Pravasi Social Media Switzerland

സിമോൺ വാളിപ്ലാക്കൽ ആലപിച്ച സ്വർഗം പൊഴിച്ചീടും എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ..

ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ശ്രെദ്ധേയമായ ആൽബത്തിലെ ഗാനങ്ങളെല്ലാം പ്രശസ്തരായ ഗാനരചയിതാക്കളാണെഴുതിയിരിക്കുന്നതു . സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത വചനപ്രഘോഷകനും സഗീതസംവിധായകനുമായ പീറ്റർ ചേരാനല്ലൂർ ആണ് .ഈ ആൽബത്തിന്റെ നിർമ്മാണം വാളിപ്ലാക്കൽ ക്രിയേഷൻസിനുവേണ്ടി സ്വിസ്സ് മലയാളിയായ സെബാസ്റ്റ്യൻ വാളിപ്ലാക്കലാണ് .കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആൽബത്തിന്റെ പ്രകാശനം നടന്നു . സ്വിറ്റസർലണ്ടിലെ ലുഗാനോയിൽ ഉപരിപഠനം നടത്തുന്ന റെവ.ഫാദർ റിജു ആന്റണി വെളിയിലിന്റെ രചനയിൽ വിരിഞ്ഞ “സ്വർഗം പൊഴിച്ചിടും ജീവന്റെ മന്നാ” എന്ന ഗാനമാണ് സ്വിസ്സിലെ യുവഗായകനും ,സ്വിസ്സ് വേദികളിലെ നിറസാന്നിധ്യവുമായ […]

Association Pravasi Switzerland

സ്വിറ്റസർലണ്ടിലെ ഇന്‍ഡോ സ്വിസ്സ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും,ലൈറ്റ് ഇൻ ലൈഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശാന്ത അമ്മാമ്മക്ക് പുതു ഭവനം .

മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കുളിൽതെന്നലിന്റെ സുഖമുള്ള മഴയോർമകൾ മനസിൽ സൂക്ഷിച്ചിരുന്ന മലയാളി കണ്ടത് മഴയുടെ രൗദ്രഭാവമാണ് , നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. കാലവർഷം പതിവിലുമധികം ശക്തി പ്രാപിക്കുന്നത് നാം കണ്ടു. കിട്ടിയതൊക്കെ കയ്യിലെടുത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഓടിയവർ, വീടിന്റെ രണ്ടാം നിലയിൽ അഭയം പ്രാപിച്ചവർ, ചത്തുപൊങ്ങിയ വളർത്തു മൃഗങ്ങൾ, ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നവർക്കായുള്ള ഉറ്റവരുടെ സഹായാഭ്യാർത്ഥനകൾ. ഒരു മനുഷ്യായുസ്സിൽ മറക്കാൻ കഴിയാത്ത നടുക്കുന്ന […]

Our Talent Pravasi Switzerland

കലാമേള “കലാരത്‌ന ” കിരീടവുമായി സ്വിസ്സിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ .

സൂറിച്ച്: സൂറിച്ചിൽ അരങ്ങേറിയ മുന്നോറോളം മത്സരാർത്ഥികൾ അണിനിരന്ന കേളി പതിനറാമത്  കലാമേളയിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ കേളി കലാരത്‌ന കിരീടം കരസ്ഥമാക്കി . വാദ്യത്തിന്റെയും സംഗീതത്തിന്റെയും താളലയങ്ങൾക്കനുസൃതമായി ആംഗികമായ ചലനങ്ങൾകൊണ്ടുള്ള രസാവിഷ്കരണം തീർത്തു രംഗചലനങ്ങളും , അര്‍ത്ഥഗര്‍ഭമായ കൈമുദ്രകള്ളും , വികാരഭരിതമായ നേത്രഭാവങ്ങളും ചേർത്തു ജാനറ്റ് വേദിയിലെത്തിയപ്പോൾ മത്സരിച്ച നൃത്ത ഇനങ്ങളിലെല്ലാം വിജയത്തിലകമണിഞ്ഞു ഈ വർഷത്തെ കലാരത്‌ന കിരീടം സ്വന്തമാക്കി  നൃത്ത ഇനങ്ങളിൽ  ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയാണ് ജാനറ്റ് ഈ വിജയത്തിന് അർഹയായതു. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഗ്രൂപ് ഡാൻസ് എന്നീ   ഇനങ്ങളിലാണ് ജാനറ്റ് […]

Association Cultural Europe Our Talent Pravasi Switzerland

കലാമേളയിലെ മിന്നലൊളിയുമായ്‌ “കലാതിലകം” കിരീടം ചൂടി ശിവാനി നമ്പ്യാർ …

ജൂൺ എട്ട് ,ഒൻപതു തീയതികളിൽ സൂറിച്ചിൽ നടന്ന  കേളി കലാമേളയിൽ കലാതിലകമായി  സൂറിച്ചിലെ ശിവാനി നമ്പ്യാർ . കണ്ണുകളില്‍ ഭാവത്തിന്‍റെ തിരയിളക്കവുമായി , വശ്യമധുരമായ പുഞ്ചിരിയുമായി , ചെഞ്ചുണ്ടില്‍ രാഗശോണിമയുമായി , സര്‍വാംഗം ആഭരണഭൂഷിതമായി , സുന്ദരവദനത്താൽ , അംഗങ്ങളാകമാനം സുന്ദരമായി ചലിപ്പിച്ച് വേദിയില്‍ അത്ഭുതനടനങ്ങൾ  കാഴ്ചവെച്ചപ്പോൾ  കലാമേളയിൽ മത്സരിച്ച മിക്ക ഇനങ്ങളിലും വിജയി ആകുവാൻ പത്തു  വയസുള്ള ഈ ബാലികക്ക് കഴിഞ്ഞതോടെ കേളി നടത്തിവരുന്ന പതിനാറാമത് കലാമേളയിൽ ശിവാനി നമ്പ്യാർ കലാതിലക കിരീടമണിഞ്ഞു . ഭരതനാട്യത്തിലും , ഫോൾക് ഡാൻസിലും ,ഫാൻസി ഡ്രസ്സ് മത്സരങ്ങളിൽ ഒന്നാം സമ്മാനവും,മോഹിനിയാട്ടത്തിൽ മൂന്നാം സമ്മാനവും  കൂടാതെ സിനിമാറ്റിക് ഡാൻസ് ,ക്ലാസിക്കൽ ഗ്രൂപ് […]

Pravasi Switzerland World

വർണം വാരിവിതറുന്ന വർണ്ണക്കാഴ്ചകൾ വിമൽ ചിറ്റക്കാട്ടിന്റെ ക്യാമറാക്കണ്ണുകളിലൂടെ .

വർണം വാരിവിതറുന്ന പൂക്കളും പൂമ്പാറ്റകളും  ,നിറപ്പകിട്ടിൽ അഴകുവിടർത്തുന്ന  കുഞ്ഞിളം  കിളികളും ജന്തുജാലങ്ങളും ,ഉദയാസ്തമനങ്ങളുടെ വർണ്ണവിന്യാസങ്ങളിൽ ഭാവം മാറുന്ന ആകാശം  , വർണ്ണാനാതീതമായ വർണ്ണ ശബളിമയാർന്നതാണ് നമ്മുടെ പ്രപഞ്ചം .ഈ കാഴ്ചകളെല്ലാം ത്രിമാനരൂപത്തിൽ നമുക്ക് അനുഭവേദ്യമാക്കുവാൻ സൃഷ്ടാവ് നൽകിയിരിക്കുന്ന രണ്ടു കണ്ണുകളായിരിക്കും ഒരുപക്ഷെ  പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും  ശ്രേഷ്ഠം എന്ന് കരുതാതെ വയ്യ . അതിവേഗം മുന്നോട്ടു കുതിക്കുന്ന  കാലചക്രത്തിന്റെ പിടിയിൽ നിന്നും, പ്രകൃതി കോറിയിട്ട മുഹൂർത്തങ്ങളെ  നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്താനുള്ള വിദ്യയാണ് ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യൻ കരഗതമാക്കിയത് .സത്യത്തിന്റെ നേർക്കാഴ്ചയാണ്  ഫോട്ടോഗ്രാഫി .ഭാവനയുടെ  […]

Europe India Pravasi Switzerland UK

ജീവന്റെ ഉറവയും ഉറവ് തടയുന്ന മതിലുകളും – ജോസ് വള്ളാടിയിൽ

ബോബി ജോസ് കട്ടിക്കാട് എന്ന പുരോഹിതൻ കാലത്തിനു മുൻപേ സഞ്ചരിക്കുന്ന ഒരു അത്ഭുത മനുഷ്യനാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. മനുഷ്യബുദ്ധിയിലേക്ക് കടന്നുവരുന്ന പ്രകാശകിരണങ്ങളാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. ശബ്ദവും വെളിച്ചവും കാതടപ്പിക്കുന്ന സ്തുതിപ്പുകളും ചേർന്ന് മായിക പ്രപഞ്ചമൊരുക്കുന്ന അഭിനവ ധ്യാന ഗുരുക്കന്മാരിൽ നിന്നും വളരെ അകലെയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സാധാരണ മലയാളി ധ്യാനങ്ങളിൽ അദ്ദേഹത്തെ കാണുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അഞ്ചപ്പം എന്ന ഭക്ഷണശാല കേരളത്തിൽ പലയിടത്തും പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇവിടെ നിന്നും ആർക്കും വയർ നിറയെ […]

Association Pravasi Switzerland

സൂറിച്ചിൽ നടക്കുന്ന പതിനാറാം കേളി ഇന്റർനാഷണൽ കലാമേളക്ക് തിരി തെളിഞ്ഞു .

സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ആണ് ഇന്ത്യക്ക് വെളിയിൽ വച്ച് നടത്തുന്ന ഏറ്റവും വലിയ യുവജനോത്സവവേദി ഒരുക്കുന്നത്. ഇനി രണ്ടു ദിനരാത്രങ്ങൾ ഭാരതീയ കലകൾ സൂറിച്ചിൽ പ്രഭ ചൊരിയും. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി മുന്നൂറിലധികം രജിസ്ട്രേഷനാണ് ഇത്തവണ ഉള്ളതെന്ന് ജനറൽ കൺവീനർ റീന അബ്രാഹം അറിയിച്ചു. ഇന്ത്യൻ കലകൾക്ക് വെള്ളവും വെളിച്ചവും നൽകി യുവജനോത്സവത്തിലൂടെ പുതിയ പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്ന സാർവ്വദേശീയ മേളയാണ് കേളി അന്താരാഷ്ട്ര കലാമേള. ഇന്ത്യൻ എംബസ്സി, സൂര്യ ഇന്ത്യ […]

Pravasi Social Media Switzerland

‘ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുക’ സ്വിസ്സിലെ ഇന്ത്യൻ എംബസിയും ജോലി ഒഴിവുകളും …അനുഭവക്കുറിപ്പ്

സ്വിസ്സിലെ ഇന്ത്യൻ എംബസ്സിയിൽ ജോലിക്കപേക്ഷിച്ച അഭ്യസ്ഥവിദ്യരായ ചില ഉദ്യോഗാർത്ഥി മലയാളികളുടെ അനുഭവക്കുറിപ്പ് . ഏതാനും നാളുകൾക്കു  മുൻപ് ചില ജോലികൾക്കായി സ്വിറ്റസർലണ്ടിലെ ഇന്ത്യൻ എംബസിയുടെ സൈറ്റിൽ ജോലി ഒഴിവിനുള്ള പരസ്യം കൊടുത്തിരുന്നു. ആയതിൻ പ്രകാരം സ്വിറ്റ്സർലൻഡിലുള്ള അനേകം ഇന്ത്യക്കാർ ജോലിക്കായി അപേക്ഷിച്ചു. ഈ കൂട്ടത്തിൽ അനേകം മലയാളികളും ഞാനും  ഉണ്ടായിരുന്നു. താരതമ്യേന വളരെ കുറവ് ശമ്പളം ആണെങ്കിലും എംബസി ആണല്ലോ എന്നോർത്ത് പലരും  ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ പോലും വേണ്ടന്ന് വെച്ച് എംബസിയിലെ ജോലിക്കായി അപേക്ഷിച്ചു. ഏകദേശം ആറ് ജോലികൾ ഒഴിവുണ്ടായിരുന്നു  . ഇതിൽ ആറ് […]

Pravasi Switzerland

പരേതനായ കനകമല വെളിയൻ പൗലോസിന്റെ ഭാര്യ അന്നം പൗലോസ് (91 )നിര്യാതയായി .സൂറിച് നിവാസി വെളിയൻ ജോണിന്റെ മാതാവാണ് പരേത.

സൂറിച്ചിൽ താമസിക്കുന്ന ജോൺ വെളിയന്റെ മാതാവും പരേതനായ കൊടകര ,കനകമല വെളിയൻ പൗലോസിന്റെ ഭാര്യയുമായ അന്നം ഇന്നലെ ഞായറാഴ്ച വൈകുന്നേരം അന്ത്യാകൂദാശകൾ സ്വീകരിച്ചു കര്ത്താവിൽ നിദ്ര പ്രാപിച്ചു ,പരേതക്ക് തൊണ്ണൂറ്റിഒന്ന് വയസ്സായിരുന്നു .  ശവസംസ്കാരകർമ്മങ്ങൾ ചൊവ്വാഴ്ച (21 .05 ) കനകമല സെന്റ് ആന്റണീസ് ദേവാലയ സിമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു . Contact Nr. in India :9495133208

Association Europe India Kerala National Pravasi Switzerland UK Uncategorized

പിണങ്ങാനല്ല പിണറായി ഇടങ്ങേറില്ലാതെ ഇണക്കത്തോടെ പറയുന്നവരാണ് സ്വിസ്സ് മലയാളികൾ .

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന് സ്വിസ്സ് മലയാളികളുടെ  തുറന്ന കത്ത് .. നാലുനാൾ സ്വിറ്റ്സർലണ്ടിൽ തങ്ങിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  ഒരു മണിക്കൂർ എങ്കിലും ഇവിടെത്തെ തൊഴിലാളികളായ മലയാളികളെ കാണാൻ കൂട്ടാക്കാതിരുന്നത്  എന്തുകൊണ്ട്?അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ അതിനു സൗകര്യം ഒരുക്കാതിരുന്നത് എന്തുകൊണ്ട് ? എന്തിനുവേണ്ടിയാണ്  അങ്ങയുടെ ഈ വിദേശയാത്രകൾ? സാധാരണക്കാരന്റെ നികുതിപ്പണത്തിൽ കുടുംബവും കൂട്ടവുമായി ഉലകം ചുറ്റി മോദിജിക്ക് പഠിക്കുകയാണോ? നികുതിദായകരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയിട്ട് വികസനം പഠിക്കാൻ ഈ വിദേശ കറക്കം ഭൂഷണമോ? ആരോഗ്യത്തിനായി അമേരിക്കയിലേക്കും, വികസനം കാണാൻ യൂറോപ്പിലേക്കും വരേണ്ടി വരുന്ന ഒരു […]