Cricket Sports

ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം അടുത്ത ഓഗസ്റ്റോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013ലാണ് ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തിനെ ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് […]

Cricket Sports

‘ജമ്മു കശ്മീര്‍ താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ തയ്യാര്‍’

ജമ്മു കശ്മീരിൽ നിന്നള്ള കളിക്കാരെ സഹായിക്കാൻ എല്ലാ അർഥത്തിലും ബി.സി.സി.ഐ ശ്രമിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടറും, ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ഇർഫാൻ പത്താൻ. പ്രദേശത്തെ നിലവിലുള്ള സാഹചര്യങ്ങൾ മാറുമെന്നും പത്താൻ പ്രത്യാശ പ്രകടിപ്പിച്ചു. ഈ സീസണിനായി ടീം കഠിന പ്രയത്നം നടത്തി. എന്നാൽ അതിനിടയിൽ കർഫ്യൂ പ്രഖ്യാപിച്ചത് തിരിച്ചടിയാവുകയായിരുന്നു. തീർഥാടകർക്കും, ടൂറിസ്റ്റുകൾക്കും പുറമെ, സുരക്ഷാ കാരണങ്ങളാൽ കളിക്കാരോടും ശ്രീനഗർ വിടാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ശരിയായിക്കഴിഞ്ഞാല്‍, പരിശീലനം വീണ്ടും ആരംഭിക്കുമെന്ന് ജമ്മു കശ്മീര്‍ […]

Cricket Sports

കോഹ്‍ലി @ ഇന്ത്യന്‍ ടീം; 11 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി താരം

തന്റെ പതിനൊന്ന് വർഷം നീണ്ട ക്രക്കറ്റ് കരിയറിന്റെ ഓർമ്മ പുതുക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. ആഗസ്റ്റ് 18ന് ക്രീസിൽ പതിനൊന്ന് വർഷങ്ങള്‍ പൂർത്തിയാക്കിയ കോഹ്‍ലി, ഹൃദയഭേദകമായ സന്ദേശം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 2018ൽ ശ്രീലങ്കക്കെതിരെയായിരുന്നു കോഹ്‍ലിയുടെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം. പതിനൊന്ന് വർഷം നീണ്ട കരിയറിൽ താൻ സ്വപ്നം കണ്ടതിനേക്കാൾ അനുഗ്രഹം ദെെവം ചൊരിഞ്ഞതായി കോഹ്‍ലി കുറിച്ചു. തങ്ങളുടെ സ്വപ്നം പിന്തുടരുന്നവർക്ക് ശരിയായ വഴി തന്നെ ലഭിക്കട്ടേയെന്ന് ആശംസിച്ച കോഹ്‍ലി, അത് പിന്തുടരാന്‍വേണ്ട കരുത്തുണ്ടാകട്ടെയെന്നും ട്വീറ്റ് […]

Cricket Sports

‘ഏറ് കൊണ്ട് വീണവനെ എഴുന്നേല്‍പ്പിക്കേണ്ടതും ബൗളറാണ്, അതാണ് മര്യാദ’

രണ്ടാം ആഷസ് മത്സരത്തിനിടെ ഇംഗ്ലീഷ് താരം ജോഫ്രാ ആർച്ചറിന്റെ ബൗൺസർ തലയിൽ തട്ടി സ്റ്റീവ് സ്മിത്ത് ക്രീസിൽ വീണത് ചർച്ചയായവുകയുണ്ടായി. ഇതിൽ ഒടുവിലായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാക് പേസ് ബൗളർ ശുഐബ് അക്തർ. സ്മിത്ത് വീണപ്പോഴുണ്ടായ ആർച്ചറിന്റെ നടപടിയെ വിമർശിച്ചാണ് അക്തർ രംഗത്തെത്തിയത്. ജോഫ്രാ ആർച്ചറിന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലാണ് സ്റ്റീവ് സ്മിത്തിന് ഏറ് കൊണ്ടത്. മണിക്കൂറില്‍ 148.7 കി.മീ വേഗതയിൽ എത്തിയ പന്ത് സ്മിത്തിന്റെ ഹെൽമറ്റില്ലാത്ത ഭാഗത്താണ് കൊണ്ടത്. എന്നാൽ സംഭവത്തിന് ശേഷം പക്വതയില്ലാത്ത പെരുമാറ്റമാണ് […]

Cricket Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന് ഇ മെയില്‍ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പി.സി.ബി) ഇ മെയില്‍ ഭീഷണി സന്ദേശം. ആഗസ്റ്റ് 16 ന് വെള്ളിയാഴ്ചയാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന് അജ്ഞാതമായ ഇ മെയില്‍ സന്ദേശം ലഭിച്ചത്. തീവ്രവാദ സംഘടനകളുടെ പേരോ മറ്റു സൂചനകളോ നല്‍കാതെയാണ് സന്ദേശം അയച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ്. ഇ മെയില്‍ ഭീഷണി ലഭിച്ചയുടന്‍ തന്നെ സന്ദേശം പി.സി.ബി, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്(ഐ.സി.സി) കൈമാറി. ഭീഷണി സന്ദേശത്തിന്റെ കോപ്പി ബി.സി.സി.ഐക്കും ലഭിച്ചിട്ടുണ്ട്. ടൈംസ് […]

Cricket Sports

സൈനിക സേവനം കഴിഞ്ഞു, ധോണി തിരിച്ചെത്തി

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംങ് ധോണിയുടെ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന്റെ ഭാഗമായുള്ള സൈനിക സേവനം അവസാനിച്ചു. ന്യൂഡല്‍ഹിയില്‍ ഭാര്യ സാക്ഷിക്കും മകള്‍ സൈവക്കുമൊപ്പമാണ് ഇപ്പോള്‍ ധോണിയുള്ളത്. സ്വാതന്ത്ര്യദിനത്തോടെ രണ്ട് ആഴ്ച്ച നീണ്ട ധോണിയുടെ സൈനിക സേവനം അവസാനിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും താത്ക്കാലിക അവധിയെടുത്ത് ധോണി സൈനിക സേവനത്തിന് പോയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകുമോ എന്ന ചര്‍ച്ച ചൂടുപിടിച്ചതിനിടെയായിരുന്നു അപ്രതീക്ഷിതമായ ധോണിയുടെ നീക്കം. ജമ്മുവില്‍ പാരാമിലിറ്ററിയുടെ […]

Cricket Sports

ശാസ്ത്രിയെ നിയമിച്ചത് കോഹ്‍ലിയോട് ചോദിച്ചിട്ടല്ല- കപില്‍ ദേവ്

ടീം ഇന്ത്യയുടെ പരിശീലകനായി രവി ശാസ്ത്രി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നായകന്‍ വിരാട് കോഹ്‍ലിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് രവി ശാസ്ത്രിയെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ഉപദേശകസമിതി അധ്യക്ഷന്‍ കപില്‍ ദേവ് തന്നെ നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനെ തെരഞ്ഞെടുത്തത് നായകന്‍ വിരാട് കോഹ്‍ലിയോട് അഭിപ്രായം ചോദിച്ചിട്ടല്ലെന്ന് കപില്‍ ദേവ് വ്യക്തമാക്കി. ശാസ്ത്രിയെ തെരഞ്ഞെടുത്തതിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് കപില്‍ ദേവ് ഇക്കാര്യം പറഞ്ഞത്. ശാസ്ത്രിയെ […]

Cricket Sports

‘ഞങ്ങള്‍ അസ്വസ്ഥരാണ്, ശാസ്ത്രിയുടെ നിയമനത്തില്‍ രൂക്ഷപ്രതികരണവുമായി ആരാധകര്‍

രവിശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചതിനെതിരെ രൂക്ഷപ്രതികരണവുമായി ആരാധകര്‍. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശമാണ് ഉപദേശക സമിതിയേയും അവരുടെ തീരുമാനത്തിനെതിരെയും ഉന്നയിക്കുന്നത്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് പരമ്പര പോയതും വന്‍ പ്രതീക്ഷയുണ്ടായിരുന്ന ലോകകപ്പില്‍ സെമിയില്‍ പുറത്തായതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രിയും നായകന്‍ കോഹ് ലിയും ചേര്‍ന്ന് ടീമില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു, കോഹ്‌ലിയുടെ തീരുമാനമാണ് പ്രതിഫലിച്ചത്, മറ്റൊന്നും കപില്‍ദേവ് അദ്ധ്യക്ഷനായ ഉപദേശക സമിതി പരിഗണിച്ചിട്ടില്ലെന്നും ഇക്കൂട്ടര്‍ ഉന്നയിക്കുന്നു. ട്രോളുകളും സജീവമാണ്. ഉപദേശക സമിതിയുടെ തീരുമാനം വന്ന് നിമിഷങ്ങള്‍ക്കകം നിരവധി […]

Cricket Sports

മാറ്റമില്ല; രവിശാസ്ത്രി തന്നെ ഇന്ത്യന്‍ പരിശീലകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും. കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. രണ്ടു വർഷത്തേക്കാണ് നിയമനം. ഇതോടെ, 2021ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പു വരെ ശാസ്ത്രി പരിശീലകനായി തുടരും. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറു പേരിൽ ശാസ്ത്രി ഉൾപ്പെടെ അഞ്ചു പേരുമായി അഭിമുഖം നടത്തിയാണ് […]

Cricket Sports

മുംബൈയില്‍ ജനിച്ച് ന്യൂസിലന്‍ഡിന്റെ വിക്കറ്റ് വേട്ടക്കാരനായ അജാസ് പട്ടേല്‍

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന്റെ കുന്തമുനയായത് അജാസ് പട്ടേലാണ്. ശ്രീലങ്കക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുകളാണ് അജാസ് കൊയ്തെടുത്തത്. ശ്രീലങ്കയുടെ നാലു മുന്‍ നിര വിക്കറ്റുകള്‍ എറിഞ്ഞിട്ട അജാസ്, ധനഞ്ജയ ഡിസില്‍വയെയും പുറത്താക്കിയാണ് കിവീസിന് കളിയുടെ കടിഞ്ഞാണ്‍ പിടിച്ചുകൊടുത്തത്. 33 ഓവര്‍ എറിഞ്ഞ് 89 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അജാസ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മുംബൈയില്‍ ജനിച്ച് ന്യൂസിലന്‍ഡിന്റെ വിക്കറ്റ് വേട്ടക്കാരനായ താരമാണ് അജാസ് പട്ടേല്‍. തന്റെ എട്ടാം വയസില്‍ […]