കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ ഐലീഗ് ക്ലബ് ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര ഇരട്ട ഗോളുകൾ നേടിയപ്പോൾ മുഹമ്മദ് ഐമൻ ഒരു ഗോൾ നേടി. റെനാൻ പൗളീഞ്ഞോ ഷില്ലോങ് ലജോങിൻ്റെ ആശ്വാസ ഗോൾ നേടി. പ്രമുഖ താരങ്ങളെയൊക്കെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ കളത്തിൽ ബ്ലാസ്റ്റേഴ്സിനു തന്നെയായിരുന്നു ആധിപത്യം. 15ആം മിനിട്ടിൽ ഡയമൻ്റക്കോസ് നൽകിയ ഒരു ത്രൂ ബോളിൽ നിന്ന് ക്വാമെ […]
Sports
വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണം; പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; മുഹമ്മദ് ഷമി
മാലദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നമ്മള്‍ രാജ്യത്തെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അത് എല്ലാവര്‍ക്കും നല്ലതാണെന്നും ഷമി പറഞ്ഞു.ദേശീയ മാധ്യമമായ എൻഡി ടിവിയോട് സംസാരിക്കുകയായിരുന്നു ഷമി. നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മള്‍ പിന്തുണക്കണമെന്നും ഷമി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി കായികതാരങ്ങള്‍ […]
ഓസ്‌ട്രേലിയൻ ഓപ്പൺ: യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ അങ്കിത റെയ്നക്ക് ജയം
ഓസ്‌ട്രേലിയൻ ഓപ്പൺ 2024 യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ താരം അങ്കിത റെയ്നക്ക് വിജയം. വനിതാ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ സ്‌പെയിനിന്റെ ജെസീക്ക ബൗസാസ് മനെയ്‌റോയെയാണ് റെയ്ന പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറും 49 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-4, 5-7, 7-6 (10-4) എന്ന സ്‌കോറിനാണ് ഇന്ത്യൻ താരം സ്പാനിഷ് എതിരാളിയെ തകർത്തത്. ബുധനാഴ്ച യോഗ്യതാ റൗണ്ടിന്റെ രണ്ടാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ സാറാ ബെജ്‌ലെക്കിനെയാണ് റെയ്‌ന നേരിടുക. നിലവിൽ WTA സർക്യൂട്ടിൽ 208-ാം സ്ഥാനത്താണ് റെയ്ന. തന്റെ […]
‘ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടി വേദ പണ്ഡിതർ’; സംസ്കൃതത്തിൽ കമന്ററി, സമ്മാനം അയോധ്യ സന്ദർശനം
സംസ്‌കൃതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വേദ പണ്ഡിതന്മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഭോപാലില്‍ തുടക്കമായി. ജനുവരി 22-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന അയോധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്രയാണ് ടൂര്‍ണമെന്റിലെ വിജയികളെ കാത്തിരിക്കുന്ന സമ്മാനം. ദേശീയ മാധ്യമമായ ANI ആണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ദോത്തിയും കുര്‍ത്തയും ധരിച്ച ബാറ്റ്‌സ്മാന്‍. കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ച ബോളര്‍. സംസ്‌കൃത’ത്തിലാണ് കമന്ററി. ഭോപാലിലെ അങ്കുര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കളിക്കാരും അമ്പയര്‍മാരും തമ്മില്‍ സംസ്‌കൃതത്തിലാണ് ആശയവിനിമയം നടത്തുക. ഹിറ്റുകളും മിസ്സുകളും ക്യാച്ചും ഔട്ടും കലര്‍പ്പില്ലാത്ത […]
ജർമൻ ഫുട്‌ബോൾ ഇതിഹാസം ബെക്കൻ ബോവർ അന്തരിച്ചു
ജർമൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു. 78 വയസായിരുന്നു. ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരമായിരുന്നു ബോവർ. രണ്ട് തവണ ബാലൻഡിയോർ പുരസ്കാരവും നേടിയിട്ടുണ്ട്. 1974ലാണ് കളിക്കാരനായി ഫ്രാൻസ് ബെക്കൻ ബോവർ ലോകകപ്പ് നേടിയത്. ശേഷം 1990ൽ ബോവർ പരിശീലകനായിരിക്കുമ്പോഴും ലോകകപ്പ് സ്വന്തമാക്കാൻ ജർമൻ ഫുട്‌ബോൾ ടീമിന് കഴിഞ്ഞു. ജർമൻ ഫുട്ബോളിന്റെ ഐക്കണായ ബോവർ ഡെർ കൈസർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2006 ൽ ജർമ്മനിയിൽ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2017 ൽ […]
സംസ്ഥാന സ്കൂൾ കായികമേളയിൽ കുടുംബചരിത്രം ആവർത്തിക്കുന്നു; തോമസ് മാഷിൻ്റെ വഴിയേ മകൾ രജനിയും
തേഞ്ഞിപ്പലത്ത് സമാപിച്ച സംസ്ഥാന സെൻട്രൽ സ്കൂൾ കായികമേളയിൽ മൂവാറ്റുപുഴ നിർമല പബ്ളിക് സ്കൂൾ ചാംപ്യൻമാരായപ്പോൾ കുടുംബ ചരിത്രം ആവർത്തിക്കുകയായിരുന്നു. കോരുത്തോട് സി.കെ.എം.എച്ച്. എസിനെ സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാംപ്യൻ സ്കൂൾ ആയി ഉയർത്തിയ കായികാധ്യാപകൻ, ദ്രോണാ ചാര്യ കെ.പി.തോമസിൻ്റ ഇളയ പുത്രി രജനി തോമസ് എന്ന കായികാധ്യാപികയാണ് മൂവാറ്റുപുഴ നിർമല സ്കുളിൻ്റെ വിജയത്തിനു പിന്നിൽ. സംസ്ഥാന സ്കൂൾ കായികമേളയിൽ അച്ഛൻ്റെ ശിക്ഷണത്തിൽ ജൂനിയർ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം നേടിയ രജനി എം.ജി.സർവകലാശാലാ ചാംപ്യനായി. പിന്നീട് […]
ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹെൻറിച്ച് ക്ലാസൻ
ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഹെൻറിച്ച് ക്ലാസൻ. ഇന്ത്യയ്‌ക്കെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് റിപ്പോർട്ട്. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ മാത്രം ഭാഗമായിരുന്നു ക്ലാസന്‍. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാൻമാരിൽ ഒരാളായ ഹെൻറിച്ച് ക്ലാസൻ അവസാന 4 വർഷത്തിനിടെ 4 ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. ടെസ്റ്റിൽ 104 റണ്‍സാണ് 32 കാരനായ താരത്തിന്റെ സമ്പാദ്യം. ഇന്ത്യയ്‌ക്കെതിരെ […]
അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യൻ സ്ക്വാഡ് റെഡി; രോഹിത് നയിക്കും, ടീമിലിടം നേടി സഞ്ജു സാംസൺ
അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയക്കുള്ള ഇന്ത്യനെ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം സഞ്ജു സാംസൺ ടീമിലിടം നേടിയിട്ടുണ്ട്. ടീമിനെ രോഹിത് ശർമ നയിക്കും. വിരാട് കോലിയും ടീമിലുണ്ട്. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജിതേഷ് ശർമയ്‌ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിനത്തിൽ സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയിരുന്നു. 2022ലെ ട്വന്റി20 ലോകകപ്പിനുശേഷം രോഹിത്തും […]
കോലിയും രോഹിതും തിരിച്ചെത്തുമോ?; അഫ്ഗാനെതിരായ ടി20 ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുക. ജനുവരി 11ന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ആദ്യ ടി20 മത്സരം. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെയും ജനുവരി 25 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകൾക്കുമുള്ള ഇന്ത്യൻ ടീമിനെയും തെരഞ്ഞെടുക്കാൻ സെലക്ടർമാർ യോഗം ചേരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്നത്തെ ടീം പ്രഖ്യാപനം വളരെ പ്രധാനമാണ്. ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ബിൽഡ് […]
ടെസ്റ്റിൽ ട്വിസ്റ്റ്; ഒരു ദിനം വീണത് 23 വിക്കറ്റ്; വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും
ആരാധകരെ ആവേശത്തിലും നിരാശരും ആക്കുന്ന ഇന്നിങ്സായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഇരു ടീമുകളും നൽകിയത്. ഇന്ത്യ നൽകിയ പ്രഹരത്തിന് അതേനാണയത്തിൽ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്ക നൽകിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 55 റൺസിന് പുറത്തായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ലീഡ് ലഭിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയും ദയനീയമായിരുന്നു. 153 എന്ന സ്കോറിൽ നിൽക്കെയാണ് അവസാന ആറു വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായത്. ഒന്നിനു പുറകെ ഒന്നായി ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറി. തുടക്കം മുതലേ ഇന്ത്യ പതറിയിരുന്നു. പേസർമാരെ തുണയ്ക്കുന്ന പിച്ചിലായിരുന്നു […]