World

40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു; വിഡിയോ പുറത്ത്

40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു. മെക്‌സിക്കോയിലെ മോണ്ടറിയിലാണ് സംഭവം. ജൂൺ 25ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.  പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്‌സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. സിപ്ലൈനിൽ നിന്ന് വീണ കുട്ടി വീണത് മനുഷ്യനിർമിതമായ പൂളിലേക്കാണ് വീണത്. നിസാര പരുക്കുകളോടെ കുട്ടി രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞ് അമിതമായി ഭയന്നുപോയെന്നാണ് റിപ്പോർട്ട്. ഈ മാനസിക ആഘാതത്തിൽ നിന്ന് കുഞ്ഞി മുക്തനായിട്ടില്ല. ഫോക്‌സ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം പൂളിൽ വീണ കുട്ടിയെ […]

World

നാഷണല്‍ ജിയോഗ്രാഫിക് മാസികയില്‍ നിന്ന് അവസാന എഴുത്തുകാരനും പടിയിറങ്ങുമ്പോള്‍…; ശാസ്ത്രത്തെ ജനകീയവത്കരിച്ച ആ നൂറ്റാണ്ടില്‍ മാസിക അവശേഷിപ്പിക്കുന്നത്….

പല മനുഷ്യരും പുള്ളിപ്പുലികളും പവിഴപ്പുറ്റുകളും കടലാമകളും ഡൈനോസറുകളും ആല്‍ഗെകളും വിഹരിക്കുന്ന വിശാല ലോകത്തെച്ചുറ്റിപ്പറ്റിയുള്ള കാഴ്ചയും കാഴ്ചപ്പാടുകളും വികസിപ്പിക്കുന്ന തരത്തിലുള്ള വലിയൊരു വൈജ്ഞാനിക മുന്നേറ്റമാണ് നാഷണല്‍ ജിയോഗ്രാഫിക് എന്ന മാസിക കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടത്തിവന്നത്. ബഹുവര്‍ണച്ചിത്രങ്ങളും നീളമുള്ള ലേഖനങ്ങളുമുള്ള ആ മാസിക പയ്യെ ഓര്‍മയാകുകയാണ്. അവശേഷിച്ച സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരെക്കൂടി മാസിക പിരിച്ചുവിടുകയാണ്. അടുത്ത വര്‍ഷത്തോടെ മാസിക അച്ചടിയും അവസാനിപ്പിക്കും. ചോരതൊട്ടെടുക്കാനാകുന്നത്രയും ജീവന്‍ തോന്നുന്ന ഫോട്ടോഗ്രാഫുകളും, മിനുസമുള്ള പേപ്പറുകളില്‍ എഴുതപ്പെട്ട, സ്‌കൂള്‍ പ്രൊജക്ടുകള്‍ മുതല്‍ ഗവേഷണപ്രബന്ധങ്ങള്‍ക്ക് വരെ നമ്മില്‍ […]

World

ടൈറ്റനിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി : യുഎസ് കോസ്റ്റ് ഗാർഡ്

ടൈറ്റനിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ഇംപ്ലോഷൻ സംഭവിച്ച ടൈറ്റന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നത് ഇപ്പോഴാണ്. യുഎസ് ആരോഗ്യവിഭാഗം കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ വിശദമായി പരിശോധിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൈറ്റൻ പൊട്ടിയമർന്നുവെന്ന വാർത്ത പുറത്ത് വന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. ജൂൺ 18നാണ് ടൈറ്റനിൽ […]

World

പ്രായം കണക്കാക്കാൻ പൊതു രീതി; ദക്ഷിണ കൊറിയക്കാരുടെ പ്രായം ഇന്ന് മുതൽ രണ്ട് വയസുവരെ കുറയും

ഇനി ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്പരാഗതി രീതി ഉപേക്ഷിച്ച് ലോകമെമ്പാടുള്ള പൊതുരീതി ഇന്ന് മുതൽ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയ. ഇന്ന് മുതൽ പൊതുരീതി ദക്ഷിണ കൊറിയയിൽ നടപ്പിലാകും. ഇത് വരെ പിന്തുടർന്ന രീതി അനുസരിച്ച് ജനിച്ചു വീഴുന്ന കുഞ്ഞിന് ഒരു വയസാണ് പ്രായം. അടുത്ത ജനുവരി ഒന്നിന് അടുത്ത വയസ് തികയും. അതായത് ഡിസംബർ 31ന് ജനിക്കുന്ന കുഞ്ഞിന് ഒരു വയസ് പ്രായം. അടുത്ത ദിവസം, […]

World

സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്

ദീപാവലി ദിനത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്. സിറ്റി മേയർ എറിക് ആഡംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ദക്ഷിണേഷ്യൻ സമൂഹത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം പ്രസിഡന്റ് ബൈഡനും ഭാര്യയും വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ചിരുന്നു. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇനി മുതൽ ന്യൂയോർക്ക് നഗരത്തിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് എറിക് പറഞ്ഞു. ഗവർണർ ഈ തീരുമാനത്തിൽ ഒപ്പ് വയ്ക്കുന്നതോടെ അവധി പ്രാബല്യത്തിൽ വരും. ഗവർണർ കാത്തി ഹോച്ചുൾ ബില്ലിൽ ഒപ്പുവക്കുമെന്ന് തനിക്ക് […]

World

പുടിന്റെ ഉരുക്കുമുഷ്ടിക്ക് മേലുള്ള വൻ ഭീഷണിയായി പ്രിഗോസിന്‍ മാറുമോ?

യുദ്ധം യുക്രൈനെ മാത്രമല്ല സ്വന്തം രാജ്യത്തെയും തര്‍ത്തപ്പോഴും, സാമ്പത്തിക ഉപരോധങ്ങളും ലോകരാജ്യങ്ങളുടെ കടുത്ത വിമര്‍ശനങ്ങളും വരിഞ്ഞ് മുറുക്കിയപ്പോഴും ഇളകാതെ നിന്ന വഌദിമിര്‍ പുടിന് പൊടുന്നനെ ഒരു അടി കിട്ടുന്നത് തന്റെ കൂട്ടാളിയായി ലോകമറിഞ്ഞ ഒരുവനില്‍ നിന്നാണ്. യുക്രൈനുമായുള്ള യുദ്ധക്കളത്തില്‍ കണ്ണില്‍ച്ചോരയില്ലാത്ത മാര്‍ഗങ്ങള്‍ വരെ ഉപയോഗിച്ച് റഷ്യയോടും പുടിനോടുമുള്ള കൂറ് തെളിയിച്ച് അധിനിവേശത്തില്‍ നിര്‍ണായക ശക്തിയായി മാറിയ വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളവും അതിന്റെ തലവന്‍ യെവ്‌ഗെനി പ്രിഗോസിനും റഷ്യയെ ദിവസങ്ങളോളം തള്ളിയിട്ടത് ആഭ്യന്തര കലാപത്തിന്റേയും വിമത നീക്കങ്ങളുടേയും […]

World

ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ട്; മറ്റുള്ളവരുടെ ഉള്ളടക്കം പകര്‍ത്തുന്ന ചാനലുകള്‍ നിരോധിക്കാന്‍ യൂട്യൂബ്

ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ യൂട്യൂബ്. സിനിമ താരങ്ങൾക്കും സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയയിൽ താരങ്ങളായ കണ്ടന്റ് ക്രിയേറ്റേഴ്സിന് വരെ യൂട്യൂബിൽ ഫാൻ അക്കൗണ്ടുകൾ ഉണ്ട്. ഇഷ്ട താരങ്ങളെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് ഈ അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഫാന്‍ അക്കൗണ്ടുകള്‍ കൂടാതെ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകളുടെ തനിപ്പകര്‍പ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഇത് ആൾമാറാട്ടമായി കണക്കാക്കി ഈ പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ പോളിസി പരിഷ്‌കരിക്കുകയാണ് യൂട്യൂബ്. ഇനിമുതൽ ഫാന്‍ അക്കൗണ്ടുകള്‍ ആണെങ്കില്‍ അത് പേരില്‍ തന്നെ വ്യക്തമാകണം. യഥാര്‍ത്ഥ ക്രിയേറ്ററുമായോ, […]

World

‘പ്രധാനമന്ത്രി രാജ്യത്തില്ല, മോദിക്ക് സർവകക്ഷിയോഗം പ്രധാനമല്ലേ?’: മണിപ്പൂർ കലാപത്തിൽ രാഹുൽ

മണിപ്പൂർ കലാപത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ കലാപം മോദിയെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്ന് വിമർശനം. വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുമ്പോൾ, വർഗീയ സംഘർഷം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സർവകക്ഷിയോഗം വിളിച്ചതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. കഴിഞ്ഞ 50 ദിവസമായി മണിപ്പൂരിൽ അശാന്തിയുടെ തീജ്വാല ആളിക്കത്തുകയാണ്. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നു. ഇപ്പോൾ പ്രധാനമന്ത്രി രാജ്യത്തില്ലാത്ത സമയത്താണ് സർവകക്ഷി യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ […]

World

ടൈറ്റന്റെ ഏക പ്രതീക്ഷ ഇനി ‘വിക്ടർ 6000’; രക്ഷകനാകുമോ ഈ റോബോട്ട് ?

പ്രതീക്ഷകൾ മങ്ങുന്ന മിഷൻ ടൈറ്റനിൽ വെള്ളി വെളിച്ചമേകാൻ വരുന്നു വിക്ടർ 6000. അന്തർവാഹിനികൾക്ക് എത്താൻ കഴിയുന്നതിനേക്കാൾ ആഴത്തിൽ സമുദ്രത്തിൽ പരിശോധന നടത്താൻ പ്രാപ്തിയുള്ള അണ്ടർവാട്ടർ റോബോട്ട് വിക്ടർ 6000, കാണാമറയത്തായ ടൈറ്റനെ തിരികെയെത്തിക്കുമെന്നാണ് വിദഗ്ധർ പ്രത്യാശിക്കുന്നത്. 20,000 അടി വരെ ആഴത്തിൽ ചൂഴ്ന്നിറങ്ങാൻ കഴിയുന്ന വിക്ടറിന് എത്ര കുടുങ്ങി കിടക്കുന്നു കപ്പലുകളെ വരെ രക്ഷപ്പെടുത്താൻ നിഷ്പ്രയാസം കഴിയും. ആർഎംഎസ് ടൈറ്റാനിക്കിന്റെ ഭീമൻ പ്രൊപല്ലറുകൾക്കിടയിൽ ടൈറ്റൻ കുടുങ്ങി കിടക്കുകയാകാമെന്ന സംശയം നിലനിൽക്കെ, വിക്ടറിന്റെ വരവ് നൽകുന്ന ആശ്വാസം ചെറുതല്ല. […]

World

ഓക്സിജൻ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം, ടൈറ്റൺ അന്തർവാഹിനിക്കായി തെരച്ചിൽ ഊർജിതമാക്കി

അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട് കാണാതായ ടൈറ്റൺ അന്തർവാഹിനി കണ്ടെത്താനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കി. ഓക്സിജൻ തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൂടുതൽ കപ്പലുകളും അന്തർവാഹിനികളുമെത്തിച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പേടകം കണ്ടെത്താനായില്ലെങ്കിൽ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും. കടലിനടയിലേക്ക് നാലു കിലോമീറ്റർ വരെ ആഴത്തിൽ (13,200 അടി) തെരച്ചിൽ തുടരുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പേടകം അവസാനമായി കാണാതായ പ്രദേശത്ത് യുഎസിലെ കണറ്റിക്കട്ട് സ്റ്റേറ്റിനോളം വിസ്തൃതിയിലാണ് […]