ഫുട്‌ബോൾ സൂപ്പർ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ട്. അൽഹിലാൽ ക്ലബ്ബിന്റെ ഈ സീസണും ബ്രസീലിൻറെ ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളിൽ പലതും താരത്തിന് നഷ്ടപ്പെടും. അടുത്ത മാസം ഇന്ത്യയിൽ മുംബെ സിറ്റിക്കെതിരായ അൽഹിലാലിന്റെ മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല എന്നു ഉറപ്പായി. ( neymar’s injury is serious says medical report ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് ബ്രസീൽ സൂപ്പർ താരം […]
Sports
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബീഹാറിനെതിരെ തകർത്തു; കേരളത്തിന് തുടർച്ചയായ മൂന്നാം ജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ബീഹാറിനെ 6 വിക്കറ്റിനു വീഴ്ത്തിയ കേരളം ഇതോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബീഹാറിനെ 111 റൺസിന് ഒതുക്കിയ കേരളം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 13 ഓവറിൽ വിജയലക്ഷ്യം മറികടന്നു. കരുത്തുറ്റ കേരള ബൗളിംഗ് നിരയ്ക്കെതിരെ ബീഹാർ ചീട്ടുകൊട്ടാരം പോലെയാണ് തകർന്നത്. 32 പന്തിൽ 37 റൺസ് നേടിയ ഗൗരവ് ആണ് ബീഹാറിൻ്റെ ടോപ്പ് സ്കോറർ. ബാറ്റർമാരെയൊന്നും നിലയുറപ്പിക്കാൻ […]
ഇരട്ട ഗോളുമായി മെസി; ലോകകപ്പ് യോഗ്യതാമത്സരത്തിൽ ജയം തുടർന്ന് അർജൻ്റീന
ലോകകപ്പ് യോഗ്യതാമത്സരത്തിൽ ജയം തുടർന്ന് അർജൻ്റീന. ഇന്ന് പെറുവിനെ നേരിട്ട അർജൻ്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ക്യാപ്റ്റൻ ലയണൽ മെസിയാണ് രണ്ട് ഗോളുകളും നേടിയത്. ലോകകപ്പിനു ശേഷം ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്ന റെക്കോർഡും അർജൻ്റീന കാത്തുസൂക്ഷിച്ചു. അർജന്റീനയുടെ തുടർച്ചയായ എട്ടാമത്തെ ക്ലീൻ ഷീറ്റ് ആണ് ഇത്. (messi argentina won peru) 32ആം മിനിട്ടിലാണ് അർജൻ്റീന ആദ്യ ഗോൾ നേടിയത്. നിക്കോ ഗോൺസാലസ് ആണ് മെസിയ്ക്ക് ഗോളവസരമൊരുക്കിയത്. 42ആം മിനിട്ടിൽ എൻസോ ഫെർണാണ്ടസിൻ്റെ […]
ടി-20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി; യുവരാജിൻ്റെ റെക്കോർഡ് തകർത്ത് റെയിൽവേയ്സ് താരം
ടി-20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന റെക്കോർഡ് ഇനി റെയിൽവേയ്സിൻ്റെ മധ്യനിര താരം അശുതോഷ് ശർമയ്ക്ക്. 2007 ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ ഫിഫ്റ്റി നേടിയ യുവരാജ് സിംഗിൻ്റെ റെക്കോർഡാണ് അശുതോഷ് തകർത്തത്. കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ വെറും 11 പന്തുകളിൽ അശുതോഷ് ഫിഫ്റ്റി തികച്ചു. 15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ് അശുതോഷ് ക്രീസിലെത്തിയത്. പിന്നീട് […]
സയ്യിദ് മുഷ്താഖ് അലി ട്രോഫി: വിഷ്ണു വിനോദിൻ്റെ വെടിക്കെട്ട് സെഞ്ചുറി; സർവീസസിനെതിരെ കേരളത്തിന് ഒരു റൺ ജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിൽ സർവീസസിനെതിരെ കേരളത്തിന് ആവേശജയം. ഒരു റണ്ണിനാണ് കേരളം സർവീസസിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ സർവീസസിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാനേ സാധിച്ചുള്ളൂ. കേരളത്തിനായി 62 പന്തിൽ 109 റൺസ് നേടി പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് തിളങ്ങിയത്. (trophy kerala won services) […]
സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജു നിരാശപ്പെടുത്തിയെങ്കിലും ഹിമാചലിനെ വീഴ്ത്തി കേരളം; ഇന്ന് എതിരാളികൾ സർവീസസ്
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ വീഴ്ത്തി കേരളം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ 35 റൺസിൻ്റെ മികച്ച ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ 128 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഹിമാചലിനെ തകർത്ത് സീസൺ ആരംഭിച്ചത് കേരളത്തിന് ആത്മവിശ്വാസം നൽകും. (smat kerala won […]
ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിന് തിരിച്ചടി, കെയ്ൻ വില്യംസണിൻ്റെ തള്ളവിരലിന് പൊട്ടൽ
ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന് തിരിച്ചടി. കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്. താരത്തിന്റെ ഇടത് തള്ളവിരലിന് പൊട്ടൽ. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ വില്യംസണ് ലോകകപ്പ് നഷ്ടമായേക്കും. കിവീസ് നായകൻ്റെ സ്കാനിംഗ് ഫലത്തിലാണ് പൊട്ടൽ കണ്ടെത്തിയത്. ഇതോടെ ഇന്ത്യക്കെതിരായ കളിയടക്കം അടുത്ത മൂന്ന് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകും. ടോം ബ്ലണ്ടലിനെ ഇന്ത്യയിലേക്ക് വിളിച്ചിട്ടുണ്ട്. ലോകകപ്പിലെ ലീഗ് മത്സരങ്ങളുടെ അവസാന പാദത്തിൽ വില്യംസൺ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് ടീം മാനേജ്‌മെന്റ്.
എല്ലാ കണ്ണുകളും അഹമ്മദാബാദിലേക്ക്; ഇന്ന് ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം;
ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് കാത്തിരിക്കുകായാണ് ക്രിക്കറ്റ് ലോകം. ഉച്ചയ്ക്ക് 2 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റുപോയെന്ന് ബിസിസിഐ വ്യക്തമാക്കി. സ്റ്റേഡിയത്തിലേക്ക് ഇന്നലെ രാത്രി മുതല്‍ തന്നെ ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. (IND vs PAK world cup cricket 2023 today updates) ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും മടങ്ങിയെത്തുന്ന പാക് പടയെ നേരിടാന്‍ സര്‍വ്വ സജ്ജമാണ് ഇന്ത്യ. തിരിച്ചു വരവ് അതിഗംഭീരമാക്കിയാണ് പാക് […]
സന്തോഷ് ട്രോഫിയിൽ ഗോൾ മഴ പെയ്യിച്ച് കേരളം; ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി
ബെനോലിം: സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഗ്രൂപ്പ് എയിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ കേരളം വലിയ വിജയം നേടി. ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ജിതിൻ ഇരട്ട പ്രഹരം ഏൽപ്പിച്ചപ്പോൾ സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാൻ അലി എന്നിവരും വലകുലുക്കി. എട്ടാം മിനിറ്റിൽ തന്നെ കേരളം മത്സരത്തിൽ ലീഡെടുത്തു. ജിതിനാണ് കേരളത്തിനായി വലകുലുക്കിയത്. 13-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ കേരളം രണ്ടാം ഗോൾ നേടി. സജീഷാണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയുടെ […]
ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ; ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരെ
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ നേർക്കുനേർ. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്നത്തെ മത്സരം. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളിയിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ ആധികാരിക ജയം നേടിയിരുന്നു. ചെന്നൈയിൽ ലോകേഷ് രാഹുലിൻ്റെയും വിരാട് കോലിയുടെയും നിശ്ചയദാർഢ്യത്തിനു മുന്നിലാണ് ഓസ്ട്രേലിയ വീണത്. 2 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും ഓസ്ട്രേലിയക്ക് കളി വിജയിക്കാനായില്ല. ഇന്ത്യൻ ബൗളിംഗിനു മുന്നിൽ വിറച്ച ഓസീസ് 199 […]