Cricket

‘അവൻ്റെ ബാറ്റിംഗ് എന്ത് മടുപ്പിക്കലാണ്’; കെ.എൽ രാഹുലിനെതിരെ തുറന്നടിച്ച് കെവിൻ പീറ്റേഴ്‌സൺ

ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ രാഹുലിനെതിരെ ക്രൂരമായ പരിഹാസവുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്‌സൺ. പവർപ്ലേയിൽ വേഗത്തിൽ റൺസെടുക്കാൻ രാഹുലിന് കഴിയുന്നില്ല. ആദ്യ ആറ് ഓവറിലെ രാഹുലിൻ്റെ മെല്ലെ പോക്കിനെ വിമർശിച്ച അദ്ദേഹം പവർപ്ലേയിൽ രാഹുലിന്റെ ബാറ്റിംഗ് കാണുന്നത് ഏറ്റവും ബോറടിപ്പിക്കുന്ന കാര്യമാണെന്നും പരിഹസിച്ചു. രാജസ്ഥാനെതിരായ മത്സരത്തിൽ പേസർ ട്രെന്റ് ബോൾട്ടിന്റെ നേതൃത്വത്തിലുള്ള ശക്തമായ ബൗളിംഗ് ആക്രമണത്തിനെതിരെ റൺസ് നേടുന്നതിൽ രാഹുൽ പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് കടുത്ത വിമർശനവുമായി പീറ്റേഴ്‌സൺ രംഗത്തെത്തിയത്. രാഹുലിന്റെ ഷോട്ട് […]

Cricket

ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; പഞ്ചാബ് ബാംഗ്ലൂരിനെയും ഡൽഹി കൊൽക്കത്തയെയും നേരിടും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ഡൽഹി കൊൽക്കത്തയെയും നേരിടും. ആദ്യ കളി പഞ്ചാബിൻ്റെ ഹോം ഗ്രൗണ്ടായ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലും രണ്ടാമത്തെ കളി ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലുമാണ് നടക്കുക.  ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ആവേശ ജയം നേടിയാണ് പഞ്ചാബ് എത്തുന്നത്. ശിഖർ ധവാൻ്റെ അഭാവത്തിൽ വിജയിക്കാനായത് പഞ്ചാബിന് ആത്‌മവിശ്വാസമാണ്. ഓപ്പണിംഗ് പ്രശ്നത്തിലാണെങ്കിലും മധ്യനിര […]

Cricket

അർജുൻ തെണ്ടുൽക്കറിൻ്റെ കന്നി ഐപിഎൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് മുംബൈ ഇന്ത്യൻസ്

അർജുൻ തെണ്ടുൽക്കറിൻ്റെ ആദ്യ ഐപിഎൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് മുംബൈ ഇന്ത്യൻസ്. മത്സരത്തിനു ശേഷം അർജുൻ്റെ ഈ നേട്ടം കേക്ക് മുറിച്ചാണ് ടീം അംഗങ്ങൾ ആഘോഷിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തിലാണ് അർജുൻ തൻ്റെ ആദ്യ വിക്കറ്റ് നേടിയത്. സൺറൈസേഴ്സിൻ്റെ അവസാന വിക്കറ്റായ ഭുവനേശ്വർ കുമാറിനെ രോഹിത് ശർമയുടെ കൈകളിലെത്തിച്ചാണ് താരത്തിൻ്റെ കന്നി വിക്കറ്റ് നേട്ടം. മത്സരത്തിൽ 2.5 ഓവർ പന്തെറിഞ്ഞ അർജുൻ 18 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. പവർ പ്ലേയിൽ രണ്ട് […]

Cricket

‘സഞ്ജു ധോണിയെപ്പോലെ’; ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവണമെന്ന് ഹർഭജൻ സിംഗ്

മലയാളി താരവും രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ ഇതിഹാസ താരവും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണിയോട് ഉപമിച്ച് മുൻ ദേശീയ താരം ഹർഭജൻ സിംഗ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ ആവേശ ജയം കുറിച്ചതിനു പിന്നാലെ സ്റ്റാർ സ്പോർട്സിനോടാണ് ഹർഭജൻ്റെ പ്രതികരണം.  “നമ്മൾ സഞ്ജുവിൽ നിന്ന് മറ്റൊരു നല്ല ഇന്നിംഗ് കണ്ടു. ഞാനിത് മുൻപും പറഞ്ഞിട്ടുണ്ട്, സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരമാവണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ നേരിടാൻ അവനറിയാം. […]

Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ആഷസ് പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ആഷസ് പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഓപ്പണർ ഡേവിഡ് വാർണർ ടീമിൽ ഇടം പിടിച്ചു‌. പരുക്കിൽ നിന്ന് മുക്തനായി എത്തിയ മിച്ചൽ മാർഷും ടീമിൽ തിരിച്ചെത്തി. പാറ്റ് കമ്മിൻസ് ആണ് ക്യാപ്റ്റൻ. ടോഡ് മർഫി, നതാൻ ലിയോൺ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക. ഇന്ത്യയാണ് എതിരാളികൾ. ജൂൺ 17ന് ആഷസ് ആരംഭിക്കും.

Cricket

ഐപിഎൽ; സൺറൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ്. ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മാർക്രം മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. സൺറൈസേഴ്സ് നിരയിൽ മാറ്റമില്ല. മുംബൈ നിരയിൽ ഡുവാൻ യാൻസനു പകരം ജേസൻ ബെഹ്റൻഡോർഫ് കളിക്കും. അർജുൻ തെണ്ടുൽക്കർ ടീമിൽ തുടരും.

Cricket

കാമറൂൺ ഗ്രീനിന് കന്നി ഫിഫ്റ്റി; മുംബൈക്ക് മികച്ച സ്കോർ

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 193 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസ് നേടി. 40 പന്തിൽ 64 റൺസ് നേടി പുറത്താവാതെ നിന്ന കാമറൂൺ ഗ്രീൻ ആണ് ടോപ്പ് സ്കോറർ. ഇഷാൻ കിഷൻ (38), തിലക് വർമ (37), രോഹിത് വർമ (28) എന്നിവരും മുംബൈക്കായി തിളങ്ങി. സൺറൈസേഴ്സിനായി മാർക്കോ യാൻസൻ 2 വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് രോഹിതും […]

Cricket

ഐപിഎൽ കാഴ്ചക്കാരുടെ എണ്ണത്തിൽ ജിയോ സിനിമക്ക് റെക്കോർഡ്; ചെന്നൈ – ബാംഗ്ലൂർ മത്സരം കണ്ടത് 2.4 കോടി പേർ

ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടിയ മത്സരം സംപ്രേഷണം ചെയ്ത് ചരിത്രം സൃഷ്ടിച്ച് ജിയോ സിനിമ. ഇന്നലെ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരം കണ്ടത് 2.4 കോടി അഥവാ 24 ദശലക്ഷം ജനങ്ങളാണ്. ഈ സീസൺ ഐപിഎല്ലിൽ ഓൺലൈൻ ലൈവ് സ്ട്രീമിങ്ങിൽ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പാണിത്. ഏപ്രിൽ പന്ത്രണ്ടിന് ചെന്നൈയും രാജസ്ഥാനുമായുള്ള മത്സരം കണ്ടത് 22 ദശലക്ഷം പ്രേക്ഷകരായിരുന്നു. ഇന്നലത്തെ മത്സരത്തിന്റെ അവസാന ഓവറിലാണ് കാഴ്ചക്കാരുടെ എണ്ണം 24 ദശലക്ഷത്തിലെത്തിയത്. ആവേശകരമായ ഈ […]

Football

കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു. പരിശീലകനുമായുള്ള കരാർ പരസ്പര ധാരണയിൽ അവസാനിപ്പിച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായിരുന്ന ഇഷ്ഫാഖ് കഴിഞ്ഞ നാല് വർഷം ടീമിന്റെ സഹ പരിശീലകനായി പ്രവർത്തിച്ചു വരുകയായിരുന്നു. മുൻപ് മുഖ്യ പരിശീലകർ ക്ലബ് വിടുമ്പോൾ ടീമിന്റെ സാരഥ്യം ഏറ്റെടുത്തിരുന്നത് ഇഷ്ഫാഖ് ആയിരുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ടെക്‌നിക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഈ കശ്മീർ ഫുട്ബോളർ. ഇഷ്‌ഫാഖ്‌ അഹമ്മദ് ക്ലബ് വിട്ട സാഹചര്യത്തിൽ […]

Cricket

ഐപിഎൽ; ബാംഗ്ലൂരിന് ടോസ് നേട്ടം; ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു

ചിന്നസ്വാമിയിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ടോസ് നേട്ടം. ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യു പ്ലെസിസ് ബോളിങ് തെരഞ്ഞെടുത്തു. ധാരാളം റണ്ണൊഴുകുന്ന ചിന്ന സ്വാമിയിൽ രണ്ടാം ഇന്നിഗ്‌സിൽ മത്സരം കൈപ്പിടിയിൽ ഒതുക്കാം എന്ന ലക്ഷ്യമാണ് ബാംഗ്ലൂരിനുള്ളത്. ബാംഗ്ലൂർ ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ, ഒരു മാറ്റവുമായാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്. പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം സിസാണ്ട മഗലക്ക് പകരം ശ്രീലങ്കൻ യുവ താരം മതീഷ പതിരാണ കളിക്കും. പകരക്കാരായി വന്ന […]