കപ്പിനും ചുണ്ടിനുമിടയില്‍ ഒരു റണ്ണിന് മുംബൈക്ക് മുന്നില്‍ കീഴടങ്ങിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഐ.പി.എല്‍ ഫൈനലില്‍ തോല്‍വി സമ്മതിച്ചത്. ലസിത് മലിംഗയുടെ അവസാന പന്തില്‍ ശര്‍ദുല്‍ താക്കൂറിനെ എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കിയാണ് മുംബൈ നാലാം തവണ കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ ഒരുപാട് വലിയ നിമിഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ധോണിയുടെ റണ്ണൌട്ടാണ് ഏറ്റവും പ്രാധാന്യമേറിയ നിമിഷമെന്നാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങ് പറയുന്നത്. അത് വലിയൊരു മൊമന്‍റായിരുന്നു. തേര്‍ഡ് അമ്പയര്‍ക്ക് തീരുമാനമെടുക്കാന്‍ പോലും ഒരുപാട് സമയമെടുത്തു. ഈ വര്‍ഷം അദ്ദേഹം വളരെയധികം […]
Sports
ചോരയൊലിക്കുന്ന കാലുമായി വാട്സണ്‍ ബാറ്റേന്തി, പക്ഷേ…
മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പ്രതീക്ഷകളത്രയും ആസ്‌ട്രേലിയയുടെ ഷെയിന്‍ വാട്‌സണിലായിരുന്നു. വാട്‌സണ്‍ ക്രീസിലുണ്ടായിരുന്നപ്പോ മുംബൈ പോലും വിചാരിച്ചില്ല, ഞങ്ങള്‍ ജയിക്കുമെന്ന്. പക്ഷേ അവസാന ഓവറില്‍ ഓട്ടത്തിനിടെ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പം താരത്തിന്റെ ഔട്ടില്‍ കലാശിക്കുകയായിരുന്നു. അതോടെ ചെന്നൈ വീണു. മുംബൈക്ക് ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവും. പക്ഷേ ഫൈനലില്‍ പരിക്കുകളോടെയാണ് വാട്‌സണ്‍ ബാറ്റേന്തിയിരുന്നത്. മത്സരത്തിനു പിന്നാലെ സഹതാരം ഹര്‍ഭജന്‍ സിങ്ങാണ് ചോരയൊലിക്കുന്ന കാലുമായാണ് താരം ബാറ്റ് ചെയ്തിരുന്നതെന്ന വാര്‍ത്ത പുറത്തുവിട്ടത്. ബാറ്റിങ്ങിനിടയില്‍ റണ്‍ഔട്ട് ആകാതിരിക്കാനായി ഡൈവ് […]
ചെന്നൈ വയസന്‍ പട തന്നെ; മാറ്റങ്ങള്‍ വേണമെന്ന് ഫ്‌ളെമിങ്
വയസന്‍ പട എന്ന വിമര്‍ശം കേട്ടത് ചെന്നൈ സൂപ്പര്‍കിങ്‌സിനായിരുന്നു. ടീമിലെ കളിക്കാരുടെ ശരാശരി പ്രായം 34 വയസായതിനാലായിരുന്നു ഇങ്ങനെയൊരു വിമര്‍ശം. പക്ഷേ വയസിലല്ല കാര്യങ്ങളെന്ന് ഫൈനല്‍ കളിച്ച് ചെന്നൈ തെളിയിച്ചിരുന്നു.പക്ഷേ ജയിക്കാനായില്ലെന്ന് മാത്രം. എന്നാല്‍ ഫൈനലിലെ തോല്‍വി ടീം മാനേജ്മെന്റിനെ ചിന്തിപ്പിക്കുന്നുണ്ട്. ഇതിന്റെ സൂചനയായിരുന്നു മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങിന്റെ വാക്കുകള്‍. പ്രായക്കൂടുതലുള്ള കളിക്കാരെ വെച്ച് ടീമിന് മുന്നോട്ടുപോകാനാവി ല്ലെന്നാണ് സ്റ്റീഫന്‍ ഫ്ലെമിങ് പറയുന്നത്. പുതിയ ടീമിനെ രുപപ്പെടുത്തി യെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 34 വയസാണ് ചെന്നൈ […]
സച്ചിനും പറയുന്നു, ധോണിയുടെ ആ റണ്‍ ഔട്ടാണ് കളി മാറ്റിയതെന്ന്..
ധോണിയുടെ ആ റണ്‍ ഔട്ടിലെ തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമായി മുന്നേറുന്നുണ്ട്. ഒരു ആംഗിളിലൂടെ നോക്കിയാല്‍ ഔട്ടെന്നും മറ്റൊന്നിലൂടെ നോക്കിയാല്‍ ഔട്ടല്ലെന്നുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ആ റണ്‍ ഔട്ട് കളിയുടെ ഗതിമാറ്റിയെന്ന് ക്രിക്കറ്റ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകനുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ പറയുന്നു. മത്സരത്തില്‍ രണ്ട് റണ്‍സാണ് ധോണി നേടിയത്. എട്ട് പന്തുകളാണ് നേരിട്ടത്. പതിവ് ശൈലിയില്‍ പിടിച്ചുനിന്ന് അവസാന ഓവറുകളില്‍ ആക്രമിച്ച് കളിക്കാനുള്ള ധോണിയുടെ തന്ത്രം ആ റണ്‍ ഔട്ടിലൂടെ പാളുകയായിരുന്നു. […]
‘ഓവറാവരുത്’; അമ്പയറെ കളിയാക്കിയ പൊള്ളാര്‍ഡിന് ‘പണി കിട്ടി’
വൈഡ് വിളിക്കാത്തതിന്റെ പേരില്‍ അമ്പയറോട് നീരസം പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന് പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ. ഐ.പി.എല്‍ കോഡ് ഓഫ് കോണ്ടാക്ട് പ്രകാരമണ് പൊള്ളാര്‍ഡിന് പിഴ ചുമത്തിയിരിക്കുന്നത്. മുംബൈയുടെ ബാറ്റിങിനിടെ അവസാന ഓവറിലാണ് സംഭവം. ഡ്വെയ്ന്‍ ബ്രാവോയായിരുന്നു ബൗളര്‍. നേരിടുന്നത് ‘വിവാദ നായകന്‍’ കീരണ്‍ പൊള്ളാര്‍ഡും. ബ്രാവോയുടെ മൂന്നാം പന്താണ് വൈഡിലോട്ട് പോയത്. എന്നാല്‍ അമ്പയര്‍ വൈഡ് വിളിച്ചില്ല. ഇതാണ് പൊള്ളാര്‍ഡിനെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ബാറ്റ് മുകളിലേക്ക് […]
ഇതാണ് ബുംറ, ഹൃദയം കീഴടക്കും ഈ സമാധാനിപ്പിക്കല്‍
പന്ത് കൊണ്ട് മാത്രമല്ല ഹൃദയംകൊണ്ട് കൂടി ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് കുടിയേറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ പേസ് കുന്തമുന ജസ്പ്രീത് ബുംറ. പിഴവ് പറ്റിയതിന് സഹതാരം വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനെ സമാധാനിപ്പിച്ചാണ് ബുംറ ഹൃദയം കീഴടക്കുന്നത്. ബുംറ എറിഞ്ഞ 19ാം ഓവറിലായിരുന്നു സംഭവം. ബുംറയുടെ ബൗണ്‍സര്‍ രവീന്ദ്ര ജഡേജയെ ബീറ്റ് ചെയ്ത് പോയത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. എന്നാല്‍ ക്വിന്റണ്‍ ഡി കോക്കിനത് കൈപ്പിടിയിലൊതുക്കാനായില്ല. പന്ത് ബൗണ്ടറി റോപ് തൊട്ടു. സമ്മര്‍ദത്തിലായിരുന്ന ചെന്നൈക്ക് നിര്‍ണായകമായ […]
ഐ.പി.എല്‍ അടുത്ത സീസണിലുണ്ടാവുമോ? ധോണിയുടെ മറുപടി
ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ദിനേനെയാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഓരോ ടൂര്‍ണമെന്റ് കഴിയുംതോറും താരത്തിന്റെ അവസാന മത്സരമാകുമെന്നാണ് പറയപ്പെടാറ്. ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുമെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും ധോണി മനസ് തുറന്നിട്ടില്ല. അതേസമയം ധോണിയുടെ അവസാന ഐ.പിഎല്ലാണോ ഇക്കഴിഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാരം. എന്നാല്‍ വിരമിക്കല്‍ വാര്‍ത്തകളോട് ധോണിയുടെ മറുപടിയും എത്തി. അടുത്ത സീസണില്‍ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ‘പറ്റുമെന്നാണ് പ്രതീക്ഷ’ എന്നാണ് ധോണി പ്രതികരിച്ചത്. ചെന്നൈയുടേയും ധോണിയുടേയും ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മത്സര ശേഷമായിരുന്നു […]
പന്തടിക്കാൻ മാത്രമല്ല, നന്നായി ചളിയടിക്കാനും ധവാനറിയാം
ഐ.പി.എല്‍ കലാശക്കളിക്ക് അരങ്ങൊരുങ്ങുമ്പോൾ, ഫീൽഡിലിറങ്ങാൻ ഇനിയുള്ളത് രണ്ട് ടീമുകൾ മാത്രം. ആളും ആരവവും ഒതുങ്ങിയപ്പോള്‍, ശേഷിച്ച മുൻ ചാമ്പ്യൻമാരായ ചെന്നെെ സൂപ്പർ കിങ്സും മുംബെെ ഇന്ത്യൻസും ഞായറാഴ്ച്ച നടക്കുന്ന ഐ.പി.എൽ ഫെെനലിൽ ഏറ്റുമുട്ടാനിരിക്കുകയാണ്. ഇതിനിടയിൽ മറ്റു ടീമുകളിലെ താരങ്ങളെ സോഷ്യൽ മീഡിയ മറന്നു എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാന്റെ ഒരു ഇൻസ്റ്റഗ്രാം കമന്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വെെറലായിരിക്കുന്നത്. കമന്റ് ചെയ്തിരിക്കുന്നത് രാജസ്താൻ റോയൽസിന്റെ ഇന്ത്യൻ താരം അജിൻക്യ രഹാനെയുടെ ഫോട്ടോക്ക് കീഴിലും. […]
മാറ്റ് കുറയാത്ത ഭാജിക്കും ഒരു വിസിൽ പോട്…
പ്രായം കൂടും തോറും തന്റെ മികവിന് തെല്ലും മാറ്റ് കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഭാജിയായ ഹർഭജൻ സിംഗ്. പൂർവാധികം ആത്മവിശ്വാസത്തോടെ പന്തെറിയുന്ന ഹർഭജനെയാണ് ഇന്നും കാണാൻ സാധിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആസ്ത്രേലിയൻ സൂപ്പർ പേസർ ബ്രറ്റ് ലീ. ഡൽഹി ക്യാപിറ്റൽസിനെതിരെ ഏറ്റവും ഒടുവിലായി നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ രണ്ട് വിക്കറ്റ് പിഴുത ‘ടർബണേറ്റർ’, ഐ.പി.എല്ലിൽ 150 വിക്കറ്റ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഐ.പി.എല്ലിൽ 150 വിക്കറ്റ് പൂർത്തീകരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഈ മുപ്പത്തിയെട്ടുക്കാരൻ. ഓരോ ബാറ്റ്സ്മാനേയും നോക്കി […]
ഇതത് തന്നെ, ലിവർപൂൾ സൂപ്പർ കിങ്സ് !
ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറിൽ ഗംഭീര തിരിച്ചു വരവ് നടത്തി ആരാധകരുടെ ഇഷ്ടം പിടിച്ച് പറ്റിയിരിക്കുകയാണ് പ്രീമിയര്‍ ലീഗ് ഫേവറിറ്റുകളായ ചെന്നെെ സൂപ്പർ കിങ്സ്. എന്നാൽ ഡൽഹിക്കെതിരായ ക്വാളിഫയർ മത്സരം, ചാമ്പ്യൻസ് ലീഗിലെ ബാഴ്സ-ലിവർപൂൾ മത്സരം പോലെ തോന്നിച്ചെന്നാണ് ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാർഡ്സ് പറഞ്ഞത്. ആദ്യ ക്വാളിഫയറിൽ മുംബെെയോട് പരാജയപ്പെട്ട ചെന്നെെ, രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തകർത്താണ് കലാശക്കളിക്ക് യോഗ്യത നേടിയത്. യുവരക്തങ്ങളുടെ ഡൽഹി ക്യാപിറ്റൽസിനെ പരിചയസമ്പന്നതയുടെ ചെന്നെെ മലർത്തിയടിക്കുകയാണുണ്ടായതെന്ന് മുൻ വിൻഡീസ് […]