പ്രീസീസണ്‍ മത്സരത്തില്‍ ബാഴ്‌സലോണയെ തോല്‍പിച്ച് ചെല്‍സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ചെല്‍സിക്കായി ടാമി അബ്രഹാം, റോസ് ബാര്‍ക്‌ലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഇവാന്‍ റാകിറ്റിചിന്റെ വകയായിരുന്നു ബാഴ്‌സയുടെ ഗോള്‍. അടുത്തിടെ ടീമിലെത്തിയ ഗ്രീസ്മാന്‍ ബാഴ്‌സയില്‍ അരങ്ങേറി. അതേസമയം ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റ ലമ്പാര്‍ഡിന്റെ ആദ്യ വലിയ റിസള്‍ട്ട് കൂടിയായി ഇത്.
Sports
ക്രിക്കറ്റ് ഒരു കളിയല്ല; അംഗീകാരം നൽകാനാവില്ലെന്ന് റഷ്യ
ഭൂഗോളത്തിലുടനീളം ആരാധകരുണ്ടെങ്കിലും ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിൽ ഒരു കളിയല്ല. ക്രിക്കറ്റിനെ ഒരു ഗെയിം ആയി ഔദ്യോഗികമായി അംഗീകരിക്കാനാവില്ലെന്ന് റഷ്യൻ കായിക മന്ത്രാലയം വ്യക്തമാക്കി. ക്രിക്കറ്റിന് രാജ്യത്ത് വേണ്ടത്ര ആരാധകരില്ലെന്നും 20 മേഖലകളിൽ മാത്രമേ സാന്നിധ്യമുള്ളൂവെന്നുമാണ് അംഗീകാരം നൽകാൻ വിസമ്മതിച്ചു കൊണ്ട് മന്ത്രാലയം വ്യക്തമാക്കിയത്. 48 മേഖലകളുടെയെങ്കിലും പ്രാതിനിധ്യമുള്ള ഗെയിമുകൾക്കു മാത്രമേ മന്ത്രാലയം അംഗീകാരം നൽകൂ. ഔദ്യോഗിക അംഗീകാരത്തിനായി ഇത്തവണ അപേക്ഷിക്കുമ്പോൾ വേണ്ടത്ര രേഖകൾ ഉണ്ടായിരുന്നില്ലെന്നും കൂടുതൽ മേഖലകളിലേക്ക് കളി വ്യാപിപ്പിക്കുമെന്നും മോസ്‌കോ ക്രിക്കറ്റ് […]
ടീം ഇന്ത്യയുടെ അടുത്ത പരിശീലകന്‍ ആരാകും ? അപേക്ഷിച്ചവരില്‍ മുന്‍ ഇന്ത്യന്‍ താരവും…
ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ കോച്ച് ആരാകുമെന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. 2017 ലാണ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റത്. ഇന്ത്യ ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്തായതിനെ തുടര്‍ന്ന് പരിശീലകര്‍ക്കെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു. ഇതോടെ നീല കുപ്പായക്കാതെ ഇനി കളി പഠിപ്പിക്കാന്‍ പുതിയ പരിശീലകര്‍ക്കായി ബി.സി.സി.ഐ തിരച്ചില്‍ തുടങ്ങി. എന്നാല്‍ ഇതിനോടകം പരിശീലകനാകാന്‍ സന്നദ്ധത അറിയിച്ച് ബി.സി.സി.ഐക്ക് അപേക്ഷകരുടെ കുത്തൊഴുക്കാണ്. ആരെ തിരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പത്തിലേക്കാണ് […]
ഇന്‍റോണേഷ്യന്‍ ഓപ്പണ്‍ ഫൈനല്‍: പി.വി സിന്ധുവിന് തോല്‍വി
ഇന്‍റോണേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്‍റെ അകാനെ യാമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പി.വി സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ കളിയില്‍ ആധിപത്യം സൃഷ്ടിച്ചുകൊണ്ടായിരുന്ന യാമാഗുച്ചിയുടെ തുടക്കം. തുടര്‍ച്ചയായി മൂന്ന് പോയിന്‍റുകള്‍ യാമാഗുച്ചി നേടി. പിന്നീട് ശക്തമായ പോരാട്ടം കാഴ്ചവെച്ച് സിന്ധു 11-8ന് ലീഡ് ചെയ്തെങ്കിലും വേഗം ഒമ്പത് പോയിന്‍റുകള്‍ കൈക്കലാക്കി യാമാഗുച്ചി തിരിച്ചുവന്ന് ആദ്യ സെറ്റ് 15-21ന് സ്വന്തമാക്കി. രണ്ടാമത്തെ സെറ്റില്‍ 8-11ന് ട്രയല്‍ ചെയ്തിരുന്ന സിന്ധു ജപ്പാന്‍ താരത്തോട് […]
പാക് ക്രിക്കറ്റ് ടീമിനെ ‘ശരിയാക്കിയിട്ട്’ ബാക്കി കാര്യമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ലോകകപ്പില്‍ സെമി പോലും കാണാന്‍ കഴിയാതെ പാകിസ്താന്‍ ക്രിക്കറ്റ് ടീം സ്വന്തം നാട്ടിലേക്ക് വണ്ടികയറിയതില്‍ ഏറ്റവും നിരാശന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെയാണ്. ഇനിയേതായാലും പാക് ടീമിനെ ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യമെന്നാണ് ഇമ്രാന്‍ പറയുന്നത്. സര്‍ഫറാസ് അഹമ്മദ് നയിച്ച പാക് ടീം, ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടാണ് മടങ്ങിയത്. ഏതായാലും പാക് ടീമിനെ കുറിച്ച് ഇമ്രാന്‍ പറയുന്നതിങ്ങനെ : ”ഞാന്‍ ഇംഗ്ലണ്ടില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ പഠിച്ചു. തിരിച്ചുവന്ന് മറ്റു താരങ്ങളുടെ നിലവാരം ഉയര്‍ത്തി. ഏതായാലും […]
ബിഗ് ബ്രദറിന് ശേഷം ഇടവേള; ഇനി മോഹന്‍ലാല്‍ സംവിധായകനാകാനുള്ള ഒരുക്കങ്ങളിലായിരിക്കും…
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലേക്ക് മോഹന്‍ലാല്‍ കടക്കും. ഒക്ടോബറിന് ശേഷം ബറോസ് എന്ന് പേരിട്ടിരിക്കുന്ന ത്രി ഡി ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധായകനാവുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചിത്രത്തിന്‍റെ ശില്‍പി ജിജോ പുന്നൂസിന്‍റേതാണ് രചന. ജിജോ ബറോസില്‍ ടെക്നിക്കല്‍ ഡയറക്ടറായും മോഹന്‍ലാലിനൊപ്പമുണ്ട്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ തന്‍റെ അമേരിക്കന്‍ സന്തര്‍ശനത്തിനിടെ കണ്ട് സംസാരിച്ചിരുന്നെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. ഭൂരിഭാഗം സാങ്കേതിക വിദ്യകളുടെ പിറകിലും വിദേശികളായിരിക്കുമെന്നും അദ്ദേഹം സൂചന […]
നെയ്മറിനായി വലവീശി റയൽ; 90 മില്യണും സൂപ്പർ താരത്തെയും നൽകാം
മാഡ്രിഡ്: നെയ്മറിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ബാഴ്‌സലോണയും പി.എസ്.ജിയും തമ്മിലുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ സൂപ്പർ താരത്തിനു വേണ്ടി റയൽ മാഡ്രിഡ് നീക്കങ്ങൾ ശക്തമാക്കുന്നതായി റിപ്പോർട്ട്. 90 ദശലക്ഷം യൂറോയും, കോച്ച് സൈനദിൻ സിദാനുമായി അകൽച്ചയിലുള്ള ഗരത് ബെയ്‌ലിനെയും നൽകി നെയ്മറിനെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കാനാണ് റയൽ നീക്കം നടത്തുന്നതെന്ന് ദി സൺ, ഇന്റിപെന്റന്റ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് പി.എസ്.ജിയും റയലും തമ്മിൽ ആദ്യവട്ട ചർച്ചകൾ നടന്നു കഴിഞ്ഞെന്നും ട്രാൻസ്ഫറിൽ ഉൾപ്പെട്ട തുകയുടെ കാര്യത്തിലാണ് ചെറിയ അവ്യക്തത […]
വെസ്റ്റ് ഇന്‍റീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യുവാക്കള്‍ക്ക് അവസരം
വെസ്റ്റ് ഇന്‍റീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിങ് ധോണി സ്വമേധയാ ടീമില്‍ നിന്നും ഒഴിഞ്ഞതിനാല്‍ റിഷബ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ഇടം പിടിച്ചു. വിരാട് കോഹ്‍ലി തന്നെ ടീമിനെ നയിക്കും. ജസ്പ്രിത് ബുംറക്ക് ടി20യിലും ഏകദിനത്തിലും വിശ്രമം അനുവദിക്കും. ലോകകപ്പില്‍ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങുന്നതാണ് പരമ്പര. ടി20 വിരാട് കോഹ്‍ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ […]
ഇതെന്ത് ഗോൾ? അൽജീരിയക്ക് കപ്പ് സമ്മാനിച്ചത് രണ്ടാം മിനുട്ടിലെ വിചിത്ര ഗോൾ
കെയ്‌റോ: ആഫ്രിക്കൻ നാഷൻസ് കപ്പിൽ സെനഗലിനെ തോൽപ്പിച്ച് അൽജീരിയ ചാമ്പ്യന്മാരായപ്പോൾ ചർച്ചയായത് മത്സരത്തിന്റെ ഗതി നിർണയിച്ച ‘വിചിത്ര’ ഗോൾ. രണ്ടാം മിനുട്ടിൽ ബഗ്ദാദ് ബൂനദ്ജ തൊടുത്ത ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് സെനഗൽ ഡിഫന്റർ സാലിഫ് സാനെയുടെ കാൽ തട്ടി ഉയർന്ന് വലയിലേക്ക് തൂങ്ങിയിറങ്ങുകയായിരുന്നു. പന്ത് പുറത്തേക്കു പോകുമെന്നു വിശ്വസിച്ച് ഗോൾകീപ്പർ ആൽഫ്രഡ് ഗോമിസ് നോക്കിനിൽക്കെയായിരുന്നു ക്രോസ്ബാറിനെ തൊട്ടുരുമ്മിയെന്നവണ്ണം പന്ത് ഗോൾലൈൻ കടന്നത്.
സൈനികസേവനത്തിന് പോകുന്നു, ധോണി വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്നും പിന്മാറി
വിരമിക്കല്‍ വിവാദങ്ങള്‍ക്കിടെ മഹേന്ദ്രസിംങ് ധോണി വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പിന്മാറി. രണ്ട് മാസത്തേക്ക് സൈനിക സേവനത്തിന് പോകുന്നതിനാല്‍ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ധോണി തന്നെ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റില്‍ ഹോണററി ലെഫ്റ്റനന്റ് കേണലാണ് ധോണി. നാളെ ബി.സി.സി.ഐയുടെ ടീം തെരഞ്ഞെടുപ്പ് യോഗം നടക്കാനിരിക്കെയാണ് ധോണി ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്. ബി.സി.സി.ഐ വക്താവിനെ ഉദ്ധരിച്ച് പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളെ തള്ളിക്കളഞ്ഞ ബി.സി.സി.ഐ ഒഫീഷ്യല്‍ രണ്ട് […]