മൊഹാലി; ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് മുന്നേറുമ്ബോള്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക ഋഷഭ് പന്തിന്റെ മോശം പ്രകടനമാണ്. ടീമും സെലക്ടര്‍മാരും പ്രതീക്ഷിക്കുന്ന പ്രകടനം നടത്താന്‍ പന്തിന് കഴിയുന്നില്ല. ബാറ്റ്‌സ്മാന്മാര്‍ ഉത്തരവാദിത്തം മറക്കരുതെന്ന ബാറ്റിങ്‌കോച്ച് വിക്രം റാത്തറിന്റെ വാക്കുകളുടെ ചൂടാറുംമുന്‍പ് ക്രീസിലെത്തിയിട്ടും റിഷഭ് പന്തിന് മാറ്റമൊന്നും ഉണ്ടായില്ല.നിര്‍ഭയ ക്രിക്കറ്റിനും അശ്രദ്ധയ്ക്കും ഇടയില്‍ ഒരു രേഖയുണ്ട്. യുവതാരങ്ങള്‍ ഇതു തിരിച്ചറിയണം,’ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി സ്ഥാനം ഏറ്റെടുത്ത ശേഷം വിക്രം റാത്തോഡിന്റെ ആദ്യ പ്രതികരണം […]
Sports
സ്മിത്തിന്‍റേത് സങ്കീര്‍ണ്ണമായ ബാറ്റിംഗ് ശൈലിയെങ്കിലും സംഘടിത മനോഭാവമുള്ള കളിക്കാരനെന്ന് സച്ചിന്‍
ഇപ്പോൾ അവസാനിച്ച ആഷസ് പരമ്പരയിലൂടെ മിന്നുന്ന ബാറ്റിംഗ് ഫോമുമായി തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിന്റെ മാതൃകാപരമായ ബാറ്റിംഗിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. മുൻ ഓസ്‌ട്രേലിയൻ നായകന്റെ ‘സങ്കീർണ്ണമായ ബാറ്റിംഗ് ശൈലിയും സംഘടിത മനോഭാവവും’ മറ്റുള്ള സമകാലികരില്‍ നിന്ന് സ്മിത്തിനെ വേറിട്ട് നിര്‍ത്തുന്നുവെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന പരമ്പരക്കിടെ ബോളില്‍ കൃതൃമം കാട്ടിയതിന് ഒരു വർഷത്തെ വിലക്ക് നേരിട്ടതിനു ശേഷം സ്മിത്ത് കളിക്കുന്ന ആദ്യത്തെ പരമ്പര ആയിരുന്നു ആഷസ്. 110.57 റണ്‍സ് ശരാശരിയിൽ 774 റൺസ് നേടിയാണ് […]
ധോനിയുടെ സമയമായി; പുറത്താക്കും മുമ്ബ് സ്വയം വിരമിക്കണമെന്ന് ഗാവസ്‌ക്കര്‍
മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ എം.എസ് ധോനിയുടെ സമയം അതിക്രമിച്ചെന്നും അദ്ദേഹം വിരമിക്കേണ്ട സമയമായെന്നും മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍. ധോനിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗാവസ്‌ക്കര്‍ ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചത്. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെയാണ് ഗാവസ്‌ക്കറുടെ ഈ വാക്കുകള്‍. ”എന്താണ് ധോനിയുടെ മനസിലുള്ളതെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെ പറ്റി അദ്ദേഹത്തിനു മാത്രമേ പറയാനാകൂ. ധോനിക്ക് […]
വീണ്ടും താഴേക്ക്; ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ, കരുത്തരും ഏഷ്യൻ കപ്പ് ജേതാക്കളുമായ ഖത്തറിനെതിരെ സ്വപ്നതുല്യമായ സമനില നേടിയെങ്കിലും അത് റാങ്കിങില്‍ ഇന്ത്യക്ക് ഗുണമായില്ല. ഫിഫ പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടികയില്‍ ഇന്ത്യക്ക് നേരിയ തിരിച്ചടി. ഇന്ന് പുറത്തിറക്കിയ പുതിയ പട്ടികയില്‍ 104 ാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം ഇടം പിടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ 101 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജൂലൈയില്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 103 ലേക്ക് ഇറങ്ങി. ഇപ്പോഴിതാ ഒരു സ്ഥാനം കൂടി നഷ്ടപ്പെട്ട് 104 ലേക്ക് […]
ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കി കിങ് കോഹ്‍ലി
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത് നായകന്‍ വിരാട് കോഹ്‍ലിയുടെ മിന്നുന്ന പ്രകടനമാണ് ടീമിനെ അനായാസം വിജയത്തിലെത്തിച്ചത്. 52 പന്തുകളില്‍ നിന്ന് 72 റണ്‍സുമായി കോഹ്‍ലി പുറത്താകാതെ നിന്നു. ഇതോടെ ട്വന്‍റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും അദ്ദേഹം മാറി., 40 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. ക്വിന്‍റിന്‍ ഡികോക്കിന്‍റെ അര്‍ദ്ദ സെഞ്ച്വറിയുടെ ബലത്തില്‍ അഞ്ച് വിക്കറ്റിന് 149 എന്ന സ്കോര്‍ ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തി. […]
ബി.സി.സി.ഐ വിലക്ക് എല്ലാം നശിപ്പിച്ചു; ക്രിക്കറ്റ് അവസാനിപ്പിച്ച് ദിനേശ് മോംഗിയ
മുൻ ഇന്ത്യൻ ഓൾറൌണ്ടർ ദിനേശ് മോംഗിയ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2003 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഐ.സി.സി ലോകകപ്പിൽ റണ്ണറപ്പായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു മോംഗിയ. 2007 ല്‍ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ (ഐ.സി.എൽ) ചേര്‍ന്നതിന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്പ് പഞ്ചാബിന് വേണ്ടിയാണ് മോംഗിയ അവസാനമായി കളത്തിൽ ഇറങ്ങിയത്. 1995 ഒക്ടോബറിൽ പഞ്ചാബിനുവേണ്ടിയാണ് മോംഗിയ അണ്ടർ 19 അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ആറു വർഷത്തിലേറെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനം. ഇതിനൊടുവില്‍ […]
ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 രണ്ടാം മത്സരം ഇന്ന്
ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 പരന്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാത്രി ഏഴിന് മൊഹാലിയിലാണ് മത്സരം. ആദ്യ മത്സരം മഴ കവര്‍ന്നതിനാല്‍ പരന്പര നേടാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. നിരവധി ഐ.പി.എല്‍ വെടിക്കെട്ട് ഇന്നിങ്സുകള്‍ക്ക് വേദിയായിട്ടുള്ള മൊഹാലി സ്റ്റേഡിയത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് കൊന്പ് കോര്‍ക്കുന്നത്. ഇരു ടീമുകളും ട്വന്റി 20യില്‍ 13 തവണ മുഖാമുഖം വന്നപ്പോള്‍ 8 തവണ ജയം ഇന്ത്യക്കൊപ്പമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം നാട്ടില്‍ ജയം […]
നെയ്മറിന്‍റെ വിലക്ക് വെട്ടിച്ചുരുക്കി
മാച്ച് ഒഫീഷ്യല്‍സിനോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിന് പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ്. മൂന്ന് യു.ഇ.എഫ്.എ മത്സരങ്ങളിലായിരുന്നു നെയ്മറിന് വിലക്ക്. അത് വെട്ടിക്കുറച്ച് രണ്ട് മത്സരങ്ങളിലേക്കാക്കി. മൂന്ന് മത്സരങ്ങളിലുള്ള വിലക്കിനെതിരെ നെയ്മര്‍ അപ്പീല്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് വെട്ടിക്കുറച്ച് നടപട് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പി.എസ്.ജി പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതിനെ തുടര്‍ന്ന് വീഡിയോ അസിസ്റ്റന്‍റ് റെഫറി സംവിധാനം അപമാനകരമാണെന്ന് നെയ്മര്‍ വിമര്‍ശിച്ചിരുന്നു.
ഒത്തുകളിക്കാന്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം
തമിഴ്നാട് പ്രീമിയര്‍ ലീഗിലെ അഴിമതിയെ കുറിച്ച് ബി.സി.സി.ഐ അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തേയും ഒത്തുകളിക്കാര്‍ സമീപിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഈ വര്‍ഷം ആദ്യം ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ട് രണ്ടു പേര്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് ബി.സി.സി.ഐയെ താരം അറിയിച്ചത്‍. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്നാണ് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ടീമിലെ വനിതാ ക്രിക്കറ്റ് കളിക്കാരിലൊരാളോട് […]
മെസി വീണ്ടും കളത്തിലേക്ക്; ഇന്ന് ബാഴ്സാ ജേഴ്‍സിയില്‍ ഇറങ്ങും
ഒന്നര മാസത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി ഇന്ന് വീണ്ടും കളത്തിലിറങ്ങും. ചാമ്പ്യന്‍സ് ലീഗില്‍ ബെറൂസിയ ഡോട്മുണ്ടിനെതിരെയാണ് മെസി കളിക്കുന്നത്. പരിക്കിന്റെ പിടിയിലായ മെസി കഴിഞ്ഞ 45 ദിവസമായി വിശ്രമത്തിലായിരുന്നു. കോപ്പ ഡെല്‍റേയിലാണ് ബാഴ്സലോണയ്ക്ക് വേണ്ടി അര്‍ജന്റീനന്‍ താരം അവസാനമായി പന്ത് തട്ടിയത്. പരിക്കിനെ തുടര്‍ന്ന് സ്പാനിഷ് ലീഗില്‍ ഇത്തവണ മെസി ബൂട്ട് കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മെസി ബാഴ്സ താരങ്ങള്‍ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് […]