അഞ്ചാം കിരീടനേട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിക്ക് ആശംസയുമായി റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റൻസ്. പരാജയപ്പെട്ടതിൽ ദുഖമുണ്ടെങ്കിലും തങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ് എന്ന് ഗുജറാത്ത് ട്വീറ്റ് ചെയ്തു. ഫൈനലിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തിയാണ് ചെന്നൈ അഞ്ചാം കിരീടം ചൂടിയത്. ‘നാടോടിക്കഥ പോലുള്ള ഫൈനലിൽ താങ്കളുടെ പ്രതിഭയോട് മാത്രമല്ല, നിറഞ്ഞ ആരാധകക്കൂട്ടത്തോടും പോരടിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ നിരാശയിലാണെങ്കിലും, താങ്കൾ കിരീടമുയർത്തുന്നതിൽ ഞങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ്.’- ഗുജറാത്ത് ട്വീറ്റ് ചെയ്തു. ഗുജറാത്തിനെ അഞ്ച് […]
Sports
ഇക്കൊല്ലം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ; അടച്ച നികുതി പൂജ്യം!
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. എല്ലാ വർഷവും ഐപിഎലിലൂടെ ബിസിസിഐ കോടികൾ ഉണ്ടാക്കുന്നു. ഈ വർഷം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ. ഇതിൽ നിന്ന് എത്ര രൂപ നികുതി അടച്ചിട്ടുണ്ടാവും? അതറിഞ്ഞാൽ നിങ്ങൾ ഞെട്ടും, പൂജ്യം! ഇത്രയധികം പണം സമ്പാദിച്ചിട്ടും ഒരു രൂപ പോലും ബിസിസിഐ നികുതി അടയ്ക്കാത്തതിനു കാരണം ബിസിസിഐ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനായതുകൊണ്ടാണ്. 1996ലാണ് ചാരിറ്റബിൾ ഓർഗനൈസേഷനായി ബിസിസിഐയെ രജിസ്റ്റർ ചെയ്യുന്നത്. ജീവകാരുണ്യ സ്ഥാപനമായി രജിസ്റ്റർ […]
‘ഇതാണ് പറ്റിയ സമയമെന്ന് എനിക്കറിയാം, പക്ഷേ….’; വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ധോണി
ചെന്നൈ അഞ്ചാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടതോടെ ധോണി വിരമിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കനം വച്ചിരുന്നു. എന്നാല്‍ താന്‍ തത്ക്കാലം വിരമിക്കല്‍ പ്രഖ്യാപിക്കുന്നില്ലെന്ന് അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ധോണി. എളുപ്പമല്ലെങ്കിലും ഇനി ഒരു ഐപിഎല്‍ കൂടി മത്സരിക്കാന്‍ താന്‍ ശ്രമിക്കുമെന്നും തീരുമാനം എടുക്കാന്‍ തനിക്ക് ഇനിയും ഏഴ് മാസമുണ്ടെന്നും ധോണി പറഞ്ഞു. ഇതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പറ്റിയ സമയമെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ധോണി പറയുന്നു. വിരമിക്കുകയാണ് എന്നുള്ള തീരുമാനം ഇപ്പോള്‍ വളരെ എളുപ്പത്തില്‍ എടുക്കാവുന്നതേയുള്ളൂ. […]
തലയുടെ ചെന്നൈ ചാമ്പ്യൻസ്; ആവേശപ്പോരാട്ടത്തിൽ അഞ്ചാം കിരീടം നേടി സിഎസ്കെ
ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കി. മറുപടി ബാറ്റിംഗിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയെങ്കിലും കൂറ്റൻ അടികളിലൂടെ ചെന്നൈ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഇത് ചെന്നൈ സൂപ്പർ കിങ്സിന്റെ ധോണിക്കുള്ള സമർപ്പണം കൂടിയായി മാറി. രണ്ടാം ബാറ്റിംഗിൽ മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത്. അവസാന പന്തിൽ ജയിക്കാൻ നാല് റൺസായിരുന്നു വേണ്ടത്. ജഡേജ ബൗണ്ടറി നേടിയാണ് […]
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓസ്ട്രേലിയൻ ടീമിൽ ജോഷ് ഹേസൽവുഡിനെ ഉൾപ്പെടുത്തി
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള ഓസ്ട്രേലിയൻ ടീമിൽ പേസർ ജോഷ് ഹേസൽവുഡിനെ ഉൾപ്പെടുത്തി. ഇന്ത്യക്കെതിരായ മത്സരത്തിനുള്ള 15 അംഗ ടീമിലാണ് ഹേസൽവുഡിനെ ഉൾപ്പെടുത്തിയത്. ജൂൺ ഏഴിന് ഓവലിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക. 32 വയസുകാരനായ ഹേസൽവുഡ് ഇക്കഴിഞ്ഞ ഐപിഎലിൽ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. റോയൽ ചലഞ്ചേഴ്സിൻ്റെ താരമായിരുന്ന ഹേസൽവുഡ് ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന ലീഗ് മത്സരത്തിനു മുൻപ് നാട്ടിലേക്ക് മടങ്ങി. പരുക്കേറ്റതിനെ തുടർന്നാണ് താരം മടങ്ങിയത്. ഐപിഎലിൻ്റെ സിംഹഭാഗവും പരുക്കേറ്റ് നഷ്ടമായ താരം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് […]
മലേഷ്യ മാസ്റ്റേഴ്സ് കിരീടം എച്ച്.എസ് പ്രണോയിക്ക്
മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിക്ക് മലേഷ്യ മാസ്റ്റേഴ്സ് കിരീടം. ക്വാലാലംപൂരിൽ നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ പരാജയപ്പെടുത്തി. 94 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 21-19, 13-21, 21-18 എന്ന സ്‌കോറിനാണ് ലോക റാങ്കിങ്ങിൽ 34-ാം നമ്പർ താരം വെങ് ഹോങ് യാങ്ങിനെതിരെ വിജയം നേടിയത്. പ്രണോയിയുടെ ആദ്യ BWF വേൾഡ് ടൂർ കിരീടമാണിത്. മലേഷ്യ മാസ്റ്റേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് […]
ഐപിഎല്ലിൽ കിരീടപ്പോര്; ചെന്നൈ സൂപ്പർ കിങ്സ് ഗുജറാത്ത് ടൈറ്റൻസ് മത്സരം ഇന്ന്
ഐപിഎൽ ചാമ്പ്യന്മാരെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ പോരാട്ടം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30-ന് ഫൈനല്‍ നടക്കും. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ ഇന്ത്യന്‍ സമയം രാത്രി 10.54-ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും ഞായറാഴ്ച ഇനി മത്സരം […]
‘അന്ന് വിരാട് കോലിയെങ്കിൽ ഇന്ന് ഗിൽ’ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നു; പൃഥ്വിരാജ്
ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് നടന്‍ പൃഥ്വിരാജ്. 2012 ലെ ഓസ്‌ട്രേലിയൻ പരമ്പരയിൽ ശ്രീലങ്കൻ ഇതിഹാസം മലിംഗയെ ബാറ്റിലൂടെ തകർത്ത 23 കാരൻ വിരാട് കോലിക്ക് പകരക്കാരനായി ഇപ്പോൾ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചു. ‘ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ തല്ലിത്തകര്‍ത്ത് അവതരിച്ച 23കാരന്‍ വിരാട് കോലിയെപ്പോലെ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നു’- പൃഥ്വി ട്വിറ്ററില്‍ […]
ശുഭ്മാൻ ഗില്ലിന് വീണ്ടും സെഞ്ച്വറി; മുബൈക്ക് ഫൈനൽ കടക്കാൻ 234 റൺസ് വേണം
ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ജയിക്കാൻ 234 റൺസ് വേണം. ഗില്ലിന്റെ വെടിക്കെട്ട് സെഞ്ചുറി മികവിലാണ് ഗുജറാത്ത് 200 കടന്നത്. ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗിൽ 60 പന്തിൽ 129 റൺസ് നേടി പുറത്തായി. ഈ സീസണില്‍ മൂന്ന് സെഞ്ചുറികള്‍ ഗില്‍ നേടിക്കഴിഞ്ഞു. 20 ഓവറിൽ ഗുജറാത്ത് 233/ 3. 49 പന്തിലായിരുന്നു ഗില്ലിന്‍റെ മൂന്നക്കം. മൂന്നാമനായി ഇറങ്ങിയ സായി സുദർശനും നാലാമത് ഇറങ്ങിയ ക്യാപ്റ്റൻ പാണ്ട്യയും ബാറ്റിങ്ങിൽ മികവ് കാട്ടി. മുംബൈ […]
മികവിൽ ഗുജറാത്ത് ഫൈനലിലേയ്ക്ക്; ഞായറാഴ്ച ചെന്നൈയെ നേരിടും
ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈയ്‌ക്കെതിരെ ഗുജറാത്തിന് ജയം. ജയിക്കാൻ 234 റൺസ് വേണ്ടിയിരുന്ന മുബൈ 18.2 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മുബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് പൊരുതിയെങ്കിലും ജയത്തിലേക്ക് എത്താൻ സാധിച്ചില്ല. സൂര്യകുമാർ യാദവ് 61, തിലക് വർമ്മ 43, കാമറോൺ ഗ്രീൻ 30 ഒഴികെ മറ്റാരും മുംബൈക്കായി പൊരുതി നിൽക്കാൻ പോലും തയാറായില്ല. ഗുജറാത്ത് ബൗളിങ്ങിന് മുന്നിൽ ആദ്യം മുതലേ പതറുകയായിരുന്നു മുബൈ ബാറ്റർമാർ. ഗുജറാത്തിന് വേണ്ടി മോഹിത് ശർമ […]