അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുക എന്നത് പുതുമയുള്ള കാര്യമല്ല. എന്നാലത് 85ാം വയസിലായാലോ. വെസ്റ്റ്ഇന്‍ഡീസിന്റെ സെസില്‍ റൈറ്റാണ് 85ാം വയസില്‍ വിരമിക്കാനൊരുങ്ങി വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രൊഫഷണല്‍ കരിയറില്‍ ഇതുവരെ 7000 വിക്കറ്റുകള്‍ നേടിയ താരം വെസ് ഹാല്‍, സര്‍ ഗാര്‍ഫീല്‍ഡ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജമൈക്കക്ക് വേണ്ടി കളിച്ച താരമാണ് സെസിൽ റൈറ്റ്.1959ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ താരം അവിടുത്തെ ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചു. 85കാരനായ സെസിൽ റൈറ്റ് രണ്ട് മില്യൺ മത്സരങ്ങൾ […]
Sports
യു.എസ് ഓപ്പണ്‍: ഫെഡററെ ആദ്യ സെറ്റില്‍ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം
ഇന്ത്യന്‍ ടെന്നീസില്‍ പുതുതാരപ്പിറവി. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ ഞെട്ടിച്ച് ഗ്ലാന്റ്സ്ലാം കരിയറില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം സുമിത് നഗല്‍. യു.എസ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം സിംഗിള്‍സിലാണ് ഫെഡററെ ഞെട്ടിച്ച പ്രകടനം സുമിത് കാഴ്ചവെച്ചത്. ആദ്യ സെറ്റില്‍ മൂന്നാം സീഡ് താരമായ ഫെഡററെ 190 ാം റാങ്കുകാരനായ സുമിത് അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു. 4-6 എന്ന പോയിന്റിനാണ് സുമിത് ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവന്ന ഫെഡറര്‍ പിന്നീടങ്ങോട്ട് പിഴവുകളില്ലാത്ത […]
സി.കെ വിനീത് ജംഷഡ്പൂര്‍ എഫ്.സിയില്‍
മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത് ജംഷഡ്പൂർ എഫ്.സിയിലേക്ക്. ചെന്നെയിൽ എഫ്.സിയിൽ നിന്നുള്ള താരത്തിന്റെ വരവ് ജംഷഡ്പൂർ എഫ്.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിച്ചത്. ജംഷഡ്പൂർ എഫ്.സിയിൽ കളിക്കാൻ കഴിയുന്നത് വലിയ അവസരമായാണ് കാണുന്നതെന്ന് വിനീത് പറഞ്ഞു. കഴിഞ്ഞ സീസണിനിടെയാണ് സി.കെ വിനീത് കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും ചെന്നെെയിനിൽ എത്തിയത്. ഒരു വർഷത്തെ കരാറിലാണ് വിനീത് ജംഷഡ്പൂരിലെത്തിയിരിക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ഗോൾ സ്കോററാണ് വിനീത്.ജംഷഡ്പൂർ എഫ്.സിയിൽ കളിക്കാൻ കഴിയുന്നത് വലിയ അവസരമായി […]
രോഹിതിന് പകരം ഹനുമ വിഹാരി എങ്ങനെ എത്തി; വിശദീകരണവുമായി കോഹ്‌ലി
ആന്റിഗ്വയില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്താത്തതില്‍ വിശദീകരണവുമായി വിരാട് കോഹ്‌ലി. ഹനുമ വിഹാരിയാണ് രോഹിത് ശര്‍മ്മയുടെ പകരമായി എത്തിയത്. ടീമിന്റെ കോമ്പിനേഷന്‍ സന്തുലിതമാക്കാനാണ് ഹനുമ വിഹാരിയെ ടീമിലുള്‍പ്പെടുത്തിയത്, ഓഫ് സ്പിന്നര്‍ ബൗളറായ വിഹാരിയെ പാര്‍ട്ട് ടൈം ബൗളറായി ഉപയോഗപ്പെടുത്താന്‍ സാധിക്കും, ടീം അംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം ഏറ്റവും നല്ലതെന്ന് തോന്നുന്ന തീരുമാനമാണ് എപ്പോഴും എടുക്കാറുള്ളത്, പുറത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും, എന്നാല്‍ എപ്പോഴും ടീമിന്റെ താത്പര്യത്തിനാണ് ഞാന്‍ മുന്‍തൂക്കം നല്‍കാറുള്ളതെന്ന് കോഹ്‌ലി […]
വാതുവെപ്പ്; ഹോങ്കോങ് താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്
ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് രണ്ട് ഹോങ്കോങ് താരങ്ങൾക്ക് ഐ.സി.സിയുടെ വിലക്ക്. ഹോങ്കോങിന്റെ ഇർഫാൻ അഹമദ്, സഹോദരൻ നദീം അഹമദ് എന്നിവർക്കാണ് രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. മറ്റൊരു ഹോങ്കോങ് താരം ഹസീബ് അംജദിന് 5 വർഷത്തെ വിലക്കും ലഭിച്ചു. ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്ക്. ഹോങ്കോങിന്റെ സ്കോട്ലാന്റ്, കാനഡ എന്നീ ടീമുകൾക്കെതിരായ മത്സരങ്ങൾക്കിടെയാണ് ഇവര്‍ വാതുവെപ്പ് നടത്തിയതായി തെളിഞ്ഞത്. 6 അന്താരാഷ്ട്ര ഏകദിനങ്ങളും എട്ട് ടി20യും ഇർഫാൻ അഹമദ് ഹോങ്കോങിനായി കളിച്ചിട്ടുണ്ട്. […]
അരങ്ങേറ്റത്തിൽ മെസ്സിയെ പിറകിലാക്കി അൻസു ഫാത്തി
ലാലിഗയിൽ ബാഴ്‌സലോണ റയൽ ബെറ്റിസിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകർത്ത മത്സരത്തിൽ ചരിത്രം കുറിച്ച അരങ്ങേറ്റവുമായി 16-കാരൻ അൻസു ഫാത്തി. 78-ാം മിനുട്ടിൽ കാർലസ് പെരസിനു പകരക്കാരനായി കളത്തിലെത്തിയ ഫാത്തി ഈ നൂറ്റാണ്ടിൽ ബാഴ്‌സ സീനിയർ ടീമിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കി. ലയണൽ മെസ്സി, ഉസ്മാൻ ഡെംബലെ, ലൂയിസ് സുവരാസ് എന്നീ പ്രമുഖ കളിക്കാർ പരിക്കു കാരണം ലഭ്യമല്ലാത്തതിനെ തുടർന്നാണ് ‘ജുവനിൽ എ’ ടീമിലെ താരത്തെ പരീക്ഷിക്കാൻ ബാഴ്‌സ കോച്ച് ഏണസ്‌റ്റോ […]
ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി.വി സിന്ധുവിന് സ്വര്‍ണം
ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വര്‍ണം. ജപ്പാന്‍ താരം നൊസോമ ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം കരസ്ഥമാക്കിയത്(21-7,21-7). തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു ഫൈനലില്‍ പുറത്തെടുത്തത്. ഒരിക്കല്‍ പോലും എതിരാളിയെ മേധാവിത്വമുറപ്പിക്കാന്‍ സിന്ധു അനുവദിച്ചില്ല. രണ്ട് ഗെയിമിലും ഏഴ് പോയിന്റെ ഒകുഹാരക്ക് നേടാനായുള്ളൂ. 37 മിനുറ്റ്‌കൊണ്ട് രണ്ട് ഗെയിമും സ്വന്തമാക്കി സിന്ധു ലോകകിരീടമണിയുകയായിരുന്നു. വിജയം അമ്മക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് സിന്ധു പറഞ്ഞു. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും […]
വെസ്റ്റ്ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ ഡീസിനെതിരെ ഇന്ത്യക്ക് 318 റണ്‍സ് ജയം. 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 100 റണ്‍സിന് പുറത്തായി. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി ഇശാന്ത് ശര്‍മയാണ് വിന്‍ഡീസ് ബാറ്റിങ് നിര തകര്‍ത്തതെങ്കില്‍ രണ്ടാം ഇന്നിങ്സില്‍ ആ നിയോഗം ജസ്പ്രീത് ബുംറയ്ക്കായിരുന്നു. മത്സരം അഞ്ചാം ദിനത്തിലേക്ക് കടക്കാതെ തന്നെ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഇന്ത്യക്ക് 318 റണ്‍സ് ജയം. […]
ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ബുംറ
ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റില്‍ അതിവേഗം 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ പേസര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനമാണ് ബുംറ ഈ റെക്കോര്‍ഡ് കുറിച്ചത്. വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ബുംറ 50 വിക്കറ്റുകൾ നേടിയത്. വെങ്കടേഷ് പ്രസാദ്, മുഹമ്മദ് ഷമി എന്നിവരെയാണ് ബുംറ പിന്നിലേക്ക് തള്ളിയത്. 13 ടെസ്റ്റുകളിൽ നിന്ന് 50 വിക്കറ്റുകൾ തികച്ച വെങ്കടേഷ് പ്രസാദ്, മുഹമ്മദ് ഷമി […]
ഡ്യൂറന്‍റ് കപ്പ്; കിരീടം ചൂടാന്‍ ഗോകുലം ഇറങ്ങുന്നു
ഡ്യൂറന്‍റ് കപ്പ് കിരീടം തേടി ഗോകുലം കേരള എഫ്സി ഇന്ന് ഇറങ്ങും.. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാനാണ് എതിരാളികള്‍. 129 വര്‍ഷം പഴക്കുള്ള ടൂര്‍ണമെന്‍റില്‍ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം കേരള ടീമാകാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം തുടങ്ങുക. പ്രതാപകാലത്ത് എഫ്സി കൊച്ചിന്‍ കേരളത്തിലെത്തിച്ചതാണ് കിരീടം. 22 വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്തുമോ ഗോകുലം എന്നാണ് ഉറ്റുനോക്കുന്നത്. 97ല്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ചാണ് എഫ്സി കൊച്ചില്‍ കിരീടം […]