മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി സെലക്ഷന്‍ കമ്മിറ്റിക്ക് ഒരു വിവരവും ഇല്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്. ട്വിറ്ററില്‍ വിരാട് കോഹ്‌ലി ധോണിയുടെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് ധോണി വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ പുറത്തുവന്നത്. ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിക്കായിരുന്നില്ല. തുടര്‍ന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ധോണി വിരമിക്കലിനെ പറ്റി ഒന്നും സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ […]
Sports
സക്സേന മാന്‍ ഓഫ് ദ മാച്ച്; ഇന്ത്യ എയ്ക്ക് ജയം
തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന് ഏഴ് വിക്കറ്റിന്‍റെ മിന്നും ജയം. മത്സരത്തില്‍ ഓള്‍റൗണ്ട് മികവിലൂടെ തിളങ്ങിയ കേരള രഞ്ജി താരം ജലജ് സക്സേനയാണ് മാന്‍ ഓഫ് ദ മാച്ച്. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ അര്‍ധ സെഞ്ചുറിയും (61) രണ്ടാം ഇന്നിംഗ്സില്‍ രണ്ടും വിക്കറ്റുകളും സക്സേന നേടിയിരുന്നു. വിജയലക്ഷ്യമായ 48 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സില്‍ അവസാനിച്ചിരുന്നു. 179/9 എന്ന […]
നെയ്മറെ തിരിച്ചെത്തിക്കാന്‍ ആവശ്യപ്പെട്ടോ..?? മെസി പറയുന്നു
സൂപ്പര്‍ താരം നെയ്മറെ തിരികെയെത്തിക്കാന്‍ ഇക്കുറി ബാഴ്സലോണ കുറേ ശ്രമിച്ചതാണ്. എന്നാല്‍ അവസാന നിമിഷം ഇക്കുറിയും ശ്രമങ്ങള്‍ പരാജയപ്പെട്ടു. മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്താമായി, ഇക്കുറി നെയ്മറെ തിരികെയെത്തിക്കാന്‍ മെസി തന്നെ ബാഴ്സയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് ചര്‍ച്ചകള്‍ വലിയ ശ്രദ്ധപിടിച്ചുപറ്റിയത്. എന്നാല്‍ നെയ്മറെ തിരികെയത്തിക്കണമെന്ന് താന്‍ ക്ലബിനോട് ആവശ്യപ്പെട്ടില്ലെന്നും, നെയ്മര്‍ തിരികെയെത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്ന് അഭിപ്രായം പറയുക മാത്രമാണ് ചെയ്തതന്നെണ് മെസി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്. മെസിയുടെ […]
‘ഖത്തറിനെതിരായ മിന്നും പ്രകടനത്തിന് പിന്നില്‍ ആ ഒറ്റ പേര്’
ഖത്തറിനെതിരെ ഇന്ത്യ നേടിയ വലിയ നേട്ടത്തില്‍ കോച്ച് ഇഗര്‍ സ്റ്റിമാച്ചിനെ പ്രകീര്‍ത്തിച്ച് താരങ്ങള്‍. കോച്ചിന് ആവശ്യത്തിന് സമയം നല്‍കിയാല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാമെന്ന് മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും സഹല്‍ അബ്ദുസ്സമദും പറഞ്ഞു. ദോഹയില്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് മൂവരും ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പുതിയ പരിശീലകനായി നിയമിതനായ ക്രൊയേഷ്യക്കാരന്‍ ഇഗര്‍ സ്റ്റിമാച്ചില്‍ വലിയ വിശ്വാസമാണ് ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കും. ഇപ്പോഴുള്ള യുവതാരങ്ങളെ വെച്ച് കോച്ചിന് ആവശ്യത്തിന് […]
പാകിസ്താന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറണം; ശ്രീലങ്കന്‍ താരങ്ങളെ ഇന്ത്യ ഭീഷണിപ്പെടുത്തിയതെന്ന് പാക് മന്ത്രി
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്തംബര്‍ 27ന് തുടങ്ങാനിരിക്കുന്ന ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് 10 ലങ്കന്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇത് വലിയ തിരിച്ചടിയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുക. എന്നാല്‍ ഇതിന് കാരണം ഇന്ത്യയാണെന്ന ആരോപണമാണ് പാകിസ്താനില്‍ നിന്നും ഉയര്‍ന്നു വരുന്നത്. പാകിസ്താന്‍ മന്ത്രി ഫവാദ് ചൌദരിയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ഐ.പി.എല്ലില്‍ നിന്നും താരങ്ങളെ ഒഴിവാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതിനാലാണ് താരങ്ങള്‍ പാക് പര്യടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ചൌദരി ട്വിറ്ററില്‍ […]
ക്രൊയേഷ്യക്ക് ഞെട്ടല്‍; പിടിച്ചുകെട്ടിയത് 109-ാം സ്ഥാനത്തുള്ള ടീം
യൂറോ യോഗ്യതാ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യക്ക് ഞെട്ടല്‍. ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ ദുര്‍ബല ടീമായ അസര്‍ബൈജാനാണ് സമനിലയില്‍ തളച്ചത്. ഫിഫ റാങ്കിങ്ങില്‍ 109-ാം സ്ഥാനത്ത് മാത്രമുള്ള ടീമാണ് അസര്‍ബൈജാന്‍ അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവിലെ ബാക്ക് സെല്‍ സ്റ്റേഡയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോള്‍ നേടിയാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്. പതിനൊന്നാം മിനിറ്റില്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിന്റോ ഗോളില്‍ ക്രൊയേഷ്യയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 72-ാം മിനിറ്റില്‍ പ്രതിരോധതാരം താംഖിന്‍ ഖാലിസെയ്ദിന്റെ ഗോളില്‍ അസര്‍ബൈജാന്‍ ക്രൊയേഷ്യയെ […]
ലോകകപ്പ് യോഗ്യതാ റൗണ്ട്; ഖത്തറിനെതിരെ സുനില്‍ ചേത്രി ഇറങ്ങുന്ന കാര്യത്തില്‍ സംശയം
ലോകകപ്പ്-ഏഷ്യാകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയിന്ന് ഖത്തറിനെ നേരിടും. അസുഖം കാരണം വിശ്രമത്തിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ഇന്ന് രാത്രി 7.30 ന് ദോഹയിലാണ് മത്സരം. ഒമാനോട് തോറ്റ ഇന്ത്യയും അഫ്ഗാനെ ആറ് ഗോളിന് തകര്‍ത്ത ഖത്തറും ഏഷ്യന്‍ ചാംപ്യന്മാരുമായി മുഖാമുഖം വരുമ്പോള്‍ അങ്കലാപ്പ് മുഴുവന്‍ ഇന്ത്യന്‍ ക്യാമ്പിലാണ്. സുനില്‍ ചേത്രിയെന്ന വജ്രായുധം ഇന്ന് ഇന്ത്യന്‍ നിരയിലുണ്ടാകുമോയെന്ന കാര്യവും സംശയമാണ്. വൈറല്‍ പനി കാരണം ബുദ്ധിമുട്ടുന്ന ചേത്രി കഴിഞ്ഞ […]
അഫ്ഗാനിസ്ഥാന് ചരിത്ര ജയം
അഫ്ഗാനിസ്ഥാന് ഇത് ചരിത്ര നിമിഷം. 224 റണ്‍സിന് താരതമ്യേന ശക്തരായ ബംഗ്ലാദേശിനെ തറ പറ്റിച്ചതോടെ മറ്റ് രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ നേടുന്ന ആദ്യത്തെ ടെസ്റ്റ് ജയം പിറന്നു. പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം വിജയിച്ച അഫ്ഗനാന്‍ കപ്പും സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ റഹ്മത്ത് ഷായുടെ സെഞ്ച്വറി കരുത്തില്‍ 342 റണ്‍സ് നേടിയ അഫ്ഗനിസ്ഥാന്‍ ബംഗ്ലാദേശിനെ 205 റണ്‍സിനൊതുക്കി രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. നായകന്‍ റാഷിദ് ഖാന്‍ 55 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സ് […]
തിരിച്ചു വരവില്‍ ശാസ്ത്രിയുടെ ശമ്പളത്തിലുണ്ടായ വര്‍ദ്ദനവ് ആരെയും അമ്പരപ്പിക്കും
ടീം ഇന്ത്യയുടെ ഹെഡ് കോച്ചായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിക്ക് ശമ്പളത്തിലും വലിയ വര്‍ദ്ദനവാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കാലാവധി കൂടിയാണ് രവി ശാസ്ത്രിക്ക് ലഭിച്ചിരിക്കുന്നത്. അതിനോടൊപ്പം 20 ശതമാനം ശമ്പള വര്‍ദ്ദനവും അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോള്‍ ഒരു വര്‍ഷത്തിന് എട്ട് കോടി രൂപയാണ് രവി ശാസ്ത്രിയുടെ ശമ്പളം. അതില്‍ 20 ശതമാനം വര്‍ദ്ദനവ് ലഭിക്കുന്നതോടെ 9.5 മുതല്‍ 10 കോടി രൂപ വരെയാകും വാര്‍ഷിക ശമ്പളം. ശാസ്ത്രിയോടൊപ്പം ഫീല്‍ഡിങ്ങ് കോച്ച് ആര്‍. ശ്രീധര്‍, ബൌളിങ്ങ് കോച്ച് […]
ആഷസ് ശോഭയില്‍ ഓസീസ്
നാലാം ടെസ്റ്റില്‍ നേടിയ 185 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ ആഷസ് പരന്പര ആസ്ട്രേലിയ സ്വന്തമാക്കി. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്ട്രേലിയ ആഷസ് പരന്പര നിലനിര്‍ത്തുന്നത്. രണ്ടാം ഇന്നിങ്സില്‍ 383 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 197 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജോ ഡെന്‍ലി 53 റണ്‍സും ജോസ് ബട്ട്‍ലര്‍ 34 റണ്‍സും നേടി. ജോസ് ബട്ട്‍ലര്‍ – ക്രൈയ്ഗ് […]