Technology

ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി സര്‍വീസ് ചെയ്യുന്ന പുതിയ സംരംഭവുമായി ഫ്ലിപ്കാര്‍ട്ട്

ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി റിപ്പയറും സര്‍വീസും ചെയ്ത് നല്‍കുന്ന പുതിയ സംരംഭത്തിന് തുടക്കമിട്ട് ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ട്. ആദ്യഘട്ടത്തില്‍ എയര്‍ കണ്ടീഷണര്‍ സര്‍വീസിംഗിനും റിപ്പയറിംഗിനുമാണ് ഫ്‌ലിപ്കാര്‍ട്ട് തുടക്കമിട്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ ബാംഗ്ലൂര്‍, കൊല്‍ക്കത്ത നഗരങ്ങളില്‍ മാത്രമാണ് ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്. വരുംദിവസങ്ങളില്‍ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് സേവനമെത്തിക്കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി. ഗൃഹോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ആവശ്യമറിയിക്കുന്നതിനനുസരിച്ചാണ് വീടുകളില്‍ ആളെത്തുക. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള ടൈം സ്ലോട്ട് ഓണ്‍ലൈനായി തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ടാകും. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ […]

Technology

ഇനി വിളിച്ചുപറയാതെ സ്ഥലം വിടാം; ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്സപ്പ്

ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്സപ്പ്. ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് ആവുമ്പോൾ അവിടെ മറ്റുള്ള എല്ലാ അംഗങ്ങൾക്കും നിലവിൽ അത് അറിയാൻ കഴിയും. പുതിയ സംവിധാനത്തിൽ ആരും അറിയാതെ ഗ്രൂപ്പ് വിടാൻ സാധിക്കും. ഈ ഫീച്ചർ നിലവിൽ നിർമാണത്തിലാണെന്നും ഏറെ വൈകാതെ ഉപയോക്താക്കൾക്ക് ലഭ്യമാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സംവിധാനം അനുസരിച്ച് ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ അഡ്മിന്മാർക്ക് മാത്രമേ അത് അറിയാൻ കഴിയൂ. വാട്സപ്പ് ഡെസ്ക്ടോപ്പ് ബീറ്റ വേർഷനുകളിലും ഇത് ലഭ്യമായേക്കും. […]

Technology World

ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കും; കൊഴിഞ്ഞുപോക്ക് തടയാനെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സിഇഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്.ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു. അതേസമയം മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള […]

Technology

പ്ലേ സ്റ്റോറില്‍ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകൾക്ക് ഇന്ന് മുതൽ നിരോധനം

ഇന്നു മുതല്‍ പ്ലേസ്റ്റോറില്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ ലഭ്യമാവുകയില്ല. പ്ലേ സ്റ്റോറില്‍ നിന്ന് എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ലേ സ്റ്റോറിലെ എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്രവര്‍ത്തന രഹിതമാകും. എന്നാല്‍ ഇന്‍ബില്‍റ്റ് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുമായി വരുന്ന ഫോണുകള്‍ക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തലിലാണ് നിര്‍ണായക തീരുമാനം. വര്‍ഷങ്ങളായി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ക്കെതിരായ നിലപാട് ഗൂഗിള്‍ വ്യക്തമാക്കാറുണ്ട്. ഇതിന്റെ ഭാഗമായി […]

Entertainment Technology

പണം തികയില്ല; ട്വിറ്റർ സ്വന്തമാക്കാൻ ഓഹരികൾ വിറ്റ് മസ്ക്….

ടെക് ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നു എന്നത്. സോഷ്യൽ മീഡിയയും ഏറെ ആഘോഷമാക്കിയിരുന്നു ഈ വാർത്ത. ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്താൻ ടെസ്‌ലയുടെ ഓഹരി വിറ്റിരിക്കുകയാണ് ഇലോൺ മസ്‌ക്. 4 ബില്യൻ ഡോളറിന്റെ ഓഹരികൾ ആണ് മസ്‌ക് വിറ്റത്. ഓഹരികൾ വിറ്റതിന് ശേഷം ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ഇനി കൂടുതൽ വിൽക്കില്ലെന്നു മസ്ക് ട്വീറ്റ് ചെയ്തു. ധനസമാഹരണത്തിനായി വിവിധ മാർഗങ്ങൾ മസ്‌ക് തേടുന്നുണ്ട്. ട്വിറ്റർ സ്വന്തമാക്കാനായി വായ്പ സംഘടിപ്പിക്കാനും […]

Technology

പണമയച്ചാൽ ക്യാഷ് ബാക്ക്; ഗൂഗിൾ പേയുടെ വഴിയിൽ വാട്ട്‌സ് ആപ്പും

വാട്ട്‌സ് ആപ്പിൽ പേയ്‌മെന്റ് ഫീച്ചർ അവതരിപ്പിച്ചിട്ടും മറ്റ് പേയ്‌മെന്റ് ആപ്പുകൾക്ക് ലഭിച്ച സ്വീകാര്യത വാട്ട്‌സ് ആപ്പിന് ലഭിച്ചില്ല. ഗൂഗിൾ പേ, പേയ്ടിഎം, ഫോൺ പേ എന്നിവർ അരങ്ങ് വാഴുമ്പോൾ പേയ്‌മെന്റ് രംഗത്ത് വാട്ട്‌സ് ആപ്പ് ഇപ്പോഴും പുറത്ത് തന്നെ. ഈ പ്രതിസന്ധി മറികടക്കാൻ ക്യാഷ് ബാക്ക് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്. വാട്ട്‌സ് ആപ്പിലൂടെ പണം അയക്കുന്ന ഉപഭോക്താവിന് ഓരോ ട്രാൻസാക്ഷനും 11 രൂപ വീതമാണ് ലഭിക്കുക. ഇതിന് മിനിമം ട്രാൻസാക്ഷൻ പരിധിയില്ല എന്നതും പ്രത്യേകതയാണ്. കുറഞ്ഞത് […]

Technology

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ ഇനി ഇവിടുന്ന് കിട്ടില്ല; പുതിയ പ്ലേ സ്റ്റോര്‍ നയവുമായി ഗൂഗിള്‍

ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് വിലക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. ഗൂഗിളിന്റെ പുതിയ പ്ലേ സ്റ്റോര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനം. മെയ് പതിനൊന്നിനകം എല്ലാ തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഗൂഗിളിന്റെ തീരുമാനം. ഫോണിന് മറുവശമുള്ള വ്യക്തിക്ക് തന്റെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുവെന്ന് യാതൊരു സൂചനയും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ […]

Technology

ഇനി ഡ്രൈവര്‍ വേണ്ട, പൂര്‍ണമായും സെല്‍ഫ് ഡ്രൈവിംഗ്; ആല്‍ഫബെറ്റിന്റെ വെയ്‌മോ നിരത്തിലിറങ്ങുന്നു

ആല്‍ഫബെറ്റിന്റെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിംഗ് കാറായ വെയ്‌മോ നിരത്തുകളിലേക്കിറങ്ങുന്നു. സാന്‍ഫ്രാന്‍സിസികോയിലെ നിരത്തുകളിലൂടെ ഡ്രൈവറില്ലാ കാറുകള്‍ ഓടിച്ച് ടെസ്റ്റ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ വെയ്‌മോ ജീവനക്കാര്‍ മാത്രമായിരിക്കും ഡ്രൈവറില്ലാ റൈഡിന് അനുമതി. പിന്നീട് പരീക്ഷണം തൃപ്തികരമായാല്‍ അടുത്ത ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കും യാത്രയുടെ ഭാഗമാകാന്‍ സാധിക്കും. പരീക്ഷണം വിജയമായാല്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ പുറത്തും വെയ്‌മോ എത്തുമെന്നും കമ്പനി അധികൃതകര്‍ അറിയിച്ചു. നഗരത്തിലെ ട്രാഫിക് നിയമങ്ങള്‍, ജനത്തിരക്ക്, റോഡുകളുടെ സ്വഭാവം എന്നിവ കഴിഞ്ഞ ആറ് മാസമായി വെയ്‌മോ നിരീക്ഷിച്ചുവരികയാണെന്ന് ആല്‍ഫബെറ്റ് വ്യക്തമാക്കി. ആറ് […]

Technology

ഡിമാന്റ് കുറഞ്ഞു; ഐ ഫോണ്‍ ഉല്‍പാദനം ചുരുക്കാനൊരുങ്ങി ആപ്പിള്‍

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റേയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഡിമാന്റ് സമ്മര്‍ദം നേരിടുന്നതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പാദത്തില്‍ ഐഫോണ്‍ SE ഉല്‍പാദനം 20 ശതമാനം കുറയ്ക്കാനാണ് ആപ്പിളിന്റെ തീരുമാനം. മുന്‍പ് പദ്ധതിയിട്ടിരുന്നതില്‍ നിന്ന് രണ്ട് മുതല്‍ 3 മില്യണ്‍ യൂണിറ്റുകള്‍ വരെ ഒഴിവാക്കും. ഡിമാന്റ് താഴ്ന്നതോടെ വയര്‍ലെസ് എയര്‍പോഡുകളുടെ ഉല്‍പാദനവും ആപ്പിള്‍ കുറയ്ക്കാനിരിക്കുകയാണ്. 10 മില്യണ്‍ യൂണിറ്റുകളുടെ ഉല്‍പ്പാദനമാണ് ആപ്പിള്‍ ഒഴിവാക്കുന്നത്. 2020ന്റെ രണ്ടാം പാദത്തില്‍ മൊത്തം ഐ ഫോണ്‍ വില്‍പ്പനയുടെ 12 […]

Technology

വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു;

വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇത്തവണ വിൻഡോസ് ഉപഭോക്താക്കൾക്കായാണ് പുതിയ അപ്‌ഡേറ്റ്.  വിൻഡോസിൽ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി ഡാർക്ക് തീം ലഭിക്കും. വാട്ട്‌സ് ആപ്പ് സെറ്റിംഗ്‌സിൽ ജനറൽ ക്യാറ്റഗറിയിൽ തീം മാറ്റാവുന്നതാണ്. മറ്റൊരു തീം ഉപയോഗിക്കണമെങ്കിൽ തീം മാറ്റിയിട്ട് ആപ്പ് റീസ്റ്റാർട്ട് ചെയ്യേണ്ടി വരും. നേരത്തെ വാട്ട്‌സ് ആപ്പ് മൊബൈൽ വേർഷനിൽ പല തീമുകളും വന്നുവെങ്കിലും ഡെസ്‌ക്ടോപ്, വിൻഡോസ് വേർഷനിൽ ഡാർക്ക് തീം വന്നിരുന്നില്ല. ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് പുതിയ മാറ്റം.