പരിക്കേറ്റ ആദം മില്‍നെക്ക് പകരക്കാരനായാണ് വെസ്റ്റ്ഇന്‍ഡീസുകാരന്‍ അല്‍സാരി ജോസഫിനെ മുംബൈ ടീമിലെത്തിച്ചത്. ഒരൊറ്റ പ്രകടനം കൊണ്ട് ഏവരെയും അമ്പരപ്പിച്ച അല്‍സാരിക്കും പരിക്കേറ്റു. ഇപ്പോഴിതാ പുതിയൊരൊളെ അല്‍സാരിക്ക് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചിരിക്കുന്നു. 28കാരന്‍ ദക്ഷിണാഫ്രിക്കയുടെ ബ്യൂറന്‍ ഹെന്‍ഡ്രിച്ചാണ് പുതിയ പന്തേറുകാരനായി മുംബൈയിലെത്തുന്നത്. രാജസ്ഥാനെതിരായ മത്സരത്തിലാണ് അല്‍സാരി ജോസഫിന് പരിക്കേല്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ജോസഫ് റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ പിന്നീട് അവസരം ലഭിച്ചപ്പോള്‍ ഈ മികവ് […]
Sports
വാട്‌സണെ പ്രകോപിപ്പിക്കുന്ന റാഷിദ് ഖാന്‍
സണ്‍ റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ ഇന്നലെ ചെന്നൈ സൂപ്പര്‍കിങ്‌സ് ആറ് വിക്കറ്റ് വിജയം നേടിയ മത്സരത്തില്‍ കത്തിജ്വലിച്ചത് ചെന്നൈയുടെ ഷെയിന്‍ വാട്‌സണ്‍. 53 പന്തില്‍ നിന്ന് എണ്ണംപറഞ്ഞ ആറ് സിക്‌സറുകളും ഒമ്പത് ഫോറുകളും സഹിതം 96 റണ്‍സാണ് വാട്‌സണ്‍ നേടിയത്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വാട്സണെ ഭുവനേശ്വര്‍ പറഞ്ഞയക്കുകയായിരുന്നു. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറൊഴികെ പന്തെടുത്തവരെല്ലാം വാട്‌സന്റെ ബാറ്റിങ് ചൂടറിഞ്ഞു. ഇതില്‍ നന്നായി തല്ലുവാങ്ങിയത് സന്ദീബ് ശര്‍മ്മയും റാഷിദ് ഖാനുമാണ്. റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും […]
ഫോം ഇല്ലാത്ത ഈ താരങ്ങളോട് കൊല്‍ക്കത്ത മാനേജ്‌മെന്റ്
ഫോം വീണ്ടെടുക്കാന്‍ പാടുപെടുന്ന നായകന്‍ ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ എന്നിവരടക്കം അഞ്ച് കളിക്കാര്‍ക്ക് വിശ്രമം നിര്‍ദ്ദേശിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സീസണില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലൊയണ് കൊല്‍ക്കത്ത ടീം മാനേജ്‌മെന്റിന്റെ നടപടിയെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ പോയിന്റ് പ്രകാരം ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്‍ക്കത്ത ട്രെയിനിങ് അക്കാഡമിയില്‍ സമയം ചെലവഴിക്കാനാണ് ഉത്തപ്പയുടെയും കാര്‍ത്തികിന്റെയും തീരുമാനമെന്നറിയുന്നു. മുന്‍ ഇന്ത്യന്‍ താരവും മലയാളി വേരുകളുള്ള അഭിഷേക് നായരാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. നേരത്തെ കാര്‍ത്തികിനെ […]
ഒരു മാറ്റവുമില്ലല്ലോ….പാര്‍ത്ഥിവിന്റെ ത്രോ ഇല്ലായിരുന്നെങ്കില്‍ ഉമേഷിന്റെ കഥ..
ക്രിക്കറ്റ് പ്രേമികളെ കോരിത്തരിപ്പിച്ച മത്സരമായിരുന്നു ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മില്‍ അരങ്ങേറിയത്. അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് 26 റണ്‍സ്. ക്രീസില്‍ സാക്ഷാല്‍ എം.എസ് ധോണി. പന്തെറിയുന്നതോ ഡെത്ത് ഓവറുകളില്‍ ‘നല്ല ട്രാക്ക് റെക്കോര്‍ഡുള്ള’ മ്മടെ സ്വന്തം ഉമേഷ് യാദവും. പതിവ് തെറ്റിച്ചില്ല ഉമേഷിന്റെ ആദ്യ പന്ത് തന്നെ ധോണി അതിര്‍ത്തി കടത്തി. രണ്ടാം പന്ത് സ്റ്റേഡിയത്തിന്റെ മേല്‍ക്കുരയിലാണ് പതിച്ചത്. 111 മീറ്റര്‍ സിക്‌സ് ഈ ഐ.പി.എല്ലിലെ മികച്ച […]
#10YEARCHALLENGE മാറ്റമില്ലാതെ സ്റ്റെയിന്‍, അടിമുടി മാറി കോഹ്‌ലി
ഡേല്‍ സ്റ്റെയ്‌നിന്റെ ഐ.പി.എല്ലിലേക്കുള്ള അതിഗംഭീര തിരിച്ചുവരവായിരുന്നു ആര്‍.സി.ബിയുടെ ചെന്നൈക്കെതിരായ ജയത്തിലെ പ്രധാന ചേരുവകളിലൊന്ന്. ഓസീസ് പേസ്ബൗളര്‍ കള്‍ട്ടര്‍ നൈലിന്റെ പകരക്കാരനായി എത്തിയ സ്റ്റെയ്ന്‍ ആദ്യ ഓവറില്‍ തന്നെ ചെന്നൈയുടെ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. റെയ്‌നയുടെ വിക്കറ്റ് വീഴ്ത്തിയ സുന്ദര യോര്‍ക്കറിന് ശേഷമുള്ള സ്‌റ്റെയ്‌ന്റെ കോഹ്‌ലിയുമൊത്തുള്ള ആഘോഷം സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഏതൊരു പേസ്ബൗളറുടേയും സ്വപ്‌നങ്ങളിലെ ആദ്യ ഓവറായിരുന്നു സ്‌റ്റെയ്ന്‍ ചെന്നൈ സൂപ്പര്‍കിംങ്‌സിനെതിരെ എറിഞ്ഞത്. മൂളിപ്പറന്ന സ്റ്റെയ്‌ന്റെ പന്തുകള്‍ക്ക് മുന്നില്‍ ആടിയുലഞ്ഞു നിന്ന വാട്‌സണ്‍ അഞ്ചാം പന്തില്‍ വീണു. […]
പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗ് കിരീടം
ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജെര്‍മന്‍ മോണാകോയെ 3-1ന് പരാജയപ്പെടുത്തി. കിലിയന്‍ എംബാപെയുടെ ഹാട്രിക്കാണ് പി.എസ്.ജിക്ക് വിജയം സമ്മാനിച്ചത്. ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ലില്ലെ, ടൗലൂസിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ മത്സരം തുടങ്ങും മുമ്പേ പി.എസ്.ജി കിരീടം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴ് സീസണുകളില്‍ പി.എസ്.ജിയുടെ ആറാം കിരീടമാണിത്. ഫ്രഞ്ച് ലീഗില്‍ അവസാന മൂന്ന് മത്സരങ്ങളും തോറ്റതാണ് പി.എസ്.ജിയുടെ കിരീടനേട്ടം വൈകിപ്പിച്ചത്. 32 മത്സരങ്ങളില്‍ നിന്നും 81 പോയിന്റ് നേടിയാണ് പി.എസ്.ജിയുടെ കിരീടനേട്ടം. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് രണ്ടാം […]
കോഫി വിത്ത് കരണ്‍; ഹാർദികിനും രാഹുലിനും 20 ലക്ഷം രൂപ പിഴ
‘കോഫി വിത് കരൺ’ ടോക് ഷോക്കിടെ ലെെംഗിക പരാമർശങ്ങൾ നടത്തി വിവാദത്തിൽ പെട്ട ഇന്ത്യൻ താരങ്ങളായ ഹാർദിക് പട്ടേലിനും കെ.എൽ രാഹുലിനും ശിക്ഷ വിധിച്ച് ബി.സി.സി.ഐ. ഇരുവരും ഇരുപത് ലക്ഷം രൂപ വീതം പിഴ അടക്കാനാണ് ബി.സി.സി.ഐ നിയമിച്ച ഓംബുഡ്സ്മാൻ ഡി.കെ ജെയിൻ വിധിച്ചിരിക്കുന്നത്. ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പത്ത് പാരാമിലിറ്ററി കോൺസ്റ്റബിളുമാരുടെ വിധവകൾക്ക് ഓരോ ലക്ഷം രൂപ വിതം നൽകാനും, ബ്ലെെൻഡ് ക്രിക്കറ്റർമാർക്കായി ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിച്ച ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നൽകാനുമാണ് വിധിച്ചിരിക്കുന്നത്. പണം […]
കൊഹ്‌ലിക്കും റെയ്‌നയ്ക്കും പിന്നാലെ ചരിത്ര നേട്ടവുമായി മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ്മ
ടി20 യില്‍ വീണ്ടുമൊരു ഇന്ത്യന്‍ താരം ചരിത്രമെഴുതിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തോടു കൂടി ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. വിരാട് കോഹ്ലി, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് പിന്നാലെ ടി20 യില്‍ 8000 റണ്‍സ് എന്ന നേട്ടം പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്സ് എന്നി ടീമുകള്‍ക്ക് വേണ്ടി കളിച്ച് 4716 റണ്‍സ് നേടിയ ഹിറ്റ്മാന്‍ ഇന്ത്യന്‍ ടീമിന് […]
തിരിച്ചടിക്കാന്‍ മുംബെെയും ഡല്‍ഹിയും; ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. വെെകീട്ട് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍, ഡല്‍ഹിയും പഞ്ചാബും തമ്മിലാണ് രണ്ടാം മത്സരം. സീസണില്‍ ആദ്യ ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം രാജസ്ഥാനായിരുന്നു. എന്നാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. വൈകിട്ട് നാല് മണിക്ക് രാജസ്ഥാനിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മിലേറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ 14 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. എട്ട് മണിക്ക് ഡല്‍ഹി […]
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ബംഗളുരു പോരാട്ടം
ഐ.പി.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. എട്ട് കളികളില്‍ നിന്ന് നാല് ജയവുമായി ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. ബൌളിങ് നിരയിലെ മോശം ഫോം ആണ് കൊല്‍ക്കത്തയുടെ പ്രധാന വെല്ലുവിളി. ഏഴ് മത്സരങ്ങള്‍ തോറ്റ ബാംഗ്ലൂര്‍ അവസാന സ്ഥാനത്താണ്. ബാറ്റിങ്ങിലും ബൌളിങ്ങിലും താളം കണ്ടെത്താനാകാത്തതാണ് ബാംഗ്ലൂരിന് തിരിച്ചടിയാകുന്നത്. രാത്രി എട്ടിന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.