Technology

മൂന്ന് പിന്‍ക്യാമറകളുമായി സാംസങ് M30, വില 15,000ത്തിലും താഴെ

സാംസങ് ഗാലസ്‌ക്‌സിയുടെ ‘എം’ സീരീസിലെ പുതിയ ഫോണ്‍ എം30 ഇന്ത്യയിലേക്ക്. ജനുവരിയില്‍ ഇറങ്ങിയ എം10, എം20 സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ഹിറ്റായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 15,000 രൂപയില്‍ താഴെ വിലയിട്ട് എം 30 സാംസങ് ഇന്ത്യയിലെത്തിക്കുന്നത്. ജനുവരിയിലാണ് സാംസങ് ഇന്ത്യയില്‍ ‘M20’, ‘M10’ സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിച്ചത്. 10,990 രൂപയും 7,990 രൂപയുമായിരുന്നു വില. ഷവോമിയടക്കമുള്ള ചൈനീസ് കമ്പനികളുടെ ബജറ്റ് ഫോണുകളുടെ വിപണി ലക്ഷ്യമിട്ടായിരുന്നു സാംസങ് എം സീരീസ് ഫോണുകളെ അവതരിപ്പിച്ചത്. എം 20യുടെ 4ജിബി+64ജിബി മോഡലിന് 12990 രൂപയും 3ജിബി+32ജിബി […]

Technology

ഷോമി, വണ്‍ പ്ലസ്… ഏത് സ്മാര്‍ട്ട്‌ഫോണുകളാണ് റേഡിയേഷനില്‍ മുന്നില്‍?

നിലവില്‍ വിപണിയിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഏതിനായിരിക്കും ഏറ്റവും കൂടുതല്‍ റേഡിയേഷനുള്ളത്? അത്തരമൊരു പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ജര്‍മ്മനിയിലെ ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി സ്റ്റാറ്റിസ്റ്റയാണ് പട്ടികയുടെ ഗ്രാഫിക്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഷോമി, വണ്‍ പ്ലസ് തുടങ്ങിയവയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മുന്നിലെത്തിയപ്പോള്‍ സാംസങ്ങിന്റെ ചില മോഡലുകള്‍ക്കാണ് കുറവ് റേഡിയേഷന്‍. കൂടിയ റേഡിയേഷനുള്ള 16 സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും കുറവ് റേഡിയേഷനുള്ള സ്മാര്‍ട്ട് ഫോണ്‍ സാംസങിന്റെ ഗാലക്‌സി നോട്ട് 8 ആണ്. കിലോഗ്രാമിന് 0.17 വാട്‌സ് […]

Technology

വോഡഫോണ്‍ – ഐഡിയക്ക് 3.5 കോടി വരിക്കാരെ നഷ്ടമായി; കമ്പനിയുടെ നഷ്ടം 5005 കോടി

വോഡഫോൺ – ഐഡിയ ലിമിറ്റഡിനെ സംബന്ധിച്ച് ഇത് നഷ്ടത്തിന്‍റെ കാലമാണ്. ഇരു കമ്പനികളും ലയിച്ചതിന് ശേഷമുള്ള രണ്ടാം പാദത്തിൽ കമ്പനി വൻ നഷ്ടം നേരിട്ടിരിക്കുകയാണ്. 5000 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. 11765 കോടി രൂപയാണ് ഈ പാദത്തിലെ കമ്പനിയുടെ വരുമാനം. റിലയൻസ് ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ ഇരു കമ്പനികളും കഴിഞ്ഞ ആഗസ്തിലാണ് ഒന്നിച്ചത്. ലയനത്തിന് ശേഷമുള്ള ആദ്യ പാദ റിപ്പോർട്ടിലും ഇരു കമ്പനികൾക്കും നഷ്ടമായിരുന്നു. രണ്ട് ശതമാനത്തിന്റെ ഇടിവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ പാദത്തിൽ 3.5 കോടി വരിക്കാരെയാണ് […]

Technology

വരുന്നു സ്പോര്‍ട്സ് ഷൂവുമായി ഷവോമി

സ്മാർട്ട്ഫോൺ വിപണിയിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചതിനു പിറകെ, സ്പോർട്സ് ഷൂവുമായി ഷവോമി. ‘എം.ഐ മെൻസ് സ്പോര്‍ട്സ് ഷൂ 2’വുമായാണ് (Mi Men’s Sports Shoes 2) ഷവോമി എത്തുന്നത്. നൂതനമായ സാങ്കേതികത ഉപയോഗിച്ചുള്ളതായിരിക്കും പുറത്തിറക്കുന്ന ഷൂ എന്ന് ചെെനീസ് കമ്പനി വ്യക്തമാക്കി. 5-ഇൻ-വൺ മോൾഡിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ഷൂ അഞ്ച് വിവിധ തരം മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അവകാശവാദം. എം.ഐ സൗണ്ട്ബാർ, എം.ഐ ടെലവിഷൻ, എം.ഐ മെെക്രോ യു.എസ്.ബി, 2.5A ഫാസ്റ്റ് ചാർജിംഗ് […]

Technology

ഫേസ് ബുക്കിലെ പ്രവചന ലിങ്കുകള്‍ വഴി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം

ഫേസ് ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. “അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്?” തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവർത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാനും സാധ്യതയേറെയാണെന്നാണ് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഫേസ് ബുക്കില്‍ ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനകം ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് […]

Technology

ഒടുവില്‍ ഫോള്‍ഡബിള്‍ ഫോണ്‍ ;വാവെയ്

ഫോൾഡബിൾ 5ജി സ്മാർട്ട്ഫോൺ വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത ഈയടുത്താണ് വാവെയ് പുറത്തുവിട്ടത്. എന്നാൽ ബാഴ്സലോണയിൽ നടക്കുന്ന മൊബെെൽ വേൾഡ് കോൺഗ്രസിൽ (Mobile World Congress 2019) ഫോണിന്റെ ലോഞ്ചിംഗ് നടത്തുമെന്നാണ് ചെെനീസ് നിർമാതാക്കൾ ഒടുവിലായി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇറക്കാൻ പോകുന്ന ഫോൾഡബിൾ ഫോണിന്റെ വിലയുള്‍പ്പടെയുള്ള കൂടുതൽ വിവരങ്ങൾ എം.ഡബ്ല്യു.സിക്ക് തൊട്ടു മുൻപ് വിളിച്ച് ചേർക്കുന്ന പ്രസ് മീറ്റിലായിരിക്കും കമ്പനി അറിയിക്കുക. കഴിഞ്ഞ മാസമാണ് അഞ്ചാം തലമുറ ഫോൾഡബിൾ ഫോൺ അവതിരിപ്പിക്കുമെന്ന വിവരം വാവെയ് പുറത്തുവിട്ടത്. ഹെെസിലിക്കൺ കിരിൻ […]

Technology

സംഘടിത ആക്രമണം ഇനി നടക്കില്ല; യു ട്യൂബില്‍ നിന്നും ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഒഴിവാക്കാനൊരുങ്ങുന്നു

വ്യക്തികള്‍ക്കെതിരെയും സിനിമകള്‍ക്കെതിരെയും ഈയടുത്ത് സംഘടിതമായി തന്നെ ഡിസ്‌ലൈക്ക് ക്യാംമ്പയ്ന്‍ പലയാവര്‍ത്തി നടന്നിട്ടുള്ളതാണ്. ഈ വിഷയത്തില്‍ യു ട്യൂബിന് നിരവധി പരാതികളാണ് ദിവസം പ്രതി ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘടിതമായ ഈ ആക്രമണങ്ങളെ ഒടുവില്‍ വരുതിക്ക് നിര്‍ത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് യു ട്യൂബ്. അനാവശ്യമായ ഡിസ്‌ലൈക്കുകള്‍ ഒഴിവാക്കാന്‍ നിരവധി പുതിയ തീരുമാനങ്ങളുമായാണ് യു ട്യൂബിന്റെ വരവ്. അതിനായി യു ട്യൂബ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് യു ട്യൂബ് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് പറയുന്നത്. സംഘടിതമായ […]

Technology

വാട്സാപ്പില്‍ പിറന്ന പുസ്തകത്തിന് ലോകോത്തര പുരസ്കാരം

വെറുതെ ചാറ്റ് ചെയ്ത് നേരം കളയാനുള്ള മാർഗമായാണ് വാട്സാപ്പിനെ നിങ്ങൾ മനസ്സിലാക്കിയതെങ്കിൽ ആ ധാരണ തിരുത്താൻ നേരമായിരിക്കുന്നു. കാരണം, വാട്സാപ്പിലൂടെ ടെക്സ്റ്റുകളായി അയച്ച സന്ദേശങ്ങൾ കോർത്തിണക്കി പുറത്തിറക്കിയ പുസ്തകത്തിന് ഉന്നതമായ സാഹിത്യ പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ആസ്ത്രേലിയയിലാണ് ഈ അപൂർവ സംഭവം അരങ്ങേറിയത്. ഇറാനിൽ നിന്നും ആസ്ത്രേലിയയിലേക്ക് അഭയം തേടി പോയ കുർദിഷ് മാധ്യമ പ്രവർത്തകൻ ബെഹ്റൂസ് ബൂചാനി രചിച്ച ‘നോ ഫ്രണ്ട് ബട്ട് ദ മൗണ്ടെെൻസ്; റെെറ്റിംഗ് ഫ്രം മാനുസ് പ്രിസൺ’ എന്ന പുസ്തകത്തിനാണ് 72,600 ഡോളറിന്റെ […]

Technology

ഐഫോണിന്റെ അടുത്ത മോഡലുകള്‍ ഇതോ?

അവതരിപ്പിക്കുന്നത് വരെ ഐഫോണിനെക്കുറിച്ചും അതിലടങ്ങിയ പ്രത്യേകതകളെക്കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ഇതില്‍ ഏറെക്കുറെ ശരിയാവാറുണ്ട് താനും. ഇപ്പോഴിതാ ഈ വര്‍ഷം ഐഫോണ്‍ പുറത്തിറക്കാന്‍ പോകുന്ന മോഡലുകളുടെ ചിത്രം പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ മൂന്ന് മോഡലുകളാവും 2019ലും പുറത്തിറങ്ങുക. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം അടിസ്ഥാനമാക്കിയാണെങ്കില്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഡലുകള്‍ക്ക് മൂന്ന് ക്യാമറകള്‍ ഉണ്ടാകുമെന്നാണ്. മൂന്ന് ക്യാമറകള്‍ എന്നത് വേറെയും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐഫോണ്‍ ഇലവന്‍( iPhone XI) എന്നായിരിക്കും പേര്. കഴിഞ്ഞ വര്‍ഷം എത്തിയ ഐഫോണ്‍ […]

Technology

റാമും സ്റ്റോറേജും വര്‍ധിപ്പിച്ച് റിയല്‍മി സി വണ്‍

ഒപ്പോയുടെ സഹ സംരംഭമായ റിയല്‍മിയുടെ സി വണിന്റെ പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. 2ജിബി റാം+32 ജിബി സ്റ്റോറേജും 3ജിബി റാം+32 ജിബി സ്‌റ്റോറേജ്മുള്ള പതിപ്പുകളാണ് പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. പതിനായിരത്തിനും താഴെയാണ് ഈ മോഡലുകളുടെ വില എന്നതാണ് പ്രത്യേകത. സാംസങ് അവരുടെ ഗ്യാലക്‌സി എം പരമ്പരയിലെ ഫോണുകള്‍ അടുത്ത് തന്നെ ഇറക്കാനിരിക്കെയാണ് റിയല്‍മിയുടെ പുതിയ നീക്കം.2ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്മുള്ള പതിപ്പുമായാണ് സി വണ്‍ ഇന്ത്യയിലെത്തിയത്. 2ജിബി റാമും 32 ജിബി സ്റ്റോറേജ്മുള്ള മോഡലിന് […]