Sports

കേദാര്‍ ജാദവിന്‍റെ പരിക്ക്; ലോകകപ്പ് പങ്കാളിത്തം ആശങ്കയില്‍

പരിക്കേറ്റ കേദാര്‍ ജാദവ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കുണ്ടാവില്ല. അതേസമയം ജാദവിന്റെ പരിക്ക് ഇന്ത്യക്കാണ് ആശങ്ക നല്‍കുന്നത്. ലോകകപ്പിലിടം നേടിയ താരം അതിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനാവുമോ എന്നാണ് അറിയേണ്ടത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് കേദാര്‍ ജാദവിന് പരിക്കേറ്റത്. ഇൌ സീസണില്‍ ജാദവിന് തിളങ്ങാനായിരുന്നില്ല. അതിനാല്‍ ഐ.പി.എല്ലില്‍ ഫോമിലല്ലാത്ത താരത്തിന് പകരം മറ്റൊരാളെ ലോകകപ്പിന് തെരഞ്ഞെടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മോശം സീസണായിരുന്നു ജാദവിന്.12 ഇന്നിങ്‌സില്‍ ബാറ്റേന്തിയ ജാദവിന് 162 റണ്‍സ് മാത്രമാണ് […]

Cricket Sports

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്- മുംബൈ ഇന്ത്യന്‍സിനെ നേരിടും. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. നാല് ടീമുകളിലേക്കും നാല് മത്സരങ്ങളിലേക്കും ചുരുങ്ങിയിരിക്കുന്നു ഐ.പി.എല്‍ പന്ത്രണ്ടാം സീസണ്‍. ആദ്യ ക്വാളിഫയറില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും. അഞ്ചാം ഫൈനലാണ് മുംബൈയുടെ ലക്ഷ്യം. ചെന്നൈയാകട്ടെ എട്ടാം തവണ ഫൈനല്‍ ലക്ഷ്യം വെക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ […]

Football Sports

ഫുട്ബോള്‍ സ്വപ്നങ്ങളുമായി സ്പെയിനിലേക്ക് പറക്കാനൊരുങ്ങി എറണാകുളം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍

ഫുട്ബോള്‍ സ്വപ്നങ്ങളുമായി സ്പെയിനിലേക്ക് പറക്കാനൊരുങ്ങുകയാണ് എറണാകുളം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍. മഞ്ഞുമ്മല്‍ സ്വദേശി അരുണും‍, എലൂര്‍ സ്വദേശി അലനുമാണ് സ്പെയിനിലെ എ.ഡി അല്‍കോര്‍ കോണ്‍ ക്ലബില്‍ പരിശീലനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഒരു മാസത്തെ പരിശീലനത്തിനായി നാളെ ഇവര്‍ സ്പെയിനിലേക്ക് പുറപ്പെടും. എറണാകുളം ഉദ്യോഗമണ്ഡല്‍ എഫ്.എഫ് അക്കാഡമിയില്‍ നിന്നാണ് അരുണും അലനും കാല്‍പന്ത് കളിയില്‍ ചുവട് വെച്ച് തുടങ്ങിയത്. സ്പെയിനില്‍ പരിശീലനത്തിന് അവസരം ലഭിച്ചതോടെ തങ്ങളുടെ ഫുട്ബോള്‍ കരിയര്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് അരുണും അലനും. ഹയര്‍സെക്കണ്ടറി […]

Cricket Sports

17ാം വയസിലൊരു ഐ.പി.എല്‍ റെക്കോര്‍ഡ്; ഇങ്ങനെ പോയാല്‍ പരാഗിനെ ഇന്ത്യന്‍ ടീമില്‍ കാണാം…

ക്രിക്കറ്റിന് അധികം മേല്‍വിലാസമില്ലാത്ത അസം സ്വദേശിയാണ് രാജസ്ഥാന്‍ റോയല്‍സിനിന്റെ യുവതാരം റിയാന്‍ പരാഗ്. പ്രായം 17 ആയിട്ടുള്ളൂവെങ്കിലും ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം ഒരു റെക്കോര്‍ഡിട്ടു. ഐ.പി.എല്ലില്‍ അര്‍ദ്ധ ശതകം കണ്ടെത്തുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍. രാജസ്ഥാന്റെ തന്നെ മലയാളി താരം സഞ്ജു വി സാംസണ്‍, ഡല്‍ഹി കാപിറ്റല്‍സിന്റെ പൃഥ്വി ഷാ, റിഷബ് പന്ത് എന്നിവരുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് പരാഗ് സ്വന്തം പേരിലാക്കിയത്. 49 പന്തില്‍ നിന്ന് 50 റണ്‍സുമായി പരാഗ് നേടിയത്. ഒരു ടി20 […]

Cricket Sports

ആ റെക്കോര്‍ഡ് ഇന്നും ദാദക്ക് സ്വന്തം

ഇനി എല്ലാ കണ്ണുകളും ഇംഗ്ലണ്ടിന്റെ പുല്‍മൈതാനത്തേക്കാണ്. ക്രിക്കറ്റ് ലോകകപ്പിന് ഇനി ആഴ്ച്ചകള്‍ മാത്രം. ശക്തമായ ടീമുമായി കോഹ്‍ലിയുടെ നേത്യത്വത്തില്‍ ഇന്ത്യ അങ്കത്തിന് ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ ലോകകപ്പ് ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്നും ഇളക്കം തട്ടാത്തൊരു റെക്കോര്‍ഡുണ്ട്, ഇന്ത്യക്കാരുടെ സ്വന്തം ദാദയുടെ പേരില്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ഇന്നും സൌരവ് ഗാംഗുലിയുടെ പേരിലാണ്. 1999 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 183 റണ്‍സാണ് ദാദ അന്ന് അടിച്ചെടുത്തത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോറ്റ ഇന്ത്യയ്ക്ക് […]

Football Sports

വാന്‍ ഡെയ്ക്കിന്റെ പിഴവിനെതിരെ ആഞ്ഞടിച്ച് മുൻ പ്രതിരോധ താരം

ഈ സീസണിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ട കളിക്കാരനായിരുന്നു ലിവർപൂളിന്റെ പ്രതിരോധ താരം വാൻ ഡെയ്ക്ക്. ‌എന്നാൽ കഴിഞ്ഞ ദിവസം നടന്ന ബാഴ്സലോണ, ലിവർപൂൾ മത്സരത്തില്‍ താരത്തിന്റെ വൻവീഴ്ച്ചയിലാണ് ആദ്യ ഗോൾ പിറന്നതെന്നാണ് മുൻ പ്രതിരോധ താരം ഫെർഡിനാന്റ് കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ആദ്യപാദത്തിൽ ബാഴ്സലോണ മൂന്ന്ഗോളിന് ലിവർപൂളിനെ തകർത്തിരുന്നു. മെസി ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ സുവാരസാണ് ലിവർപൂൾ വലകുലുക്കിയ മറ്റൊരു താരം. എന്നാൽ സുവാരസിന്റെ ഗോൾ വാൻ ഡെയ്ക്കിന്റെ […]

Cricket Sports

ഫോണി ചുഴലിക്കാറ്റിന് ഇരയായവർക്ക് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങൾ

ഇന്ത്യന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ഫോണി ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഒഡീഷ. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ അപകടങ്ങളില്‍ ഒഡീഷയില്‍ മൂന്ന് പേര്‍ മരിച്ചു. വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയില്‍ ഇപ്പോഴും കനത്ത മഴയും കാറ്റും തുടരുകയാണ്. ഫോണി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളൊന്നും വിതക്കാതെ കടന്നുപോകാൻ രാജ്യനിവാസികളെല്ലാം പ്രാർത്ഥനയിലാണ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ചുഴലിക്കാറ്റ് ബാധിച്ചവർക്ക് പിന്തുണയുമായി വന്നിരിക്കുന്നു. ഫോണി ചുഴലിക്കാറ്റ് ബാധിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണ് വിരാ‍ട് കോഹ്‍ലി തന്റെ ട്വിറ്റർ […]

Cricket Sports

‘ബ്രാഡ്മാനില്‍ ജെയിംസ് ബോണ്ടിനുണ്ടായ കുഞ്ഞെന്നാണ് ഗംഭീറിന്റെ വിചാരം’

ഇന്ത്യയുടെ മുന്‍ ഓപണര്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷമായ വിമര്‍ശങ്ങളുമായി പാക് മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദി. തന്റെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചര്‍’ ലാണ് അഫ്രീദി ഗംഭീറിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. വ്യക്തിത്വമില്ലാത്തയാളെന്നും നെഗറ്റീവ് മനോഭാവമുള്ളയാളെന്നുമൊക്കെയാണ് ഗംഭീറിനെ പുസ്തകത്തില്‍ അഫ്രീദി വിശേഷിപ്പിച്ചിരിക്കുന്നത്. അഫ്രീദിയും ഗംഭീറും തമ്മിലുള്ള കളിക്കളത്തിലെ ശത്രുത നേരത്തേ പ്രസിദ്ധമാണ്. കളിക്കളത്തില്‍ തീരുന്നതല്ല ആ ശത്രുതയെന്നാണ് തന്റെ ആത്മകഥയിലൂടെ അഫ്രീദി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ചില ശത്രുതകള്‍ തികച്ചും പ്രൊഫഷണലാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ വ്യക്തിപരവും. അത്തരത്തിലുള്ള ഒന്നാണ് ഗംഭീറുമായുള്ളത്. […]

Cricket Sports

വിവാദ വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി

വിവാദ വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. പ്രായം സംബന്ധിച്ചാണ് അഫ്രിദിയുടെ വെളിപ്പെടുത്തല്‍. രേഖകളില്‍ 1980 ആണ് അഫ്രീദിയുടെ ജനന തിയതി. എന്നാല്‍ 1975ലാണ് താന്‍ ജനിച്ചതെന്ന് ആത്മകഥയിലാണ് അഫ്രീദി വെളിപ്പെടുത്തിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അഫ്രിദിയുടെ റെക്കോര്‍ഡും സംശയത്തിന്റെ നിഴലിലായി. 16ാം വയസില്‍ സെഞ്ച്വറി നേടിയതായിരുന്നു റെക്കോര്‍ഡ്. എന്നാല്‍, വെളിപ്പെടുത്തല്‍ പ്രകാരം ആ സമയത്ത് 21 വയസാണ് അഫ്രിദിയുടെ പ്രായം. ജൂനിയര്‍ ടീമില്‍ അഫ്രീദി കളിച്ചതും […]

Football Sports

ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ സ്വന്തമാക്കി റൊണോ

ഫുട്ബോളിനോട് മാത്രമല്ല കാറുകളോടും അഗാധ പ്രണയമാണ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ആ പ്രണയത്തില്‍ ലോകത്തെ എല്ലാ വമ്പന്‍ കാറുകളും ക്രിസ്റ്റ്യാനോ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ റൊണാള്‍ഡോയുടെ കാര്‍ ശേഖരത്തിലേക്ക് പുതുതായി എത്തിയിരിക്കുന്നത് ബുഗാട്ടിയുടെ ഏറ്റവും പുതിയ മോഡലായ ‘ലാ വോയ്ച്ചൂര്‍ നോയെ’ ആണ്. ലോകത്ത് ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റലും വിലകൂടിയ കാറാണ് ഇത്. ഇതിന് വിപണിയില്‍ 9.5 മില്യണ്‍ ഡോളര്‍, അതായത് 66 കോടിയോളം രൂപ വരും. 110ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ ബുഗാട്ടി […]