അയോധ്യയിൽ പ്രാണപ്രതിഷ്‌ഠയ്‌ക്ക് മുന്നോടിയായി ഖലിസ്ഥാൻ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ. തീവ്രവാദ ബന്ധമാരോപിച്ച് യു.പി ഭീകരവിരുദ്ധ സേന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കാനിരിക്കെയാണ് രാജസ്ഥാനിൽ നിന്നുള്ള ശങ്കർ ദുസാദ്, അജിത് കുമാർ ശർമ്മ, പ്രദീപ് പൂനിയ എന്നിവരെ പിടികൂടിയത്. അയോധ്യയിലെ പുതിയ മാപ്പ് തയ്യാറാക്കുന്നതിനിടയിലാണ് അറസ്റ്റ് എന്ന് പൊലീസ് അറിയിച്ചു.പിടിയിലായവർക്ക് ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് യു.പി പൊലിസ് ആരോപിക്കുന്നത്. വ്യാഴാഴ്ചയാണ് മൂവരേയും കസ്റ്റഡിയിലെടുത്തതെന്ന് പൊലിസ് അറിയിച്ചു. ശങ്കർ ദുസാദും പ്രദീപ് പൂനിയയും രാജസ്ഥാനിലെ […]
World
‘സ്‌ലിം’ നാളെ ചന്ദ്രനിലിറങ്ങും; സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമാകാൻ ജപ്പാൻ
ന്ത്യയുടെ ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് പിന്നാലെ ഏഷ്യയിൽ നിന്ന് മറ്റൊരു രാജ്യം കൂടി ചന്ദ്രനിലിറങ്ങാൻ ഒരുങ്ങുന്നു. ജപ്പാന്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ജക്സയുടെ സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ(SLIM) എന്ന സ്‌ലിം ആണ് വെള്ളിയാഴ്ച ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് തയ്യാറെടുക്കുന്നത്. 2023 സെപ്റ്റംബർ ആറിനാണ് എച്ച്-2 റോക്കറ്റിൽ ജപ്പാൻ സ്‌ലിം വിക്ഷേപിച്ചത്. ഡിസംബർ 25നാണ് സ്‌ലിം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. SLIM അതിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറ ഉപയോഗിച്ച് ചന്ദ്ര ഭൂപ്രദേശത്തിന്റെ പുതിയ ചിത്രങ്ങൾ പകർത്തി. […]
തായ്‌ലൻഡിലെ പടക്ക ഫാക്ടറിയിൽ സ്‌ഫോടനം: 18 പേർ മരിച്ചു
തായ്‌ലൻഡിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 18 മരണം. സെൻട്രൽ സുഫാൻ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗൺഷിപ്പിന് സമീപം ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. മരണനിരക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിൽ അടുത്തുള്ള മറ്റ് വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. പടക്കശാലകളിൽ പൊട്ടിത്തെറികൾ തായ്‌ലൻഡിൽ അസാധാരണമല്ല. കഴിഞ്ഞ വർഷം തെക്കൻ നാരാതിവാട്ട് പ്രവിശ്യയിലെ സുംഗൈ കോലോക് പട്ടണത്തിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
എന്താണ് ഇന്ത്യക്ക് മാലിദ്വീപ്? മുറിച്ചെറിയാൻ ഒരുങ്ങുന്ന ഇന്ത്യ-മാലിദ്വീപ് ബന്ധം
എന്താണ് ഇന്ത്യക്ക് മാലിദ്വീപ്? പതിറ്റാണ്ടുകളുടെ രഷ്ട്രീയബന്ധം, നൂറ്റാണ്ടുകളുടെ സാംസ്കാരിക ബന്ധം, സഹസ്രാബ്ധങ്ങളായുള്ള ഭൂമിശാസ്ത്ര ബന്ധം. അതിനെ ശരിക്കും ചരിത്രപരമായി ഒരു പൊക്കിൾക്കൊടി ബന്ധം എന്നു വിളിക്കാം. ആ ബന്ധം മുറിച്ചെറിയാൻ എന്തുകൊണ്ട് പ്രസിഡൻറ് മുഹമ്മ്ദ് മൂയിസു തീരുമാനിച്ചു. ഇന്ത്യ ഔട്ട് എന്ന് തീവ്രസംഘടനകൾ മാത്രം അവിടെ ഉയർത്തിയിരുന്ന ആ നിലപാട് എന്തുകൊണ്ട് പ്രസിഡൻറു തന്നെ സ്വന്തം ശബ്ദത്തിൽ ആവർത്തിച്ചു? ചരിത്രത്തിലേക്കും വസ്തുതകളിലേക്കുമുള്ള വെർച്വൽ യാത്ര നമ്മൾ ഇവിടെ ആരംഭിക്കുകയാണ്.(India Maldives relation history and facts) ആരാണ് […]
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്കായുള്ള തെരഞ്ഞെടുപ്പ്; ഡോണൾഡ് ട്രംപിന് ജയം
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്കായുള്ള തെരഞ്ഞെടുപ്പിൽ ട്രംപിന് ജയം. അയോവ കോക്കസിൽ ട്രംപ് വിജയിച്ചു. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപിന്റെ വിജയം. രക്തമുറഞ്ഞ് പോകുന്ന തണുപ്പിനേയും മറികടന്നാണ് വോട്ടർമാർ ട്രംപിനായി അണിനിരന്നത്. ജനുവരി 15, പ്രാദേശിക സമയം വൈകീട്ട് 7 മണിക്കാണ് അയോവ കോക്കസ് ആരംഭിച്ചത്. നിയമനടപടി നേരിടുന്നുണ്ടെങ്കിലും, മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ട്രംപിന് കടുത്ത പിന്തുണയുണ്ടെന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടുന്നത്.സാമ്പത്തികവും, കുടിയേറ്റവുമാണ് വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന […]
ഗോളാഘോഷത്തിൽ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെപ്പറ്റി സൂചന; ഇസ്രയേൽ താരം തുർക്കിയിൽ അറസ്റ്റിൽ
ഗോളടിച്ചതിനു ശേഷമുള്ള ആഘോഷത്തിൽ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെപ്പറ്റി സൂചിപ്പിച്ച ഇസ്രയേൽ ഫുട്ബോൾ താരം തുർക്കിയിൽ അറസ്റ്റിൽ. അൻ്റലിയാസ്പൊർ താരമായ സഗിവ് ജെഹെസ്കയാണ് അറസ്റ്റിലായത്. വെറുപ്പ് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇസ്രയേൽ ദേശീയ ടീമിനായി 8 തവണ കളത്തിലിറങ്ങിയ 28കാരനായ താരത്തെ ക്ലബ് സസ്പൻഡ് ചെയ്തുകഴിഞ്ഞു. ട്രാബ്സോൺപോർ ക്ലബിനെതിരെ ഗോൾ നേടിക്കഴിഞ്ഞ് ആഘോഷിക്കുമ്പോൾ കയ്യിലെ ബാൻഡേജിലാണ് വിവാദ സന്ദേശം രേഖപ്പെടുത്തിയിരുന്നത്. ’10 ദിവസം, 07/10′ എന്നതായിരുന്നു സന്ദേശം. യുദ്ധം തുടങ്ങി 100 ദിവസമായെന്നും ഒക്ടോബർ […]
‘ജിഡിപിയുടെ മൂന്നിൽ രണ്ടു ഭാഗം; വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡി’; ബുക്കിങ്ങ് പുനരാരംഭിക്കാൻ അഭ്യർഥിച്ച് ട്രാവൽ ഏജൻസി
മാലദ്വീപിലേക്കുള്ള ടൂറിസ്റ്റ് ബുക്കിങ്ങുംകൾ പുനരാരംഭിക്കാൻ അഭ്യർഥിച്ച് മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഓപറേറ്റേഴ്‌സ്. വിമാന യാത്രകൾ റദ്ദാക്കിയ ട്രാവൽ ഏജൻസിയായ ഈസി ട്രിപ്പിനോടാണ് ട്രാവൽ ഏജൻസിയുടെ അഭ്യർഥന. ഈസി ട്രിപ് സിഇഒ നിഷാന്ത് പിറ്റിയെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയിലാണ് അഭ്യർഥന. വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡിയായി നിലകൊള്ളുന്നു. വിനോദസഞ്ചാരം ജിഡിപിയുടെ മൂന്നിൽ രണ്ടു ഭാഗവും സംഭാവന ചെയ്യുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏകദേശം 44,000 മാലദ്വീപുകാർക്ക് ഉപജീവനമാർഗം നൽകുകയും ചെയ്യുന്നു. എന്ന് പ്രസ്താവനയിൽ പറയുന്നു. […]
ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ; ഷെറിംഗ് തോബ്‌ഗെ പ്രധാനമന്ത്രി; അഭിനന്ദിച്ച് മോദി
ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ. ഷെറിംഗ് ടോബ്ഗേ വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പിൽ 47 സീറ്റിൽ 30 സീറ്റുകളിലും വിജയിച്ചാണ് തോബ്‌ഗെയുടെ പിഡിപി പാർട്ടി അധികാരത്തിലേറിയത്. ഭൂട്ടാൻ ടെൻഡ്രൽ പാർട്ടി 17 സീറ്റുകളും നേടി. 2008-ൽ രാജവാഴ്ച അവസാനിച്ചതിന് ശേഷം രാജ്യത്ത് നടന്ന രാജ്യത്തെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്. ഇരുപാർട്ടികളിലും നിന്ന് 94 സ്ഥാനാർത്ഥികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. നവംബറിലായിരുന്നു ആദ്യ റൗണ്ട് നടന്നത്. ഇന്ത്യൻ അനുഭാവിയായ 58കാരനായ ഷെറിംഗ് ടോബ്ഗേ 2013 മുതൽ 2018 […]
ബ്രസീലിൽ വൻ വാഹനാപകടം: ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ചു
ബ്രസീലിൽ വൻ വാഹനാപകടം. വിനോദസഞ്ചാരികളുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർ മരിച്ചു. ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിലാണ് ദാരുണമായ അപകടമുണ്ടായത്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെ സാവോ ജോസ് ഡോ ജാക്യുപ്പെ നഗരത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടം. ബഹിയയുടെ വടക്കൻ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ ഗ്വാരാജുബ ബീച്ച് സന്ദർശിച്ച ശേഷം മിനിബസ് യാക്കോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്നെന്ന് ഫോൾഹ ഡി എസ് പൗലോ പത്രം റിപ്പോർട്ട് ചെയ്തു. അപകടത്തിൽ 6 ആറ് […]
യുഎസ് സൈന്യത്തെ പുറത്താക്കുമെന്ന് ഇറാഖ്; പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക
ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക. അമേരിക്കൻ സൈന്യത്തെ പുറത്താക്കുമെന്ന ഇറാഖിന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം. 2,500 യുഎസ് സൈനികരാണ് ഐഎസ് ദൗത്യത്തിന്റെ ഭാഗമായി ഇറാഖിലുള്ളത്. സിറിയയിൽ 900 സൈനികരും. ഭീകരസംഘടനയായ ഐഎസ് വീണ്ടും തലപൊക്കുന്നത് തടയാനാണ് ഇറാഖിൽ യുഎസ് സേനാസാന്നിധ്യം തുടരുന്നത്. കഴിഞ്ഞ ദിവസം കിഴക്കൻ ബഗ്ദാദിൽ യുഎസ് സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാൻ ബന്ധമുള്ള ഷിയാ സംഘടനയുടെ മുതിർന്ന നേതാവും കൂട്ടാളികളും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാജ്യത്തെ യുഎസ് സഖ്യസേനാത്താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാഖ് […]