അര്‍ണബ് കൊളുത്തിവിട്ട #ChinaGetOut ഹാഷ് ടാഗിന് പകരം #PoweredbyVivo എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കേണ്ടതിനെക്കുറിച്ചായിരുന്നു റിപ്പബ്ലിക് ചാനലില്‍ അര്‍ണബ് ഗോസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച. #ChinaGetOut എന്ന ഹാഷ്ടാഗിനൊപ്പിച്ച് അര്‍ണബിന്റെ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ പ്രോഗാമിന്റെ സ്‌പോണ്‍സര്‍മാരെ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. അത് ചൈനീസ് കമ്പനികളായ വിവോയുടേയും ഒപ്പോയുടേയും പരസ്യങ്ങളായിരുന്നു. വൈകാതെ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ചൈനീസ് ബഹിഷ്‌ക്കരണം പവേഡ് ബൈ എംഐ10 ആന്റ് വിവോ എന്ന […]
Technology
സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ആറ് സുരക്ഷാ നിര്‍ദേശങ്ങള്‍
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ദോസ്ത് എന്ന സൈബര്‍ ബോധവല്‍ക്കരണ വിഭാഗമാണ് സോഷ്യല്‍മീഡിയ ഉപയോഗത്തിനിടെ ശ്രദ്ധിക്കേണ്ട ചില വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്… കോവിഡിന്റേയും ലോക്ഡൗണിന്റേയും പ്രത്യേക സാഹചര്യത്തില്‍ സോഷ്യല്‍മീഡിയ ഉപഭോഗം മുമ്പെന്നത്തേക്കാളും വര്‍ധിച്ചിരിക്കുകയാണ്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെടാനായി മിക്കവരും സോഷ്യല്‍മീഡിയയെയാണ് ഉപയോഗിക്കുന്നത്. ഇത് സോഷ്യല്‍മീഡിയ വഴിയുള്ള തട്ടിപ്പുകളുടെ സാധ്യതകളും വര്‍ധിപ്പിച്ചതോടെയാണ് ആറിന സുരക്ഷാ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ദോസ്ത് എന്ന സൈബര്‍ ബോധവല്‍ക്കരണ വിഭാഗമാണ് സോഷ്യല്‍മീഡിയ ഉപയോഗത്തിനിടെ ശ്രദ്ധിക്കേണ്ട ചില വിവരങ്ങള്‍ […]
കോവിഡ് മുന്നറിയിപ്പുകളുമായി ഗൂഗിള്‍ മാപ്
പൊതുഗതാഗതങ്ങളില്‍ തിരക്കേറിയ സമയം എപ്പോഴാണ്? പോകുന്ന വഴിയില്‍ കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുണ്ടോ? കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളെവിടെ?… ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് മനുഷ്യന്റെ ശീലങ്ങളെ വലിയ തോതില്‍ മാറ്റി മറിച്ചിരിക്കുകയാണ് കോവിഡ് എന്ന മഹാമാരി. കോവിഡിന് ശേഷമുള്ള ലോകത്തിന് കൂടുതല്‍ ആവശ്യമുള്ള വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുന്നതാണ് ഗൂഗിള്‍ മാപ്പിന്റെ പുതിയ അപ്‌ഡേഷന്‍. പൊതുഗതാഗതങ്ങളില്‍ തിരക്കേറിയ സമയം എപ്പോഴാണ്? പോകുന്ന വഴിയില്‍ കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുണ്ടോ? കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളെവിടെ തുടങ്ങി നിരവധിവിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് ഗൂഗിള്‍ മാപ്പിന്റെ […]
ജിയോ പ്ലാറ്റ്‌ഫോമില്‍ 5,655 കോടിയുടെ നിക്ഷപം നടത്തി അമേരിക്കന്‍ കമ്പനി
ഫേസ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരി വാങ്ങി ആഴ്ച്ചകള്‍ക്കകമാണ് പുതിയ നിക്ഷേപവിവരം പുറത്തുവരുന്നത്… അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലെയ്ക്ക് ജിയോ പ്ലാറ്റ്‌ഫോമില്‍ 750ദശലക്ഷം ഡോളറിന്റെ(ഏതാണ്ട് 5,655.75 കോടി രൂപ) നിക്ഷേപം നടത്തും. ജിയോക്ക് 65 ബില്യണ്‍ ഡോളര്‍ (4.92 ലക്ഷം കോടി) മൂല്യം കണക്കാക്കിയാണ് സില്‍വര്‍ ലെയ്ക് കരാറിലെത്തിയിരിക്കുന്നത്. ഒരാഴ്ച്ച മുമ്പ് ഫേസ്ബുക്ക് ജിയോയില്‍ 9.99ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെതന്നെ ഭാഗമായിരുന്ന ജിയോ ഡിജിറ്റല്‍ടെലികോം ബിസിനസുകളെ ഒന്നിപ്പിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ജിയോ പ്ലാറ്റ്‌ഫോംസ് […]
വാട്‌സ്ആപ്പിന്റെ ഡാര്‍ക് മോഡ് കണ്ണിന് നല്ലതോ?
ഐഫോണിലും ആന്‍ഡ്രോയിഡിലും വാട്‌സ്ആപ്പ് ഡാര്‍ക് മോഡ് ലഭിക്കും. ഒടുവില്‍ വാട്‌സ്ആപ്പിലും ഡാര്‍ക്ക്‌മോഡ് എത്തിയിരിക്കുന്നു. ഉപഭോക്താക്കളുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് ഫീച്ചര്‍ പുറത്തിറക്കുന്നതെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഐഫോണിലും ആന്‍ഡ്രോയിഡിലും വാട്‌സ്ആപ്പ് ഡാര്‍ക് മോഡ് ലഭിക്കും. ഫേസ്ബുക്ക് മെസഞ്ചര്‍ അടക്കം പല ആപ്ലിക്കേഷനുകളും നേരത്തെ തന്നെ ഡാര്‍ക് മോഡ് അവതരിപ്പിച്ചിരുന്നെങ്കിലും വാട്‌സ്ആപ് ഇക്കാര്യത്തില്‍ താത്പര്യം കാണിച്ചിരുന്നില്ല. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് വാട്‌സ്ആപില്‍ ഡാര്‍ക് മോഡ് വന്നിരിക്കുന്നത്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ കണ്ണിനുണ്ടാകുന്ന സമ്മര്‍ദം കുറക്കാന്‍ സഹായിക്കും വിധമാണ് ഡാര്‍ക് മോഡ് ഡിസൈന്‍ […]
ജിമെയിലും, യൂട്യൂബും ഉപയോഗിക്കരുത്! വാവേ സ്മാര്‍ട്‌ഫോണ്‍ ഉടമകള്‍ക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേയുടെ ഉപയോക്താക്കള്‍ ജിമെയില്‍, യൂട്യൂബ് പോലുള്ള ഗൂഗിളിന്റെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ പുറത്ത് നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കരുതെന്ന് ഗൂഗിളിന്റെ നിര്‍ദേശം. 2019 മേയ് 16 മുതല്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്ബനികള്‍ വാവേയുമായി സഹകരിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം നിലനില്‍ക്കെയാണ് ഈ നിര്‍ദേശം. ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഗൂഗിള്‍ ആപ്ലിക്കേഷനുകളിലും സേവനങ്ങളിലും ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താനാവില്ലെന്നും ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് അംഗീകാരമുള്ള […]
നെടുകെ മടക്കി കൈവെള്ളയിൽ വെക്കാവുന്ന ഡിസ്‌പ്ലേ ഫോണുമായി മോട്ടറോള
പരീക്ഷണങ്ങൾ ഒട്ടനേകം നടക്കുന്ന മേഖലയാണ് സ്മാർട്ട്‌ഫോൺ വിപണി. സ്‌ക്രീൻ വലിപ്പത്തിലും ക്യാമറയുടെ ക്ലാരിറ്റിയിലും ഡിസ്‌പ്ലേ മിഴിവിലും പെർഫോമൻസിലുമെല്ലാം ഒന്നിനൊന്ന് മെച്ചമാണ് ഓരോ ബ്രാൻഡുകളും ഇന്ന് പുറത്തിറക്കുന്ന സ്മാർട്ട്‌ഫോണുകൾ. ഏറ്റവുമൊടുവിലായി ഡിസ്‌പ്ലേയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഫോൺ എങ്ങനെ ചെറുതാക്കാമെന്ന ഗവേഷണത്തിലാണ് ടെക്ക്‌ലോകം. കുറുകെ മടക്കാവുന്ന ‘ഗാലക്‌സി ഫോൾഡു’മായി സാംസംഗും ‘മേറ്റ് എക്‌സു’മായി വാവേയും ‘ജി ഫ്‌ളെക്‌സ് എക്‌സു’മായി എൽ.ജിയുമെല്ലാം ഇതിനകം തന്നെ രംഗത്തുവന്നു കഴിഞ്ഞു. എന്നാൽ, ആറിഞ്ച് ഫോൺ മൂന്നിഞ്ചാക്കി ചെറുതാക്കുന്ന സാങ്കതികവിദ്യയുമായി രംഗത്തുവന്നിരിക്കുകയാണ് മോട്ടറോള. വലിയ […]
വാവെയുടെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ സെപ്തംബറില്‍
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയുടെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വാവെയ് മേറ്റ് എക്സ് വരുന്ന സെപ്തംബറില്‍ പുറത്തിറക്കും. ഗൂഗിളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഈ സ്മാര്‍ട്ട്‌ഫോണിലും ആന്‍ഡ്രോയിഡ് ഓപറേറ്റിംങ് സിസ്റ്റമായിരിക്കും ഉപയോഗിക്കുകയെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഫറന്‍സില്‍ ഈ ഫോണ്‍ വാവെയ് പുറത്തിറക്കിയിരുന്നു. നേരത്തെ ജൂണില്‍ മടക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്നാണ് വാവെയ് അവകാശപ്പെട്ടിരുന്നതെങ്കിലും വൈകുകയായിരുന്നു. സാംസങ്ങിന്റെ സമാനമായ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി വാവെയ് തീരുമാനിച്ചതോടെയാണ് ലോഞ്ചിംഗ് വൈകിയതെന്നാണ് കരുതുന്നത്. 5ജി […]
5ജി വികസിപ്പിക്കാന്‍ റഷ്യക്ക് സഹായവുമായി വാവെയ്
റഷ്യക്ക് 5G സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ചൈനയുടെ സഹായം. പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് റഷ്യന്‍ ടെലികോം കമ്പനിയായ എം.ടി.എസിനാണ് സഹായം നല്‍കുക. രാജ്യത്ത് ഒരു വര്‍ഷം കൊണ്ട് 5G നെറ്റ് വര്‍ക്ക് ഉറപ്പാക്കല്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. റഷ്യ സദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 2019 ല്‍ 5G സാങ്കേതിക വിദ്യയുടെ പരിക്ഷണം ഉണ്ടാകുമെന്ന് എം.ടി.എസ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ദേശീയ സുരക്ഷാ കാരണങ്ങള്‍ […]
ടിക് ടോക്ക് നിരോധനം എന്തിന്?
ചൈനീസ് കമ്പനിയായ ബീജിംഗ് ബൈറ്റെഡാൻസ് ടെക്നോളജി കോ നിർമ്മിച്ച വീഡിയോ ഷെയറിങ് ആപ്പാണ് ടിക് ടോക്ക്. 3 സെക്കന്റ് മുതൽ 60 സെക്കന്റ് വരെയുള്ള ചെറിയ വീഡിയോകളാണ് ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയ സേവനത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നത്. ടിക് ടോക്ക് എങ്ങനെ ഇന്ത്യയിലെത്തി? ലിപ്പ് സിങ്ക് വിഡിയോകൾ പകർത്തി ഷെയർ ചെയ്യുന്ന മ്യൂസിക്കലി ആപ്പിനെ ബൈറ്റഡാൻസ് എന്ന ചൈനീസ് കമ്പനി ഏറ്റെടുത്തതോടെയാണ് ടിക് ടോക്ക് ഇന്ത്യയിലെത്തിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ വൻ നേട്ടമുണ്ടാക്കാനും ജനപ്രീതിയാർജിക്കാനും ടിക് ടോക്കിനായി. […]