കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി കളം നിറയുകയാണ് പാകിസ്താന്റെ ഷാഹിദ് അഫ്രീദി. ഞായറാഴ്ച എഡ്‌മോണ്ടന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ബ്രാപ്റ്റണ്‍ വോള്‍വ്‌സിന്റെ താരമായ അഫ്രീദി 40 പന്തില്‍ 81 റണ്‍സ് നേടി മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തിരുന്നു. തട്ടുതകര്‍പ്പന്‍ ബാറ്റിങായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. എന്നാല്‍ മത്സരത്തിനിടെ സഹതാരം വഹാബ് റിയാസുമായുള്ള സംസാരമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ക്രീസിലെത്തിയാല്‍ സിംഗിളുകളില്‍ താല്‍പര്യമില്ലെന്നും സിക്‌സറുകളും ഫോറുകളും മാത്രമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുന്നതായിരുന്നു അഫ്രീദിയുടെ ഈ സാംസാരം. ഇന്നിങ്‌സിന്റെ അവസാന […]
Sports
ഓര്‍മ്മയുണ്ടോ വേണുഗോപാല്‍ റാവുവിനെ; വിരമിക്കല്‍ പ്രഖ്യാപിച്ച് താരം
മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 16 ഏകദിനങ്ങള്‍ കളിച്ച റാവു, 65 ഐ.പി.എല്‍ മത്സരങ്ങളിലും ബാറ്റേന്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ് രഞ്ജി ടീമിന്റെ നാകന്‍ കൂടിയായിരുന്നു 37 കാരനായ റാവു. 16 ഏകദിനങ്ങളില്‍ നിന്ന് 218 റണ്‍സ് റാവു സ്വന്തമാക്കിയിട്ടുണ്ട്. ഒരു അര്‍ദ്ധ സെഞ്ച്വറിയും റാവുവിന്റെ പേരിലുണ്ട്. അതേസമം ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ റാവുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. 2005ല്‍ ദാംബുല്ലയില്‍ ശ്രീലങ്കയ്‌ക്കെതിരയൊയിരുന്നു റാവുവിന്റെ അരങ്ങേറ്റം. 2006 മെയ് […]
‘എല്ലാ ബഹുമാനത്തോടെയും വിയോജിക്കുന്നു’ കോഹ്‍ലിയെ വിമര്‍ശിച്ച ഗവാസ്കറിന് മറുപടിയുമായി മഞ്ജരേക്കര്‍
ലോകകപ്പ് തോല്‍വിക്ക് ശേഷവും വിരാട് കോഹ്‍ലി ഇന്ത്യന്‍ നായക സ്ഥാനത്ത് തുടരുന്നതിനെ വിമര്‍ശിച്ച സുനില്‍ ഗവാസ്കറിനെതിരെ മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും രണ്ടെണ്ണം മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടതെന്നും ആയതിനാല്‍ ടീമിന്‍റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു എന്ന ഗവാസ്കറുടെ നിരീക്ഷണം തെറ്റാണ് എന്നും മഞ്ജരേക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മിഡ് ഡേ ദിനപത്രത്തില്‍ എഴുതിയ കോളത്തിലാണ് അദ്ദേഹം വിരാട് കോഹ്‍ലിയുടെ നായകത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്. വിരാട് കോഹ്‍ലിയെ നായകനായി […]
ശാസ്ത്രി പരിശീലകനായി തുടരുന്നുവെങ്കില്‍ സന്തോഷം; കോഹ്‌ലി
പുതിയ പരിശീലകനെ തേടി ബി.സി.സിഐ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ നിലവിലെ പരിശീലകനില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ശാസ്ത്രി തന്നെ പരിശീലകനായി തുടരുന്നുവെങ്കില്‍ സന്തോഷമായേനെ എന്നാണ് കോഹ് ലി ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്. ഇന്ത്യയുടെ വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്ക് മുന്നോടിയായുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2015ലാണ് ശാസ്ത്രി ഇന്ത്യയുടെ ടീം ഡയരക്ടര്‍ സ്ഥാനത്ത് എത്തുന്നത്. കുംബ്ലയുടെ പകരക്കാരനായി പിന്നീട് പരിശീലകനാവുകയായിരുന്നു. അവിടം മുതല്‍ കോഹ് ലിയും ശാസ്ത്രിയും തമ്മില്‍ നല്ല ബന്ധമാണ് […]
ഞാനും രോഹിതും തമ്മില്‍ ഒരു പ്രശ്‌നവുമില്ല; ഒടുവില്‍ കോഹ്‌ലിയുടെ പ്രതികരണം
താനും രോഹിത് ശര്‍മ്മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തര്‍ക്കമുണ്ടെങ്കില്‍ ഇത്രയധികം വിജയങ്ങള്‍ നേടാന്‍ ടീമിന് എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു ഇതു സംബന്ധിച്ച കോഹ്‌ലിയുടെ പ്രതികരണം. ഏതാനും നാളുകളായി ഞാനും ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നു, ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാണെങ്കിൽ ഇത്രയും സ്ഥിരതയോടെ കളിക്കാൻ നമുക്കു സാധിക്കില്ലായിരുന്നുവെന്ന് വ്യക്തമല്ലേ? മാത്രമല്ല, ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് എന്റെ മുഖത്തുതന്നെ കാണാമെന്നും കോഹ് ലി പറഞ്ഞു. നല്ല കാര്യങ്ങൾക്കു നേരെ കണ്ണടച്ച് ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് […]
കോഹ്‌ലി എന്തിന് ക്യാപ്റ്റനായി തുടരണമെന്ന് സുനില്‍ ഗവാസ്‌കര്‍
വിരാട് കോഹ്ലിയെ ഇന്ത്യന്‍ നായകനായി നിലനിര്‍ത്തിയതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാണ് സുനില്‍ ഗവാസ്‌കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ വിന്‍ഡീസ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കും മുമ്പ് നായകന്റെ കാര്യത്തില്‍ ആദ്യം തീരുമാനത്തിലെത്തണമായിരുന്നുവെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്. ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം പരാജയമാണെന്നും ഗവാസ്കര്‍ വിലയിരുത്തുന്നു. ലോകകപ്പിലെ തോല്‍വിയോടെ കോഹ് ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന […]
കോഹ്‌ലിയും രോഹിതും തമ്മിലെ തര്‍ക്കത്തില്‍ ബി.സി.സി.ഐ ഇടപെടുന്നു
ടീം ഇന്ത്യയിലെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ ചേര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെയായി നിറയുന്നത്. പ്രശ്‌നം വഷളാകുന്നതിനിടെ തര്‍ക്കം പരിഹരിക്കാന്‍ ബി.സി.സി.ഐ തന്നെ ഇടപെടുന്നു. അടുത്ത മാസം വിന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരക്ക് മുന്നോടിയായി പ്രശ്‌നത്തില്‍ ഇടപെടാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇതിനായി ബി.സി.സി.ഐ സിഇഒ രാഹുല്‍ ജോഹ്രി യുഎസിലേക്ക് തിരിക്കും. പരമ്പരയിലെ ടി20 മത്സരങ്ങള്‍ യുഎസിലാണ് നടക്കുന്നത്. അവിടെ വെച്ച് ഇരുവരുടെയും സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണ് ജോഹ്രിയുടെ യാത്ര എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. […]
27കാരന്‍ അമിര്‍ വിരമിച്ചു, പാക് ക്രിക്കറ്റില്‍ സംഭവിക്കുന്നത് മനസിലാകുന്നില്ലെന്ന് അക്തര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിന്റെ തീരുമാനത്തിനെതിരെ മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. 27ആം വയസില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ അമിര്‍ തീരുമാനിച്ചതിനെ പമ്പര വിഡ്ഢിത്തമെന്നാണ് അക്തര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നുവെന്ന് മുഹമ്മദ് അമിര്‍ പ്രഖ്യാപിച്ചത്. പാക് ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കമാണ് മുഹമ്മദ് അമിറിന്റെ വിരമിക്കലിലേക്ക് നയിച്ചതെന്ന വിവാദങ്ങള്‍ പുകയുമ്പോഴാണ് അക്തറിന്റെ അഭിപ്രായ പ്രകടനം. സ്വന്തം യുട്യൂബ് ചാനലില്‍ അപ്ലോഡ് […]
ഫെെനലിലെ വിവാദ ഓവര്‍ത്രോ; ഒടുവില്‍ മൗനം വെടിഞ്ഞ് ഐ.സി.സി
ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഓവര്‍ത്രോ വിവാദത്തില്‍ അമ്പയര്‍ കുമാര്‍ ധര്‍മസേനയെ പിന്തുണച്ച് ഐ.സി.സി. മത്സരത്തിനിടെ അമ്പയര്‍ എടുത്ത തീരുമാനം ശരിയാണെന്ന് ഐ.സി.സി പറയുന്നു. ലോകകപ്പിന് ശേഷം ആദ്യമായാണ് ഐ.സി.സിയുടെ പ്രതികരണം വരുന്നത്. ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന്റെ ബെൻസ് സ്റ്റോക്സ് കളിച്ച ഷോട്ട് മാർട്ടിൻ ഗപ്റ്റിൽ ഫീൽഡ് ചെയ്ത് എറിയുകയും പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടക്കുകയുമായിരുന്നു. ഈ സമയം അമ്പയര്‍ ധര്‍മസേന ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കി. എന്നാൽ ഗപ്റ്റിൽ ത്രോ എറിയുമ്പോൾ ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് […]
ലോകകപ്പ് തോല്‍വിയെക്കുറിച്ച് ഇന്ത്യന്‍ ടീമിനോട് വിശദീകരണം തേടിയില്ല; കോലിയും രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതയിലാണെന്ന വാര്‍ത്തയിലും വിശദീകരണം
മുംബൈ: നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐയുടെ താല്‍ക്കാലിക അധ്യക്ഷന്‍ വിനോദ് റായ്. ലോകകപ്പ് തോല്‍വിയെക്കുറിച്ച് ഇന്ത്യന്‍ ടീമിനോട് വിശദീകരണം തേടില്ലെന്നും വിനോദ് റായ് പറഞ്ഞു.കിരീടസാധ്യതയില്‍ ഏറെ മുന്നിലുണ്ടായിരുന്ന ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് നായകന്‍ രവി ശാസ്ത്രി, നായകന്‍ വിരാട് കോലി എന്നിവരോട് തോല്‍വിയെക്കുറിച്ച് ബിസിസിഐ വിശദീകരണം തേടുമെന്ന വാര്‍ത്തകള്‍ വന്നത്. വിന്‍ഡീസ് പര്യടനത്തിന് മുന്‍പ് കോച്ചിനോടും നായകനോടും വിശദീകരണം […]