോറോണാ വ്യാപനത്തിന് ശേഷം 4 ൽ 1 വനിതയും കുടുംബ പ്രശ്‌നങ്ങൾ നേരിടുന്നവരാണെന്നും യു.എൻ പറയുന്നു. ലോകത്തെ എല്ലാ രാജ്യങ്ങളും വനിതകളുടെ അവകാശങ്ങൾക്കായുള്ള അവബോധം സ്യഷ്ടിക്കാൻ 50 […]
ദുരന്തഭൂമിയായി ഇന്തോനേഷ്യ; ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി
ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി. പശ്ചിമ ജാവാ പ്രവശ്യയില്‍ നിന്നുണ്ടായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിയാന്‍ജൂര്‍ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ നിരവധി വീടുകള്‍ക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിനും കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ഏജന്‍സി ഒരു പ്രസ്താവനയില്‍ പറഞ്ഞു. നാശനഷ്ടത്തിന്റെ മുഴുവന്‍ വ്യാപ്തിയും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത് തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് […]
ഇന്തോനേഷ്യൻ ഭൂകമ്പത്തിൽ 44 മരണം, 300 പേർക്ക് പരുക്ക്
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 44 ഓളം പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ‘വിവരമനുസരിച്ച് 20 ഓളം പേർ മരിച്ചു, കുറഞ്ഞത് 300 പേർ ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിൽ ഭൂരിഭാഗം പേർക്കും ഒടിവുകൾ ഉണ്ടായിട്ടുണ്ട്’ – സിയാൻജൂറിന്റെ അഡ്മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ ബ്രോഡ്കാസ്റ്റർ മെട്രോ ടിവിയോട് പറഞ്ഞു. “ഇത് ഒരു ആശുപത്രിയിൽ നിന്നുള്ളതാണ്, സിയാൻജൂരിൽ നാല് ആശുപത്രികളുണ്ട്,” അദ്ദേഹം വ്യക്തമാക്കി. മരണത്തിന്റെയും […]
അമേരിക്കൻ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി; കിം ജോങ് ഉൻ
അമേരിക്കയുടെ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി നൽകുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങ്ങിന്റെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് കിം നേരിട്ട് മേൽനോട്ടം വഹിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഉത്തരകൊറിയയെ ആണവ രാഷ്ട്രമായി പ്രഖ്യാപിച്ചതുമുതൽ, സംയുക്ത സൈനികാഭ്യാസമുൾപ്പെടെയുള്ള പ്രാദേശിക സുരക്ഷാ സഹകരണം വാഷിംഗ്ടൺ വർധിപ്പിച്ചിട്ടുണ്ട്. തന്റെ മകൾക്കും ഭാര്യക്കുമൊപ്പം കിം വിക്ഷേപണത്തിൽ പങ്കെടുത്തതായും സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിമ്മിന്റെ മക്കളെ കുറിച്ച് സംസ്ഥാന മാധ്യമങ്ങൾ പരാമർശിക്കുന്നത് വളരെ അപൂർവമാണ്. കഴിഞ്ഞ ദിവസമാണ് […]