ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് മുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഗുജറാത്ത് ജയൻ്റ്സിൽ ഡേവിഡ് മില്ലർ ഈ കളി കളിക്കില്ല. അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ ഏപ്രിൽ 28 വരെയും ടീമിലുണ്ടാവില്ല. ഇരു താരങ്ങളും രാജ്യാന്തര മത്സരങ്ങളിൽ തിരക്കിലാണ്. കഴിഞ്ഞ സീസണിൽ അസ്ഥിരമായിക്കിടന്ന […]
Sports
പരിശീലനത്തിനിടെ ധോണിക്ക് പരുക്കേറ്റെന്ന് റിപ്പോർട്ട്; ചെന്നൈക്ക് തിരിച്ചടി
ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിക്ക് പരുക്കേറ്റെന്ന് റിപ്പോർട്ട്. നെറ്റ്സിൽ പരിശീലനത്തിനിടെ ധോണി മുടന്തുന്നതായി കണ്ടെത്തി എന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഐപിഎൽ നാളെ ആരംഭിക്കാനിരിക്കെ ധോണിക്ക് പരുക്കേറ്റത് ചെന്നൈ സൂപ്പർ കിംഗ്സിനു കനത്ത തിരിച്ചടിയാണ്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ജയൻ്റ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ […]
ഏകദിന ലോകകപ്പിൽ പാകിസ്താൻ്റെ മത്സരങ്ങൾ ബംഗ്ലാദേശിൽ നടക്കുമെന്ന് റിപ്പോർട്ട്
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ്റെ മത്സരങ്ങൾ ബംഗ്ലാദേശിൽ നടക്കുമെന്ന് റിപ്പോർട്ട്. പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങളിൽ മറ്റേതെങ്കിലും രാജ്യത്തുവച്ച് നടത്താൻ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് പിസിബിയുടെ തീരുമാനം. ഇന്ത്യ പാകിസ്താനിലെത്തിയില്ലെങ്കിൽ പാകിസ്താൻ ഇന്ത്യയിലേക്കും വരില്ലെന്നാണ് പിസിബി നിലപാട്. ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെ നടക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് നടത്തും. ഇന്ത്യയുടെ മത്സരങ്ങൾ നടത്താൻ യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് പരിഗണനയിലുണ്ട്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് […]
ഐപിഎല്ലിന് നാളെ തുടക്കം; പരിശോധിക്കാം പുതിയ സീസണിലെ മാറ്റങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് നാളെ തിരിതെളിയും. കാണികളിൽ ആവേശം നിറക്കാൻ കഴിയുന്ന ചേരുവകൾ വേണ്ടുവോളമുണ്ട് ഇത്തവണത്തെ ഐപിഎല്ലിൽ. നിയമങ്ങളിലടക്കം ധാരളം മാറ്റങ്ങളുള്ള പുതിയ സീസണിലെ പുതുരീതികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ […]
വ്യക്തിപരമായ അസൗകര്യം; ലൂണ ബ്ലാസ്റ്റേഴ്സിനായി സൂപ്പർ കപ്പിൽ ബൂട്ട് കെട്ടില്ല
വ്യക്തിപരമായ അസൗകര്യവും മൂലം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയാൻ ലൂണ സൂപ്പർ കപ്പിൽ കളിക്കില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഈ മാസം അവസാനിച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിന്റെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത് ഈ ഉറുഗ്വേ താരത്തെയായിരുന്നു. പോയിന്റ് ടേബിളിൽ ആദ്യ ആറിൽ ക്ലബ് സീസൺ അവസാനിപ്പിക്കാൻ പ്രധാന പങ്കു വഹിച്ച താരമായിരുന്നു ഈ മുപ്പതുകാരൻ. മത്സരത്തിന്റെ പ്രാധന്യം […]
അപാരം, ഈ ആരാധന; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്
ഐപിഎൽ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം – എവേ രീതിയിൽ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനം നടത്തുന്നത്. ഈ പരിശീലനം കാണാൻ ആരാധകർ ഒഴുകിയെത്തുകയാണ്. ഗുജറാത്ത് ജയൻ്റ്സുമായുള്ള ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റ് മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് ഐപിഎലിനു മുൻപ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്നത്. പരിശീലനത്തിനിടെ താരങ്ങൾ കളിക്കുന്ന ഓരോ […]
ഗോളടിച്ച് ഛേത്രിയും ജിങ്കാനും; ത്രിരാഷ്‌ട്ര ഫുട്ബോളില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍
ത്രിരാഷ്ട്ര ഫുട്‌ബോൾ ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി ഇന്ത്യ. കിർഗിസ്താൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. മ്യാന്മറാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റൊരു രാഷ്ട്രം. ഇന്ത്യക്കായി സന്ദേശ് ജിങ്കാൻ, സുനിൽ ഛേത്രി എന്നിവർ ഗോളുകൾ നേടി. പെനൽറ്റിയിലൂടെയായിരുന്നു സുനിൽ ഛേത്രിയുടെ ഗോൾ. ആദ്യ മത്സരത്തിൽ ഇന്ത്യ, മ്യാന്മറിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തിയിരുന്നു. വാശിയേറിയ മത്സരമായിരുന്നു ഇംഫാലിലെ ഖുമാൻ ലംപാക് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. 34ാം മിനുറ്റിൽ പ്രതിരോധ താരം സന്ദേശ് ജിങ്കാനാണ് ഇന്ത്യക്കായി ആദ്യം വലകുലക്കിയത്. […]
മെസിക്ക് ഹാട്രിക്ക്, 100ആം ഗോൾ; കുറസാവോയെ ഏഴു ഗോളിന് തോല്പിച്ച് അർജൻ്റീന
കുറസാവോയ്ക്കെതിരായ സൗഹൃദമത്സരത്തിൽ അർജൻ്റീനയ്ക്ക് വമ്പൻ ജയം. മടക്കമില്ലാത്ത ഏഴ് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി ഹാട്രിക്ക് നേടി. ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ 100 ഗോൾ തികയ്ക്കുന്ന താരമായും മെസി മാറി. നിക്കോളാസ് ഗോൺസാലൻസ്, എൻസോ ഫെർണാണ്ടസ്, ഏഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയെൽ എന്നിവരാണ് അർജൻ്റീനയുടെ മറ്റ് സ്കോറർമാർ. മത്സരത്തിൻ്റെ 20ആം മിനിട്ടിൽ മെസിയിലൂടെയാണ് അർജൻ്റീന ഗോൾ സ്കോറിംഗ് ആരംഭിച്ചത്. ലോ സെൽസോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഇതോടെ മെസി രാജ്യാന്തര […]
അപാരം, ഈ ആരാധന; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്
ഐപിഎൽ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം – എവേ രീതിയിൽ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനം നടത്തുന്നത്. ഈ പരിശീലനം കാണാൻ ആരാധകർ ഒഴുകിയെത്തുകയാണ്. ഗുജറാത്ത് ജയൻ്റ്സുമായുള്ള ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റ് മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു. (csk practice chepauk ipl) ആയിരക്കണക്കിന് ആരാധകരാണ് ഐപിഎലിനു മുൻപ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്നത്. […]
’14 ആം വയസിൽ എച്ച്ഐവി ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവായതോടെ ആശ്വാസം ലഭിച്ചു’; ശിഖർ ധവാൻ
തൻ്റെ ആദ്യ ടാറ്റൂവിന് പിന്നാലെ രസകരമായ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പച്ചകുത്തിയതെന്നും, അതിന് ശേഷം താൻ ആകെ പേടിച്ച് വിരണ്ടുപോയെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ധവാൻ വെളിപ്പെടുത്തി. ‘മണാലി യാത്രയ്ക്കിടെ 14 ആം വയസിലാണ് ആദ്യമായി പച്ചകുത്തുന്നത്. പുറകിലായി ഒരു സ്കോർപ്പിയോ ചിത്രമാണ് ആദ്യത്തെ ടാറ്റൂ. വീട്ടുകാരെ അറിയിക്കാതെയായിരുന്നു പച്ചകുത്തൽ. 4 മാസത്തോളം വീട്ടുകാരിൽ നിന്നും വിവരം മറച്ചുവച്ചു. ടാറ്റൂ കുത്തിയ കാര്യം അച്ഛൻ കണ്ടുപിച്ച ദിവസം […]