വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 297 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിനം 6ന് 203 എന്ന നിലയില്‍ ബാറ്റിംങ് തുടങ്ങിയ ഇന്ത്യക്ക് തുണയായത് രവീന്ദ്ര ജഡേജയുടെ(58) അര്‍ധസെഞ്ചുറിയാണ്. നേരത്തെ മുന്‍നിര തകര്‍ന്നിട്ടും പിടിച്ചു നിന്ന രഹാനെയയുടെ(81) ബാറ്റിംങായിരുന്നു ഇന്ത്യക്ക് ആദ്യദിനം തുണയായത്. ആറിന് 203 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍ കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഋഷഭ് പന്ത് പുറത്തായി. പിന്നീട് അര്‍ധ […]
Sports
രക്ഷകനായി രഹാനെ, കരകയറി ഇന്ത്യ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം 6ന് 203 എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. മുന്‍ നിര തകര്‍ന്നിട്ടും പിടിച്ചു നിന്ന രഹാനെയാണ്(81) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 3ന് 25 എന്ന നിലയില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപണര്‍ മായങ്ക് അഗര്‍വാളിന്(5) വന്‍മതിലാകുമെന്ന് പ്രതീക്ഷിച്ച പുജാരയും(2) ക്യാപ്റ്റന്‍ കോഹ്ലിയും(9) മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. ബൗളിംങ് പിച്ചില്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം പന്തെറിഞ്ഞ വിന്‍ഡീസ് പേസര്‍മാരായിരുന്നു ഇന്ത്യന്‍ മുന്‍നിരയെ പുറത്താക്കിയത്. […]
‘രോഹിത്ത് തന്നെ ടെസ്റ്റ് ഓപ്പണ്‍ ചെയ്യട്ടെ’
ക്രിക്കറ്റ് വേൾഡ് കപ്പിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സമാൻ രോഹിത്ത് ശർമ, ഏവരുടെയും പ്രീതി പിടിച്ചു പറ്റുകയുണ്ടായി. 5 ലോകകപ്പ് സെഞ്ച്വറികൾ നേടി പരിമിത ഓവര്‍ ക്രിക്കറ്റിലെ ഫേവറിറ്റായ താരം പക്ഷെ, ഇപ്പോഴും ടെസ്റ്റ് ടീമിൽ സ്ഥിരത കണ്ടെത്തിയിട്ടില്ല. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ രോഹിത്ത് തന്നെ ബാറ്റിങ് ഓപ്പൺ ചെയ്യുന്നതാണ് നല്ലതെന്നാണ് മുൻ നായകൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെടുന്നത്. ഏകദിനത്തിന് സമാനമായി ടെസ്റ്റിലും രോഹിത്ത് തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്യണം. ടെസ്റ്റ് വെെസ് […]
‘വിജയ രഹസ്യം ദ്രാവിഡ് ചൊല്ലിത്തന്ന തന്ത്രം’
തന്റെ കരിയറിലെ ഉയർച്ചക്ക് കാരണം രാഹുൽ ദ്രാവിഡ് പകർന്ന് നൽകിയ ആദ്യ പാഠങ്ങളാണെന്ന് ഇന്ത്യയുടെ ഭാവി താരമായ ശുബ്മാൻഗിൽ. അണ്ടർ 19 ടീമിന്റെ കോച്ചായിരിക്കെ, ദ്രാവിഡായിരുന്നു ഗില്ലിന്റെ പരിശീലകൻ. കഴിഞ്ഞ മാസം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇരട്ട ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി മാറിയിരന്നു ഈ പത്തൊമ്പതുക്കാരൻ. ഏത് അവസരത്തിലും തന്റെ സ്വതസിദ്ധമായ രീതിയിൽ തന്നെ കളിക്കണമെന്നായിരുന്നു പരിശീലകനായിരിക്കെ ദ്രാവിഡ് പറഞ്ഞിരുന്നതെന്ന് ഗിൽ പറയുന്നു. എന്തുതന്നെ വെല്ലുവിളി നേരിട്ടാലും പയറ്റി വിജയിച്ച ശെെലി […]
ഡ്യൂറന്റ് കപ്പ്; ഗോകുലം എഫ്.സി ഫെെനലില്‍
ഡ്യൂറാന്റ് കപ്പ് ഫുട്ബോളിലില്‍ ചരിത്രം കുറിച്ച് ഗോകുലം എഫ്.സി. ശക്തമായ മത്സരത്തിനൊടുവില്‍, ഡ്യൂറാന്റ് കപ്പില്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചത്. പത്തൊമ്പതാം മിനുട്ടില്‍ സമദ് മാലികിന്റെ ഗോളില്‍ ഈസ്റ്റ്ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ കളിയുടെ ഇഞ്ച്വുറി ടൈമില്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തെ ഒപ്പമെത്തിച്ചത്. ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി. ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ആഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല.
പി.എസ്.ജിക്ക് ഇത്ര അഹങ്കാരമോ? നിരസിച്ച റയലിന്റെ ഓഫർ കണ്ടാൽ ഞെട്ടും
യൂറോപ്യൻ ട്രാൻസ്ഫർ ജാലകം അടയുമ്പോൾ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഏത് ക്ലബ്ബിലായിരിക്കും എന്നതാണ് ഫുട്‌ബോൾ ലോകത്തെ വലിയ ചോദ്യം. 2017-ൽ 222 ദശലക്ഷം യൂറോ എന്ന റെക്കോർഡ് തുകയ്ക്ക് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ താരത്തിന് രണ്ട് സീസൺ കൊണ്ടുതന്നെ ഫ്രഞ്ച് ക്ലബ്ബ് മടുത്തു. ബാഴ്‌സയിലേക്ക് മടങ്ങാനുള്ള താൽപര്യം വ്യക്തമാക്കിയ താരത്തെ പക്ഷേ, അങ്ങനെയങ്ങ് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലാണ് പി.എസ്.ജി. മുടക്കിയ തുക തിരികെ ലഭിക്കാതെ നെയ്മറിനെ പോകാൻ അനുവദിക്കില്ലെന്നാണ് നാസർ അൽ ഖലൈഫിയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് പറയുന്നത്. […]
തിരുമ്പി വന്തിട്ടെന്ന് സൊല്ല്… പ്രാക്ടീസ് വീഡിയോ പങ്ക് വെച്ച് ശ്രീശാന്ത്…
ഐ.പി.എല്ലിലെ വാദുവയ്പ് വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്ന മലയാളി താരം ശ്രീശാന്ത് പരിശീലനത്തിനിറങ്ങിയിരിക്കുന്നു. വിലക്കിന് ശേഷം സിനിമയിലും, ടി.വി ഷോയിലും രാഷ്ട്രീയത്തിലുമെല്ലാം ഒരു കൈ നോക്കിയ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി ബി.സി.സി.ഐ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ശ്രീ വീണ്ടും പരിശീലനത്തില്‍ സജീവമായത്. ആജീവനാന്ത വിലക്ക് നീക്കി ഏഴ് വര്‍ഷമായി ചുരുക്കിയപ്പോള്‍ അടുത്ത വര്‍ഷം ശ്രീശാന്തിന് കളിക്കാനാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ 36 വയസ് കഴിഞ്ഞ താരത്തിന്റെ സാധ്യതകള്‍ എത്രത്തോളമായിരിക്കുമെന്ന് കണ്ട് […]
ഇന്ത്യയുടെ ബാറ്റിങ് പരിശീലകനാവാന്‍ ഇംഗ്ലണ്ടിന്റെ ജൊനാഥന്‍ ട്രോട്ടും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാവാന്‍ മുന്‍ ഇംഗ്ലണ്ട് താരം ജൊനാഥന്‍ ട്രോട്ടും. മുഖ്യപരിശീലകനായി രവിശാസ്ത്രീയെ വീണ്ടും തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ബാറ്റിങ്, ഫീല്‍ഡിങ്, ബൗളിങ് തുടങ്ങി സപ്പോര്‍ട്ടിങ് സ്റ്റാഫിനെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ശ്രീലങ്കയുടെ തിലന്‍ സമരവീര, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിക്രം റാത്തോര്‍, ഋഷികേശ് കണിതകര്‍, പ്രവീണ്‍ അംരെ, അമോല്‍ മസുംദാര്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയച്ചത്. സഞ്ജയ് ബംഗാറാണ് നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍. ബംഗാറിന് ഒരിക്കല്‍ കൂടി അവസരം […]
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര; ആ റെക്കോര്‍ഡും കോഹ്‌ലി തകര്‍ക്കും
നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് മത്സരങ്ങളിലേക്ക് മടങ്ങുന്നു. ലോകകപ്പിന് മുമ്പ് ആസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യ അവസാനം ടെസ്റ്റ് കളിച്ചത്. ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ് കരുത്തില്‍ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. വിന്‍ഡീസിനെതിരെ ഇന്ത്യ ടെസ്റ്റിനൊരുങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണ് നായകന്‍ വിരാട് കോഹ്‌ലിയിലാണ്. ഒരു വിധം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുന്ന കോഹ്‌ലിക്ക് മുന്നില്‍ അടുത്ത് തന്നെ വഴിമാറാനുള്ളത് ആസ്‌ട്രേലിയന്‍ നായകന്‍ റിക്കിപോണ്ടിങ് സ്ഥാപിച്ച റെക്കോര്‍ഡാണ്. നായകനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ കളിക്കാരനാണ് […]
റിക്കി പോണ്ടിങിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കാനഡക്കാരന്‍
പതിനാല് വര്‍ഷം വരെ ഇളകാതെ നിന്നിരുന്ന ഒരു റെക്കോര്‍ഡ് തകര്‍ത്ത് കാനഡയുടെ രവീന്ദ്രപാല്‍ സിങ്. അതും ആസ്‌ട്രേലിയയുടെ റിക്കിപോണ്ടിങിന്റെ പേരിലുള്ള റെക്കോര്‍ഡ്. മാത്രമല്ല സ്വന്തമായൊരു റെക്കോര്‍ഡും സ്ഥാപിച്ചു രവീന്ദ്രപാല്‍. ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഉയര്‍ന്ന വ്യക്തഗത സ്‌കോര്‍ നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡാണ് രവീന്ദ്രപാല്‍ സ്വന്തമാക്കിയത്. 2005ല്‍ ന്യൂസിലാന്‍ഡിനെതിരെ പോണ്ടിങ് നേടിയ 95 റണ്‍സായിരുന്നു ടി20യില്‍ ഇതുവരെയുള്ള ഒരു അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍. അതാണിപ്പോള്‍ രവീന്ദ്രപാല്‍ തകര്‍ത്തത്. 101 റണ്‍സാണ് രവീന്ദ്രപാല്‍ നേടിയത്. അതും 48 പന്തില്‍. […]