രാജ്യത്ത് ഡിപ്പാർട്ട്‌മെന്റൽ ക്രിക്കറ്റ് നിര്‍ത്തലാക്കിയതോടെ ഉപജീവനത്തിനായി പിക്കപ്പ് വാൻ ഡ്രൈവറായി മാറിയ പാകിസ്താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം ഫസൽ സുഭാന്റെ വീഡിയോ വൈറല്‍. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പുതിയ സംവിധാനം അവതരിപ്പിച്ചതിനുശേഷം പുറത്തുവന്ന വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഹൃദയം തകർക്കുന്ന’ കാഴ്ച എന്നാണ് പലരുടെയും പ്രതികരണം. രാജ്യത്ത് വികസന ക്രിക്കറ്റിന്റെ പുതിയ മോഡലിന്റെ പേരില്‍ പി.സി.ബിയെ ചോദ്യം ചെയ്തു പാക് താരം മുഹമ്മദ് ഹഫീസ് രംഗത്തുവന്നിട്ടുണ്ട്. “വളരെ സങ്കടമുണ്ട്, അദ്ദേഹത്തെപ്പോലെ മറ്റ് […]
Sports
ഏകദിന ലോകകപ്പ് ഫൈനല്‍; വിവാദമായ ബൗണ്ടറി നിയമം ഒഴിവാക്കാന്‍ ഐ.സി.സി
ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ആഞ്ഞടിച്ചത് വന്‍ വിവാദ കൊടുങ്കാറ്റായിരുന്നു. ലോകകപ്പ് ജേതാക്കളെ നിര്‍ണയിച്ച ഐ.സി.സിയുടെ വിവാദ നിയമം ആയിരുന്നു ആ കോളിളക്കങ്ങള്‍ക്ക് അടിസ്ഥാനം. ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറുകള്‍ക്കും സൂപ്പര്‍ ഓവറിനും ശേഷം മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ ബൗണ്ടറി നിയമം ഐ.സി.സി പ്രയോഗിച്ചത്. ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ ലോക ജേതാക്കളായി ഐ.സി.സി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ 17 ബൗണ്ടറി നേടിയ ന്യൂസിലന്‍ഡിനെ […]
നിരാശ തീര്‍ക്കാന്‍ ചുവരിലിടിച്ചു, എല്ല് പൊട്ടി; പരമ്പര നഷ്ടം
നിരാശ തീര്‍ക്കാന്‍ കൈ ചുവരിലിടിച്ചതിനെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ എല്ലുകള്‍ പൊട്ടി. അതോടെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര മിച്ചലിന് നഷ്ടമാവുമെന്നുറപ്പായി. ആസ്‌ട്രേലിയന്‍ പ്രാദേശിക ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ടാസ്മാനിയക്ക് എതിരായ മത്സരത്തിന് ശേഷമാണ് വെസ്റ്റേണ്‍ ആസ്‌ട്രേലിയയുടെ താരമായ മിച്ചല്‍ മാര്‍ഷ് കൈ ചുവരിലിടിച്ചത്. മത്സരത്തില്‍ മിച്ചല്‍ മാര്‍ഷ് 53 റണ്‍സെടുത്ത് തിളങ്ങിയിരുന്നെങ്കിലും ടീമിന് ജയിക്കാനായിരുന്നില്ല. മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇതിന്റെ നിരാശയിലാണ് താരം കൈ ചുവരിലിടിച്ചത്. അടുത്ത മാസമാണ് പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. […]
ഹൃദയങ്ങള്‍ കീഴടക്കി ആ കംബോഡിയന്‍ ആരാധകന്‍
സത്രീകള്‍ക്ക് ഇറാനിലെ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചതോടെ ശ്രദ്ധേയമായതാണ് ഇറാന്‍- കംബോഡിയ പോരാട്ടം. മത്സരത്തില്‍ ഇറാന്‍ എതിരില്ലാത്ത 14 ഗോളിന് ജയിക്കുകയും ചെയ്തതോടെ മത്സരം ലോകം മുഴുവന്‍ അറിയപ്പെടുകയും ചെയ്തു. എന്നാല്‍ ഇതേ മത്സരത്തില്‍ എത്തിയ ഒരു കംബോഡിയന്‍ ആരാധകന്‍ അല്‍പം വൈകിയാണങ്കിലും ഫുട്ബോള്‍ ലോകം കീഴിടക്കിയിരിക്കുകയാണ്. സ്വന്തം രാജ്യം ഇത്ര കനത്ത തോല്‍വി ഏറ്റവുവാങ്ങിയപ്പോഴും മത്സരത്തിലുടനീളം ടീമിനായി ആര്‍ത്തുവിളിക്കുകയായിരുന്നു ഈ പേരറിയാത്ത ആരാധകന്‍. മൂന്ന് ഡ്രമ്മുകളും ഒരു മെഗാഫോണും കംബോഡിയന്‍ പതാകയുമായാണ് ഇയാള്‍ എത്തിയത്. ഡ്രം മുഴക്കിയും […]
സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാന്‍ ധാരണ. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയാകും. എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്. സമവായ സ്ഥാനാര്‍ഥിയായണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്. ബ്രിജേഷ് പട്ടേലിനെ ഐ.പി.എല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര സഹമന്ത്രിയും ബി.സി.സി.ഐ […]
ലോകകപ്പ് യോഗ്യത റൗണ്ട്; ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും
2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മത്തരത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേത്തി. യോഗ്യതാ റൌണ്ടിലെ ഇന്ത്യയുടെ മുന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഒമാനോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ സമനിലയില്‍ തളച്ചിരുന്നു.
വിജയ് ഹസാരെ; സഞ്ജുവിന് ഇരട്ട സെഞ്ച്വറി
വിജയ് ഹസാരെ ട്രോഫിക്കായുള്ള ഏകദിന മത്സരത്തില്‍ ഗോവക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍. സഞ്ജു സാംസണ്‍ എന്ന പോരാളിയുടെ തേരിലേറി കേരളം കടന്നുകയറിയത് ചരിത്രത്തിലേക്ക്. 125 പന്തുകളില്‍ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി കുറിച്ചത്. 20 ഫോറുകളും ഒമ്പത് സിക്സുകളും ഈ കൂറ്റന്‍ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ചരിത്രത്തിലാദ്യത്തെ ഇരട്ട സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്കോറും സഞ്ജു […]
വിജയ് ഹസാരെ; സഞ്ജുവിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന് കേരളം
വിജയ് ഹസാരെ ട്രോഫിക്കായുള്ള ഏകദിന മത്സരത്തില്‍ ഗോവക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍. സഞ്ജു സാംസണ്‍ എന്ന പോരാളിയുടെ തേരിലേറി കേരളം കടന്നുകയറിയത് ചരിത്രത്തിലേക്ക്. കേരളം 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 എന്ന കൂറ്റന്‍ സ്കോര്‍ നേടി. 125 പന്തുകളില്‍ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി കുറിച്ചത്. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ചരിത്രത്തിലാദ്യത്തെ ഇരട്ട സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന […]
കോഹ്‍ലിക്ക് ഡബ്‍ള്‍, ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച. ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 36 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. എല്‍ഗാര്‍ (6), മാര്‍ക്രം (0), ബാവുമ (8) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോഹ്‍ലി 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 […]
ചരിത്രം രചിച്ച് കൊഹ്‍ലി; നായകനായി 40 സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍
ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ 26-ാം സെഞ്ച്വറി സ്വന്തമാക്കി. ഇതോടെ നായകനായി 40 സെഞ്ച്വറികൾ നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന പുതുചരിത്രം കൊഹ്‍ലി രചിച്ചു. ടെസ്റ്റില്‍ ഇന്ത്യന്‍ നായകനായി 19ാമത്തെ സെഞ്ച്വറിയാണ് പൂനെയില്‍ കൊഹ്‌ലി കുറിച്ചത്. ഏകദിനത്തില്‍ നായകനായി ഇതിനകം 21 സെഞ്ച്വറികൾ കൊഹ്‍ലി നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നായകനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളത് മുൻ ആസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങാണ്. 41 സെഞ്ച്വറികളാണ് പോണ്ടിങ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ […]