World

അമേരിക്കയുടെ ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ പുറത്തുവിട്ടു; ട്രംപിനെതിരെ വീണ്ടും ആരോപണം

അമേരിക്കയിലെ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ആരോപണം. അമേരിക്കയിലെ ആണവായുധ ശേഖരത്തെക്കുറിച്ചുള്ള ചില സെന്‍സിറ്റീവ് വിവരങ്ങള്‍ ട്രംപ് പുറത്താക്കിയെന്നാണ് ആരോപണം. യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് ട്രംപ് പുറത്തുവിട്ടത്. (Donald Trump Allegedly Leaked US Key Nuclear Secrets) യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിന് വഹിക്കാന്‍ കഴിയുന്ന ആണവ പോര്‍മുനകളുടെ എണ്ണം, റഷ്യയുടെ കണ്ണില്‍പ്പെടാതെ ഇവയ്ക്ക് സഞ്ചരിക്കാനാകുന്ന ദൂരം മുതലായ […]

HEAD LINES World

സമാധാന നൊബേൽ ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നർഗസ് മുഹമ്മദി ഇറാനിൽ തടവിലാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്. 13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നർഗസ് ഇപ്പോഴും ജയിലിലാണ്. 2016ൽ ഇറാൻ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ 16 വർഷത്തേക്ക് തടവിലായി. വധശിക്ഷയ്ക്കെതിരെ നർഗസ് നിരന്തരം പോരാടി. ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗസ് ഇപ്പോഴുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് […]

World

‘ശക്തമായ ബന്ധം’; ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക

ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക. ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാണെന്ന് അമേരിക്ക എംബസി അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം കുറച്ചു സമയത്തേക്ക് മോശമാകുമെന്ന് യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി സഹപ്രവര്‍ത്തകരോട് പറഞ്ഞതായി വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും എംബസി പ്രതികരിച്ചു. ഇന്ത്യയും യുഎസം തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്നും എംബസി വ്യക്തമാക്കി അതേസമയം ഇന്ത്യ-കാനഡ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. ആഭ്യന്തര സമ്മർദങ്ങൾ അതിജീവിക്കുക എന്നതാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ വെല്ലുവിളി. മാത്രമല്ല ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് തങ്ങളുടെ […]

World

അമേരിക്കൻ മുങ്ങിക്കപ്പലുകളെ കുടുക്കാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങി; ചൈനീസ് മുങ്ങിക്കപ്പലിൽ 55 സൈനികർ ശ്വാസം മുട്ടി മരിച്ചെന്ന് റിപ്പോർട്ട്

സാങ്കേതിക തകരാർ മൂലം ചൈനീസ് മുങ്ങിക്കപ്പലിൽ 55 സൈനികർ ശ്വാസം മുട്ടി മരിച്ചെന്ന് റിപ്പോർട്ട്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലാണ് അപകടത്തിൽ പെട്ടത് എന്ന് ബ്രിട്ടീഷ് ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുകെ മാധ്യമമായ ദി ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം, ചൈന ഈ റിപ്പോർട്ടിനെ തള്ളി. ഓഗസ്റ്റ് 21നാണ് അപകടം നടന്നതെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സാങ്കേതികത്തകരാറുണ്ടായ മുങ്ങിക്കപ്പലിലെ ഓക്സിജൻ തീർന്ന് അത് കൂട്ടമരണത്തിലേക്ക് നയിക്കുയായിരുന്നു. യുഎസ് മുങ്ങിക്കപ്പലിനെ കുടുക്കാൻ ചൈനീസ് നാവികസേന സ്ഥാപിച്ച കെണിയിൽ കുടുങ്ങിയായിരുന്നു […]

Technology World

ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം ഇലക്ട്രോണ്‍ ഡൈനാമിക്‌സില്‍

ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പിയറി അഗോസ്തിനി (അമേരിക്ക), ഫെറന്‍സ് ക്രൗസ് (ജര്‍മനി),ആന്‍ലെ ഹുയിലിയര്‍(സ്വീഡന്‍) എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇലക്രോണുകളെ കുറിച്ചുള്ള പഠനത്തിനാണ് അംഗീകാരം. ആറ്റോസെക്കന്‍ഡ്‌സ് ഫിസിക്‌സ് എന്ന പഠനമേഖലയിലെ നിര്‍ണായക കാല്‍വയ്പാണ് ഇവര്‍ നടത്തിയത്. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങളാണ് ഗവേഷകര്‍ നടത്തിയത്. പഠനം ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കും ഉള്ളിലെ ഇലക്ടോണുകളെ കുറിച്ചുള്ള പരീക്ഷണ സാധ്യതകള്‍ വഴിതുറക്കുന്നു. കഴിഞ്ഞ വര്‍ഷം ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അലൈന്‍ ആസ്‌പെക്റ്റ്, ജോണ്‍ എഫ്. ക്ലോസര്‍, […]

World

ഇന്ത്യയുടെ പ്രിയൻ സോലിഹ് പടിയിറങ്ങുന്നു; ഇനി മാലിദ്വീപിന് പുതിയ പ്രസിഡന്റ്

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് മാലിദ്വീപ്. മുഹമ്മദ് മുയിസുവാകും ഇനി മാലിദ്വീപിന്റെ പ്രസിഡന്റ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹമ്മദ് സോലിഹാണ് പടിയിറങ്ങുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പിനാണ് മാലിദ്വീപ് സാക്ഷ്യം വഹിച്ചത്. ആദ്യ റൗണ്ടിൽ 79% പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം റൗണ്ടിൽ 86% പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. വൈകീട്ട് 5.30ന് ആരംഭിച്ച വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ മുയിസു ശക്തമായ ആധിപത്യം നേടി. നിലവിലെ പ്രസിഡന്റായിരുന്ന മുഹമ്മദ് സോലിഹ് പിന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീർന്നപ്പോൾ മുയിസിക്ക് 53% വോട്ടും സോലിഹിന് […]

World

ഭീകരവാദ വിഷയത്തില്‍ ഫൈവ് ഐ ഗ്രൂപ്പില്‍ കാനഡ ഒറ്റപ്പെടുന്നു; ചില സുപ്രധാന വിവരങ്ങള്‍ കാനഡ വ്യക്തമാക്കാതിരുന്നതില്‍ രാജ്യങ്ങള്‍ക്ക് അതൃപ്തി

ഭീകരവാദ വിഷയത്തില്‍ ഫൈവ് ഐ ഗ്രൂപ്പില്‍ കാനഡ ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങളില്‍ സ്വീകരിച്ച നടപടികള്‍ കാനഡയ്ക്ക് ഇപ്പോഴും വ്യക്തമാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് കാനഡ ഗ്രൂപ്പില്‍ ഒറ്റപ്പെടുന്നത്. നിജ്ജര്‍ വധത്തില്‍ അന്വേഷണത്തോട് സഹകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. (Canada is isolated in the Five Eye Group on terrorism) അമേരിക്ക, ആസ്‌ട്രേലിയ, യുകെ, കാനഡ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ഒരു ഇന്റലിജന്‍സ് സഖ്യമാണ് ഫൈവ് […]

World

ചന്ദ്രയാന്‍ 3 ഇറങ്ങിയത് ദക്ഷിണധ്രുവത്തില്‍ അല്ല; ആരോപണവുമായി ചൈനീസ് ശസ്ത്രജ്ഞര്‍

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ നാഴികകല്ലായിരുന്നു ചന്ദ്രയാന്‍ 3ന്റെ വിജയം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍ 3. എന്നാല്‍ ചന്ദ്രയാന്‍ 3നെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍.(Chinese scientist claims India’s Chandrayaan-3 didn’t land on Moon’s south pole) ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം. ചൈനയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഔയാങ് സിയുവാന്‍ ആണ് ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യ ചന്ദ്രയാന്‍ 3 […]

HEAD LINES World

ഇറാഖില്‍ വിവാഹസത്ക്കാര ചടങ്ങിനിടെ തീപിടുത്തം: 113 മരണം; 150ലേറെ പേര്‍ക്ക് പരുക്ക്

ഇറാഖില്‍ വിവാഹസത്ക്കാര ചടങ്ങിനിടെയുണ്ടായ തീപിടുത്തത്തില്‍ 113 മരണം. ദുരന്തത്തില്‍ 150ലേറെ പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ആഘോഷച്ചടങ്ങുകള്‍ക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നെന്നാണ് നിഗമനം. വരനും വധുവും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.(Iraq fire at wedding party more than 100 death) നൂറുകണക്കിന് ആളുകളാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആഘോഷം. വിവാഹം നടന്ന ഹാളിലെ തീപിടുത്ത സാധ്യത അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ […]

HEAD LINES World

ധാന്യകയറ്റുമതിയില്‍ തര്‍ക്കം; ‘പോളണ്ടിനെ പറ്റി അനാവശ്യം പറയരുത്’;സെലന്‍സ്‌കിയോട് പോളിഷ് പ്രധാനമന്ത്രി

ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയെ വിമര്‍ശിച്ച് പോളിഷ് പ്രധാനമന്ത്രി മത്തേയൂഷ്. ഈയാഴ്ച നടന്ന എക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പോളണ്ടിനെതിരെ സെലന്‍സ്‌കി പരോക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായാണ് പോളിഷ് പ്രധാനമന്ത്രി രംഗത്തെത്തിയത്. പോളണ്ടിനെ പറ്റി അനാവശ്യം പറയരുതെന്നും പോളണ്ടിലെ ജനങ്ങള്‍ ഇത് അനുവദിക്കില്ലെന്നും മത്തേയൂഷ് പ്രതികരിച്ചു. കുറഞ്ഞ വിലയില്‍ യുക്രൈനില്‍ നിന്ന് ധാന്യം ഇറക്കുമതി ചെയ്യുന്നത് സാധരണക്കാരായ കര്‍ഷകരെ ബാധിക്കുന്നതിനാല്‍ യുക്രൈനില്‍ നിന്നുള്ള ഇറക്കുമതിക്ക് പോളണ്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് […]