കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ 2026 വരെ പുതുക്കി യുവതാരം നിഹാൽ സുധീഷ്. മൂന്ന് വർഷത്തേയ്ക്ക് കൂടിയാണ് കരാർ നീട്ടിയത്. നിഹാൽ സുധീഷ് പുതിയ കരാറിൽ ഒപ്പുവെച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിന്റെ പ്രധാന കളിക്കാരിലൊരാളാണ് കൊച്ചി സ്വദേശിയായ നിഹാൽ സുധീഷ്. കഴിഞ്ഞ വർഷത്തെ ഹീറോ ഐഎസ്എല്ലിനിടെ സീനിയർ ടീമിലും താരം ഇടംപിടിച്ചിരുന്നു. 2019-20 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ കെബിഎഫ്സി റിസർവ്സ് ടീമിനായും നിഹാൽ കളിച്ചിട്ടുണ്ട്. 2022ൽ യുകെയിൽ നടന്ന […]
Sports
വാംഖഡെയിൽ ഉദിച്ച സൂര്യതേജസ്: ഐപിഎല്ലിലെ കന്നിസെഞ്ച്വറിയുടെ ശോഭയിൽ സൂര്യകുമാർ യാദവ്
അവസാന പന്ത് വരെയും പോരാട്ട വീര്യം പ്രകടിപ്പിച്ച ഗുജറാത്തിന്റെ റാഷിദ് ഖാൻ കിണഞ്ഞു ശ്രമിച്ചു. പക്ഷെ, വാംഖഡെയിൽ സൂര്യകുമാറിന്റെ മികവിൽ മുംബൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ടീമിനായില്ല. മുംബൈക്ക് നിർണായകമായിരുന്നു ഇന്നത്തെ മത്സരം. ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നേൽ പ്ലേയോഫ് പ്രതീക്ഷകൾ അകന്നേനെ ദൈവത്തിന്റെ പോരാളികൾക്ക്. അതിവേഗത്തിൽ മുംബൈയുടെ ഓപ്പണർമാർ പുറത്തുപോയപ്പോൾ നെഞ്ചും വിരിച്ച മുന്നോട്ട് വന്ന സൂര്യകുമാറിന്റെ പ്രഹരങ്ങൾ ബൗണ്ടറികൾ കടന്ന് പോകുമ്പോൾ പേരുകേട്ട ഗുജറാത്തിന്റെ ബോളിങ് നിര അങ്കലാപ്പിലായി. 360 ഡിഗ്രിയിൽ പന്ത് […]
അഹ്‌മദാബാദിൽ മത്സരങ്ങൾ വച്ചതിനു പിന്നിൽ രാഷ്ട്രീയ അജണ്ട; ഇന്ത്യ ഇവിടേക്ക് വന്നില്ലെങ്കിൽ ഞങ്ങൾ ഇന്ത്യയിലേക്കും വരില്ല: നജാം സേഥി
ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടൂർണമെൻ്റുകളെച്ചൊല്ലി ബിസിസിഐയും പിസിബിയും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ഏകദിന ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി ആരോപിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യ ഹൈബ്രിഡ് മോഡൽ തെരഞ്ഞെടുത്താൽ ലോകകപ്പിൽ തങ്ങൾക്കും ഹൈബ്രിഡ് മോഡൽ വേണമെന്നും അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. “ഇന്ത്യക്ക് ഹൈബ്രിഡ് മോഡൽ വേണമെങ്കിൽ ഞങ്ങൾക്ക് ലോകകപ്പിൽ […]
പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത്, വിജയം മാത്രം ലക്ഷ്യമിട്ട് മുംബൈ; വാംഖഡെയിൽ ഇന്ന് തീപാറും
ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. മുംബൈ ഇന്ത്യൻസിൻ്റെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 11 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുള്ള ഗുജറാത്ത് പോയിൻ്റ് പട്ടികയിൽ ഒന്നാമതും ഇത്ര മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. ഇന്ന് വിജയിക്കാനായാൽ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കും. മുംബൈ ആവട്ടെ, ഇന്ന് വിജയിച്ചാൽ പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തും. ഗുജറാത്ത് എതിരാളികളില്ലാതെ കുതിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും കഴിഞ്ഞ […]
ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇന്ത്യ കരുത്തന്മാരുടെ ഗ്രൂപ്പിൽ
ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യ കരുത്തന്മാരുടെ ഗ്രൂപ്പിൽ. ആദ്യ മത്സരത്തിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് അതി ശക്തരായ ഓസ്‌ട്രേലിയയോടാണ്. ഓസ്‌ട്രേലിയ ടൂർണമെന്റിന്റെ ഫേവറേറ്റുകളിൽ ഒന്നാണ്. ഗ്രൂപ്പ് ബി-യിൽ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഒപ്പം ഫിഫ റാങ്കിങ്ങിൽ 90-ാം സ്ഥാനത്തുള്ള സിറിയയും 74 -ാം സ്ഥാനത്ത് നിൽക്കുന്ന . ഉസ്ബെകിസ്താനുമാണ് . ആദ്യ ഘട്ടത്തിലെ ഗ്രൂപ്പ് മത്സരങ്ങളിൽ വിജയം നേടി നോകൗട്ട് സ്റ്റേജിലേക്ക് കടക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ കടുപ്പമാണ്. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നത്. […]
ദി കംപ്ലീറ്റ് ടീം മാൻ; സ്വാർത്ഥനല്ലാത്ത സഞ്ജുവിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
തോൽവി ഐ പി എൽ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാക്കുമെന്നുള്ള തിരിച്ചറിവിൽ കൊൽക്കത്തയെ നേരിട്ട രാജസ്ഥാൻ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കുമ്പോൾ യശ്വസി ജയ്‌സ്വാളിനൊപ്പം ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും കൈയടി ഏറ്റുവാങ്ങുകയാണ് സഞ്ജു. 29 പന്തിൽ 48 റൺസ് നേടി പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് മാത്രമായിരുന്നില്ല ആ കൈയ്യടി. മറിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്‌സ്വാളിന് ബാറ്റ് ചെയ്യാൻ അവസരം കൊടുക്കാനായി സ്വാർത്ഥത വെടിഞ്ഞ് ബാറ്റ് വീശുകയായിരുന്നു സഞ്ജു. രാജസ്ഥാന് വിജയിക്കാൻ 3 റൺസ് […]
ഓസ്കാർ ചിത്രം ’ദി എലഫന്‍റ് വിസ്പറേഴ്സിനെ’ ആദരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്; ബൊമ്മനും ബെല്ലിക്കും ജേഴ്‌സി സമ്മാനിച്ച് ധോണി
രാജ്യത്തിന്‍റെ അഭിമാനം ഓസ്കര്‍ വേദിയില്‍ എത്തിച്ച ഇന്ത്യൻ സിനിമ ‘ദി എലഫന്‍റ് വിസ്പറേഴ്സ്’ താരങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണി ചിത്രത്തിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും കഥാപാത്രങ്ങളായ ബൊമ്മനും ബെല്ലിക്കും അവരുടെ പേര് പതിപ്പിച്ച തന്‍റെ 7–ാം നമ്പർ ജഴ്സി സമ്മാനിച്ചു. സ്പെഷ്യല്‍ സന്ദര്‍ഭത്തില്‍ എത്തിച്ചേര്‍ന്ന സ്പെഷ്യല്‍ വ്യക്തികള്‍ എന്ന കുറിപ്പോടെ ഓസ്കര്‍ ജേതാക്കളുടെ സന്ദര്‍ശന വിഡിയോ ചെന്നൈ സൂപ്പര്‍ കിംങ്സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. ധോണി ഓസ്കര്‍ ജേതാക്കളോട് […]
ചെന്നൈ വീര്യം; വീണ്ടും തോറ്റ് ഡല്‍ഹി
പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനം മോഹിച്ചിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് അടിവാരത്തെ സ്ഥിരം ടീമായ ഡല്‍ഹിയെ തകര്‍ത്ത് നിലവില്‍ 2023ഐപിഎല്ലിന്റെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തുകയും പ്ലേ ഓഫിനോട് ഒരുപടി കൂടി അടുക്കുകയും ചെയ്തു. ക്യാപ്റ്റന്‍ കൂള്‍ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ സിഎസ്‌കെ 27 റണ്‍സിനാണ് ഡല്‍ഹിയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേരുകേട്ട ബാറ്റിംഗ് നിരയ്ക്ക് പക്ഷേ കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാന്‍ ചെന്നൈയ്ക്കായി. അവസാന […]
ഐപിഎൽ; ആദ്യ നാലിലെത്താൻ രാജസ്ഥാനും കൊൽക്കത്തയും ഇന്നിറങ്ങും
ഐപിഎലിൽ സഞ്ജുവിൻ്റെ രാജസ്ഥാന് ഇന്ന് മറ്റൊരു നിർണായക മത്സരം. പ്ലേ ഓഫിലെത്താനുള്ള അവസാന അവസരങ്ങളിൽ ഒന്നാണ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടം. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും. 11 മത്സരങ്ങളിൽ 10 പോയിൻ്റാണ് ഇരു ടീമുകൾക്കും ഉള്ളത്. വിജയിക്കുന്ന ടീം മൂന്നാം സ്ഥാനത്തെത്തും. നല്ലൊരു ടീമുണ്ടായിട്ടും മോശം തീരുമാനങ്ങളെടുക്കുന്ന മാനേജ്മെൻ്റാണ് രാജസ്ഥാൻ്റെ നില പരുങ്ങലിലാക്കിയത്. ഒരു ഗുണവും ലഭിക്കില്ലെന്ന് 100 ശതമാനം ഉറപ്പായിട്ടും റിയൻ പരാഗിനെ വീണ്ടും പരീക്ഷിച്ചതും പവർ പ്ലേയ്ക്ക് […]
ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക
ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരെ 3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ കളി മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തിൽ അയർലൻഡ് പ്രതീക്ഷകൾ അസ്തമിച്ച സാഹചര്യത്തിലാണ് 2023 ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടിത്. ഇനി അയർലൻഡിന് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടി വരും. ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന എട്ടാമത്തെ ടീമാണ് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് പരമ്പര 2-0 ന് സ്വന്തമാക്കിയാലും ലോകകപ്പ് സൂപ്പർ ലീഗ് […]