ബാഴ്‌സലോണക്കെതിരായ മത്സരത്തില്‍ റഫറിക്കെതിരെ മോശം പരമാര്‍ശം നടത്തിയതിനു കഠിന വിലക്ക് നേരിട്ട ഡിയേഗോ കോസ്റ്റക്ക് അത്ലറ്റികോ മാഡ്രിഡ് പിഴയിട്ടു. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡിയേഗോ കോസ്റ്റ ടീമിനൊപ്പം പരിശീലനത്തിന് ഹാജരായില്ല. റഫറിക്കെതിരെ മോശം പരമാര്‍ശം നടത്തിയതിന് കോസ്റ്റയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ 8 മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഡിയേഗോ കോസ്റ്റക്ക് സീസണില്‍ എനി കളിക്കാനാവുമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ക്ലബ് താരത്തിനെതിരെ നടപടിക്ക് മുതിര്‍ന്നത്. ബാഴ്‌സിലോണക്കെതിരായ മത്സരത്തില്‍ 10 പേരുമായി കളിച്ച അത്ലറ്റികോ മാഡ്രിഡ് […]
Sports
ടീം മികച്ചത് തന്നെ; രവി ശാസ്ത്രി ഹാപ്പിയാണ്
ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിൽ സംതൃപ്തനാണെന്ന് മുഖ്യ പരിശീലകൻ രവിശാസ്ത്രി. സന്തുലിതമായ ടീമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈയിൽ മീഡിയാവണിനോട് സംസാരിക്കുകയായിരുന്നു രവിശാസ്ത്രി. ചില നല്ല കളിക്കാരെ പുറത്തു നിർത്തി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിനെ കുറിച്ച്മുഖ്യ പരിശീലകന് പരാതിയൊന്നും തന്നെയില്ല. സെലക്ടർമാർ തന്ന 15 പേരിൽ നിന്ന് ഓരോ സാഹചര്യത്തിനു അനുസരിച്ച് അന്തിമ ഇലവനെ തീരുമാനിക്കുമെന്നും രവിശാസ്ത്രി പറഞ്ഞു. ത്രീഡൗണിൽ ആരെ ഇറക്കണമെന്നതൊന്നും നിലവിലെ ആശങ്കയല്ല. ഋഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവർ ടീമിൽ ഉൾപ്പെടാത്തതിനെക്കുറിച്ച് […]
അമ്പാട്ടി റായിഡുവിനെ വെട്ടിയ ആ തീരുമാനം ന്യായീകരിക്കാവുന്നതോ ?
ഈ ലോകകപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയത്. ആറ്റികുറുക്കിയെടുത്ത പേരുകൾക്കൊടുവിൽ സെലക്ടർമാർ ടീം പ്രഖ്യാപിച്ചപ്പോൾ, മികച്ചതെങ്കിലും ചില പ്രധാനപ്പെട്ട പേരുകൾ വിട്ടു കളഞ്ഞതിനെ ചൊല്ലി ആരാധകരിലും കളി നിരീക്ഷകർക്കിടയിലും വാദപ്രതിവാദങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. മിന്നുന്ന ഫോമിലുള്ള വിരാട് കോഹ്‍ലി നയിക്കുന്ന ടീം എന്നുള്ളത് തന്നെയാണ് ടീമിന്റെ ഹെെലേറ്റ്. എന്നാൽ ടീമിൽ നിന്നും റിഷഭ് പന്തിനേയും അമ്പാട്ടി റായിഡുവിനേയും മാറ്റി നിർത്തിയത് ചിലരിൽ മുറമുറുപ്പുളവാക്കിയിരിക്കുകയാണ്. […]
ഐ.പി.എല്ലിൽ ബ്രെറ്റ് ലീയെ വിസ്മയിപ്പിച്ച രണ്ട് ഇന്ത്യൻ യുവ പേസർമാർ
പതിവ് പോലെ ഒരു പിടി പുത്തൻ താരോദയങ്ങൾക്കാണ് ഇത്തവണയും ഐ.പി.എൽ വഴിവെച്ചത്. നിരവധി ബാറ്റിംഗ്, ബൗളിംഗ് വിസ്മയങ്ങൾ ഈ സീസണിൽ സംഭവിക്കുകയുണ്ടായി. അതിനിടെ, സീസണിലെ മികച്ച രണ്ട് ഇന്ത്യൻ പേസർമാരെ കുറിച്ചാണ് ആസ്ത്രേലിയൻ സൂപ്പർ താരം ബ്രെറ്റ് ലീ പറഞ്ഞ് വരുന്നത്. കൊൽക്കത്ത നെെറ്റ്റെെഡേഴ്സിന്റെ പ്രസിദ് കൃഷ്ണയും റോയൽ ചലഞ്ചേസിന്റെ നവദീപ് സെെനിയുമാണ് ഇത്തവണത്തെ ബ്രെറ്റ് ലീയുടെ ഫേവറിറ്റുകൾ. പ്രസിദ് കൃഷ്ണക്ക് ടൂർണമെന്റിലുടനീളം 145 പെർ അവർ വേഗത്തിൽ പന്തെറിയാൻ സാധിച്ചതായി ലീ പറഞ്ഞു. നവദീപും ഇന്ത്യയുടെ […]
റൊണോയുടെ യുവന്‍റസ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്
അവിസ്മരണീയ മുഹൂർത്തങ്ങൾക്കാണ് ചാമ്പ്യൻസ് ലീഗ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ പാരമ്പര്യം വേണ്ടോളമുള്ള ക്ലബാണ് അയാക്സ്. പക്ഷേ സാമ്പത്തികമായി മറ്റു പല ക്ലബുകൾക്കും മുന്നിൽ അയാക്സ് ഒന്നുമല്ല. എന്നാൽ കേവലം ആറ് ആഴ്ചകൾക്കിടയില്‍ രണ്ട് യൂറോപ്യൻ വമ്പന്മാരെ തകർത്തിരിക്കുകയാണ് അയാക്സ്. തുടരെ മൂന്ന് പ്രാവശ്യം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ റയലിനെ കഴിഞ്ഞ മാസം 4-1ന് അയാക്സ് തകർത്തിരുന്നു. സാമ്പത്തികമായി വളരെ ചെറിയ ക്ലബ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്ലബിനെ തകർത്തത് അന്നേ ചര്‍ച്ചയായിരുന്നു. എന്നാൽ ഇന്ന് രാത്രി […]
ഐ.പി.എല്‍: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ, തോല്‍വികളില്‍ നിന്നും കരകയറാന്‍ ഹൈദരാബാദ്
ഐ.പി.എല്ലില്‍ ഇന്ന് വിധിയെഴുത്തിന്‍റെയും അതിജീവനത്തിന്‍റെയും പോരാട്ടം. പ്ലെ ഓഫ് ഉറപ്പിച്ച് തങ്ങളുടെ വിധിയെഴുതാന്‍ ചെന്നൈയും തോല്‍വികളില്‍ നിന്നും കരകയറി അതിജീവിക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് കളിയിൽ ആറ് പോയിന്‍റുള്ള ഹൈദരാബാദ് തുടര്‍ച്ചയായ മൂന്ന് തോൽവികള്‍ക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്. വാര്‍ണറും ബെയര്‍സ്റ്റോയും ഒഴികെയുള്ള ബാറ്റ്സ്മാന്മാരുടെ മോശം ഫോം ഹൈദരാബാദിന് തിരിച്ചടിയായേക്കും. അതേസമയം എട്ട് കളിയിൽ ഏഴിലും ജയിച്ച സൂപ്പര്‍ കിങ്സ് പ്ലേ ഓഫിലേക്കുള്ള വഴി എളുപ്പമാക്കാനാണ് ശ്രമിക്കുന്നത്. ഒരു ടീമെന്ന നിലയില്‍ […]
മിശിഹാക്ക് സ്തുതി പാടി സോഷ്യല്‍ മീഡിയയും
ക്യാമ്പ് നൌവില്‍ ബാഴ്സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ രണ്ടാം പാദം ചൂടുപിടിക്കുകയായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങളാല്‍ യുണൈറ്റഡ് ബാഴ്സയുടെ തട്ടകത്തില്‍ കുതിച്ചു കയറുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ പോഗ്ബയുടെ ഒരു ക്ലീന്! സ്ട്രൈക്ക് പോസ്റ്റിന് മുകളില്‍ തട്ടി പോയതുള്‍പ്പടെ നിരവധി മുന്നേറ്റങ്ങള്‍. മത്സരം പതിനാറാം മിനിറ്റിലേക്ക് കടന്നു. അവിടെ ഡിഫന്‍റര്‍മാരെ വെട്ടിച്ച് മാഞ്ചസ്റ്റര്‍ വലയിലേക്ക് മെസി പന്തുമായി ഇരച്ചുകയറി. ഇടതു ബോട്ടം കോര്‍ണ്ണറിലേക്ക് മനോഹരമായ ഗോള്‍. ബാഴ്സക്കായി വീണ്ടും മിശിഹാ അവതരിച്ചു. പിന്നീടങ്ങോട്ട് ഓരോ നീക്കങ്ങളും ബാഴ്സയുടെ വരുതിയില്‍ […]
പ്രീമിയര്‍ ലീഗ് കിരീടം ആര് ഉയര്‍ത്തും?
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വരും നാളുകൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ലീഗ് ടൈടിലിനായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്. 34 മത്സരങ്ങളിൽ നിന്നും 85 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ക്ലോപ്പിന്റെ ചുവപ്പ്പട. എന്നാൽ 33 മത്സരങ്ങളിൽ നിന്നു 83 പോയന്റുമായി ഗാർഡിയോളയുടെ സിറ്റി തൊട്ടുപിന്നാലെയുണ്ട്. സിറ്റിക്ക് ഇനി അവശേഷിക്കുന്നത് അഞ്ച് മത്സരങ്ങൾ. ലിവര്‍പൂളിന് നാലും.. ആര് ജയിക്കും? ആര് കപ്പ് ഉയർത്തും? സമനിലപോലും കപ്പിനെ സ്വാധീനിക്കുന്ന വരും നാളുകളിലേക്കാണ് ഇംഗ്ലീഷ് ഫുട്ബോൾ കടന്നുപോകുന്നത്. […]
ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറോട് കയര്‍ത്ത ധോണിയെ പ്രതിരോധിച്ച് ഗാംഗുലി
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് ഇടയില്‍ ഗ്രൗണ്ടിലെത്തി അമ്പയര്‍മാരോട് കയര്‍ത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. എല്ലാവരും മനുഷ്യരാണ് എന്നായിരുന്നു ധോണിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചു കൊണ്ട് ഗാംഗുലി പറഞ്ഞത്. എല്ലാവരും മനുഷ്യരാണ്. ധോണിയിലെ മത്സരബുദ്ധിയാണ് അവിടെ പ്രകടമായതെന്നും അത് അഭിനന്ദിക്കേണ്ടതായിരുന്നുവെന്നും ഗാംഗുലി പറയുന്നു. ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിട്ട ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ വിധിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സില്‍, നോബോള്‍ നല്‍കാത്തതിനെ […]
ലഗേജ് തലയിണയാക്കി തറയില്‍ കിടന്നുറങ്ങി ധോണി
മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്ന് വെറുതെ വിശേഷിപ്പിക്കുന്നതല്ല. കളത്തിലും പുറത്തുമുള്ള പെരുമാറ്റം തന്നെയാണ് ധോണിക്ക് ഇത്രയും ആരാധകകൂട്ടത്തെ സൃഷ്ടിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ തറയില്‍ തന്റെ ബാഗ് തലയിണയാക്കി കിടിന്നുറങ്ങുന്ന ധോണിയുടെ ചിത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗമാവുന്നത്. ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിന് ശേഷം വിമാനത്താവളത്തിലെത്തിയതായിരുന്നു ധോണിയും ടീം അംഗങ്ങളും. ഭാര്യ സാക്ഷിയും ധോണിക്കൊപ്പമുണ്ടായിരുന്നു. അടുത്ത മത്സരമായ ജയ്പൂരിലേക്കുള്ള ഫ്ളൈറ്റ് പുലര്‍ച്ചെയായതിനാലാണ് കളി കഴിഞ്ഞ് സംഘം നേരെ വിമാനത്താവളത്തിലെത്തിയത്. തറയില്‍ കിടക്കുന്നതിന്റെ ചിത്രം […]