Football

ബ്ലാസ്റ്റേഴ്‌‌സിനും ഇവാനും തിരിച്ചടി, 4 കോടി പിഴ തുടരും; അപ്പീലുകള്‍ തള്ളി ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ

നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. 10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം […]

Cricket

‘ആ മെഡലുകൾ രാജ്യത്തിന്റെ അഭിമാനവും സന്തോഷവുമാണ്’; ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ചാമ്പ്യന്മാർ

ലൈംഗികാതിക്രമ പരാതിയിൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ഇതിഹാസ താരങ്ങളായ സുനിൽ ഗവാസ്‌കർ, കപിൽ ദേവ് എന്നിവർ താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി. ഗുസ്തി താരങ്ങളുടെ പരാതികൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മൂവരും പറഞ്ഞു. ‘രാജ്യത്തിന്റെ അഭിമാനമായ ചാമ്പ്യന്മാർ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്ന അസാധാരണമായ കാഴ്ച തങ്ങളെ […]

Cricket

ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള ജേഴ്സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. ആഗോള സ്‌പോർട്‌സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്‌പോൺസറായി മാറിയതിന് പിന്നാലെ പുതിയ ജേഴ്സി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. സോഷ്യൽ മീഡിയ വീഡിയോയിലൂടെ അഡിഡാസാണ് ജേഴ്സി പുറത്തിറക്കിയത്. “ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിക്കുന്നു” അഡിഡാസ് സോഷ്യൽ മീഡിയയിൽ വീഡിയോ […]

Cricket

പരുക്ക്; ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് റാഷിദ് ഖാൻ പുറത്ത്

ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ പുറത്ത്. പുറത്തിനേറ്റ പരുക്കിനെ തുടർന്നാണ് താരം പുറത്തായത്. മൂന്നാം ഏകദിനത്തിൽ താരം കളിക്കും. ജൂൺ രണ്ടിനാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാവുക. ജൂൺ ഏഴിന് പരമ്പര അവസാനിക്കും. ജൂൺ 2, ജൂൺ 4, ജൂൺ 7 എന്നീ തീയതികളിൽ ഹമ്പൻടോട്ടയിലെ മഹിന്ദ രജപക്സ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

Cricket

ധോണിയുടെ കാൽമുട്ട് ശസ്ത്രക്രിയ വിജയകരം; ആശുപത്രിയിലേത്തിയത് ഭഗവദ് ഗീതയുമായി

മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു.ചെന്നൈ സൂപ്പർകിങ്‌സ്‌ സിഇഓ വിശ്വനാഥൻ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹം ശാസ്ത്രക്രീയയ്ക്ക് ശേഷം പരിപൂർണ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം ക്രിക്ക് ബസിനോട് പറഞ്ഞു.  മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് വിധേയനായത് . കഴിഞ്ഞ ദിവസമാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ എത്തിയത്. .ബുധനാഴ്ച വൈകുന്നേരമാണ് ധോണിയെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭഗവദ് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങളും വൈറലാണ്. ധോണിയുടെ ഭാര്യ സാക്ഷിയും ഒപ്പമുണ്ടായിരുന്നു. കാൽമുട്ടിന് ശസ്ത്രക്രിയയ്‌ക്ക് മുമ്പ് സമ്മർദ്ദം […]

Football

പ്രതിരോധക്കോട്ട ശക്തമാക്കി ബ്ലാസ്റ്റേഴ്സ്; പ്രബീർ ദാസ് ഇനി മഞ്ഞയിൽ കളിക്കും

മുൻ ബെംഗളൂരു എഫ്സി താരം പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച പ്രബീർ ദാസിനെ ഫ്രീ ട്രാൻസ്ഫറിലാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. 2026 വരെ താരം ബ്ലാസ്റ്റേഴ്സിൽ കളിക്കും. 29കാരനായ താരം മുൻപ് എടികെ മോഹൻ ബഗാനിലും ഡെംപോ, മോഹൻ ബഗാൻ തുടങ്ങിയ ഐഎലീഗ് ക്ലബുകളിലും കളിച്ചിട്ടുണ്ട്.  റൈറ്റ് ബാക്കായ പ്രബീർ 2012-13 സീസണിൽ ഐലീഗ് ക്ലബായ പൈലൻ ആരോസിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2013 സീസണിൽ താരം ഡെംപോയിലെത്തി. 2014ൽ ഐലീഗ് ക്ലബായ […]

Football

രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൻ ഡോളർ; മെസിക്ക് മുന്നിൽ പടുകൂറ്റൻ ഓഫർ മുന്നോട്ടുവച്ച് സൗദി അറേബ്യ ക്ലബ്

ലയണൽ മെസിയെ ടീമിലെത്തികാൻ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ കിണഞ്ഞുശ്രമിക്കുന്നതായി റിപ്പോർട്ട്. വർഷം 500 മില്ല്യണിലധികം ഡോളർ ശമ്പളം വാഗ്ധാനം ചെയ്ത് രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൺ രൂപ മെസിക്കായി ക്ലബ് മുന്നോട്ടുവച്ചിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ഓഫർ മെസി സ്വീകരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. കരാർ നടന്നാൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റമായി ഇത് മാറും. നിലവിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കായി കളിക്കുന്ന മെസി ഈ സീസണോടെ കബ് വിടുമെന്നാണ് […]

Cricket

കാൽമുട്ടിലെ പരുക്കിന് ധോണി ചികിത്സ തേടുകയാണ്; ആവശ്യമെങ്കിൽ സർജറി ചെയ്യുമെന്ന് സിഎസ്കെ സിഇഒ

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി കാൽമുട്ടിലെ പരുക്കിന് ചികിത്സ തേടുകയാണെന്ന് ടീം സിഇഒ കാശി വിശ്വനാഥ്. പരുക്കേറ്റ കാൽമുട്ടുമായാണ് ധോണി കഴിഞ്ഞ സീസൺ കളിച്ചത്. ധോണി ചികിത്സ തേടുമെന്നും ആവശ്യമെങ്കിൽ സർജറി ചെയ്യുമെന്നും കാശി വിശ്വനാഥ് പറഞ്ഞു. “ധോണി അടുത്ത സീസൺ കളിക്കുമോ എന്നതിനെപ്പറ്റി ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല. പൂർണമായും ധോണിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇടതു കാൽമുട്ടിലെ പരുക്കുമായി ബന്ധപ്പെട്ട് ധോണി വൈദ്യസഹായം തേടുന്നുണ്ടെന്നത് സത്യമാണ്. സർജറി വേണമെങ്കിൽ, അദ്ദേഹത്തിന് ആവശ്യമെങ്കിൽ അത് ചെയ്യും.”- […]

Football

കലിയുഷ്നിയും ജിയാന്നുവും അടക്കം ആറ് താരങ്ങൾ ക്ലബ് വിട്ടു; പൂർണമായും അഴിച്ചുപണിക്കൊരുങ്ങി ബ്ലാസ്റ്റേഴ്സ്

പൂർണമായും അഴിച്ചുപണിക്കൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. വിദേശതാരങ്ങളായ ഇവാൻ കലിയുഷ്നി, വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാന്നു എന്നിവർക്കൊപ്പം ജെസൽ കാർനീറോ, മുഹീത് ഖാൻ, ഹർമൻജോത് ഖബ്ര എന്നിവർ കൂടി ക്ലബ് വിട്ടു. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി അറിയിച്ചു. മാർകോ ലെസ്കോവിച്, ദിമിത്രിയോസ് ഡയമൻ്റക്കോസ് എന്നിവർ മാത്രമാണ് നിലവിൽ ക്ലബിലുള്ള വിദേശ താരങ്ങൾ. ഇതിൽ ഡയമൻ്റക്കോസിൻ്റെ കരാർ 2024 വരെ നീട്ടിയിട്ടുണ്ട്. യുക്രൈൻ ക്ലബിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിയ മധ്യനിര താരം കലിയുഷ്നി കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച […]

Cricket

ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്; പ്രത്യേക പൂജകള്‍ നടത്തി

ഐപിഎല്‍ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികള്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയ ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ടീം മാനേജ്‌മെന്റ് 2023-ലെ ഐപിഎൽ ട്രോഫി ചെന്നൈ വിമാനത്താവളത്തിൽ നിന്നും നേരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതും ക്ഷേത്രത്തിലെത്തിച്ച് പൂജകൾ നടത്തുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ പ്രത്യേക […]