World

945 ദിവസത്തിന് ശേഷം ഹോങ്കോങ്ങിൽ മാസ്ക് ഒഴിവാക്കി

മാർച്ച് 1 മുതൽ ഹോങ്കോങ്ങിന്റെ കൊവിഡ് -19 മാസ്ക് മാൻഡേറ്റ് റദ്ദാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ നീണ്ടുനിന്ന മാസ്‌ക് മാൻഡേറ്റുകളിൽ ഒന്നിന് അവസാനമാകുകയാണ്. 945 ദിവസങ്ങൾക്ക് ശേഷമാണ് ഹോങ്കോങ്ങിൽ മാസ്ക് നിർത്തലാക്കുന്നത് എന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പറയുന്നു. രാജ്യത്തേക്ക് സന്ദർശകരെയും ബിസിനസുകാരെയും തിരിച്ചുകൊണ്ടുവരാനും സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുമാണ് സർക്കാർ നീക്കം. ( Hong Kong scraps mask mandate ) മാർച്ച് 1 […]

World

ഉത്തരകൊറിയയിൽ ഹോളിവുഡ് സിനിമകൾ കണ്ടാൽ ശിക്ഷ; മാതാപിതാക്കളെ ലേബർ ക്യാമ്പിലേക്കും കുട്ടികളെ 5 വർഷം തടവിലേക്കും അയക്കും

പാശ്ചാത്യ മാധ്യമങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ ശക്തമാക്കുന്നതിനായി, ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികളെ പിടികൂടിയാൽ മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ഉത്തര കൊറിയ. ഹോളിവുഡ് അല്ലെങ്കിൽ ദക്ഷിണ കൊറിയൻ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ ആറ് മാസം നിർബന്ധമായും ലേബർ ക്യാമ്പിൽ കഴിയേണ്ടി വരും. ഇത് കണ്ട കുട്ടികൾക്ക് അഞ്ച് വർഷത്തെ തടവ് അനുഭവിക്കേണ്ടി വരും എന്നും മിറർ റിപ്പോർട്ട് ചെയ്തു. ഇതിനുമുമ്പ് നിയമം ലംഘിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയ രക്ഷിതാക്കൾക്ക് കർശനമായ താക്കീത് നൽകി വിടുമായിരുന്നു. എന്നാൽ മിറർ റിപ്പോർട്ട് […]

World

ഓവർടൈം ജോലി ചെയ്തു; ഓഫീസ് നിലത്ത് കിടന്നുറങ്ങി; എന്നിട്ടും ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവിന് ജോലി നഷ്ടം

ട്വിറ്ററിൽ പിരിച്ചുവിടൻ തുടരുന്നു. ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവ് എസ്തർ ക്രോഫോർഡ് അടക്കം നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ താൻ വളരെ ആത്‌മാർത്ഥതയോടെ ജോലി ചെയ്തിട്ടും തനിക്ക് തൊഴിൽ നഷ്ടമായെന്ന് അവർ ആരോപിച്ചു. ആത്‌മാർത്ഥമായി ജോലി ചെയ്തത് തനിക്ക് പറ്റിയ ഒരു പിഴവായിരുന്നു എന്ന് അവർ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ബ്ലൂ വെരിഫിക്കേഷൻ സബ്സ്ക്രിപ്ഷൻ്റെയും ഉടൻ അവതരിപ്പിക്കുന്ന പേയ്‌മെൻ്റ് പ്ലാറ്റ്ഫോമിലും ജോലി ചെയ്തിരുന്നയാളായിരുന്നു എസ്തർ ക്രോഫോർഡ്. 2022 ഒക്ടോബറിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ […]

World

എൽ ചാപ്പോയുടെ മകനെ കൈമാറണമെന്ന് യുഎസ്

തടവിൽ കഴിയുന്ന മയക്കുമരുന്ന് മാഫിയ തലവൻ ജാക്വിൻ എൽ ചാപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാനെ കൈമാറണമെന്ന് അമേരിക്ക. യുഎസിലേക്ക് ലഹരി കള്ളക്കടത്ത് നടത്തിയ കേസുകളിൽ വിചാരണ നേരിടാൻ വിട്ടുനൽകണമെന്നാണ് ആവശ്യം. രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനൊടുവിൽ അടുത്തിടെയാണ് മെക്സിക്കൻ സുരക്ഷാ സേന ഗുസ്മാനെ അറസ്റ്റ് ചെയ്തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെക്സിക്കോ സന്ദർശനത്തിനു തൊട്ടുമുൻപാണ് ‘മൗസ്’ എന്നു വിളിപ്പേരുള്ള ഒവിഡിയോ അറസ്റ്റിലായത്. പിതാവിന്റെ പാതയിൽ ലഹരി സംഘത്തെ നയിച്ചിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ സിനലോവ സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷനിൽ […]

World

ഇറ്റലിയിൽ അഭയാർത്ഥി ബോട്ട് തകർന്ന് 59 മരണം

ഇറ്റലിയിലെ കലാബ്രിയയിൽ അഭയാർത്ഥി കൾ സഞ്ചരിച്ച ബോട്ട് തകർന്ന് 59 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.150 ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞ നിലയിലാണു കണ്ടെത്തിയത്. ‌ ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം. അതേസമയം അനധികൃതമായി […]

World

യുക്രൈന് 400 മില്യൺ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ; ഇരുരാജ്യങ്ങളും തമ്മിൽ കരാറും ധാരണാപത്രവും ഒപ്പുവച്ചു

യുദ്ധക്കെടുതിയിൽ വലയുന്ന യുക്രൈന് 400 മില്യൺ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ. യുക്രൈന് സാമ്പത്തിക സഹായം നൽകുമെന്ന് 2022 ഒക്ടോബറിൽ യുക്രൈൻ പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാ​ഗ്ദാനം ചെയ്തിരുന്നു. സൗദി അറേബ്യയുടെ ആ വാ​ഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആൻഡ്രി യെർമക്കും കരാർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. യുക്രൈന് 100 മില്യൺ ഡോളറിന്റെ മാനുഷിക […]

World

സ്വത്ത് തർക്കം; ഹോങ്കോംഗിൽ മോഡലിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ചു; 4 പേർ അറസ്റ്റിൽ

ഹോങ്കോംഗിൽ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയി എന്ന പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. ചൊവ്വാഴ്‌ച ലുങ് മെയ് ഗ്രാമത്തിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ നിന്നും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇരയും മുൻ ഭർത്താവിന്റെ കുടുംബവും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ഇര സ്വത്തുക്കൾ കൈകാര്യം […]

World

ബലൂചിത്ഥാനിൽ സ്ഫോടനം; രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു

ബലൂചിത്ഥാനിലെ ഖുസ്ദാർ ജില്ലയിൽ റിമോട്ട് നിയന്ത്രിത സ്ഫോടനം. രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാകിസ്താൻ ആസ്ഥാനമായുള്ള ‘ഡോൺ’ എന്ന പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. https://likevertising.com/r/p.html?f=flsmqahp&e=1258831385645https://likevertising.com/r/p.html?f=rxtlkshkm&e=1258831385645https://likevertising.com/r/p.html?f=izpyaum&e=1258831385645https://likevertising.com/r/p.html?f=byosyxavbtr&e=1258831385645 ഒരു പൊലീസുകാരൻ സംഭവസ്ഥലത്തും മറ്റൊരാൾ ഖുസ്ദാറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിൽ വച്ചും മരിച്ചതായി ഖുസ്ദാർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മുഹമ്മദ് ജാൻ സസോലി ഡോണിനോട് പറഞ്ഞു. സ്‌ഫോടന സ്ഥലത്ത് പൊലീസെത്തി പ്രദേശം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് തെരച്ചിൽ നടക്കുകയാണെന്നും എസ്എച്ച്ഒ പറഞ്ഞു. […]

World

തജികിസ്താനിൽ ഭൂകമ്പം

തജികിസ്താനിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ. പ്രാദേശിക സമയം 5.37 നായിരുന്നു ഭൂചലനം അഫ്ഗാനിസ്താൻ, ചൈന അതിർത്തികൾ പങ്കിടുന്ന ഗോർണോ- ബദക്ഷൻ എന്ന കിഴക്കൻ പ്രദേശമാണ് പ്രഭവ കേന്ദ്രം. ആദ്യ ചലനമുണ്ടായി 20 മിനിറ്റുകൾക്കകം തന്നെ 5 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനവും , 4.6 തീവ്രത രേഖപ്പെടുത്തിയ മൂന്നാം തുടർചലനവും റിപ്പോർട്ട് ചെയ്തു. പാമിർ മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. സരെസ് നദിയും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സരെസ് നദിക്ക് പിന്നിൽ സ്വാഭാവിക അണക്കെട്ട് […]

World

വിവാദ ഗര്‍ഭഛിദ്ര വിധി മൂലം സ്വന്തം കുഞ്ഞ് ജനിച്ചുടനെ മരിക്കുന്നത് കാണേണ്ടി വരും; പരാതിയുമായി അമേരിക്കന്‍ ദമ്പതികള്‍

ഗര്‍ഭഛിദ്രത്തിനുള്ള നിയമപരിരക്ഷ നീക്കിയ യുഎസ് സുപ്രിംകോടതിയുടെ നടപടി തങ്ങളുടെ കുഞ്ഞ് ജനിച്ചയുടനെ മരിച്ചുപോകുന്ന ദാരുണമായ അവസ്ഥയ്ക്ക് കാരണകുമെന്ന പരാതിയുമായി ദമ്പതികള്‍. പോട്ടര്‍ സിന്‍ഡ്രോം എന്ന ഗുരുതര അവസ്ഥയിലൂടെയാണ് തങ്ങളുടെ കുഞ്ഞ് കടന്നുപോകുന്നതെന്ന് മനസിലാക്കിയിട്ടും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കാതിരിക്കുന്നത് കുഞ്ഞിന്റെ ദാരുണാന്ത്യത്തിലേക്ക് നയിക്കുമെന്നാണ് ഫ്‌ളോറിഡയിലെ ദമ്പതികളുടെ പരാതി. ഡോര്‍ബര്‍ട്ട്-ലീ ദമ്പതിമാരാണ് പരാതി ഉന്നയിച്ചത്. ഗര്‍ഭഛിദ്രത്തിന്റെ നിയമപരിരക്ഷ നീക്കിയ സുപ്രിംകോടതി തീരുമാനത്തിനെതിരെ വിമര്‍ശനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ലീ ദമ്പതിമാരുടെ പരാതി വലിയ ചര്‍ച്ചയാകുകയാണ്.  ഭ്രൂണത്തിന്റെ വൃക്കകള്‍ ശരിയായ രീതിയില്‍ വികസിക്കാത്തത് […]