രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്. 38 വയസുകാരനായ താരം ഇന്ത്യയുടെ ഓപ്പണറായിരുന്നു. ഇന്ത്യക്കായി 61 ടെസ്റ്റുകളും 17 ഏകദിനങ്ങളും 9 ടി-20കളും കളിച്ചിട്ടുള്ള മുരളി വിജയ് 2018ലാണ് അവസാനം ഇന്ത്യൻ ജഴ്സി അണിഞ്ഞത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ മുരളി വിജയ് വിരമിക്കൽ അറിയിച്ചു. 2008ലെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെയാണ് മുരളി വിജയ് ഇന്ത്യക്കായി അരങ്ങേറുന്നത്. വിദേശ പിച്ചുകളിൽ മികച്ചുനിന്ന താരം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറികൾ നേടി. ടെസ്റ്റിൽ 12 സെഞ്ചുറിയും […]
Sports
വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവം; നടപടിക്കൊരുങ്ങി സിഎസ്‌ഡി
റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി സ്‌പെയിനിന്റെ ഹൈ കൗൺസിൽ ഫോർ സ്‌പോർട് (സിഎസ്‌ഡി). ലാ ലിഗ മത്സരത്തിൽ താരത്തെ വംശീയമായി അധിക്ഷേപിച്ച പത്തിലധികം റയൽ വല്ലാഡോളിഡ് ആരാധകരെ ശിക്ഷിക്കുമെന്ന് സി.എസ്.ഡി അറിയിച്ചു. കായിക രംഗത്തെ അക്രമം, വംശീയത, സെനോഫോബിയ എന്നിവയ്‌ക്കെതിരായ കമ്മീഷൻ 10 ലധികം ആരാധകരെ ശിക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സിഎസ്‌ഡി പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് വിവരശേഖരണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 4,000 യൂറോ (ഏകദേശം $ 4,300) പിഴയും […]
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്. 38 വയസുകാരനായ താരം ഇന്ത്യയുടെ ഓപ്പണറായിരുന്നു. ഇന്ത്യക്കായി 61 ടെസ്റ്റുകളും 17 ഏകദിനങ്ങളും 9 ടി-20കളും കളിച്ചിട്ടുള്ള മുരളി വിജയ് 2018ലാണ് അവസാനം ഇന്ത്യൻ ജഴ്സി അണിഞ്ഞത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ മുരളി വിജയ് വിരമിക്കൽ അറിയിച്ചു. 2008ലെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെയാണ് മുരളി വിജയ് ഇന്ത്യക്കായി അരങ്ങേറുന്നത്. വിദേശ പിച്ചുകളിൽ മികച്ചുനിന്ന താരം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറികൾ നേടി. ടെസ്റ്റിൽ 12 സെഞ്ചുറിയും […]
അണ്ടർ 19 ലോകകപ്പ് ജേതാക്കൾക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ ജനറൽ സെക്രട്ടറി അമിത് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫൈനലിൽ ഇഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം ചൂടിയത്. ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു. 24 റൺസ് വീതം നേടിയ ഗൊങ്കാദി ട്രിഷയും സൗമ്യ […]
ആവേശം വിതറി ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി-20; ഇന്ത്യയുടെ വിജയം 6 വിക്കറ്റുകൾക്ക്
ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം. അവസാന ഓവർ വരെ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 6 വിക്കറ്റിന്. ബോളർമാരുടെ സഹായത്താൽ വെറും 99 റണ്ണുകളിൽ കിവികളെ ഒതുക്കിയ ഇന്ത്യക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ കിവികൾ ശ്രമിച്ചത് മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ചു. കളിയിൽ നിലയുറപ്പിക്കും മുമ്ബ് ഓപ്പണർ ശുഭ്മൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടർന്ന് ടീം സ്കോർ അൻപത് റണ്ണിലേക്ക് കയറുന്നതിന് മുൻപ് ഇഷാൻ കിഷനും രാഹുൽ തൃപ്‍തിയും കളം വിട്ടു. […]
നാഷണൽ ബീച്ച് ഫുട്ബോളിൽ ഗോൾ മഴ പെയ്യിച്ച് കേരളം(19-02)
നാഷണൽ ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വമ്പൻ ജയം. രണ്ടാം മത്സരത്തിൽ രാജസ്ഥാനെ ഗോൾ മഴയിൽ മുക്കിയാണ് കേരളം ജൈത്രയാത്ര തുടരുന്നത്. കേരളം 19 ഗോൾ നേടിയപ്പോൾ രാജസ്ഥാന് രണ്ടെണ്ണം മാത്രമാണ് തിരിച്ചടിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ സൂറത്തിൽ ഫെബ്രുവരി ഒന്ന് വരെയാണ് ചാമ്പ്യൻഷിപ്പ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളത്തിന്റെ മുന്നേറ്റനിരക്കാർ എതിരാളികൾക്ക് ഒരു പഴുതും അനുവദിക്കാതെ ഗോളുകൾ കൊണ്ട് അഭിഷേകം നടത്തുകയായിരുന്നു. നാളെ മൂന്നാം മത്സരത്തിന് ഇറങ്ങുന്ന കേരളം മധ്യപ്രദേശിനെ നേരിടും. ആദ്യ മത്സരത്തിൽ […]
അവസാന ഗ്രാൻഡ് സ്ലാം; ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിനു ശേഷം കണ്ണീരണിഞ്ഞ് സാനിയ: വിഡിയോ
ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോറ്റുപുറത്തായതിനു പിന്നാലെ കണ്ണീരണിഞ്ഞ് സാനിയർ മിർസ. തൻ്റെ അവസാന ഗ്രാൻഡ് സ്ലാമിനിറങ്ങിയ സാനിയ കോർട്ടിനോട് വികാരഭരിതയായാണ് വിടപറഞ്ഞത്. ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ് സാനിയ പ്രൊഫഷണൽ കരിയറിനു തുടക്കം കുറിച്ചത്. “മെൽബണിലാണ് എൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. ഗ്രാൻഡ് സ്ലാം കരിയർ അവസാനിപ്പിക്കാൻ ഇതിനെക്കാൾ നല്ല മറ്റൊരു വേദിയില്ല. റോഡ് ലവർ അരീന വളരെ പ്രത്യേകത ഉള്ളതാണ്. എൻ്റെ മകനു മുന്നിൽ വച്ച് ഒരു ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.”- സാനിയ പറഞ്ഞു. […]
ന്യൂസിലൻഡിനെതിരെ 177 റൺസ് വിജയലക്ഷ്യം; ഇന്ത്യക്ക് മോശം തുടക്കം
ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് കിവീസ് നേടിയത്. ഡാരിൽ മിച്ചൽ, ഡെവൺ കോൺവേ എന്നിവർ അർധസെഞ്ച്വറി നേടി. ഡാരിൽ മിച്ചൽ 30 പന്തിൽ പുറത്താകാതെ 59 റൺസ് നേടിയപ്പോൾ ഡെവൺ കോൺവേ 35 പന്തിൽ 52 റൺസ് നേടി. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി. അതേസമയം അർഷ്ദീപ്, കുൽദീപ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. […]
ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തോൽവി, ന്യൂസിലൻഡ് ജയം 21 റൺസിന്
റാഞ്ചിയിൽ നടന്ന ആദ്യ ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 21 റൺസിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ന്യൂസിലൻഡ് 1-0ന് മുന്നിലെത്തി. ഹാർദിക്കിന്റെ നായകത്വത്തിൽ ഇന്ത്യൻ ടീമിന്റെ രണ്ടാം തോൽവിയാണിത്. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 50 റൺസും സൂര്യകുമാർ യാദവ് 47 […]
അണ്ടർ 19 ലോകകപ്പ് സെമി; ന്യൂസീലൻഡിനെതിരെ ഇന്ത്യ പന്തെറിയും
അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഷഫാലി വർമ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം […]












