Technology

വാട്‌സാപ്പിൽ ദൈർഘ്യമേറിയ വോയിസ് മെസേജ് കേൾക്കാൻ മടുപ്പ് തോന്നാറില്ലേ? പരിഹാരവുമായി വാട്‌സാപ്പ്

വാട്‌സാപ്പിൽ ദൈർഘ്യമേറിയ വോയിസ് മെസേജ് കേൾക്കാൻ മടുപ്പ് തോന്നാറില്ലേ? എന്നാൽ വോയിസ് പൂർണമായി കേൾക്കുകയും വേണം. അതിന് പരിഹാരവുമായി വാട്‌സാപ്പ് പുതിയ ഫീച്ചർ പുറത്തിറക്കാൻ പോകുന്നു. വോയിസ് മെസേജ് പ്ലേബാക്ക് സ്പീഡ് എന്ന ഫീച്ചറാണ് കമ്പനി നിലവിൽ തുടർച്ചയായി ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ടെസ്റ്റിങ് വേർഷനായ ബീറ്റ വേർഷൻ 2.21.9.4 നിൽ ഫീച്ചർ കമ്പനി അവതരിപ്പിച്ചു. തൊട്ടടുത്ത അപ്‌ഡേറ്റിൽ അത് പിൻവലിച്ചെങ്കിലും ഉടൻ തന്നെ വീണ്ടും വരുമെന്നാണ് കരുതുന്നത്. ഫീച്ചർ ഉപയോഗിച്ച് വോയിസ് മെസേജിന്‍റെ പ്ലേ ബാക്ക് […]

Economy India Technology

ക്രിപ്‌റ്റോ കറൻസികൾ ഉടൻ നിരോധിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികൾ രാജ്യത്ത് ഉടൻ നിരോധിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിലാണ് നിർമല ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികൾക്ക് മാത്രമാകും രാജ്യത്ത് ഇനി മുതൽ വിനിമയത്തിന് അനുമതിയുണ്ടാകുക. ‘ വിഷയം പഠിക്കാൻ ധനവകുപ്പ് സെക്രട്ടറിക്ക് കീഴിൽ മന്ത്രാലയതല ഉന്നത സമിതിക്ക് രൂപം നൽകിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാനാണ് സമിതി ശിപാർശ ചെയ്തിട്ടുള്ളത്’ – മന്ത്രി വ്യക്തമാക്കി. നിരോധനക്കാര്യത്തിൽ എംപവേഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ യോഗം വൈകാതെ ചേരുമെന്ന് ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ […]

Technology

സ്വകാര്യത നയം: മാറ്റം പിന്‍വലിക്കണമെന്ന് വാട്സ്ആപ്പിനോട് കേന്ദ്രസർക്കാർ

വാട്സ്ആപ്പ് സ്വകാര്യത നയവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിനോട് വിശദീകരണം തേടി കേന്ദ്രസർക്കാർ. ഇലക്ട്രോണിക്സ് ആന്‍റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇതുസംബന്ധിച്ച് വാട്സ്ആപ്പ് സി.ഇ.ഒക്ക് കത്തയച്ചു. സ്വകാര്യത, ഡാറ്റാ കൈമാറ്റം, പങ്കിടൽ നയങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് കത്ത്. സ്വകാര്യത നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വാട്സ്ആപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യം […]

Technology

ഒരു വിവരവും ആര്‍ക്കും കൈമാറുന്നില്ല, അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല

കാലിഫോര്‍ണിയ: ഉപയോക്താക്കളെ നഷ്ടമായിത്തുടങ്ങിയതോടെ സ്വകാര്യതാ വിവാദത്തില്‍ വീണ്ടും വാട്‌സ്ആപ്പിന്റെ വിശദീകരണം. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുമെന്നും ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യില്ലെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വാട്‌സ്ആപ്പ് വ്യക്തമാക്കി. പുതിയ അപ്‌ഡേറ്റില്‍ ഒന്നും മാറുന്നില്ല. പകരം ബിസിനസ് വാട്‌സ് ആപ്പ് വഴി സന്ദേശം അയക്കാനുള്ള പുതിയ ഓപ്ഷനുകള്‍ അപ്‌ഡേറ്റിലുണ്ട്. ഡാറ്റകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഏറെ സുതാര്യമാണ്. വാട്‌സ്ആപ്പ് വഴി കൂടുതല്‍ ആളുകള്‍ ഷോപ്പ് ചെയ്യാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് കുടുതല്‍ ബോധ്യമുണ്ടാകേണ്ടതുണ്ട്. ഈ അപ്‌ഡേറ്റ് ഫേസ്ബുക്കുമായി ഡാറ്റ […]

Technology

സ്വകാര്യതാ നയത്തിലെ മാറ്റം; വാട്ട്സ്ആപ്പിനെതിരെ രാജ്യത്ത് ആദ്യ നിയമ നടപടി

സ്വകാര്യതാ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച വാട്ട്സ്ആപ്പിനെതിരെ രാജ്യത്ത് ആദ്യ നിയമ നടപടി. അഭിഭാഷകനായ ചൈതന്യ റൊഹില്ലയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വാട്ട്സ്ആപ്പിന്‍റെ സ്വകാര്യതാ നയത്തിലെ മാറ്റം സ്വകാര്യത സൂക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ചാണ് ചൈതന്യ റൊഹില്ല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വാട്ട്സ്ആപ്പ് ഏകപക്ഷീയമായി ഉപഭോക്താക്കളുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ്. പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ാം തീയതി മുതല്‍ പ്രവര്‍ത്തനരഹിതമാവുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം ഈ നിബന്ധന […]

Technology

സിഗ്നലിനു കൂടുതൽ സംഭാവന നൽകുമെന്നു എലോൺ മസ്‌ക്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിഗ്‌നലാണ് ടെക് ലോകത്തെ ചർച്ചാവിഷയം. സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആപ്പിന്റെ ഡൗൺലോഡുകൾ കുതിച്ചുയരുകയാണ്. ടെസ്‌ല സി.ഇ.ഓ യും ലോകത്തെ ഏറ്റവും ധനികനുമായ എലോൺ മസ്ക് ട്വിറ്ററിൽ സിഗ്‌നൽ ഉപയോഗിക്കാൻ ആഹ്വനം ചെയ്തിരുന്നു. ഇതിനു ശേഷം ഒരുപാടു പേരാണ് സിഗ്‌നലിലേക്ക് മാറിയത്. താൻ മുൻപും സിഗ്നലിനായി സംഭാവന ചെയ്തിട്ടുണ്ടെന്നും ഇനിയും സംഭാവന നൽകുമെന്നും മസ്‌ക് പറഞ്ഞു. ട്വിറ്ററിൽ മസ്കിനെ പിന്തുടരുന്ന ഒരാളുടെ മസ്‌ക് സിഗ്നലിൽ നിക്ഷേപം നടത്തണമെന്ന ആവശ്യത്തിന് പകരമായാണ് മസ്‌ക് ഇങ്ങനെ കുറിച്ചത്. […]

Technology

സ്വകാര്യതാ വിവാദത്തിൽ വിശദീകരണവുമായി വാട്സ്ആപ്പ്; “മെസ്സേജുകൾ സുരക്ഷിതം “

സ്വകാര്യതാ വിവാദത്തിൽ വീണ്ടും വിശദീകരണവുമായി വാട്സ്ആപ്പ്. തങ്ങളുടെ പുതുക്കിയ നയങ്ങൾ സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ സ്വകാര്യതയെ ബാധിക്കില്ലെന്ന് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് കമ്പനിയായ വാട്സ്ആപ്പ് പറഞ്ഞു. നയങ്ങൾ പരിഷ്കരിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് വിശദീകരണവുമായി രംഗത്തു വന്നത്. നയങ്ങളിലെ പരിഷ്കരണം ബിസിനസ് അക്കൗണ്ടുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നു കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു. We want to address some rumors and be 100% clear we continue to protect your private messages with end-to-end […]

Technology

പുതിയ നിബന്ധനകളുമായി വാട്സ്ആപ്പ്; അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഇല്ലാതാകും

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതൽ ഉപയോക്താക്കൾക് നൽകി തുടങ്ങി. “വാട്സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്കരിക്കുകയാണ് ” ഉപയോക്താക്കൾക്കയച്ച സന്ദേശത്തിൽ കമ്പനി പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങൾ പങ്കുവെക്കാം ഉൾപ്പെടെയുള്ള പരിഷ്കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. അടുത്ത മാസം എട്ടിനാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ആപ്പ് […]

Technology

‘കര്‍ഷക രോഷത്തില്‍ പൊള്ളിയോ?’; നാളെ മുതല്‍ ജിയോയില്‍ നിന്ന് എല്ലാ കോളുകളും സൗജന്യം

റിലയന്‍സ് ജിയോ ഉപേക്ഷിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനം ശക്തി പ്രാപിച്ചതിന് തൊട്ടുപിന്നാലെ ഇളവുകളുമായി ഉപയോക്താക്കളെ തിരിച്ചുപിടിക്കാന്‍ ജിയോ. നാളെ മുതല്‍ (ജനുവരി ഒന്ന്) രാജ്യത്ത് എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ബില്‍ ആന്‍ഡ് കീപ്പ് പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യുടെ നിര്‍ദേശ പ്രകാരം ഇത് നടപ്പാക്കുന്നതെന്നും ജിയോ അറിയിച്ചു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേക്കും ഇനി സൗജന്യമായി വിളിക്കാം. ഇന്‍റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐ.യു.സി)എന്നറിയപ്പെടുന്ന നിരക്ക് […]

Technology

നാളെ മുതല്‍ ചില ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല

നാളെ മുതല്‍ ചില ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. പഴയ ആന്‍ഡ്രോയ്ഡ് – ഐഒഎസ് ഫോണുകളിലാണ് വാട്സാപ്പ് ലഭിക്കാതെ വരിക. ഓപ്പറേറ്റിങ് സിസ്റ്റം 9ന് മുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാത്ത ഐ ഫോണുകളിലും ആന്‍ഡ്രോയ്ഡ് 4.03 വേര്‍ഷന് താഴെയുള്ള ഫോണുകളിലുമാകും വാട്സാപ്പ് ലഭിക്കാതെ വരിക. ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഈ പതിപ്പുകളിലേക്ക് ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ ഒന്നുകില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം. അല്ലെങ്കില്‍ വാട്സാപ്പിന് പകരം പുതിയ ആപ്ലിക്കേഷന്‍ കണ്ടെത്തണം. ഐ […]