ഇന്ന് ലോക വനദിനം. ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വനത്തിനുള്ള പങ്ക് എന്നതാണ് ഈ വനദിനത്തിലെ സന്ദേശം. വനവും വനസമ്പത്തും സംരക്ഷിച്ച് പ്രകൃതിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഓരോ വനദിനവും. ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ് കാടുകൾ. ഏകദേശം 160 കോടി ജനങ്ങൾ ഭക്ഷണം, താമസം, ഊർജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് ആശങ്കപ്പെടുത്തുന്നതാണ്. ഒരു വർഷം ശരാശരി ഒരു കോടി ഹെക്ടർ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 1990 ന് ശേഷം മാത്രം […]
World
ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം; ആശയത്തിന് തുടക്കമിട്ടത് ഭൂട്ടാൻ
ഇന്ന് ഇന്റർനാഷണൽ ഹാപ്പിനസ് ദിനം. ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിൽ. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്. മഹാമാരിയിൽ പ്രതിസന്ധിയിലായ ദിവസങ്ങളും മാസങ്ങളും, ഭൂകമ്പത്തിൽ ഉറ്റവരും ഉഠയവരും നഷ്ടമായവർ, യുദ്ധം തകർത്ത ജീവിതങ്ങൾ, നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവർ.പ്രളയം, കാട്ടുതീ മുൻപെങ്ങുമില്ലാത്ത വെല്ലുവിളികൾക്കിടെയാണ് ഒരു ഹാപ്പിനസ് ദിനം കൂടി എത്തുന്നത്. കഷ്ടതയുടേയും ദുരിതത്തിന്റേയും നാളുകളിൽ മനസ്സുതുറന്ന് ചിരിക്കുക എളുപ്പമല്ല. ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നതോടൊപ്പം തനിക്ക് ചുറ്റുമുള്ളവർക്കും […]
ഹോട്ടലിൽ വിളംബിയ സൂപ്പിൽ ചത്ത എലി; പരാതി നൽകി യുവതി
ഹോട്ടലിൽ വിളംബിയ സൂപ്പിൽ ചത്ത എലി. അമേരിക്കയിലെ മാൻഹട്ടനിലെ കൊറിയടൗണ്ട റെസ്റ്ററിന്റിലാണ് സംഭവം. സൂപ്പ് ലഭിച്ച യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ആരോഗ്യവകുപ്പെത്തി ഹോട്ടൽ അടച്ചുപൂട്ടി. ‘അമേരിക്കയിലെ ഒരു റെസ്റ്ററന്റും എലിയെ ഭക്ഷണമായി വിളംബാൻ പാടില്ല. സംഭവം ഞങ്ങൾ അന്വേഷിക്കുകയാണ്’- മേയർ എറിക് ആഡംസിന്റെ വക്താവ് ഫാബിയൻ ലെവി പറഞ്ഞു. മാർച്ച് 14നായിരുന്നു കേസിനാസ്പദമായ സംഭവം. യൂനിസ് ലീ എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. കൊറിയടൗൺ എന്ന ഹോട്ടലിൽ നിന്ന് സൂപ്പ് ഓർഡർ ചെയ്തതായിരുന്നു യൂനിസ്. പാഴ്‌സൽ […]
സ്ത്രീയെ കൊന്ന് ഹൃദയം പാകം ചെയ്ത് കുടുംബത്തിനു നൽകി; ശേഷം കുടുംബാംഗങ്ങളെ കൊലപ്പെടുത്തി; യുവാവിന് തടവ്
4 വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം. മറ്റൊരു കുറ്റത്തിന് ജയിലിലായിരുന്ന ലോറൻസ് പോൾ ആൻഡേഴ്സൺ എന്നയാൾ ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഒരു മാസത്തിനുള്ളിലാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. 2021ലായിരുന്നു കൊലപാതകങ്ങൾ. ജയിലിൽ നിന്നിറങ്ങി ആഴ്ചകൾക്ക് ശേഷം ഇയാൾ ആൻഡ്രിയ ബ്ലാങ്കൻഷിപ്പ് എന്ന യുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്തു. തുടർന്ന് ഈ ഹൃദയവുമായി ഇയാൾ അമ്മാവൻ്റെ വീട്ടിലേക്ക് പോയി. തുടർന്ന് ഉരുളക്കിഴങ്ങിട്ട് ഹൃദയം പാചകം […]
ഫ്രെഡി ചുഴലിക്കാറ്റ്: മലാവിയിലും മൊസാംബിക്കിലും നൂറിലധികം പേർ മരിച്ചു
തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാംബിക്കിലുമായി 100-ലധികം പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് കരയറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന റെക്കോർഡ് നേടിയ ഫ്രഡ്ഡി ചുഴലിക്കാറ്റ് മൊസാംബിക്കിൽ രണ്ടാം തവണയും കരയറുന്നത്. ഫ്രെഡി വാരാന്ത്യത്തിൽ കൂടുതൽ ഉൾനാടുകളിലേക്ക് പോകുമെന്നും മൊസാംബിക്കിലും തെക്കൻ മലാവിയിലും കനത്ത മഴ സൃഷ്ടിക്കുമെന്നും, സിംബാബ്‌വെയിലും സാംബിയയിലും മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഫ്രഞ്ച് കാലാവസ്ഥാ ഏജൻസിയായ […]
2046 വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയില്‍ ഭീമന്‍ ഛിന്നഗ്രഹം പതിക്കുമോ? നാസയുടെ നിരീക്ഷണത്തിന് പിന്നില്‍…
കേട്ടുകേള്‍വി പോലുമില്ലാത്ത തരം രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പ്രളയം തുടങ്ങി ഭൂമിയില്‍ ഇന്ന് മനുഷ്യരും മറ്റ് ജീവജാലങ്ങളും നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. ശാസ്ത്ര, സാങ്കേതിക വിദ്യയിലെ മികവുള്‍പ്പെടെയുള്ളവ കൊണ്ട് നാം പലപ്പോഴും അത് മറികടന്ന് പോരാറുമുണ്ട്. ഭൂമിയില്‍ നിന്നുള്ള ഇത്തരം ഭീഷണികള്‍ക്ക് പുറമേ ഭൂമിയ്ക്ക് പുറത്ത് നിന്ന് മനുഷ്യരാശിയ്ക്ക് ചിലപ്പോള്‍ ചില ഭീഷണികള്‍ നേരിടേണ്ടി വന്നാലോ? ഭീമാകാരനായ ഒരു ഛിന്നഗ്രഹത്തെ നാസ നിരീക്ഷിച്ച് തുടങ്ങിയപ്പോഴേ പലരും അപകടം മണത്തു. 2046ല്‍ 590 അടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ […]
വിദ്വേഷ പ്രസംഗക്കേസില്‍ ഇമ്രാന്‍ ഖാന് താത്ക്കാലിക ആശ്വാസം; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല
വിദ്വേഷ പ്രസംഗക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താത്ക്കാലിക ആശ്വാസം. കേസില്‍ പാകിസ്താനിലെ ഒരു ലോക്കല്‍ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബലൂചിസ്താന്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ക്വറ്റ പൊലീസ് സംഘം ലാഹോറിലെത്തിയതിന് പിന്നാലെയാണ് ബലൂചിസ്താന്‍ ഹൈക്കോടതിയില്‍ നിന്നും ഇമ്രാന്‍ ഖാന് അനുകൂലമായ നിര്‍ദേശം വരുന്നത്. ഒരാഴ്ചയോളമായി ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചുവരികയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ സമം പാര്‍ക്കിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ പ്രവേശിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. എന്നാല്‍ നൂറുകണക്കിന് […]
ജർമ്മനിയിലെ പള്ളിയിൽ വെടിവയ്പ്പ്: നിരവധി പേർ കൊല്ലപ്പെട്ടു
ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പ് നടന്നത്. ഏഴ് പേർ കൊല്ലപ്പെട്ടതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായി ഹാംബർഗ് പൊലീസ് സംശയിക്കുന്നു. രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആക്രമണത്തിൽ നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒന്നോ അതിലധികമോ പേർ ചേർന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ കാരണം കണ്ടെത്താൻ […]
സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം; യുകെയിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കുരുക്ക്
യുകെ സ്കോട്ട്ലൻഡ് യാർഡിലെ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞു. മെയ് അഞ്ചിന് ഇയാൾക്കെതിരായ ശിക്ഷ വിധിക്കും. ഡ്യൂട്ടിയിലായിരിക്കെ സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിലെ നോർത്ത് ഏരിയ ബേസിക് കമാൻഡ് യൂണിറ്റിലെ പൊലീസ് കോൺസ്റ്റബിളായിരുന്നു അർചിത് ശർമ. 2020 ഡിസംബറിലുണ്ടായ ലൈംഗികാതിക്രമക്കേസിനു പിന്നാലെ 2021 ജൂലായിൽ ഇയാളെ ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച ലണ്ടനിലെ വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ നടന്ന വിസ്താരത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
ജർമ്മനിയിലെ പള്ളിയിൽ വെടിവയ്പ്പ്: നിരവധി പേർ കൊല്ലപ്പെട്ടു
ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പ് നടന്നത്. ഏഴ് പേർ കൊല്ലപ്പെട്ടതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായി ഹാംബർഗ് പൊലീസ് സംശയിക്കുന്നു. രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആക്രമണത്തിൽ നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒന്നോ അതിലധികമോ പേർ ചേർന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ കാരണം കണ്ടെത്താൻ […]