ആഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത് ആഫ്രിക്ക അറിയിച്ചു.(more than 100 cheetahs come to india from africa) ‘അടുത്ത എട്ട് മുതൽ പത്ത് വർഷം വരെ ഓരോ വർഷവും 12 ചീറ്റകൾക്ക് പുനരധിവാസം നൽകാനാണ് തീരുമാനം. ഇതിലൂടെ സുരക്ഷിതവും പ്രായോഗികവുമായ ഇടം ചീറ്റകൾക്ക് വേണ്ടി […]
World
ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം ഭീകരാക്രമണം; വെടിവയ്പ്പിൽ 7 പേർ കൊല്ലപ്പെട്ടു
ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പത്ത് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ വധിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജറുസലേമിലെ നെവ് യാക്കോവ് പരിസരത്താണ് വെടിവയ്പ്പുണ്ടായത്. ( 7 killed, several hurt in shooting attack at Jerusalem synagogue ). രാത്രി 8.15ഓടെയാണ് ഭീകരൻ കാറിൽ എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. കിഴക്കൻ ജറുസലേമിന്റെ വടക്കൻ ഭാഗത്തുള്ള കെട്ടിടത്തിന് നേരെയാണ് അക്രമി വെടിയുതിർത്തത്. അക്രമി സംഭവസ്ഥലത്ത് നിന്ന് പലസ്തീനിയൻ […]
ലോകത്തിന്റെ സര്‍വനാശത്തിലേക്ക് 90 സെക്കന്റുകള്‍ മാത്രം ബാക്കിയെന്ന് മനുഷ്യത്വമളക്കുന്ന ഘടികാരം; എന്താണ് ഡൂംസ്‌ഡേ ക്ലോക്ക്?
മനുഷ്യരാശിയുടെ സ്വയം ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ലെന്ന് സൂചിപ്പിച്ച് മനുഷ്യത്വമളക്കുന്ന ക്ലോക്കായ ഡൂംസ്‌ഡേ. സര്‍വനാശത്തിലേക്കും ഇരുട്ടിലേക്കും 100 സെക്കന്റുകള്‍ ബാക്കിയുണ്ടെന്ന് മുന്‍പ് സൂചിപ്പിച്ച് വന്നിരുന്ന ക്ലോക്ക് കഴിഞ്ഞ ദിവസം നാശത്തിലേക്ക് മനുഷ്യര്‍ വീണ്ടും അടുത്തെന്നും ഇനി 90 സെക്കന്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും സൂചിപ്പിച്ചു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍വനാശത്തിലേക്ക് മനുഷ്യര്‍ കൂടുതല്‍ അടുത്തതെന്ന് സിമ്പോളിക് ക്ലോക്കായ ഡൂംസ്‌ഡേ സൂചിപ്പിക്കുന്നു. (The Doomsday Clock Is Now Closer Than Ever to Midnight) […]
സ്‌പൈറല്‍ ആകൃതിയില്‍ ജപ്പാന്റെ ആകാശത്ത് നീലപ്രകാശം; അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ്
ജപ്പാനിലെ ഒരു ടെലിസ്‌കോപ്പ് ക്യാമറയില്‍ കഴിഞ്ഞ ദിവസം ഏറെ വിചിത്രവും നിഗൂഢവുമായ ഒരു ചിത്രം പതിഞ്ഞു. നീല നിറത്തിലുള്ള സര്‍പ്പിളാകൃതിയിലുള്ള (spiral) ഒരു വിചിത്ര വസ്തു രാത്രിയിലെ തെളിഞ്ഞ ആകാശത്തില്‍ ഇങ്ങനെ ജ്വലിച്ചുനില്‍ക്കുന്നു. ഈ വസ്തു പയ്യെ നീങ്ങുന്നുണ്ടെന്നും പ്രകാശത്തിന്റെ ഈ വേള്‍പൂള്‍ പറക്കുന്നുണ്ടെന്നും കൂടി കണ്ടെത്തിയത് നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിവച്ചിരിക്കുയാണ്. ജപ്പാനിലെ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ കീഴിലുള്ള സുബാരു ടെലിസ്‌കോപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് യൂട്യൂബിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഈ വിചിത്രവസ്തുവുള്ളത്. അന്യഗ്രഹജീവികളുടെ പറക്കുംതളിക തന്നെയാണ് […]
രാജവാഴ്ചക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ്; തായ്ലൻഡിൽ യുവാവിന് 28 വർഷം തടവ്
രാജവാഴ്ചക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച യുവാവിന് തായ്ലൻഡിൽ 28 വർഷം തടവ്. 29കാരനായ മോങ്ങ്കോയ് ടിരകോടെയെയാണ് ചിയാങ്ങ് റായിലെ കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ ഇയാൾ രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 42 വർഷത്തെ തടവാണ് ശിക്ഷയെങ്കിലും കോടതി ഇത് വെട്ടിച്ചുരുക്കുകയായിരുന്നു.
യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും; ഇത് റഷ്യയ്ക്കുള്ള ഭീഷണിയല്ലെന്ന് ബൈഡന്‍
റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈനെ സഹായിക്കുന്നതിനായി യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും. മാരക പ്രഹരശേഷിയുള്ള ലെപ്പേഡ് ടാങ്കറുകള്‍ ഉടന്‍ യുക്രൈന് കൈമാറുമെന്ന് ജര്‍മനി അറിയിച്ചു. M1 എബ്രാംസ് ടാങ്കറുകളാണ് അമേരിക്ക യുക്രൈന് കൈമാറുക. 14 ജര്‍മന്‍ നിര്‍മിത ലെപ്പേഡ്-2 ടാങ്കറുകളാണ് ജര്‍മനി യുക്രൈന് കൈമാറാനിരിക്കുന്നത്. ജര്‍മനിയില്‍ നിന്നും ടാങ്കറുകളെത്താന്‍ വൈകുന്നതില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആശങ്കയും നിരാശയും പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജര്‍മനി യുദ്ധടാങ്കറുകള്‍ കൈമാറാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നത്. യൂറോപ്യന്‍ സഖ്യകക്ഷികളുമായുള്ള ടെലിഫോണ്‍ കോളുകള്‍ക്ക് ശേഷം […]
“തന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിന് ശേഷം മരണപ്പെടുന്ന പോലെ തോന്നി”; കൊവിഡ് വാക്‌സിനുകളെ വിമർശിച്ച് ഇലോൺ മസ്‌ക്
ഇലോൺ മസ്‌കിന്റെ ട്വീറ്റുകളും പ്രസ്താവനകളും പലപ്പോഴും വാർത്തയാകാറുണ്ട്. ശതകോടീശ്വരൻ ചില വിഷയങ്ങളിൽ തന്റെ വീക്ഷണങ്ങൾ പങ്കിടാനും ട്വിറ്ററിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ആളുകളെ അപ്‌ഡേറ്റ് ചെയ്യാനും സംവാദങ്ങളിൽ ഏർപ്പെടാനുമായി ട്വിറ്റർ സജീവമായി ഉപയോഗിക്കുന്ന ആളാണ് മസ്‌ക്. ഈ അടുത്തിടെ, രണ്ടാമത്തെ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചതിന്റെ അനുഭവം മസ്‌ക് പങ്കുവെച്ചിരുന്നു. അത് സ്വീകരിച്ചതിന് ശേഷം തനിക്ക് മരണപെടുന്നപോലെ തോന്നി എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഒരു ട്വീറ്റിലാണ് തന്റെ രണ്ടാമത്തെ […]
യുവതിക്ക് പിറന്ന കുഞ്ഞിന് അസാധാരണ വലിപ്പം; ഭാരം 7.3 കിലോ, നീളം രണ്ടടി
ബ്രസീലില്‍ 27കാരിക്ക് പിറന്ന കുഞ്ഞിന് അസാധാരണ വലിപ്പം. സിസേറിയനിലൂടെയാണ് 7.3കിലോഗ്രാം ഭാരവും രണ്ടടി വലിപ്പവുമുള്ള കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ക്ലീഡിയൻ സാന്റോസ് ഡോ സാന്റോസ് എന്നാണ് പേരിട്ടിരിക്കുന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒമ്പത് മാസം പ്രായമുള്ള ഉടുപ്പുകളും നാപ്കിനുകളുമാണ് കുഞ്ഞ് ഉപയോഗിക്കുന്നത്. ആമസോണ സംസ്ഥാനത്ത് ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ളതില്‍ രണ്ടാമനാണ് ആങ്കേഴ്സണ്‍. 2005ല്‍ ജനിച്ച അഡേമില്‍റ്റണ്‍ സാന്‍ഡോസ് എന്ന കുട്ടിക്കാണ് ഒന്നാം സ്ഥാനം. എട്ട് കിലോ ആയിരുന്നു ഭാരം. 1955ല്‍ […]
ലോസ് എഞ്ചൽസിൽ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു
ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ ലോസ് എഞ്ചൽസിൽ വെടിവയ്പ്പ്. 10 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പ്രാദേശികസമയം ശനിയാഴ്ച രാത്രി 10.20 നാണ് യന്ത്രത്തോക്ക് ഉപയോഗിച്ച് അക്രമി വെടിയുതിര്‍ത്തത്. വെടിവയ്പ്പിന് ശേഷം അക്രമി രക്ഷപ്പെട്ടു. പതിനായിരക്കണക്കിന് ആളുകളാണ് സ്ഥലത്തുണ്ടായിരുന്നത്.(us los angeles shooting 9 dead) ചൈനീസ് പുതുവല്‍സരാഘോഷത്തിനായി ആയിരക്കണക്കിന് പേര്‍ മൊണ്ടെറെ പാര്‍ക്കില്‍ ഒത്തുകൂടിയിരുന്നു. ഇവര്‍ പിരിഞ്ഞുപോയ ശേഷമാണ് വെടിവയ്പ്പുണ്ടായത് എന്നാണ് സൂചന. അക്രമി ഒരു പുരുഷനാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ […]
യുവതി ശൗചാലയത്തിലിരിക്കുന്ന ചിത്രങ്ങളെടുത്ത് ഫേസ്ബുക്കിൽ പങ്കുവച്ചു; പ്രതി റോബോട്ട് വാക്വം ക്ലീനർ!
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നമ്മുടെ സ്വകാര്യതയിൽ കടന്നുകയറുന്നതിനെപ്പറ്റി ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. സംഭാഷണങ്ങൾ പിടിച്ചെടുത്ത് മാർക്കറ്റിംഗിനായി ഉപയോഗിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇതിനിടെ വളരെ ഗൗരവമായ മറ്റൊരു പ്രശ്നം ഉണ്ടായിരിക്കുന്നത്. ഇത്തവണ റോബോട്ട് വാക്വം ക്ലീനറാണ് പ്രതിക്കൂട്ടിൽ. വീട്ടുമയായ യുവതി ശൗചാലയത്തിലിരിക്കുന്ന ചിത്രങ്ങളെടുത്ത് ഈ വാക്വം ക്ലീനർ ഫേസ്ബുക്കിൽ പങ്കുവച്ചു എന്നാണ് കണ്ടെത്തൽ. ഫോർച്യൂൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. 2020ലാണ് ഈ ചിത്രം ഇൻ്റർനെറ്റിൽ പ്രചരിച്ചത്. ഇത് എങ്ങനെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു എന്ന അന്വേഷണമാണ് ഇപ്പോൾ റോബോട്ട് വാക്വം […]












