പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ ഉൾപ്പെടുത്താതെ ലോകകപ്പ് പ്രമോ പുറത്തിറക്കിയ ഐസിസിയെ വിമർശിച്ച് പാകിസ്താൻ്റെ മുൻ താരം ഷൊഐബ് അക്തർ. ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി പുറത്തിറക്കിയ പ്രമോയിൽ നിന്നാണ് ഐസിസി ബാബർ അസമിനെ ഒഴിവാക്കിയത്. ‘പാകിസ്താൻ്റെയും ബാബർ അസമിൻ്റെയും സാന്നിധ്യമില്ലാതെ ലോകകപ്പ് പ്രമോ പൂർത്തിയാകുമെന്ന് ആര് ചിന്തിച്ചാലും അവർ പരിഹാസ്യരായിരിക്കുകയാണ്. പക്വത കാണിക്കൂ.’- അക്തർ ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് പാകിസ്ഥാൻ […]
Sports
ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലങ്കൻ താരം ലഹിരു തിരിമാനെ
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ താരം ലഹിരു തിരിമാനെ. സോഷ്യൽ മീഡിയയിൽ പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 13 വർഷത്തെ കരിയറിനാണ് 33 കാരനായ ഇടം കൈയ്യൻ ബാറ്റ്സ്മാൻ വിരാമമിടുന്നത്. രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് അഭിമാനകരമാണ്. ഒരു കളിക്കാരനെന്ന നിലയിൽ, ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താൻ സാധിച്ചതായി വിശ്വസിക്കുന്നു. ക്രിക്കറ്റിനെ അപ്പോഴും ബഹുമാനിച്ചിരുന്നു. മാതൃരാജ്യത്തോടുള്ള കടമ സത്യസന്ധമായും ധാർമികമായും നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണ്. 13 വർഷത്തിനിടയിൽ ലഭിച്ച മനോഹരമായ ഓർമ്മകൾക്ക് […]
കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ: സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം
കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യത്തിന്. പുരുഷ ഡബിൾസ് ഫൈനൽ, ലോക ഒന്നാം നമ്പർ ഇന്തോനേഷ്യൻ ജോഡികളായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ അട്ടിമറിച്ചാണ് ഏഷ്യൻ ചാമ്പ്യൻമാരുടെ ജയം. പുരുഷ ഡബിൾസിൽ ആദ്യമായാണ് ഇന്ത്യ ഈ കിരീടം നേടുന്നത്. സ്കോർ 17-21, 21-13, 21-14. ഫൈനൽ മത്സരത്തിൽ വാശിയേറും പോരാട്ടമായിരുന്നു സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം പുറത്തെടുത്തത്. ആദ്യ സെറ്റ് 17-21ന് നഷ്ടപ്പെടുത്തിയ ഇന്ത്യൻ ജോഡികൾ, രണ്ടാം സെറ്റിൽ അതിശക്തമായ തിരിച്ചുവരവ് നടത്തി […]
കോഹ്ലിയെ നേരില്‍ കണ്ട് പൊട്ടിക്കരഞ്ഞ് വിന്‍ഡീസ് താരത്തിന്റെ അമ്മ; വൈറല്‍ വീഡിയോ
ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി റെക്കോകര്‍ഡ് നേടിയ വിരാട് കോഹ്ലിയെ കാണാന്‍ ഗ്രൗണ്ടിന് പുറത്ത് ഒരു കടുത്ത ആരാധിക കാത്തിരിക്കുന്നുണ്ടായിരുന്നു. ടീം ബസിലേക്ക് മടങ്ങിയ കോഹ്ലിയെ അവര്‍ ഓടിയെത്തി കെട്ടിപ്പിടിക്കുകയായിരുന്നു. വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡാ ഡിസില്‍വയുടെ അമ്മയയായിരുന്നു കോഹ്ലിയെ കണ്ട ഉടനെ സന്തോഷത്താല്‍ കെട്ടിപ്പിടിച്ച് കരഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായി. ഏറ്റവും നല്ല ക്രിക്കറ്ററാണ് കോഹ്ലിയെന്നും മകന് കോഹ്ലിയുടെ കൂടെ ഫീല്‍ഡില്‍ നില്‍ക്കാന്‍ കഴിഞ്ഞത് അഭിമാനമാണെന്നും അവര്‍ പ്രതികരിച്ചു. ഇതിന് മുന്‍പ് […]
മിന്നിത്തിളങ്ങി മെസി; ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി
ലീഗ് കപ്പിൽ ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച് ലിയോണൽ മെസി. ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ്ബായ ക്രൂസ് അസൂലിനെ ഒന്നിനെതിരെ രണ്ട് ഗോളിനു ഇന്റർ മയാമി തോൽപ്പിച്ചു. ഫ്‌ളോറിഡയിലെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമി 2-1 ഗോളുകൾക്കാണ് ജയിച്ചത്. മത്സരം കഴിയാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഫ്രീ കിക്കിലൂടെയാണ് മെസി ഗോള്‍ നേടിയത്. മത്സരത്തിന്റെ 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെയാണ് മയാമി ആദ്യ ഗോള്‍ നേടിയത്. 65-ാം […]
പിഎസ്ജിയുമായി കരാർ പുതുക്കാതെ എംബാപ്പെ; താരത്തെ വിൽക്കാൻ ക്ലബ്
പിഎസ്ജിയുമായി കരാർ പുതുക്കാത്ത കിലിയൻ എംബാപ്പെയ്ക്കെതിരെ കടുത്ത നടപടിയുമായി ക്ലബ്. സീസണിന് മുന്നോടിയായ ജപ്പാൻ ടൂറിൽ നിന്ന് താരത്തെ ഒഴിവാക്കി. എംബാപയെ വിൽക്കാനുളള നടപടികൾ തുടങ്ങിയതായാണ് വിവരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് മുന്നില്‍ അവിശ്വസനീയ ഓഫറായിരുന്നു പിഎസ്ജി മുന്നോട്ടുവച്ചത്. 100 കോടി യൂറോ പ്രതിഫലത്തില്‍ പത്ത് വര്‍ഷത്തെ കരാറാണ് പിഎസ്ജി എംബാപ്പെയ്ക്ക് മുന്നില്‍ വച്ചിരുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ എംബാപ്പെയ്ക്ക് 34 വയസാവും. ചുരുക്കത്തില്‍ ആജീവനാന്ത കരാര്‍ എന്നുതന്നെ […]
‘എന്റെ ഹൃദയം വേദനിക്കുന്നു.. മണിപ്പൂര്‍ കൂട്ടബലാത്സംഗം രാജ്യത്തിന്റെ സത്വത്തെ ചോദ്യം ചെയ്യുന്നു; ഇന്ത്യന്‍ താരം ജീക്‌സണ്‍ സിംഗ്
അവസാനിക്കാതെ പ്രശ്ന ബാധിതമായി തന്നെ തുടരുകയാണ് മണിപ്പൂർ.കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവവവും വലിയ വിവാദമായിരുന്നു. ഇന്ത്യയെ ലജ്ജിപ്പിക്കുന്നവിധമുള്ള ഈ പ്രവർത്തി ഒരിക്കലും ഇനിയും അവർത്തിക്കാതിരിക്കേണ്ടതുണ്ട്. ഇത്തരമൊരു നീചമായ സംഭവം നാട്ടിൽ നടന്നപ്പോൾ പോലും പ്രതികരിക്കാൻ കായിക താരങ്ങൾ അതികമൊന്നും മുന്നോട്ട് വന്നിരുന്നില്ല. പക്ഷെ ട്വിറ്ററിലൂടെ മണിപ്പൂർ പ്രശനത്തെ കുറിച്ച് കൃത്യമായി നിലപാട് തുറന്ന് പറയുകയാണ് ഇന്ത്യയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും മധ്യനിര താരമായ ജീക്‌സണ്‍ സിംഗ്. ‘മണിപ്പൂരിലെ പ്രശ്നങ്ങളിൽ എന്റെ […]
ഐസിസി റാങ്കിംഗ്; ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ രോഹിത് ശർമ ആദ്യ പത്തിൽ
ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ രോഹിത് ശർമ ആദ്യ പത്തിൽ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയതാണ് ഇന്ത്യൻ ക്യാപ്റ്റനു തുണയായത്. 751 റേറ്റിംഗുള്ള രോഹിത് ശർമ 10ആം സ്ഥാനത്താണ്. ബാറ്റർമാരിൽ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് രോഹിത്. മുൻ ക്യാപ്റ്റൻ വിരാട് കോലി 14ആം സ്ഥാനം നിലനിർത്തി. മത്സരത്തിൽ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് അരങ്ങേറ്റത്തിൽ തന്നെ 171 റൺസ് അടിച്ച യുവതാരം യശ്വസി ജയ്‌സ്വാൾ ആദ്യ നൂറിൽ ഇടംപിടിച്ചു. താരം […]
ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം; ജമീമയുടെ ചിറകിലേറി ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് ഓളൗട്ടാവുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ ജമീമ റോഡ്രിഗസിൻ്റെ പ്രകടന മികവിലാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിംഗിൽ 78 പന്തുകളിൽ നിന്ന് 86 റൺസ് നേടി ടീം ടോപ്പ് സ്കോററായ താരം ബൗളിംഗിൽ 3 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് […]
പരിശീലനത്തിനിടെ പരുക്ക്; ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സൈനിങ്ങ് ജാഷ്വ സൊറ്റിരിയോ 2024 വരെ കളിക്കില്ല
കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സൈനിങ്ങ് ജാഷ്വ സൊറ്റിരിയോ 2024 വരെ കളിക്കില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് പരിശീലനത്തിനിടെ പരുക്കേറ്റ താരം ഈ സീസണിൽ കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് തന്നെ അറിയിച്ചു. ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നാണ് മുന്നേറ്റതാരം സൊറ്റിരിയോ ബ്ലാസ്റ്റേഴ്സിലെത്തിയത്. രണ്ട് വർഷത്തേക്കാണ് കരാർ. സീസണിൽ സൊറ്റൊരിയോ പുറത്തിരിക്കുമെന്നതിനാൽ ബ്ലാസ്റ്റേഴ്സ് മറ്റൊരു മുന്നേറ്റതാരത്തെ ടീമിലെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. 27 വയസുകാരനായ താരം, ഓസ്ട്രേലിയൻ മുന്നേറ്റതാരം അപ്പോസ്റ്റൊലോസ് ജിയാന്നുവിനു പകരമാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. 2013ൽ ഓസ്ട്രേലിയൻ ക്ലബായ മാർക്കോണി സ്റ്റാലിയൻസിലൂടെ കളി […]