പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന്‍റെ ബാഴ്സലോണയിലേക്കുള്ള ട്രാന്‍സ്ഫര്‍ സ്വപ്നങ്ങള്‍ക്ക് അറുതിയായിരിക്കുകയാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. ഔസ്മാനെ ഡെംബലെ പി.എസ്.ജിയിലേക്ക് പോകാന്‍ വിസമ്മതം അറിയിച്ചതോടെയാണ് നെയ്മറിന്‍റെ ട്രാന്‍സ്ഫറിന്‍റെ കാര്യത്തില്‍ തീരുമാനമായത്. നെയ്മറിന്‍റെ ബാഴ്സയിലേക്കുള്ള ‘റീഎന്‍ട്രി’ ട്രാന്‍സ്ഫര്‍ കാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍, ബാഴ്സക്ക് പി.എസ്.ജിയുടെ ഓഫറുകളെ സംതൃപ്തിപ്പെടുത്താനായില്ല. ഇവാന്‍ റാകിടിച്ച്, ജീന്‍ ക്ലെയര്‍ ടൊഡിബോ, ഔസ്മാനെ ഡെംബലെ എന്നിവരെയും ഒരു ഭീമന്‍ തുകയും നെയ്മറിന്‍റെ ബാഴ്സയിലേക്കുള്ള ട്രാന്‍സ്ഫര്‍ സ്വാപ്പിനായി പി.എസ്.ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ന്യൂ കാംപ് വിടാന്‍ ഡെംബലെ […]
Sports
ലുകാകുവിനു നേരെ ‘കുരങ്ങുവിളി’; താരത്തെ പിന്തുണക്കാതെ ഇന്റർ ആരാധകർ
ഇക്കഴിഞ്ഞ ട്രാൻസ്ഫർ കാലയളവിലാണ് ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുകാകു മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് സീരി എ ക്ലബ്ബ് ഇന്റർ മിലാനിലെത്തിയത്. ഇന്ററിനു വേണ്ടി ആദ്യ രണ്ട് മത്സരങ്ങളിലും താരം ലക്ഷ്യം കാണുകയും ചെയ്തു. എന്നാൽ, പുതിയ തട്ടകമായ ഇറ്റലി ലുകാകുവിന് അത്രനല്ല അനുഭവമല്ല സമ്മാനിക്കുന്നത്. ഞായറാഴ്ച കാല്യറിയുടെ തട്ടകത്തിൽ ഇന്റർ കളിച്ചപ്പോൾ കറുത്ത വർഗക്കാരനായ ലുകാകുവിനു നേരെ ഗാലറിയിൽ നിന്ന് വംശീയ അധിക്ഷേപമുണ്ടായി. ഈ സംഭവത്തെപ്പറ്റി പരാതിപ്പെട്ട താരത്തിന് ഇന്റർ ആരാധകരുടെ പോലും പിന്തുണയില്ല എന്നതാണ് വിചിത്രമായ […]
ടെസ്റ്റ് റാങ്കിങ്: കോഹ്‌ലിയെ പിന്നിലാക്കി സ്മിത്ത് ഒന്നാം സ്ഥാനത്ത്
ഐ.സിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് സ്മിത്ത് വീണ്ടും ഒന്നിലെത്തിയത്. ഒടുവിലത്തെ കണക്ക് പ്രകാരം സ്മിത്തിന് 904ഉം വിരാട് കോഹ്‌ലിക്ക് 903ഉം ആണ് റേറ്റിങ്. ഒരൊറ്റ പോയിന്റിന്റെ വ്യത്യാസമെ ഇരുവരും തമ്മിലുള്ളൂ. ആഷസ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്തിന് വീണ്ടും ഒന്നാം സ്ഥാം നേടിക്കൊടുത്തത്. ആഷസിലെ നാലാം ടെസ്റ്റില്‍ സ്മിത്ത് ഇടംനേടിയതിനാല്‍ അടുത്ത് തന്നെ റേറ്റിങ് ഉയര്‍ത്താന്‍ കഴിയും. നാളെയാണ് മത്സരം തുടങ്ങുന്നത്. കെയിന്‍ […]
ഭാഗ്യമാണ് ബുംറയെ കിട്ടിയത്; കോഹ്‌ലി പറയുന്നു…
വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഹാട്രിക്കുള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ബുംറയുടെ മാരകമായ ബൗളിങ് ബാറ്റ്‌സ്മാന് കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് പറഞ്ഞ കോഹ്‌ലി അദ്ദേഹത്തെപ്പോലൊരു ബൗളറെ ലഭിച്ചത് തന്നെ ഭാഗ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ബുംറയുടെ ബൗളിങിനെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ല, ബുംറക്ക് താളം ലഭിച്ചാല്‍ ആദ്യ അഞ്ച്-ആറ് ഓവറിനുള്ളില്‍ തന്നെ എന്തെല്ലാം ചെയ്യാമെന്നത് കാണാമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ഇത്രയും മാരകമായ സ്‌പെല്‍ കണ്ടിട്ടില്ലെന്നും സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നും കോഹ്‌ലി […]
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ‘മികച്ച ഇന്ത്യന്‍ നായകന്‍’ ഇനി ധോണിയല്ല, കൊഹ്‍ലി; റെക്കോര്‍ഡ് മറികടന്നത് അതിവേഗം
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ 257 റൺസിന്റെ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി വിരാട് കൊഹ്‍ലിക്ക് സ്വന്തം. എം.എസ് ധോണിയുടെ റെക്കോര്‍ഡാണ് കൊഹ്‍ലി പഴങ്കഥയാക്കിയത്. 48 ടെസ്റ്റുകളില്‍ 28 എണ്ണം സ്വന്തമാക്കിയാണ് കൊഹ്‍ലി, ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിജയ നായകനായത്. ധോണിയുടെ 27 ടെസ്റ്റ് വിജയങ്ങള്‍ എന്ന നേട്ടത്തെയാണ് കൊഹ്‍ലി പിന്നിലാക്കിയത്. 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചാണ് ധോണിയ്ക്ക് കീഴില്‍ ഇന്ത്യ 27 […]
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് പുറത്തിറക്കും
ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് അനാച്ഛാദനം ചെയ്യും. ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തിറക്കുന്ന ലോഗോ ഖത്തര്‍ ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ മുംബൈയിലാണ് ചിഹ്നത്തിന്റെ പ്രദര്‍ശനം. ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രകാശനം ചെയ്യുന്ന 2022 ലോകകപ്പ് ചിഹ്നം ഖത്തര്‍ ആഘോഷപൂര്‍വമാണ് ലോകത്തിന് മുമ്പാകെ അവതരിപ്പിക്കുന്നത്. ഇന്ന് ഖത്തര്‍ സമയം രാത്രി 08.22ന് ദോഹ കോര്‍ണീഷിലെ ഖത്തറിന്റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോകകപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കും. […]
257 റണ്‍ വിജയത്തോടെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. കിങ്സ്റ്റണ്‍ ടെസ്റ്റില്‍ വിന്‍ഡീസിനെ 257 റണ്‍സിന് തകര്‍ത്തു. 468 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 210 ന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ നിന്ന് 164 റണ്‍സ് നേടിയ ഹനുമ വിഹാരിയാണ് കളിയിലെ താരം. ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ റെക്കോര്‍ഡ് കോഹ്ലി സ്വന്തമാക്കി. കോഹ്ലിയുടെ 28ാം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍ ഇന്ത്യ 416 & 168/4d വെസ്റ്റ് ഇന്‍ഡീസ് 117&210 കോഹ്‌ലിപ്പടയുടെ കരുത്തിന് മുന്നില്‍ കരീബിയക്കാര്‍ […]
ആറ് കൊല്ലം മുമ്പ് ബുംറയെ ആദ്യമായി നേരിട്ട അനുഭവം പങ്കിട്ട് യുവി
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുംറ തുടരുന്ന മാസ്മരിക ബൗളിംങ് പ്രകടനത്തെ എല്ലാവരും പ്രശംസകള്‍ കൊണ്ട് മൂടുകയാണ്. തലമുറയില്‍ ഒരിക്കല്‍ സംഭവിക്കുന്ന ബൗളറാണ് ബുംറയെന്നും മറ്റു ബൗളര്‍മാരില്‍ നിന്നും ഒരുപടി മുകളില്‍ നില്‍കാനുള്ള കഴിവ് ബുംറക്കുണ്ടെന്നുമാണ് യുവരാജ് സിങ് പറഞ്ഞത്. ഇതിനൊപ്പം ബുംറയെ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി നേരിടേണ്ടി വന്നതിനെക്കുറിച്ചും യുവി ഓര്‍ത്തു. രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു യുവരാജ് സിങ് ആദ്യമായി ബുംറയെ നേരിട്ടത്. 2013ല്‍ മൊഹാലിയില്‍ വെച്ചായിരുന്നു അത്. പഞ്ചാബിനുവേണ്ടിയിറങ്ങിയ യുവരാജിനെ ഗുജറാത്ത് താരമായിരുന്ന […]
കപില്‍ ദേവിന്‍റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഇശാന്ത് ശര്‍മ്മ
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു റെക്കോര്‍ഡ് പൊളിച്ച് തന്‍റെ പേരിലേക്ക് എഴുതിയിരിക്കുകയാണ് ഇശാന്ത് ശര്‍മ്മ. ഇന്ത്യക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച ഇതിഹാസ താരം കപില്‍ ദേവിന്‍റെ പേരിലെ റെക്കോര്‍ഡാണ് ഇശാന്ത് ശര്‍മ്മ പഴങ്കഥയാക്കിയത്. ഏഷ്യക്ക് പുറത്ത് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസര്‍ എന്ന റെക്കോര്‍ഡാണ് ഇശാന്ത് സ്വന്തമാക്കിയത്. വിന്‍ഡീസിന്‍റെ ആദ്യ ഇന്നിങ്സില്‍ ഹാമില്‍ട്ടണെ കൊഹ്‍ലിയുടെ കൈകളില്‍ എത്തിച്ചാണ് ഇശാന്ത് ഈ റെക്കോര്‍ഡ് സ്വന്തം അക്കൌണ്ടില്‍ എഴുതി […]
ബുംറയുടെ ആക്ഷന്‍ നിയമപരമോ? വിമര്‍ശകരുടെ വായടപ്പിച്ച് ഗവാസ്‌കര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായി മിനുറ്റുകള്‍ക്കകമാണ് ആ വിവാദം ആരംഭിച്ചത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളറും കമന്റേറ്ററുമായ ഇയാന്‍ ബിഷപായിരുന്നു ബുംറയുടെ ആക്ഷന്‍ സംബന്ധിച്ച ആദ്യ വെടിപൊട്ടിച്ചത്. എന്നാല്‍ അപ്പോള്‍ തന്നെ കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇന്ത്യയുടെ ബാറ്റിംങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ കുറിക്കുകൊള്ളുന്ന മറുപടിയും നല്‍കി. ‘ജസ്പ്രീത് ബുറയെ പോലൊരു ബൗളറുടെ ആക്ഷനില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു, അത് എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. ബുംറയുടെ ആക്ഷന്‍ തികച്ചും വ്യത്യസ്ഥമാണ്. സമ്മതിക്കുന്നു. […]