ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുന്‍ മത്സരത്തില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി20 സ്പെഷ്യലിസ്റ്റുകളുടെ ഏകദിന സംഘം എന്ന ലേബലില്‍ വന്ന് കാര്യമായ ചലനം ഉണ്ടാക്കാനാകാതെ നില്‍ക്കുകയാണ് വിന്‍ഡീസ്. ജയിച്ചത് ഒരു […]
Sports
വേഗത്തില്‍ 20,000 റണ്‍സ്; കോഹ്‌ലിക്ക് വേണ്ടത് 37 റണ്‍സ്
ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ന് വെസ്റ്റിന്‍ഡീസുമായുളള മത്സരത്തിനിറങ്ങുമ്പോള്‍ താരം റണ്‍വേട്ടയില്‍ പുതിയൊരു റെക്കോര്‍ഡിനരികിലാണ്. ഇന്ന് 37 റണ്‍സ് കൂടി നേടിയാല്‍ താരത്തിന് ഏറ്റവും വേഗത്തില്‍ ഇരുപതിനായിരം റണ്‍സ് ക്ലബില്‍ അംഗത്വം നേടുന്ന ക്രിക്കറ്റ് താരമാകാം. നേരത്തെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം ലോകകപ്പിനിടെ കോലി സ്വന്തമാക്കിയിരുന്നു. ഇന്ന് വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന് മുന്നിലുള്ളത് മറ്റൊരു അതിവേഗ റണ്‍സ് വേട്ടയുടെ റെക്കോര്‍ഡാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും […]
ഇന്ത്യ വിന്‍റീസ് പോരാട്ടം ഇന്ന്
ലോകകപ്പില്‍ ഇന്ന് ഇന്ത്യ-വെസ്റ്റ് ഇന്‍റീസ് പോരാട്ടം. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ട്വന്റി20 സ്പെഷ്യലിസ്റ്റുകളുടെ ഏകദിന സംഘം എന്ന ലേബലില്‍ വന്ന് കാര്യമായ ചലനം ഉണ്ടാക്കാനാകാതെ നില്‍ക്കുകയാണ് വിന്‍ഡീസ്. ജയിച്ചത് ഒരു മത്സരം മാത്രം. മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് അവരിപ്പോള്‍. ഇന്ത്യക്കെതിരെയും തോറ്റാല്‍ പുറത്തായവരുടെ കൂട്ടത്തില്‍ ഔദ്യോഗികമായി പേരെഴുതാം. […]
റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും വീണ്ടും ഓസിസ് ആധിപത്യം
റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും വീണ്ടും ഓസിസ് ആധിപത്യം. കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വാര്‍ണറും ഫിഞ്ചുമാണ്. വിക്കറ്റ് വേട്ടയില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാമന്‍. ഇംഗ്ലണ്ടിനെതിരെ 61 പന്തില്‍ നിന്ന് 53 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നു. ഇതോടെ ഈ ലോകകപ്പില്‍ വാര്‍ണറുടെ ആകെ റണ്‍സ് 500 ആയി. ഈ ലോകകപ്പിലെ ആദ്യ അഞ്ഞൂറാന്‍. രണ്ട് സെഞ്ചുറിയും 3 അര്‍ധസെഞ്ചുറിയും. ബംഗ്ലാദേശിനെതിരെ 147 പന്തില്‍ നേടിയ 166 റണ്‍സാണ് ഉയര്‍ന്ന […]
സച്ചിനെതിരെ ധോണി ആരാധകര്‍
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ധോണിയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച സച്ചിനെതിരെ ധോണിയുടെ ആരാധകര്‍. സെഞ്ച്വറിയോട ടുക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലാകുന്ന സച്ചിന് ധോണിയെ വിമര്‍ശിക്കാന്‍ എന്ത് അധികാരമാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മത്സരത്തില്‍ ധോണി 52 പന്തിലാണ് 28 റണ്‍സെടുത്തത്. എന്നാല്‍ വിഷയത്തില്‍ സച്ചിന്‍ നടത്തിയ പ്രതികരണമാണ് ധോണി ആരാധകരെ ചൊടിപ്പിച്ചത്. ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിക്കാതിരുന്ന കേദാര്‍ […]
ലോകകപ്പില്‍ ഇന്ന് ന്യൂസിലാന്‍ഡ്-പാകിസ്താന്‍ മത്സരം
ലോകകപ്പില്‍ ഇന്ന് ന്യൂസിലന്റ്-പാകിസ്താന്‍ പോരാട്ടം. സെമി സാധ്യത നിലനിര്‍ത്താന്‍ പാകിസ്താന് ജയം അനിവാര്യമാണ്. മറുവശത്ത് നാളെ ജയിച്ചാല്‍ ന്യൂസിലന്റിന് സെമിഫൈനല്‍ ഉറപ്പിക്കാം. പാകിസ്താന് ഇത് ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ ഏറെക്കുറെ പുറത്താണ്. ജയിച്ചാല്‍ പ്രതീക്ഷയുടെ വാതില്‍ അടയാതിരിക്കും. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ അവര്‍ ആത്മവിശ്വാസം തിരികെ പിടിച്ചിട്ടുണ്ട്. ബാറ്റിങ് നിര ഫോമിലേക്കെത്തി. ഓപ്പണിങ്ങില്‍ ഇമാം ഉല്‍ ഹഖും ഫഖര്‍ സമാനും പിന്നാലെ ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ കൂടി ഫോമിലെത്തിയതോടെ മധ്യനിരയും ഉണര്‍ന്നു. ബൌളിങ്ങില്‍ പ്രതീക്ഷകളത്രയും മുഹമ്മദ് ആമിറിലാണ്. […]
നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്
ബ്രസീലിയന്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ നിന്നും ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കറ്റാലന്‍ ന്യൂസ്പേപ്പര്‍ സ്പോര്‍ട്ട് എന്ന മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാഴ്സയും താരവും തമ്മില്‍ വാക്കാല്‍ ഉറപ്പ് കൈമാറിയെന്നും അഞ്ച് വര്‍ഷത്തേക്കുള്ള എഗ്രിമെന്‍റാണ് ചെയ്യാന്‍ പോകുന്നതെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ക്യാമ്പ് നൌയിലേക്ക് തിരിച്ചുവരാന്‍ താരം വളരെയധികം താല്‍പര്യം കാണിച്ചുവെന്നും സംശയം കൂടാതെ തിരിച്ചുവരവിന് സമ്മതിച്ചു എന്നുമാണ് സ്പോട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കായി എത്ര പണം വേണമെങ്കിലും ബാഴ്സ മുടക്കുമെന്ന് ഉറപ്പുള്ളതിനാല്‍ വിലപേശലിന് അദ്ദേഹം […]
ഇനി ഫുട്ബോള്‍ കോപ്പയില്‍ കൊടുങ്കാറ്റടിക്കും; ക്വാര്‍ട്ടര്‍ ലൈനപ്പായി
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ലൈനപ്പായി. ആദ്യ ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീല്‍ പരാഗ്വെയെ നേരിടും. അര്‍ജന്റീനക്ക് വെനസ്വെലയും യുറുഗ്വായ്ക്ക് പെറുവുമാണ് എതിരാളികള്‍. നിലവിലെ ചാമ്പ്യന്‍മാരായ ചിലിയും കൊളംബിയയും തമ്മിലുള്ളതാണ് ക്വാര്‍ട്ടറിലെ കടുപ്പമേറിയ പോരാട്ടം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു. ഇനി നോക്കൌട്ടിന്റെ അതിസമ്മര്‍ദ്ദം. അപ്രതീക്ഷിതമായി ഒന്നുമില്ല. കരുത്തരെല്ലാം അവസാന എട്ടിലുണ്ട്. ആതിഥേയരായ ബ്രസീല്‍. മെസിയുടെ അര്‍ജന്റീന. നിലവിലെ ചാമ്പ്യന്‍മാരായ ചിലി. കരുത്ത് കാട്ടി കൊളംബിയ. ആരെയും വീഴ്ത്താന്‍ യുറുഗ്വായ്. അത്ഭുതമൊളിപ്പിച്ച് പെറു. അട്ടിമറിയില്‍ കണ്ണ് നട്ട് വെനസ്വെലയും പരാഗ്വെയും. ജൂണ്‍ […]
ധോണിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് സച്ചിന്‍
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മഹേന്ദ്രസിങ്ങ് ധോണിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സച്ചിന്‍റെ വിമര്‍ശനം. വിരാട് കോഹ്‍ലി പുറത്തായതിന് ശേഷം ഇന്നിങ്സിന്‍റെ വേഗത പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. മധ്യനിരയെ നയിക്കേണ്ട ധോണി 52 പന്തുകളില്‍ നിന്നും 28 റണ്‍സാണ് നേടിയത്. അദ്ദേഹത്തിന്‍റെ ബാറ്റിങ്ങില്‍ വലിയ ലക്ഷ്യമില്ലാത്തത് പോലെ തോന്നി. മുതിര്‍ന്ന താരമായതിനാല്‍ തന്നെ കുറച്ച്കൂടി തൃഷ്ണ ഇന്നിങ്സില്‍ ധോണി കാണിക്കേണ്ടതായിരുന്നു. കേദാര്‍ ജാദവും ധോണിയും തമ്മിലുള്ള കൂട്ടുകെട്ടും […]
റസലിനെ പൂട്ടാന്‍ ഞങ്ങളുടെ അടുത്ത് പ്ലാനുണ്ടെന്ന് ചാഹല്‍
ലോകകപ്പില്‍ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യയുടെ അടുത്ത മത്സരം വെസ്റ്റ്ഇന്‍ഡീസുമായാണ്. അപകടം പിടിച്ച ബാറ്റ്‌സ്മാന്മാരുടെ നിരയുമായാണ് വിന്‍ഡീസ് എത്തുന്നത്. ക്ലിക്കായാല്‍ ആര്‍ക്കും തടുക്കാന്‍ പറ്റില്ലെന്ന നിലയിലാണ് വിന്‍ഡീസിന്റെ വെടിക്കെട്ടുകാര്‍ ബാറ്റുവീശുക. അതിന് മുമ്പില്‍ ആന്‍ഡ്രെ റസലും. ഐപിഎല്ലില്‍ റസലിന്റെ ബാറ്റിങ് മിടുക്ക് അറിഞ്ഞതാണ്. ഇന്ത്യയുടെ കുല്‍-ചാ സഖ്യമൊക്കെ റസലിന്റെ ബാറ്റിങ് ചൂടറിഞ്ഞവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ ലോകകപ്പില്‍ റസലിന്റെ ബാറ്റ് അത്ര ചലിച്ചിട്ടില്ല. ഇന്ത്യക്കെതിരായ മത്സരത്തിലും അത് അങ്ങനെതന്നെ നിര്‍ത്താനാണ് ശ്രമം. റസലിനെ മെരുക്കാന്‍ പദ്ധതിയുണ്ടെന്ന് പറയുന്നത് യൂസ് […]