ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും തമിഴ്നാടിന്റെയും മുന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ വി.ബി ചന്ദ്രശേഖര്‍ മരിച്ച നിലയില്‍. ചെന്നൈയിലെ സ്വവസതിയിലാണ് 57 കാരനായ ചന്ദ്രശേഖറെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്ദ്രശേഖറിന് ഒരു ക്രിക്കറ്റ് ലീഗ് ടീം ഉണ്ടായിരുന്നുവെന്നും ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടത്തില്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം പറഞ്ഞു. തമിഴ്‌നാട് ക്രിക്കറ്റ് ലീഗിൽ വി.ബി കാഞ്ചി വീരൻസ് എന്ന ടീമിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനവും ഇവിടെ നല്‍കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും തമിഴ്നാടിന്റെയും മുന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ വി.ബി […]
Sports
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും. കപില്‍ ദേവിന്‍റെ അധ്യക്ഷതയിലുള്ള സമിതി ഇന്ന് മുംബൈയില്‍ അഭിമുഖം നടത്തുന്നുണ്ട്. അവസാന പട്ടികയിലുള്ള ആറ് പേരും ഇതില്‍ പങ്കെടുക്കും. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്കാണ് കൂടുതല്‍ സാധ്യത. അദ്ദേഹത്തിന് കീഴില്‍ ടീം സമീപ കാലത്ത് നേടിയ വിജയങ്ങളാണ് ഇതിന് ശക്തി പകരുന്നത്. കൂടാതെ നായകന്‍ വിരാട് കോഹ്‍ലിക്കും ശാസ്ത്രി തുടരണമെന്നാണ് ആഗ്രഹം. ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സോണ്‍, മുന്‍ ഓസിസ് താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം […]
വിദേശ ടി20 ലീഗ്;അവസരം ലഭിച്ചത് യുവരാജിന്, മറ്റുള്ളവര്‍ക്കിനി ലഭിക്കില്ല
ഗ്ലോബല്‍ ടി20 ലീഗില്‍ കളിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിന് ബി.സി.സി.ഐ അനുമതി നല്‍കിയത് കളിക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസമായിരുന്നു. വിരമിച്ച കളിക്കാര്‍ക്കും കാലങ്ങളായി ഇന്ത്യന്‍ ടീമിന് പുറത്തുളളവര്‍ക്കും ഇതുവഴി കളിക്കാന്‍ അവസരം ലഭിക്കും എന്നതും ഫോം നിലനിര്‍ത്താന്‍ സഹായകരമാകും എന്നതുമായിരുന്നു ഇതിന്റെ ഗുണം. എന്നാല്‍ ഇപ്പോഴിതാ ഈ നീക്കത്തില്‍ ഉടക്കുമായി സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍(സി.ഒ.എ) തന്നെ രംഗത്ത് എത്തിയിരിക്കുന്നു. വിദേശ ലീഗില്‍ കളിക്കാന്‍ യുവരാജിന് അനുമതി നല്‍കിയത് പോലെ എല്ലാവര്‍ക്കും നല്‍കില്ലെന്നാണ് കമ്മിറ്റിയുടെ […]
കണ്ണീരില്‍ കുതിര്‍ന്ന് എബ്രഹാം… ലിവര്‍പൂളിന് യുവേഫ സൂപ്പര്‍ കപ്പ്
യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പ്പൂളിന്. ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 5-4 ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂളിന്റെ കിരീട നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നീങ്ങിയത്. വനിതാ റഫറി നിയന്ത്രിക്കുന്ന ആദ്യ യുവേഫ ഫൈനൽ മത്സരമായിരുന്നു ഇത്. 36-ാം മിനിറ്റിൽ ഫ്രഞ്ച് താരം ജിറൂഡിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. ബോക്സിന് പുറത്തുനിന്ന് നീട്ടികിട്ടിയ പാസ് ഇടംകാലു കൊണ്ട് വലയിലേക്ക് ഉരുട്ടി ജിറൂഡ് ലിവര്‍പൂളിന്റെ നെഞ്ച് തുളച്ചു. നാലു മിനിറ്റിന്റെ […]
കൊഹ്‍ലി കരുത്തില്‍ ഇന്ത്യക്ക് പരമ്പര
ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഏകദിന പരന്പര ഇന്ത്യക്ക്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കൊഹ്‍ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയുടെ ജയം. കൊഹ്‍ലി 99 പന്തില്‍ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മഴ കാരണം രണ്ട് തവണ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കളി 35 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണെടുത്തത്. ക്രിസ് ഗെയില്‍ 41 പന്തില്‍ 72 റണ്‍സെടുത്തു. മഴ നിയമപ്രകാരം 255 […]
അഫ്രീദി, അക്തര്‍, സര്‍ഫറാസ്… പാക് ക്രിക്കറ്റ് താരങ്ങളുടെ പ്രാര്‍ത്ഥനകളിലും നിറഞ്ഞ് കശ്മീര്‍
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യപ്പെട്ടതിന് പിന്നാലെ കശ്മീരിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളും. മുന്‍ താരങ്ങളായ ഷഹീദ് അഫീദിയും ഷുഐബ് അക്തറും പിന്തുണയര്‍പ്പിച്ച് കശിമീരിലെ ജനങ്ങളെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നായകന്‍ സര്‍ഫറാസ് അഹ്മദും അതേ പാത പിന്‍തുടര്‍ന്നു. ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് കശ്മീരികള്‍ക്ക് പിന്തുണയര്‍പ്പിച്ച് സര്‍ഫറാസ് രംഗത്തെത്തിയത്. കശ്മീരിലെ സഹോദരങ്ങളെ രക്ഷിക്കാനും സകല വെല്ലുവിളികളിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും അവരെ തുണക്കാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നു. അവരുടെ വേദനകളും സങ്കടങ്ങളും ഞങ്ങളും […]
ഇന്ത്യ വെസ്റ്റിന്‍ഡീസ് അവസാന ഏകദിനം ഇന്ന്
ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. പോര്‍ട്ട് ഓഫ് സ്‌പെയിന്‍ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് മത്സരം. പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പര നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിനമത്സരമാണ് ഇന്ന് നടക്കുന്നത്.
യുവിയെ മറികടക്കാനൊരുങ്ങി രോഹിത് ; വേണ്ടത് 26 റണ്‍സ് കൂടി
ഏകദിന ക്രിക്കറ്റില്‍ യുവരാജ് സിംഗിന്റെ റണ്‍ നേട്ടം മറികടക്കാനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന മൂന്നാംഏകദിനത്തില്‍ 26 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ഏകദിന റണ്‍ വേട്ടയില്‍ യുവിയെ മറികടക്കാന്‍ രോഹിതിന് കഴിയും. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഏഴാം സ്ഥാനത്തും ഇന്ത്യന്‍ ഉപനായകനെത്തും. 304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സാണ് അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിംഗ് നേടിയിട്ടുള്ളത്. അതേ സമയം […]
കോഹ്‌ലി എത്ര ഏകദിന സെഞ്ചുറി നേടും? വസിം ജാഫറിന്റെ പ്രവചനം
ഏകദിനത്തിലെ 42ആം സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് അഭിനന്ദന പ്രവാഹമാണ്. ഏകദിന സെഞ്ചുറികളില്‍ സച്ചിനെ കോഹ്‌ലി മറികടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കുമിനി സംശയമുണ്ടാകില്ല. സച്ചിനേയും കടന്നു പോകുന്ന കോഹ്‌ലി എത്ര സെഞ്ചുറി നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. 125 പന്തുകളില്‍ നിന്നും 14 ബൗണ്ടറിയും ഒരു സിക്‌സും 120 റണ്‍സെടുത്ത കോലി വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയം ഉറപ്പിക്കുകയും ചെയ്തു. 11 ഇന്നിംങ്‌സുകള്‍ക്കു ശേഷമായിരുന്നു കോഹ്‌ലി സെഞ്ചുറി നേടിയത്.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ചുരുക്കപട്ടികയായി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക കണ്ടെത്താനുള്ള ചുരുക്ക പട്ടികയായി. ആറ് പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയും പട്ടികയിലുണ്ട്. കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്ക്‌വാദ് എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്. ഇതിന് മുന്നോടിയായാണ് ആറ് പേരുടെ ചുരുക്കപ്പട്ടിക ബി.സി.സി.ഐ തയ്യാറാക്കിയിരിക്കുന്നത്. ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സോണ്‍, മുന്‍ ഓസിസ് താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, മുന്‍ വിന്‍ഡീസ് […]