ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മക്ക് ‘ഹിറ്റ്മാന്‍’ എന്ന ഒരു വിളിപ്പേര് കൂടി ലഭിച്ചിട്ട് കുറച്ച് കാലമായി. ബൗളര്‍മാര്‍ക്കെതിരെ നേടുന്ന കൂറ്റന്‍ ബൌണ്ടറികളാണ് രോഹിത്തിന് അത്തരമൊരു പേര് ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍ ആരാണ് ആ പേര് ആദ്യം ഉപയോഗിച്ചതെന്നോ എവിടെ നിന്ന് വന്നുവെന്നോ ആര്‍ക്കും വലിയ ബോധ്യമില്ല. എന്നാലിപ്പോള്‍ രോഹിത് ശര്‍മ തന്നെ ഇക്കാര്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ പ്രൊഡക്ഷന്‍ അംഗമാണ് ആദ്യമായി ഹിറ്റ്മാന്‍ […]
Sports
ലോകക്കപ്പില്‍ ഇന്ത്യയുടെ കുന്തമുനയാകാന്‍ ബുംറ; പ്രശംസിച്ച് ജെഫ് തോംസണും
ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ആസ്‌ട്രേലിയയുടെ ബൗളിങ് ഇതിഹാസം ജെഫ് തോംസണ്‍. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നും ടീമിനായി എങ്ങനെ ജയം കൊണ്ടുവരാമെന്നുമാണ് താരത്തിന്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ എന്നും ബുംറയെ ജെഫ് തോംസണ്‍ വിശേഷിപ്പിച്ചു. ഇതിനു മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറും ഡെന്നീസ് ലില്ലിയും ബുംറയെ അഭിനന്ദിച്ചിരുന്നു. അതിന് പിന്നലെയാണ് ജെഫ് തോംസണിന്റെ അഭിപ്രായം. ഏതു തരത്തിലുള്ള പിച്ചിലും വിക്കറ്റ് വീഴ്ത്താമെന്ന ആത്മവിശ്വാസവും […]
ഇംഗ്ലണ്ട് ലോകകപ്പിന് എല്ലാ ടീമുകളും വെല്ലുവിളി ഉയര്‍ത്തുന്നവരെന്ന് കോഹ്‌ലി
ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇത്തവണ എല്ലാ ടീമും വെല്ലുവിളി ഉയര്‍ത്തുന്നവരാണെന്നും അതിനെ നേരിടാന്‍ ടീം സജ്ജമാണെന്നും നായകന്‍ കോഹ്‍ലിയും പരിശീലകന്‍ രവി ശാസ്ത്രിയും പറഞ്ഞു. തന്റെ മൂന്നാം ലോകകപ്പിന് ഇറങ്ങുന്ന വിരാട് കോഹ്‍ലി ഇത്തവണ നായകന്റെ റോളിലാണ് ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്. ഇന്ത്യന്‍ ബാറ്റിങ് നിരയെ നയിക്കുന്നതും കോഹ്‍ലി തന്നെ. പക്ഷെ താന്‍ കളിച്ച മുന്‍ ലോകകപ്പുകളേക്കാന്‍ വെല്ലുവിളി നിറഞ്ഞതാണ് ഇത്തവണത്തേതെന്ന് വാര്‍ത്താസമ്മേളനത്തിനിടെ കോഹ്‍ലി വ്യക്തമാക്കിയിരുന്നു. എല്ലാ ടീമും മികച്ച […]
ബി.സി.സി.ഐ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്
ബി.സി.സി.ഐ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന് നടക്കും. സി.ഇ.ഒ വിനോദ് റായിയുടെ നേതൃതത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറത്ത് വിട്ടത്. ചൊവാഴ്ച്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ മൂന്നംഗ സമിതിയാണ് തീരുമാനമെടുത്തത്. സെപ്തംബര്‍ 14നകം സംസ്ഥാന അസോസിയേഷനുകളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. അസോസിയേഷനുകളുടെ പേരുകള്‍ സെപ്തംബര്‍ 23നകം നല്‍കണം. ബി.സി.സി.ഐയുടെ തെരഞ്ഞൈടുപ്പ് ഓഫീസറെ നിയമിക്കുന്നതും തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ തയ്യാറാക്കലും കോയിന്‍ ഏജന്റുമായി ചര്‍ച്ച ചെയ്ത് ജൂണ്‍ 30നകം അറിയിക്കണം. ഒക്ടോബര്‍ 22ന് തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അസോസിയേഷനുകളുടെ എണ്ണം ഒന്‍പത് […]
കോഹ്‌ലിയും സംഘവും കപ്പുയര്‍ത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് ലാറ
ലോകകപ്പ് ഇന്ത്യ നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. ഇക്കഴിഞ്ഞ സീസണുകളില്‍ ഇന്ത്യയുടെ പ്രകടനം മുന്‍നിര്‍ത്തിയാണ് ലാറയുടെ നിരീക്ഷണം. 2017ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ലാറയുടെ മറുപടി. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എല്ലാം ഒത്തൊരു ടീമാണ് ഇന്ത്യയുടെത്, അതിനാല്‍ തന്നെ അടുത്ത ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ലെന്നും ലാറ പറഞ്ഞു. അതേസമയം നാട്ടുകാരായ ഇംഗ്ലണ്ടിനെ കുറച്ചുകാണുന്നില്ല ലാറ. എല്ലാ കളികളിലും നാട്ടുകാര്‍ക്ക് മേല്‍ക്കോയ്മയുണ്ടാവും ആ സാധ്യത […]
പെയിന്റിങുമായി ധോണി; വീഡിയോ വൈറല്‍
ലോകകപ്പോട് കൂടി എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുമെന്നാണ് ഇപ്പോഴത്തെ ‘ധോണി വിരമിക്കല്‍ മാര്‍ക്കറ്റിലെ’ പ്രധാന വാര്‍ത്ത. അവിടെയും ഇവിടെയുമായി ധോണി നല്‍കുന്ന ചില സൂചനകളില്‍ നിന്നാണ് ഇക്കണ്ട വാര്‍ത്തകളൊക്കെ വരുന്നത്. ഇപ്പോ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത് കുട്ടിക്കാലത്ത് ചിത്രകാരനാവാന്‍ ആഗ്രഹിച്ചിരുന്ന കാര്യം പറയുന്ന വീഡിയോ ആണ്. ധോണി തന്നെയാണ് ഇക്കാര്യം പറയുന്നത്. വളരെ രഹസ്യമായൊരു കാര്യം പങ്കിടാമെന്ന ആമുഖത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. കുട്ടിക്കാലം മുതല്‍ക്കേ തന്റെ ആഗ്രഹമായിരുന്നു ഒരു ചിത്രകാരനാവുക എന്നത്. ക്രിക്കറ്റ് ധാരാളം കളിച്ചു. […]
രാജ്യാന്തര ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി യുവരാജ് സിങ്; ഇനി…
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ യുവരാജ് സിങ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. ഐ.സി.സി അംഗീകൃത വിദേശ ടി20 ലീഗുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുവരാജിന്റെ നീക്കം. ഇതിനായി താരം ബി.സി.സി.ഐയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവുണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് താരം അന്താരാഷ്ട്ര കരിയറിനോട് വിട പറയാനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയ താരത്തിന് ശ്രദ്ധേയ പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായിരുന്നില്ല. നാല് മത്സരങ്ങളിലെ അവസരം ലഭിച്ചുള്ളൂ. അതിലൊന്നില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയരുന്നെങ്കിലും പ്രതാഭ കാലത്തെ […]
കാന്‍സര്‍ ബാധിച്ച് മകള്‍ മരിച്ചു; ഇംഗ്ലണ്ട് പരമ്പരക്കിടെ പാക് താരം മടങ്ങി
കാന്‍സര്‍ ബാധിച്ച് പാക് ക്രിക്കറ്റര്‍ ആസിഫ് അലിയുടെ രണ്ട് വയസ് പ്രായമുള്ള മകള്‍ നൂര്‍ ഫാത്തിമ മരിച്ചു. യു.എ.ഇയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മകളുടെ മരണ വാര്‍ത്ത കേട്ട താരം ഇംഗ്ലണ്ട് പരമ്പരക്കിടെ നാട്ടിലേക്ക് മടങ്ങി. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ആസിഫ് അലിയും പാകിസ്താന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇന്നലെ പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ ആസിഫ് അലിയും കളിച്ചിരുന്നു. പിന്നാലെയാണ് മരണവാര്‍ത്ത എത്തുന്നത്. മകള്‍ കാന്‍സര്‍ ബാധിതയായി കഴിയുകയാണെന്നും ചികിത്സക്കായി അമേരിക്കയിലേക്ക് മാറ്റുകയാണെന്നും ആസിഫ് അലി കഴിഞ്ഞ […]
ഇറ്റാലിയന്‍ ഓപ്പണ്‍; ജോക്കോവിച്ചിനെ തകര്‍ത്ത് നദാലിന് കിരീടം
റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാംപ്യന്‍. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജ്യോകോവിച്ചിനെയാണ് തോല്‍പ്പിച്ചത്. വനിതകളില്‍ കരോലിന്‍ പ്ലിസ്കോവയും കിരീടം ചൂടി. ലോക ഒന്ന്, രണ്ട്, നമ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരത്തിന്റെ ആവേശവും വര്‍ധിച്ചു. എന്നാല്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന് മുന്നില്‍ പൊരുതാനാകാതെ ആദ്യ സെറ്റില്‍ ജ്യോകോവിച്ച് വീണു. 6-0 ത്തിന് സെറ്റ് നദാലിന് സ്വന്തം. രണ്ടാം സെറ്റില്‍ ജ്യോകോവിച്ച് തിരിച്ചുവന്ന് 6-4 ന് സെറ്റ് പിടിച്ചെടുത്തു. എന്നാല് മൂന്നാം സെറ്റില്‍ നദാലിന്റെ […]
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു
സ്വന്തം നാട്ടില്‍ അടുത്ത മാസം നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിനുള്ള ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചത്. മാഴ്‌സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ്, വില്യന്‍ തുടങ്ങി എട്ടോളം പ്രമുഖരും അനുഭവ സമ്പന്നരുമായ താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചില്ല. ഗോള്‍ കീപ്പര്‍മാര്‍: അലിസന്‍, കാസിയോ, എഡേഴ്‌സന്‍ പ്രതിരോധം: ഡാനിയേല്‍ ആല്‍വസ്, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍ക്കീഞ്ഞോസ്, അലക്‌സ് സാന്‍ഡ്രോ, എഡര്‍ മിലിറ്റോ, ഫാഗ്നര്‍, ഫിലിപ് ലൂയിസ് മധ്യനിര: അലന്‍, അര്‍തുര്‍, കാസിമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പാക്വേറ്റ, കുട്ടീഞ്ഞോ […]