Cricket Sports

വീണ്ടുമൊരു ബെൻ സ്റ്റോക്സ് രക്ഷാപ്രവർത്തനം; സ്പിന്നർമാർ തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് 246ന് ഓളൗട്ട്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 246 റൺസിന് ഓൾ ഔട്ട്. 200 പോലും കടക്കില്ലെന്ന് കരുതിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 70 റൺസ് നേടി സ്റ്റോക്സ് ടോപ്പ് സ്കോററായപ്പോൾ 37 റൺസ് നേടിയ ജോണി ബെയർസ്റ്റോ ആണ് രണ്ടാമത്തെ മികച്ച ബാറ്റർ. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ബുംറയും അക്സറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് ഇംഗ്ലണ്ടിനു നൽകിയത്. ഇന്ത്യൻ പേസർമാരെ അനായാസം […]

Football Sports

എഎഫ്‌സി ഏഷ്യൻ കപ്പിലെ മോശം പ്രകടനം: ഫിഫ റാങ്കിംഗിൽ കൂപ്പുകുത്തി ഇന്ത്യ

ഖത്തറിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഫിഫ റാങ്കിംഗിൽ കൂപ്പുകുത്തി ടീം ഇന്ത്യ. പൂജ്യം പോയിന്റുകൾ, പൂജ്യം ഗോളുകൾ, പൂജ്യം വിജയങ്ങൾ എന്നിവയോടെ ടൂർണമെന്റ് അവസാനിപ്പിച്ച ബ്ലൂ ടൈഗേഴ്സ് റാങ്കിംഗിൽ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2017ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്.ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ പകുതിയിൽ പ്രതീക്ഷ നൽകുന്ന പ്രകടനത്തോടെയാണ് ഇന്ത്യ ഖത്തറിലെ യാത്ര ആരംഭിച്ചത്. എന്നാൽ 2-0 തോൽവിയിൽ ശുഭാപ്തിവിശ്വാസം പെട്ടെന്ന് മങ്ങി. ഉസ്‌ബെക്കിസ്ഥാനോട് 3-0 ന് നാണംകെട്ട തോൽവിയും സിറിയയോട് […]

Sports

ചരിത്രമെഴുതി രോഹൻ ബൊപ്പണ്ണ; പുരുഷ ഡബിൾസിൽ ലോക ഒന്നാം നമ്പർ ആകുന്ന ഏറ്റവും പ്രായം കൂടിയ താരം

പുരുഷ ഡബിൾസിൽ ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി രോഹൻ ബൊപ്പണ്ണ. 43-ാം വയസിലാണ് താരത്തിന്റെ നേട്ടം. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ സെമി ഫൈനലിൽ എത്തിയതിന് പിന്നാലെയാണ് രോഹൻ ബൊപ്പണ്ണയെ തേടി ഈ അപൂർവ്വ നേട്ടം എത്തിയത്. കരിയറിൽ ആദ്യമായി ബൊപ്പണ്ണ ടെന്നിസ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ബുധനാഴ്ച നടന്ന ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മാക്സിമോ ഗോണ്‍സാലസ് – ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു (6-4, 7-6 (5) ബൊപ്പണ്ണ […]

Cricket Sports

ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാർ യാദവിന്; രണ്ട് തവണ പുരസ്കാരം നേടുന്ന ആദ്യ താരം

2023 ലെ മികച്ച ടി20 താരമായി സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്ത് ഐസിസി. തുടർച്ചയായി രണ്ടാം തവണയാണ് ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാറിന് ലഭിക്കുന്നത്. രണ്ട് തവണ ടി20 പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമാണ് സൂര്യ. നേരത്തെ 2022 ലും സ്കൈയ്ക്ക് ഈ അവാർഡ് ലഭിച്ചിരുന്നു. സിംബാബ്‌വെയുടെ സിക്കന്ദർ റാസ, ഉഗാണ്ടയുടെ അൽപേഷ് റമസാനി, ന്യൂസിലൻഡിന്റെ മാർക്ക് ചാപ്മാൻ എന്നിവരെ മറികടന്നാണ് സൂര്യകുമാറിൻ്റെ നേട്ടം. 2023-ൽ 17 ഇന്നിങ്‌സുകളിൽ […]

Football Sports

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്: ചൈനയിലെ സൗഹൃദ മത്സരങ്ങൾ മാറ്റിവച്ച് അൽ നാസർ

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. ചൈനയിൽ നിശ്ചയിച്ചിരുന്ന രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിവച്ചതായി സൗദി ക്ലബ് അൽ-നാസർ. ലയണൽ മെസിയുടെ ഇന്റർ മിയാമിക്കെതിരെ നടക്കാനിരിക്കുന്ന പോരാട്ടവും CR7 ന് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരി 24-ന് ഷാങ്ഹായ് ഷെൻഹുവയിലും നാല് ദിവസം കഴിഞ്ഞ് ഷെജിയാങ്ങിലും കളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സൂപ്പർതാരത്തിന് പരിക്കേറ്റതിനെ തുടർന്ന് രണ്ട് മത്സരങ്ങളും മാറ്റിവച്ചതായി അൽ നാസർ പ്രസ്താവനയിലൂടെ അറിയിച്ചു. ചൈനീസ് ഫുട്ബോളിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെയും ബഹുമാനിക്കുന്നു. ചൈനയിലെ ട്രെയിനിങ് ക്യാമ്പ് […]

Sports

‘ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെ’; ക്രിക്കറ്റ് താരം കേശവ് മഹാരാജ്

‘പ്രാണപ്രതിഷ്ഠ’ ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. ‘നമസ്‌തേ…അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ദിനം എല്ലാവരിലും സമാധനവും ഐശ്വര്യവും കൊണ്ടുവരട്ടെ. ജയ് ശ്രീറാം’- കേശവ് മഹാരാജ് പറഞ്ഞു. നേരത്തെ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം ‘റാം സിയ റാം’ ആലപിച്ച് […]

Sports

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു.79 വയസായിരുന്നു. ഇറ്റലി ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് റിവ. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് അദ്ദേഹം നേടിയത്. 1968ല്‍ റിവയുടെ മികവിലാണ് ഇറ്റലി യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം റിവ ഇറ്റലിയെ ലോകകപ്പ് ഫൈനലിലേയ്ക്കും നയിച്ചു. കാഗ്ലിയാരിയുടെ ചരിത്രത്തിലെ ഏക സീരി എ കിരീടനേട്ടവും റിവയുടെ സുവര്‍ണകാലത്താണ്. 1990-2013 കാലഘട്ടത്തിൽ ദേശീയ ടീമിന്റെ ടീം മാനേജർ കൂടിയായിരുന്ന അദ്ദേഹം. 2006-ൽ […]

Cricket

വ്യക്തിപരമായ കാരണങ്ങൾ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് കോലി പിൻമാറി

വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പിന്മാറി സൂപ്പർ താരം വിരാട് കോലി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോലിക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ക്യാപ്റ്റൻ രോഹിത് ശർമയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടർമാരുമായും വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു. പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി ഉടൻ പകരക്കാരനെ പ്രഖ്യാപിക്കും. കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു. കോലിയുടെ അഭാവത്തിൽ യശസ്വി […]

Sports

‘ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെ’; ക്രിക്കറ്റ് താരം കേശവ് മഹാരാജ്

‘പ്രാണപ്രതിഷ്ഠ’ ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. ‘നമസ്‌തേ…അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ദിനം എല്ലാവരിലും സമാധനവും ഐശ്വര്യവും കൊണ്ടുവരട്ടെ. ജയ് ശ്രീറാം’- കേശവ് മഹാരാജ് പറഞ്ഞു. നേരത്തെ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം ‘റാം സിയ റാം’ ആലപിച്ച് […]

Sports

ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ: പുരുഷ ഡബിൾസിൽ കൊറിയക്ക് കിരീടം

ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കൊറിയക്ക് കിരീടം. ഫൈനലിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തെ തോൽപ്പിച്ചു. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ 21-15, 11-21, 18-21 എന്ന സ്‌കോറിനാണ് ലോകചാമ്പ്യൻ ജോഡികളായ കാങ് മിൻ ഹ്യൂക്ക്-സിയോ സിയോങ് ജേ സഖ്യം ചാമ്പ്യന്മാരായത്. ഡൽഹിയിൽ നടന്ന ഫൈനലിൽ ലോകചാമ്പ്യൻമാർക്കെതിരെ മികച്ച തുടക്കമാണ് ഇന്ത്യൻ ജോഡിക്ക് ലഭിച്ചത്. ആവർത്തിച്ചുള്ള പിഴവുകൾ പിന്നീട് തിരിച്ചടിയായി. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ സാത്വിക്-ചിരാഗ് […]