Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ജേതാക്കൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

2021-23 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. കിരീടം നേടുന്ന ടീമിന് 1.6 മില്യൺ ഡോളറും (ഏകദേശം 13 കോടി രൂപ) രണ്ടാം സ്ഥാനക്കാരായ ടീമിന് എട്ട് ലക്ഷം ഡോളറും (ഏകദേശം 6.5 കോടി രൂപ) ലഭിക്കും. കിരീടപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ അടുത്ത മാസം 7 മുതൽ ലണ്ടനിലെ ഓവൽ ഗ്രൗണ്ടിൽ നടക്കും. 021-23 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുക 3.8 മില്യൺ […]

Football

മൈതാനത്ത് സുജൂദ് ചെയ്ത് റൊണാൾഡോ; അൽ ശബാബിനെതിരെയുള്ള ഗോൾ സെലിബ്രേഷൻ വൈറലാകുന്നു; വീഡിയോ കാണാം

സൗദി പ്രൊ ലീഗിൽ അൽ ശബാബിനെതിരായ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സെലിബ്രേഷൻ ചർച്ചയാകുന്നു. ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിൽ, അൽ ശബാബിനെതിരായ നിർണായക മത്സരത്തിൽ താരം വിജയ ഗോൾ നേടിയിരുന്നു. തുടർന്ന്, താരം സുജൂദ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നത്. ഗോൾ നേടിയതിന് ശേഷം അൽ നാസർ താരങ്ങൾ ചെയ്യാറുള്ള സെലിബ്രേഷനാണ് റൊണാൾഡോ അനുകരിച്ചത്. ഗോൾ നേടിയതിന് ശേഷം സഹതാരങ്ങൾ ആഘോഷിക്കാൻ ഓടിയെത്തുമ്പോൾ റൊണാൾഡോ മുട്ടുകുത്തി നെറ്റി നിലത്ത് മുട്ടിക്കുന്നതാണ് […]

Cricket

നവീനുൽ ഹഖിന് നാലു വിക്കറ്റ്; തിരിച്ചുപൊരുതി മുംബൈ; എലിമിനേറ്ററിൽ ലക്നൗവിന് 183 റൺസ് വിജയലക്ഷ്യം

ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് 183 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 182 റൺസ് നേടി. 23 പന്തിൽ 41 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ലക്നൗവിനായി നവീനുൽ ഹഖ് 4 വിക്കറ്റ് വീഴ്ത്തി. ണ്ട് എൻഡിലും സ്പിന്നർമാരാണ് ലക്നൗവിനായി ബൗളിംഗ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കൃണാൽ പാണ്ഡ്യയും കൃഷ്ണപ്പ ഗൗതവും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ […]

Cricket

ഫീൽഡിൽ തീയായി മുംബൈ; മധ്‌വാളിന് അഞ്ചു വിക്കറ്റ്; ലക്നൗവിനെ തകർത്തെറിഞ്ഞ് ക്വാളിഫയറിൽ

ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ലക്നൗ സൂപ്പർ ജയൻ്റ്സിനെ 81 റൺസിന് തകർത്തെറിഞ്ഞ മുംബൈ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. മുംബൈ മുന്നോട്ടുവച്ച 183 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗ 16.3 ഓവറിൽ 101 റൺസിന് ഓളൗട്ടായി. 27 പന്തിൽ 47 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് ആണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ആകാശ് മധ്‌വാൾ 3.3 ഓവറിൽ 5 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. മോശം തുടക്കമാണ് ലക്നൗവിനു […]

Football

അണ്ടർ 20 ലോകകപ്പ്: ഗ്വാട്ടിമാലക്കെതിരെ അർജന്റീനക്ക് ജയം; പ്രീ ക്വാർട്ടറിലേക്ക് യോഗ്യത

സീനിയർ ടീമിന്റെ പാത പിന്തുടർന്ന് ലോകകപ്പിലേക്കുള്ള പാതയിലൂടെ അടിവെച്ച് മുന്നേറി ആതിഥേയരായ അർജന്റീന. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഗ്വാട്ടിമാലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് നീലപ്പടയുടെ കുതിപ്പ്. അലജോ വെലിസ്, ലൂക്ക റൊമാറിയോ, മാക്സിമോ പെറാണ് എന്നിവരാണ് അർജന്റീനയുടെ വിജയശില്പികൾ. അർജന്റീനയുടെ ഇതിഹാസ പ്രതിരോധ തരാം ഹാവിയർ മഷറാനോയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഇന്നത്തെ വിജയത്തോടെ പ്രീ ക്വാർട്ടറിലേക്ക് ടീം യോഗ്യത ഉറപ്പിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ കളിക്കളത്തിൽ അർജന്റീനക്ക് ഉണ്ടായിരുന്ന ആധിപത്യമാണ് ആദ്യത്തെ ഗോളിന് […]

Cricket

ഐപിഎലിൽ വിരമിക്കുമോ? തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട്; മറുപടിയുമായി ധോണി

വിരമിക്കൽ തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട് ഇപ്പോഴെ എന്തിന് അതിനെക്കുറിച്ചോര്‍ത്ത് തലവേദനിക്കുന്നതെന്ന് എം എസ് ധോണി. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ 15 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പത്താം ഐപിഎല്‍ ഫൈനലിലെത്തിയത്. പത്ത് തവണയും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ ഫൈനലിലെത്തിയത്. ഇതില്‍ നാലു തവണ കിരീടം നേടി ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി പത്താം ഫൈനലിലേക്ക് ടീമിനെ നയിച്ചശേഷമാണ് ധോണി വിരമിക്കുമോ എന്ന ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ‘തീരുമാനമെടുക്കാന്‍ […]

Cricket

ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ; ഗുജറാത്ത് ടൈറ്റന്‍സിനെ തകർത്തത് 15 റൺസിന്

ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റൺസിന് തകർത്ത് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് പതിനാറാം സീസണിന്‍റെ ഫൈനലിൽ പ്രവേശിച്ചു. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സ് 20 ഓവറില്‍ 157 റണ്‍സിന് ആൾ ഔട്ടാവുകയായിരുന്നു. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ മറുപടി ബാറ്റിംഗ് പ്രതീക്ഷ നൽകുന്നതായിരുന്നില്ല. മൂന്ന് ഓവറില്‍ 22 റൺസ് നേടിയപ്പോഴേയ്ക്കും വൃദ്ധിമാന്‍ സാഹയെ ദീപക് ചാഹര്‍ പുറത്താക്കിയിരുന്നു. 11 പന്തില്‍ 12 […]

Football

വംശീയ അധിക്ഷേപം: വിനിഷ്യസിന് പിന്തുണയുമായി ബാഴ്സലോണ താരം റാഫിഞ്ഞ

മൈതാനത്ത് വംശശീയ അധിക്ഷേപം നേരിട്ട റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്സലോണ താരം റാഫിഞ്ഞ. കളിക്കളത്തിലെ സ്ഥിര വൈരികളാണ് ഇരു ക്ലബ്ബുകളും എന്നത് ഈ പിന്തുണയുടെ വ്യാപ്തി വലുതാകുന്നു. നേരത്തെ, നിലവിലെ ബാഴ്സലോണയുടെ മുഖ്യ പരിശീലകനും ഇതിഹാസ താരവുമായിരുന്ന സാവി ഹെർണാണ്ടസ് വിനിഷ്യസിന് പിന്തുണ നൽകി രംഗത്ത് വന്നിരുന്നു. ഇന്ന് റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിൽ സബ്സ്റ്റിട്യൂട് ചെയ്യപ്പെട്ട് പുറത്തേക്ക് നടക്കുമ്പോൾ താരം ജേഴ്‌സി ഊരി അതിനുള്ളിൽ അണിഞ്ഞ ടി ഷർട്ടിലെ മെസ്സേജ് കാഴ്ചകാരക്ക് […]

Cricket

ജോഷ് ഹേസൽവുഡ് പരുക്കിൽ നിന്ന് മുക്തനായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കും

ഓസീസ് പേസർ ജോഷ് ഹേസൽവുഡ് പരുക്കിൽ നിന്ന് മുക്തനായി. ഐപിഎൽ സീസണിനിടെ മടങ്ങിയ താരം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ആഷസിലും കളിക്കുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയൻ ടീം യുകെയിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി ഹേസൽവുഡ് ബൗളിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. വിരാട് കോലി അടക്കം ഏഴ് താരങ്ങൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി നാളെ ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ഐപിഎൽ പ്ലേ ഓഫിൽ നിന്ന് പുറത്തായ ടീമുകളിലെ താരങ്ങളാണ് നാളെ പോവുക. കോലിക്കൊപ്പം ആർ അശ്വിൻ, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, ശാർദുൽ […]

Cricket

‘ധോണിയെ വെറുക്കാൻ നിങ്ങൾ ശരിയായ പിശാചാകണം’: ഹാർദിക് പാണ്ഡ്യ

ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയെ വെറുക്കാൻ ഒരാൾ ശരിയായ ചെകുത്താനായിരിക്കണമെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. എംഎ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ആദ്യ ഐപിഎൽ ക്വാളിഫയർ മത്സരത്തിന് മുന്നോടിയായാണ് പ്രതികരണം. പല ക്രിക്കറ്റ് ആരാധകരെയും പോലെ ഞാനും മഹേന്ദ്ര സിംഗ് ധോണിയുടെ ആരാധകനാണ്. മഹേന്ദ്ര സിംഗ് ധോണിയെ വെറുക്കാൻ നിങ്ങൾ ശരിയായ പിശാചായിരിക്കണം.”- ഗുജറാത്ത് ടൈറ്റൻസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പാണ്ഡ്യ പറയുന്നു. ഇന്ത്യയുടെ […]