ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് മടങ്ങുന്നു. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അവസാന ലീഗ് മത്സരത്തിനു ശേഷം സ്റ്റോക്സ് ആഷസ് തയ്യാറെടുപ്പുകൾക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനാണ് സ്റ്റോക്സ്. ചെന്നൈ 16.25 കോടി രൂപ മുടക്കി ടീമിലെത്തിച്ച സ്റ്റോക്സ് ഇക്കൊല്ലം ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. എടുത്തത് 15 റൺസും വഴങ്ങിയത് ഒരു ഓവറിൽ 18 റൺസും. ശനിയാഴ്ചയാണ് ചെന്നൈയുടെ അവസാന ലീഗ് മത്സരം. മാർച്ച് 31ന് ഗുജറാത്തിനെതിരെയും ഏപ്രിൽ മൂന്നിന് […]
Sports
തകർച്ച അതിജീവിച്ച് ലക്നൗ; മുംബൈയെ പഞ്ഞിക്കിട്ട് സ്റ്റോയിനിസ്; രോഹിതിനും സംഘത്തിനും വിജയലക്ഷ്യം 178 റൺസ്
ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 178 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസ് ആണ് നേടിയത്. 47 പന്തിൽ 89 റൺസ് നേടി പുറത്താവാതെ നിന്ന മാർക്കസ് സ്റ്റോയിനിസ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ ആയി. 49 റൺസ് നേടിയ കൃണാൽ പാണ്ഡ്യയും ലക്നൗവിനായി നിർണായക പ്രകടനം നടത്തി. മുംബൈ ഇന്ത്യൻസിനു വേണ്ടി ജേസൻ ബെഹ്റൻഡോർഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. കെയിൽ മയേഴ്സ് പുറത്തിരുന്നതിനാൽ […]
ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; വിജയവഴിയിൽ അൽ നാസർ
ആൻഡേഴ്സൺ ടാലിസ്കയുടെയും പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗോളുകളിൽ സൗദി ലീഗിൽ അൽ നാസറിന് വിജയം. പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള അൽ ടഈ എഫ്‌സിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചതോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറക്കാൻ ടീമിന് സാധിച്ചു. കഴിഞ്ഞ മത്സരത്തിൽ അൽ ഹിലാലിനോട് സമനിലയിൽ കുരുങ്ങിയതാണ് അൽ ഇത്തിഹാദിന് തിരിച്ചടിയായത്. മോശം പ്രകടനത്തെ തുടർന്ന് റൂഡി ഗാർഷ്യ പുറത്താക്കപ്പെട്ടതിനെ തുടർന്ന്, ക്ലബ്ബിന്റെ ഇടക്കാല പരിശീലകനായി […]
ആർച്ചറിനു പരുക്കൊഴിയുന്നില്ല; ആഷസിൽ നിന്ന് പുറത്ത്
ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിന് പരുക്കൊഴിയുന്നില്ല. പരുക്ക് ഭേദമാവാത്തതിനെ തുടർന്ന് ഐപിഎലിൽ നിന്ന് പുറത്തായ ആർച്ചർ ആഷസിൽ നിന്നും പുറത്തായി. വലതു കൈമുട്ടിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടിയായത്. അടുത്ത മാസം അയർലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെ ഇക്കാര്യം അറിയിച്ചു. ജൂൺ ഒന്നിനാണ് അയർലൻഡിനെതിരെ ചതുർ ദിന ടെസ്റ്റ് മത്സരം നടക്കുക. ആ മാസാന്ത്യം ആഷസ് പരമ്പര ആരംഭിക്കും. പരുക്കിൽ നിന്ന് മുക്തനായ ജോണി ബെയർസ്റ്റോ ടീമിൽ തിരിച്ചെത്തി. […]
വീണ്ടുമൊരു ഗില്ലാട്ടം; സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ; ഹൈദരാബാദിന് 189 റൺസ് വിജയലക്ഷ്യം
ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 9 വിക്കറ്റിന് 188 റണ്‍സെടുത്തു. ഗില്ലിന്‍റെ മിന്നല്‍ സെഞ്ചുറിക്കൊപ്പം(58 പന്തില്‍ 101), സായ് സുദര്‍ശന്‍റെ(36 പന്തില്‍ 47) കൂട്ടുകെട്ടാണ് ഗുജറാത്തിനെ പൊരുതാനുള്ള സ്കോറിലേക്കെത്തിച്ചത്.ഭുവനേശ്വര്‍ കുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ മറുപടി ബാറ്റിങ്ങിറങ്ങിയ ഹൈദരാബാദ് 2 ഓവറിൽ 11 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്. ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് സ്ഥാപിച്ച 146 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ടൈറ്റന്‍സിനെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.15-ാം […]
പ്ലേ ഓഫിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്, ഹൈദരാബാദിനെ 34 റണ്‍സിന് തോൽപ്പിച്ചു
ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തോൽപ്പിച്ച് പ്ലേ ഓഫിലേക്ക് കുതിച്ചത്. തോല്‍വിയോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്തായി 189 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റിന് 154 റണ്‍സേ നേടാനായുള്ളൂ. അർധസെഞ്ചുറി നേടിയ ഹെന്‍റിച്ച് ക്ലാസന് മാത്രാണ് സണ്‍റൈസേഴ്സ് ബാറ്റിംഗ് നിരയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനായത്. ഹെന്‍റിച്ച് ക്ലാസൻ 44 […]
ഇത് സാവിയുടെ ബാഴ്സ; സ്പാനിഷ് ലാ ലിഗ കിരീടത്തിൽ മുത്തമിട്ട് കറ്റാലൻ ക്ലബ്
ലോക ഫുട്ബാൾ ആരാധകരെ കാണൂ. ഇതാ സാവിയുടെ ബാഴ്സലോണ! കടുത്ത സാമ്പത്തിക പ്രതിസന്ധിയും മെസിയുടെ ക്ലബ്ബിൽ നിന്നുള്ള വിടവാങ്ങലും തുടർച്ചയായുള്ള പരിക്കുകളും വേട്ടയാടിയ കറ്റാലൻ ക്ലബ് സ്പാനിഷ് ലാ ലീഗ കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു. നാല് വർഷത്തെ ഇടവേളക്ക് ബാഴ്സയുടെ ലീഗ് വിജയം. 1999-ന് ശേഷം ആദ്യമായാണ് മെസിയില്ലാതെ ബാഴ്സലോണ കിരീടമുയർത്തുന്നത്. ഇന്നലെ എസ്പാന്യോളിനെതിരായ മത്സരം ആധികാരികമായി വിജയിക്കാൻ സാധിച്ചതാണ് ബാഴ്‌സയെ സഹായിച്ചത്. എസ്പാന്യോളിന്റെ ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. ടീമിനായി […]
“എനിക്ക് ഉത്തരമില്ല”: രാജസ്ഥാൻ്റെ തോൽവിയെക്കുറിച്ച് സഞ്ജു
ഐപിഎൽ 2023ലെ അറുപതാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ദയനീയ പരാജയമാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. ജയ്പൂരിൽ ആർസിബി ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സഞ്ജു സാംസണിന്റെ ടീം 59 റൺസിൽ പോരാട്ടം അവസാനിക്കുകയായിരുന്നു. തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ആർആർ നായകൻ സഞ്ജു സാംസൺ രംഗത്തെത്തി. ‘യഥാർത്ഥത്തിൽ അതൊരു വലിയ ചോദ്യമാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചു, എവിടെയാണ് നമുക്ക് പിഴച്ചത്? എനിക്ക് പറയാൻ ഉത്തരമില്ല. ഐപിഎല്ലിന്റെ സ്വഭാവം നമുക്കെല്ലാം അറിയാം. നിമിഷ നേരം കൊണ്ടാണ് കാര്യങ്ങൾ […]
”ആരാണ് അദ്ദേഹത്തെ സ്നേഹിക്കാത്തത്?” ധോണിയിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍
ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അവസാന ഹോം മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ ധോണിയോട് ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ധോണി ഓട്ടോഗ്രാഫ് നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഈ കാഴ്ച്ച ഇത് നമ്മുടെ ഹൃദയത്തിലേക്ക് നേരിട്ട് പോകുന്നു! എന്നാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച ചെന്നൈ സൂപ്പർ കിങ്‌സ് കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ്വ നിമിഷമായി ഇത് മാറി. ഇന്ന് മത്സരശേഷം എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ എംഎസ് […]
അടിപൊളി അരങ്ങേറ്റം; മുംബൈയ്ക്കായി കളത്തിലിറങ്ങി മലയാളി താരം വിഷ്ണു വിനോദ്
മലയാളി താരങ്ങളുടെ മികച്ച പ്രകടനങ്ങൾ ഐപിഎല്ലിൽ ഒരുപാട് കണ്ടിട്ടുണ്ട് . മലയാളികളുടെ പ്രിയതാരം സഞ്ജു വി സാംസണും , രാജസ്ഥാൻ പേസർ ആസിഫും, രാജസ്ഥാന്റെ തന്നെ അബ്‌ദുൾ ബാസിതും ഈ സീസണിൽ കളിക്കാനിറങ്ങി. ഇതാ ആ പട്ടികയിൽ അടുത്ത മലയാളി കൂടി ചേരുന്നു മുംബൈ ഇന്ത്യൻസിനായി ഇന്ന് ആദ്യ ലവനിൽ ഇടം പിടിക്കുകയാണ് വിഷ്ണു വിനോദ്. വെടിക്കെട്ട് ബാറ്ററായ വിഷ്ണു ഇന്ന് ഗുജറാത്തിനെതിരായ മത്സരത്തിൽ അഞ്ചാമനായി ബാറ്റിങിനിറങ്ങുകയും 20 പന്തിൽ 30 റൺസ് നേടുകയും ചെയ്തു.രണ്ട് വീതം […]