മഹേന്ദ്ര സിംഗ് ധോണിയെ ടീമിലെടുക്കുന്നില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തെ സെലക്ടർമാർ അറിയിക്കണമെന്ന് വീരേന്ദർ സെവാഗ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കെ, ധോണിയെ പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹമുണ്ട്. എത്രകാലം കളിക്കണമെന്ന കാര്യം ധോണിയാണ് തീരുമാനിക്കേണ്ടതെന്നും എന്നാൽ തങ്ങളുടെ പദ്ധതിയിൽ ഇല്ലെങ്കിൽ അക്കാര്യം സെലക്ടർമാർ മുൻ ക്യാപ്ടനെ അറിയിക്കണമെന്നും മുൻ ഓപണർ പറഞ്ഞു. ‘എപ്പോഴാണ് ബൂട്ടഴിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ധോണിയാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ധോണിയെ കാണുന്നില്ലെങ്കിൽ സെലക്ടർമാർ അക്കാര്യം അദ്ദേഹത്തെ നേരിൽ വിളിച്ച് അറിയിക്കണം. എന്റെ […]
Sports
വികാരം കൊള്ളരുത്, പ്രായോഗിക തീരുമാനം കൈക്കൊള്ളുക: ധോണിയോട് ഗംഭീർ
ന്യൂഡൽഹി: മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീർ. ക്യാപ്ടൻ എന്ന നിലയിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയ ആളാണ് ധോണിയെന്നും, യുവതാരങ്ങൾ അവസരം കാത്തുനിൽക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹം ‘പ്രായോഗിക തീരുമാനം’ കൈക്കൊള്ളണമെന്നും ഗംഭീർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ച ധോണി ഇപ്പോൾ ഏകദിന, ട്വന്റി 20 ഫോർമാറ്റുകൡ മാത്രമാണ് ഇന്ത്യക്കു വേണ്ടി കളിക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള […]
ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് മറ്റു ജോലിക്ക് പോകണോ ? വേദനയോടെ സിംബാബ്‍വെ താരം
ഇനി തങ്ങളുടെ ഭാവി എന്താകുമെന്ന കടുത്ത ആശങ്കയിലാണ് സിംബാബ്‍വെ ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയ ഇടപെടലുകള്‍ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിംബാബ്‍വെയുടെ അംഗത്വം ഐ.സി.സി റദ്ദാക്കിയതോടെ ഇരുട്ടിലായത് ക്രിക്കറ്റ് താരങ്ങളുടെ ഭാവിയാണ്. ഇനി ഞങ്ങള്‍ എന്ത് ചെയ്യണം എന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം. ”അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയ്ക്ക് ഇനി എങ്ങോട്ട് പോകും എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഉത്തരമില്ല. ക്ലബ് ക്രിക്കറ്റിലേക്ക് ഒതുങ്ങുമോ ? അതോ ഇനി ഞങ്ങള്‍ക്ക് ക്രിക്കറ്റേയുണ്ടാകില്ലേ ? ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് […]
ഗോകുലം കോച്ചായി സാന്റിയാഗോ വരേല തിരിച്ചെത്തി
കോഴിക്കോട്: ഗോകുലം കേരള ഹെഡ് കോച്ചായി ഫെർണാണ്ടോ സാന്റിയാഗോ വരേല തിരിച്ചെത്തുന്നു. ഒരു വർഷം മുമ്പ് ഗോകുലത്തിനൊപ്പം ചെറിയ കാലയളവ് ചെലവിട്ട സ്പാനിഷ് കോച്ച് ഐലീഗ് തുടങ്ങുന്നതിനു മുമ്പേ വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളാലാണ് നാട്ടിലേക്ക് തിരിച്ചതെന്നും തിരിച്ചെത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണ സ്വദേശിയായ വരേല കാറ്റലൻ ക്ലബ്ബായ എഫ്.സി ഗാവയെ പരിശീലിപ്പിച്ചിട്ടുണ്ട്. ഫുട്‌ബോൾ പരിശീലനത്തെപ്പറ്റി സ്പാനിഷ് ഭാഷയിൽ ‘ഫുട്‌ബോൾ ഇന്റലിജന്റെ’ എന്നൊരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. ഐലീഗിൽ മുൻനിരയിലെത്തുകയാണ് […]
സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരന് ബാറ്റും ബോളും ചെയ്യാം; ക്രിക്കറ്റിലെ പുതിയ മാറ്റം ആഷസ് മുതൽ
തലയിൽ പരിക്കേൽക്കുന്ന കളിക്കാരനു പകരം പുതിയ കളിക്കാരനെ കളിപ്പിക്കാൻ ടീമുകൾക്ക് അവസരം നൽകുന്ന ‘കൺകഷൻ സബ്സ്റ്റിറ്റിയൂട്ട്’ അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പര മുതൽ നടപ്പിൽ വന്നേക്കും. ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വാർഷിക യോഗത്തിലെ അജണ്ടകളിലൊന്ന് ഇതാണ്. പുതിയ മാറ്റം വാർഷിക യോഗം അംഗീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഫീൽഡിങ്ങിൽ മാത്രമാണ് വ്യവസ്ഥകൾക്കു വിധേയമായി സബ്സ്റ്റിറ്റ്യൂഷന്‍ അനുവദിച്ചിട്ടുള്ളത്.
ആര്‍ക്കും വിശ്രമം വേണ്ട, വിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഫുള്‍ ടീം?
ലോകകപ്പിന് പിന്നാലെ വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തില്‍ നായകന്‍ കോഹ്‌ലിയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പറയുന്ന താരങ്ങള്‍ക്കൊന്നും വിശ്രമം വേണ്ടെന്നും വിന്‍ഡീസിനെതിരായ പരമ്പരയില്‍ കളിക്കാന്‍ സജ്ജമാണെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ആരംഭിക്കുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഇതില്‍ സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതേസമയം ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ ടീമിലെടുക്കാന്‍ സാധ്യത കുറവാണ്. ജസ്പ്രീത് ബുംറക്ക് മാത്രമാകും വിശ്രമം അനുവദിക്കുക. […]
വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം നാളെ, ധോണി പുറത്ത്?
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ടീമിലുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നായകന്‍ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. മൂന്ന് ട്വന്റി-ട്വന്റിയും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്, ഓഗസ്റ്റ് മൂന്ന് മുതലാണ് പരമ്പര തുടങ്ങുന്നത്. അതേസമയം പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി ഊര്‍ജ്ജിതമാക്കി. എന്നാല്‍ സുപ്രീംകോടതി അനുമതിക്ക് […]
ലോകകപ്പിന് കൊടിയിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീം സമ്പാദിച്ചത്…
ലീഗ് സ്റ്റേജിൽ മഴയും, മത്സരം മാറ്റിവെക്കലുമൊക്കെയായി മോശം അഭിപ്രായമായിരുന്നു 2019 ക്രിക്കറ്റ് ലോകകപ്പ് തുടക്കത്തില്‍ സമ്പാദിച്ചത്. മത്സരങ്ങൾ സംവിധാനിച്ചതിനെതിരെ പല മുൻ താരങ്ങളും രംഗത്ത് വന്നു. നിർണായകമായ മത്സരങ്ങളിൽ വില്ലനായി മഴ എത്തിയതും, പോയിന്റ് പങ്കിടേണ്ടി വരികയുമെല്ലാം ചെയ്തു പരമ്പരക്കിടെ. എന്നാൽ കൊട്ടിക്കലാശത്തില്‍, ഇംഗ്ലണ്ട് – ന്യൂസിലാന്റ് ത്രില്ലിംഗ് ഫെെനൽ എല്ലാ പോരായ്മകളേയും കവച്ച് വെക്കുകയായിരുന്നു. 46 ദിവസം നീണ്ടുനിന്ന ലോകകപ്പിന് അവസാനമാകുമ്പോൾ ആരാധകരെ പോലെ, താരങ്ങളെയും തൃപ്തിപ്പെടുത്തി ലണ്ടൻ. ലോകകപ്പിൽ നൽകാവുന്നതിൽ ഏറ്റവും ഉയർന്ന പ്രതിഫലമാണ് […]
ബൗണ്ടറി എണ്ണിയല്ല വിജയികളെ തീരുമാനിക്കേണ്ടത്; പരിഹാരം നിര്‍ദേശിച്ച് സച്ചിന്‍
ഇംഗ്ലണ്ട് ലോകകപ്പ് ഫെെനലോടെ ഏറെ വിവാദങ്ങളാണ് സൂപ്പർ ഓവറിനെ ചുറ്റിപ്പറ്റി ഉയർന്ന് വന്നത്. സമനിലയില്‍ കലാശിക്കുന്ന മത്സരത്തിലെ സൂപ്പർ ഓവറും ടെെയിൽ അവസാനിച്ചാൽ, ഏറ്റവും കൂടുതൽ ബൗണ്ടറികൾ അടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നത് യുക്തിക്ക് ചേർന്നതല്ലെന്നായിരുന്നു കളി നിരീക്ഷകരുടെയും, മുൻ താരങ്ങളുടെയും പ്രതികരണം. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ഏറ്റവുമൊടുവിലായി ഈ വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൂപ്പർ ഓവറിലെ ബൌണ്ടറി എണ്ണുന്നതിന് പകരം, മറ്റൊരു സൂപ്പർ ഓവർ കൂടി നൽകലാണ് ഉചിതമായ തീരുമാനമെന്ന് ടെണ്ടുൽക്കർ അഭിപ്രായപ്പെട്ടു. […]
ടീം ഇന്ത്യ പരിശീലകനെ തേടുന്നു; യോഗ്യതകള്‍ ഇങ്ങനെ…
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചു. വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെ കാലാവധി തീരുന്നതിന്റെ പശ്ചാതലത്തിലാണ് ബി.സി.സി.ഐ നടപടി. ജൂലൈ 30 വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. വേള്‍ഡ്കപ്പോടെ പരിശീലക പദവിയുടെ കാലാവധി തീര്‍ന്ന രവി ശാസ്ത്രിക്ക് 45 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. റിക്രൂട്ട്മെന്റ് അപേക്ഷകള്‍ ജൂലെെ 30ന് വെെകീട്ട് 5 മിണിക്ക് മുമ്പായി recruitment@bcci.tvലേക്ക് അയക്കാനാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. മുഖ്യ പരിശീലകന് പുറമെ ബൌളിങ്, […]