ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയെ ഇന്ത്യയുടെ ഓപ്പണറാക്കുമെന്ന പ്രഖ്യാനം കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്. ഏകദിന ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ ഫോം തന്നെയാണ് ഇതിന് കാരണവും. സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയ താരങ്ങളും ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്ത് മുന്‍ ഇന്ത്യന്‍ താരം നയന്‍ മോംഗിയ എത്തിയിരിക്കുന്നു. രോഹിത്തിനെ ടെസ്റ്റിലും ഓപ്പണറാക്കിയുള്ള പരീക്ഷണം വിജയിക്കില്ലെന്നാണ് മോംഗിയ പറയുന്നത്. ടെസ്റ്റ് ഓപ്പണര്‍ എന്നത് ഒരു പ്രത്യേകതയുള്ള ജോലിയാണെന്നും മോംഗിയ പറയുന്നു. […]
Sports
ടി20യില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്‍
ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്‍. ടി20യില്‍ തുടര്‍ച്ചയായ പന്ത്രണ്ട് വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടമാണ് അഫ്ഗാനിസ്താന്‍ നേടിയത്. അവരുടെ തന്നെ പതിനൊന്ന് വിജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. ഇന്നലെ ബംഗ്ലാദേശിനെ 25 റണ്‍സിന് തോല്‍പിച്ചതോടെയാണ് അഫ്ഗാനിസ്താന്‍ വിജയത്തില്‍ റെക്കോര്‍ഡിട്ടത്. മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബാറ്റിങാണ്(54 പന്തില്‍ 84) അഫ്ഗാനിസ്താന് വിജയമൊരുക്കിയത്. 37 പന്തില്‍ 40 റണ്‍സുമായി അസ്ഗര്‍, നബിക്ക് പിന്തുണ കൊടുത്തു. ഇവരുടെ ബാറ്റിങ് മികവില്‍ അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയത് 165 എന്ന വിജയലക്ഷ്യം. എന്നാല്‍ […]
വീണ്ടും ലോക കിരീടം ഉയര്‍ത്തി പങ്കജ് അദ്വാനി
മിന്നുംഫോമില്‍ തുടരുന്ന ഇന്ത്യയുടെ ബില്യാഡ്സ് താരം പങ്കജ് അദ്വാനിക്ക് 22ാം ലോകകിരീടം. ഐ.ബി.എസ്.എഫ് ബില്യാഡ്സ് ചാമ്പ്യന്‍ഷിപ്പിലാണ് പങ്കജിന്റെ കിരീടനേട്ടം. ഈ വിഭാഗത്തില്‍ ഇത് പങ്കജിന്റെ തുടര്‍ച്ചയായ നാലാം കിരീടമാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയ്ക്കുള്ള അഞ്ചാം കിരീടം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ നാ ത്വായ് ഊവിനെയാണ് ഇക്കുറിയും ഫൈനലില്‍ പങ്കജ് കീഴടക്കിയത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ കലാശപ്പോരില്‍ 6-2 എന്ന സ്‌കോറില്‍ ഏതാണ്ട് ഏകപക്ഷീയമായാണ് പങ്കജ് ജയിച്ചുകയറിയത്. പകുതി സമയത്ത് 3-0 എന്ന സ്‌കോറില്‍ മുന്നിലായിരുന്നു പങ്കജ്.
ആഷസ് പരമ്പര സമനിലയില്‍; അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് ജയം. രണ്ടാം ഇന്നിംഗ്സില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആസ്ത്രേലിയ 263 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ മാത്യു വെയ്ഡ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. വെയ്ഡ് 166 പന്തില്‍ 117 റണ്‍സെടുത്തു. മറ്റാര്‍ക്കും 25 റണ്‍സിന് മുകളില്‍ നേടാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബോര്‍ഡും ജാക്ക് ലീച്ചും നാല് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ജോഫ്രേ ആര്‍ച്ചറാണ് കളിയിലെ താരം. […]
സദിയോ മാനെയുമായി ഉടക്ക്? കൗതുകകരമായ മറുപടിയുമായി മുഹമ്മദ് സലാഹ്
ലണ്ടൻ: യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിന്റെ ആക്രമണനിരയിലെ നിർണായക സാന്നിധ്യങ്ങളാണ് ആഫ്രിക്കൻ താരങ്ങളായ മുഹമ്മദ് സലാഹും സദിയോ മാനെയും. സമീപകാലത്ത് ലിവർപൂൾ നടത്തിയ മിന്നും പ്രകടനങ്ങളിലെല്ലാം സലാഹ് – മാനെ ദ്വയത്തിന്റെ മികവ് തെളിഞ്ഞുകാണാം. കളിക്കളത്തിൽ മാത്രമല്ല പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്. എന്നാൽ, സെനഗൽ താരമായ മാനെയും ഈജിപ്തുകാരനായ സലാഹും തമ്മിൽ അത്ര രസത്തിലല്ല എന്നമട്ടിൽ ഈയിടെ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. രണ്ടാഴ്ചമുമ്പ്, പ്രീമിയർ ലീഗ് മത്സരത്തിനിടെ തനിക്ക് പാസ് നൽകാൻ സലാഹ് തയ്യാറാവാത്തതിലുള്ള അതൃപ്തി മാനെ […]
കളിക്കിടെ കറണ്ട് പോയി ; ഇരുട്ടിലായി ബംഗ്ലാദേശ് – സിംബാബ്‌വെ മത്സരം
ബംഗ്ലാദേശില്‍ ഇന്നലെ ആരംഭിച്ച ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം വാര്‍ത്തയില്‍ നിറയുന്നത് കളിക്കിടെ കറണ്ട് പോയതിന്റെ പേരില്‍. ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശ് – സിംബാബ്‌വെ മത്സരത്തിലാണ് വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് കളി തടസപ്പെട്ടത്. ഈ സമയം ഗ്യാലറിയില്‍ കാണികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഫ്ലാഷുകളും ഓഫാക്കിയതോടെ സ്റ്റേഡിയത്തില്‍ മൊത്തം കൂറ്റാക്കൂരിരുട്ടായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയുടെ പതിനേഴാം ഓവറിലായിരുന്നു സംഭവം. വൈദ്യുതി ബന്ധത്തില്‍ വന്ന പാളിച്ച മൂലം സ്റ്റേഡിയത്തിലെ […]
അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ന്: ഇന്ത്യ -ബംഗ്ലാദേശിനെ നേരിടും
ശ്രീലങ്കയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ ഫൈനല്‍ മല്‍സരം ഇന്ന് നടക്കും. ഇന്ത്യ -ബംഗ്ലാദേശിനെ ആണ് ഇന്ന് നേരിടുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഫൈനലില്‍ എത്തിയത്. സെമിഫൈനല്‍ മത്സരം മഴ കാരണം നടന്നിരുന്നില്ല. നിലവിലെ അണ്ടര്‍ 19 ചാമ്ബ്യാന്മാരാണ് ഇന്ത്യ. ബംഗ്ലാദേശ് ആദ്യമായാണ് ഫൈനലില്‍ എത്തുന്നത്. ശ്രീലങ്കയെ 42 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലില്‍ എത്തിയത്. അണ്ടര്‍ 19 ഏഷ്യ കപ്പ് ഇന്ത്യ ഇതുവരെ ആറ് തവണ നേടിയിട്ടുണ്ട്. മഴ കാരണം […]
ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 3 നു വിയന്നയിൽ
പ്രവാസി മലയാളികൾക്കിടയിൽ കായികക്ഷമതയുടെ സന്ദേശവുമായി ,കാല്‍പ്പന്തില്‍ സ്പന്ദിക്കുന്ന വീര്യവുമായി ,അടങ്ങാത്ത ആവേശവുമായി ഫുട്‍ബോൾ പ്രേമികൾക്കായി ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് .2019 നവംബർ മാസം മൂന്നാം തിയതി വിയന്നയിലെ ആൾട്ടർലാ യിലെ ഹാളിൽ വച്ചു നടക്കുന്നു . കണംകാലുകളിൽ കാട്ടുകുതിരയുടെ കരുത്തും കാട്ടുകലമാന്റെ വേഗതയുമായി കളിക്കളത്തിൽ മേയ്ക്കരുത്തും ,കൈക്കരുത്തും കൊണ്ട് എതിരാളികളുടെ പ്രതിരോധത്തെ തകർത്തെറിഞ്ഞു പടപൊരുതാൻ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ടീമുകൾ എത്തുന്നു .. ഈ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ […]
റൊണാള്‍ഡോയെ പുകഴ്‍ത്തി ഹിഗ്വെയ്ന്‍; യുവന്റസില്‍ തുടരും
ഈ സീസണില്‍ യുവന്റസിൽ തുടരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് മനസ് തുറന്ന് അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഗോൺസാലോ ഹിഗ്വെയ്ൻ. ചെൽസിയുമായുള്ള വായ്പാ കരാർ അവസാനിച്ചതിനുശേഷം താൻ യുവന്റസ് വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഹിഗ്വെയ്ൻ പറഞ്ഞു. ”യുവന്റസില്‍ തിരിച്ചെത്തിയ ശേഷം എനിക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. യുവന്റസിൽ തുടരാനായിരുന്നു എനിക്ക് ഇഷ്ടം. ഞാൻ തിരിച്ചെത്തിയപ്പോൾ ആരും എന്നോട് ഒന്നും പറഞ്ഞില്ല. ഞാൻ ഇവിടെ ജോലിക്ക് വന്നു, ഇനി എന്റെ മൂല്യം എന്താണെന്ന് തെളിയിക്കാനുള്ള ശ്രമമാണ്. അവർ ഒരു മികച്ച ടീമാണ്. വലിയൊരു ആരാധകവൃന്ദവുമുണ്ട്. […]
പേര് മാറ്റി; ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം ഇനി അരുണ്‍ ജെയ്റ്റ്‍ലി സ്റ്റേഡിയം
ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിന്റെ പേര് മാറ്റി ഡി.ഡി.സി.എ. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. അന്തരിച്ച മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയോടുള്ള ആദരസൂചകമായാണ് പേര് മാറ്റം. മുൻ ധനമന്ത്രിയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുനര്‍ നാമകരണ ചടങ്ങ് ഉത്ഘാടനം ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യന്‍ നായകന്‍ എന്ന ബഹുമതി, എം.എസ് ധോണിയെ പിന്നിലാക്കി സ്വന്തമാക്കിയ വിരാട് കൊഹ്‍ലിയുടെ പേരില്‍ ഒരു പുതിയ പവലിയനും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. അണ്ടർ 19 കളിക്കാരനില്‍ […]