Football

സാഫ് കപ്പ്; ഇന്ത്യ ഫൈനലിൽ, പെനാൾട്ടി ഷൂട്ടൗട്ടിൽ ലെബനനെ വീഴ്ത്തി

സാഫ് ചാമ്പ്യന്‍ഷിൽ ലെബനനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. കലാശപ്പോരില്‍ കുവൈത്ത് ആണ് ഇന്ത്യയുടെ എതിരാളി. ബെംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ലെബനെനെ ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2നാണ് ഇന്ത്യ വിജയിച്ചത്. ഷൂട്ടൗട്ടിൽ ഇന്ത്യയുടെ നാല് ഷോട്ടുകൾ ലക്ഷ്യം കണ്ടു. ലെബനൻ്റെ ഒരു ഷോട്ട് ഗോളി ഗുർപ്രീത് തടയുകയും ഒന്ന് പാഴായിപ്പോകുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, അന്‍വര്‍, മഹേഷ്, ഉദാന്ത എന്നിവരാണ് പെനാല്‍റ്റി കിക്കെടുത്തത്. ലെബനന്‍ നിരയിലെ […]

Sports

ലോസൻ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് സ്വർണം

ലോസൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി. ജർമനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്. 87.03 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ രണ്ടാം സ്ഥാനവും 86.13 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചാം ശ്രമത്തിലാണ് നീരജിന്റെ സ്വർണ നേട്ടം. 87.66 മീറ്ററാണ് മികച്ച ദൂരം.നീരജ് ചോപ്രയുടെ സീസണിലെ രണ്ടാമത്തെ […]

Sports

2022-23 ചാമ്പ്യന്‍സ് ലീഗ്; മികച്ച ഗോള്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 2022-23 സീസണിലെ മികച്ച ഗോള്‍ പുരസ്‌കാരം ലയണല്‍ മെസക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. പിഎസ്ജിക്കായി ബെന്‍ഫിക്കയ്‌ക്കെതിരെ മെസി നേടിയ മനോഹര ഗോളാണ് പുരസ്‌കാരം നേടിക്കൊടുത്തത്. വോട്ടിങിലൂടെയാണ് കഴിഞ്ഞ സീസണിലെ മികച്ച ചാമ്പ്യന്‍സ് ലീഗ് ഗോളിനുള്ള പുരസ്‌കാരം മെസിയെ തേടിയെത്തിയത്. മികച്ച പത്ത് ഗോളുകള്‍ യുവേഫയുടെ ടെക്‌നിക്കല്‍ ഒബ്‌സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്നാണ് ആരാധകരുടെ വോട്ടെടുപ്പില്‍ മെസിക്ക് നറുക്ക് വീണത്. പിഎസ്ജിയുമായുള്ള […]

Sports

ലിവർപൂൾ വിട്ട സൂപ്പർ താരം റോബർട്ടോ ഫർമീനോ ഇനി സൗദി അറേബ്യൻ ക്ലബിൽ; കരാറൊപ്പിട്ടു

ലിവർപൂൾ വിട്ട സൂപ്പർ താരം റോബർട്ടോ ഫർമീനോ സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടു. സൗദി പ്രൊ ലീഗ് ക്ലബായ അൽഅഹ്ലിയാണ് താരത്തെ സ്വന്തമാക്കിയത്. 2026വരെയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഫബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്പിൽ പല പ്രധാന ക്ലബുകളും ഫർമിനോക്ക് ആയി വല വിരിച്ചിരുന്നുവെങ്കിലും താരം അതെല്ലാം നിരസിക്കുകയായിരുന്നു. മറ്റുള്ള ക്ലബ്ബുകളെ അപേക്ഷിച്ച് അൽ അഹ്ലിയുടെ ഓഫർ വളരെ വലുതായത് കൊണ്ടാണ് താരം അത് സ്വീകരിച്ചത്. റോബർട്ടോ ഫർമീനോ കഴിഞ്ഞ മാസം ഫ്രീഏജന്റായി മാറിയിരുന്നു. കഴിഞ്ഞ […]

Cricket Sports

വിന്‍ഡീസ് പര്യടനം; ജയേഷ് ജോർജ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജർ

വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീം മാനേജരായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജിനെ തെരെഞ്ഞെടുത്തു. ബിസിസിഐയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി ജയേഷ് ജോർജിനെ നിയമിച്ചത്. മുമ്പ് ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലും ജയേഷ് ജോര്‍ജ് മാനേജരായിരുന്നിട്ടുണ്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായിരുന്ന കാലയളവില്‍ ബിസിസിഐ ജോയന്‍റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയേഷ് ജോര്‍ജിനെ വീണ്ടും കേരള ക്രിക്കറ്റ് […]

Sports

ഫിഫ റാങ്കിംഗിൽ ആദ്യ നൂറിൽ തിരികെയെത്തി ഇന്ത്യ; ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന

ഫിഫ ലോക ഫുട്ബോൾ റാങ്കിംഗിൽ ആദ്യ നൂറിൽ ഇടം പിടിച്ച് ടീം ഇന്ത്യ . പുതിയ റാങ്കിംഗ് പ്രകാരം ഒരു സ്ഥാനം ഉയര്‍ന്നാണ് ഇന്ത്യ നൂറാം സ്ഥാനം നേടിയത് . ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പിൽ ലെബനനെ തോൽപ്പിച്ച് കിരീടം നേടിയതും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സാഫ് ചാമ്പ്യന്ഷിപ്പിൽ സെമി ഫൈനൽ പ്രവേശനം നേടിയതും ഇന്ത്യയ്ക്ക് ആദ്യ നൂറിൽ ഇടം പിടിക്കാൻ അവസരമൊരുക്കി. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച ഫുട്ബോൾ കളിക്കുന്ന ഇന്ത്യൻ ടീം റാങ്കിംഗിൽ ഇനിയും […]

Cricket Sports

സ്മിത്തിന്റെ സെഞ്ച്വറി കരുത്തിൽ ഓസ്ട്രേലിയ; തിരിച്ചുവരവിൽ ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 416 റൺസിൽ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 278/4 എന്ന നിലയിൽ. ഓപ്പണിംഗ് വിക്കറ്റിൽ സാക്ക് ക്രോളി – ബെൻ ഡക്കറ്റ് കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് 91 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 48 റൺസ് നേടിയ സാക്ക് ക്രോളിയെ ലയൺ പുറത്താക്കിയപ്പോൾ ഒല്ലി പോപും ബെൻ ഡക്കറ്റും ചേർന്ന് 97 റൺസ് കൂടി നേടി. 42 റൺസ് നേടിയ പോപിനെ […]

Sports

മെസ്സിയെ പരിശീലിപ്പിക്കാൻ മുൻ അർജന്റീന – ബാഴ്സലോണ പരിശീലകൻ; ജെറാർഡോ മാർട്ടിനോ ഇന്റർ മയാമിയിൽ

യൂറോപ്പിലെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ച് അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് സാക്ഷാൽ ജെറാർഡോ മാർട്ടിനോ. മെസ്സിയെ ബാഴ്സലോണയിലും അർജന്റീന കുപ്പായത്തിലും പരിശീലിപ്പിച്ച കോച്ചാണ് അദ്ദേഹം. ജെറാർഡോ മാർട്ടിനോ ക്ലബ്ബുമായി കരാർ ഒപ്പിയിട്ടതായി ഇന്റർ മയാമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2013 – 14 സീസണിൽ ബാഴ്സലോണയുടെ പരിശീലകനായിരുന്നു ‘ടാറ്റ’ എന്നറിയപ്പെടുന്ന ജെറാർഡോ മാർട്ടിനോ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ക്ലബ് വിട്ട ടിറ്റോ വിലനോവക്ക് പകരമായിരുന്നു ജെറാർഡോ മാർട്ടിനോ സ്ഥാനമേൽക്കുന്നത്. പരിശീലകന് […]

Cricket Sports

ആഷസ് ടെസ്റ്റ്; ആദ്യ ദിനത്തിൽ ഓസ്ട്രേലിയയ്ക്ക് മേൽക്കൈ, 5 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ്

ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഓസ്ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ്. മൂന്ന് താരങ്ങൾ അർദ്ധ സെഞ്ച്വറി നേടിയതോടെയാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. പുറത്താവാതെ നിൽക്കുന്ന സ്മിത്തിന്റെ ആധികാരിക പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. ഡേവിഡ് വാർണർ(66), സ്റ്റീവ് സ്മിത്ത്(85*), ട്രാവിസ് ഹെഡ്(77) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി അർദ്ധ ശതകം കുറിച്ചത്. ഇം​ഗ്ലണ്ടിനായി ജോ റൂട്ട് രണ്ട് വിക്കറ്റുകളാണ് ആദ്യദിനത്തിൽ നേടിയത്. സ്മിത്തിനൊപ്പം 11 റൺസുമായി അലക്സ് കാറെയാണ് നിലവിൽ ക്രീസിലുള്ളത്. ട്രാവിസ് ഹെഡിനെയും കാമറൺ ഗ്രീനിനെയും […]

Sports

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ പ്രതിഷേധം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം. ‘ജസ്റ്റ് സ്റ്റോപ്പ് ഓയിൽ’ ഗ്രൂപ്പിലെ പ്രതിഷേധക്കാർ മൈതാനത്തേക്ക് ഇരച്ചുകയറുകയും കളി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഒരു പ്രതിഷേധക്കാരനെ ഡേവിഡ് വാർണറും ബെൻ സ്‌റ്റോക്‌സും ചേർന്ന് പിടികൂടി ഗ്രൗണ്ട് സ്റ്റാഫിന് കൈമാറിയപ്പോൾ, മറ്റൊരാളെ ജോണി ബെയർസ്റ്റോ പിടികൂടി ഫീൽഡിന് പുറത്തേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ വൈറലാകുകയാണ്. മത്സരത്തിന്റെ ആദ്യ ഓവർ അവസാനിച്ചതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കളി തുടങ്ങി ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് പേർ ഗ്രൗണ്ടിലേക്ക് […]