ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാർത്താ വിനിമയ കമ്പനിയായ ബി.എസ്.എൻ.എല്ലിന്റെ ലാൻഡ് ലൈൻ കണക്ഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. 2017 മുതൽ നാളിതുവരെ എട്ടുലക്ഷത്തിലധികം പേരാണ് കണക്ഷൻ വിച്ഛേദിച്ചത്. ഒരു കാലത്ത് വീടുകളിലെ സ്റ്റാറ്റസ് സിമ്പലായിരുന്നു ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ കണക്ഷൻ. മൊബൈലുകളുടെ വരവും വേഗമേറിയ ഇന്റർനെറ്റ് കണക്ഷനുകളും ജനപ്രിയ ബ്രാൻഡായിരുന്ന ബി.എസ്.എൻ.എല്ലിനെ ജനങ്ങളിൽ നിന്നകറ്റി. ഔദ്യോഗിക കണക്ക് പ്രകാരം 2017 മുതൽ നാളിതുവരെ 8,12.971 പേരാണ് കേരളത്തിൽ ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ കണക്ഷൻ വേണ്ടെന്നുവച്ചത്. […]
Technology
ടിക്ടോക്കിന് തളർത്താനായില്ല; സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രിയം യൂട്യൂബ് തന്നെ; സർവേ റിപ്പോർട്ട്
2015 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. പ്യൂ റിസർച്ച് സെന്റർ നടത്തിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എസിലെ കൗമാരക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്‌ഫോമാണ് യൂട്യൂബ് എന്നും ജനസംഖ്യയുടെ 95% പേരും സൈറ്റോ മൊബൈൽ ആപ്പോ വഴി യുട്യൂബ് ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളിലേക്കുള്ള ചേക്കേറൽ ഇന്റർനെറ്റ് ഉപയോഗം ആളുകൾക്കിടയിൽ ഗണ്യമായ രീതിയിൽ വർധിക്കാൻ കാരണമായി. യു.എസിലെ പകുതിയോളം കൗമാരക്കാർ സ്ഥിരമായി […]
വീണ്ടും 3 ഫീച്ചറുകൾ കൂടി വാട്ട്‌സ് ആപ്പിൽ വരുന്നു; പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്
വാട്‌സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാകുന്നു. ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘ഗ്രൂപ്പ് അംഗങ്ങൾക്ക് മുഴുവൻ നോട്ടിഫിക്കേഷൻ നൽകാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാം. നമ്മൾ വാട്ട്‌സ് ആപ്പിൽ ഓൺലൈനാണെന്ന് ആർക്കെല്ലാം കാണാൻ സാധിക്കും. ഒറ്റത്തവണ മാത്രം കാണാനാവുന്ന സന്ദേശങ്ങൾക്ക് സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുക, എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് വാട്ട്‌സ് ആപ്പിൽ ഇനി വരാനിരിക്കുന്നത് ‘- മാർക്കിന്റെ പോസ്റ്റ് ഇങ്ങനെ. ഇതിന് […]
ഗൂഗിൾ പണിമുടക്കി; വ്യാപക പരാതിയുമായി ഉപഭോക്താക്കൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുഗിൾ പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ചിൽ ചെറിയ തകരാറ് അനുഭവപ്പെട്ടത്. ഗൂഗിളിൽ ചിത്രവും മറ്റും തെരയുമ്പോൾ എറർ 500 എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. ഗൂഗിളിന് തകരാർ സംഭവിച്ചതായി ഡൗൺ ഡിടക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് ‘ഗൂഗിൾ ഡൗൺ’ എന്ന ഹാഷ്ടാഗുമായി ട്വിറ്ററിൽ രംഗത്ത് വന്നത്. ഇന്ത്യയിൽ ചെറിയ രീതിയിൽ മാത്രമാണ് തകരാര് അനുഭവപ്പെടുന്നത്. എന്നാൽ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വലിയ രീതിയിൽ ഇത് ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്നതായാണ് […]
പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്
വാട്ട്‌സ് ആപ്പ് പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ചു. ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ( whatsapp introduces 7 new feature ) വാട്ട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് പാർട്ടിസിപന്റ്‌സിന് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റയാണ് ഇത്തരത്തിൽ ലഭ്യമാവുക. ഒരാൾ ഗ്രൂപ്പ് ലീവ് ചെയ്താൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും […]
348 മൊബൈൽ ആപ്പുകൾ വിലക്കി കേന്ദ്രം
348 മൊബൈൽ ആപ്പുകൾ വിലക്കി കേന്ദ്രം. ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകൾക്കാണ് പൂട്ടുവീണത്. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകൾ ഡെവലപ്പ് ചെയ്യപ്പെട്ടത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതിൽ വ്യക്തതയില്ല. ഈ മാസം മൂന്നിന് ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെയും കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം […]
പബ്ജിക്ക് വീണ്ടും പൂട്ട്; ‘ബാറ്റിൽഗ്രൗണ്ട്സ് ഇന്ത്യ’യെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കി
പ്രമുഖ ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ താത്കാലികമായി നിരോധിച്ചു. പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഗെയിം നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിൻ്റെ നീക്കം. നടപടി താത്കാലികമാണെന്നും ഇന്ന് ഗെയിമിൻ്റെ ഭാവി അറിയാമെന്നുമാണ് വിവരം. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. […]
യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍
ആന്‍ഡ്രോയിഡിനായി യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ ചേര്‍ക്കുന്നതിന്റെ സാധ്യത ഗൂഗിള്‍ പരിശോധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ആപ്‌കെ ഇന്‍സൈറ്റ് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് പുതിയ അപ്‌ഡേറ്റിനെക്കുറിച്ചുള്ള പ്രവചനങ്ങളുള്ളത്. മുന്‍പ് തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ സ്ലീപ് ടൈമര്‍ ഫീച്ചര്‍ ഉണ്ടായിരുന്നു. ഇത് യൂട്യൂബിലേക്ക് കൂടി കൊണ്ടുവരുന്നതിനാണ് ഗൂഗിള്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലേ മ്യൂസിക്കില്‍ നിന്ന് വ്യത്യസ്തമായി യൂട്യൂബ് മ്യൂസിക്കിന്റെ പ്ലേ ബാക്ക് കണ്‍ട്രോള്‍ സെറ്റിംഗ്‌സില്‍ തന്നെ സ്ലീപ്പ് ടൈമര്‍ ഉണ്ടാകുമെന്നാണ് സൂചന. പാട്ടുകള്‍ കേട്ടുകഴിഞ്ഞ് കൃത്യസമയത്ത് കേള്‍വിക്കാരെ ഉറങ്ങാന്‍ […]
ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറി; എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലേക്ക്
ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചു. കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കരാര്‍ അംഗീകരിച്ച് ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍ മസ്‌കിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ട്വിറ്റര്‍ വാങ്ങില്ലെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് മസ്‌കിന്റെ അഭിഭാഷകന്‍ കരാറില്‍ നിന്ന് പിന്മാറിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്നുള്ള പിന്മാറ്റം. സ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും […]
ഇലക്ട്രിക് കാറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഇന്ധന വില താങ്ങാന്‍ കഴിയാത്ത അവസ്ഥയെത്തിയതോടെ പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. ഇലക്ട്രിക് കാറിനായി അധിക തുക മുടക്കിയാലും പിന്നീട് യാത്രകള്‍ ലാഭകരമാകുമെന്നും അധികമായി നല്‍കിയ പൈസ വസൂലാകുമെന്നും വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ലാഭകരവും കാര്യക്ഷമവുമാകും. അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍. ഓരോ 10,000 മുതല്‍ 20,000 കിലോമീറ്റര്‍ യാത്ര കഴിയുമ്പോഴും വാഹനം കൃത്യമായി സര്‍വീസ് നടത്തുകയോ കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തുകയോ ചെയ്യുക. ടയര്‍ അലൈന്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കുക. […]