Sports World

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; ആദ്യ റൗണ്ടില്‍ ജയവുമായി പിവി സിന്ധു

പാരിസ്: ഇന്ത്യന്‍ താരം പിവി സിന്ധു ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. കാനഡയുടെ മിച്ചലെ ലിയെ 21-15, 2-13 എന്ന സ്‌കോറിനാണ് സിന്ധു മറികടന്നത്. രണ്ട് സെറ്റിലും എതിരാളിക്കെതിരെ തുടക്കംമുതല്‍ മുന്നേറിയ സിന്ധു അനായാസ ജയം സ്വന്തമാക്കി. ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധു ഫ്രഞ്ച് ഓപ്പണിലൂടെ തിരിച്ചവരാനുള്ള ശ്രമത്തിലാണ്. ലോക ചാമ്ബ്യന്‍ഷിപ്പിലെ കിരീടധാരണത്തിനുശേഷം തുടര്‍ച്ചയായ മൂന്ന് ടൂര്‍ണമെന്റുകളില്‍ സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ചൈന ഓപ്പണിലും കൊറിയ […]

Cricket Sports

അരങ്ങേറ്റത്തില്‍ തന്നെ കൈയടിപ്പിച്ച് ഷഹബാസ് നദീം

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മികവ് പുറത്തെടുത്ത് ഷഹബാസ് നദീം. പകരക്കാരനായി ടീമില്‍ ഇടം നേടിയ ഷഹബാസ് ഭാവിയിലും തന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് വേണമെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റാണ് നദീം നേടിയത്. പേസര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ നദീമിന് എറിയാന്‍ ആകെ 17.2 ഓവറെ ലഭിച്ചുള്ളൂ. ടെമ്പ ബാവുമയെ കുഴക്കിയാണ് നദീം അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. നദീമിനെ കയറി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ടേണ്‍ ചെയ്ത പന്ത് വിക്കറ്റ് […]

Cricket Sports

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ ബഹുദൂരം മുന്നില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയതോടെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യക്കിപ്പോള്‍ 240 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനെക്കാള്‍ 180 പോയിന്റ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും 60 പോയിന്റ് വീതമാണ്. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ആസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും 56 പോയിന്റ് വീതവും. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്താന്‍,വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. ഇതില്‍ ബംഗ്ലാദേശും പാകിസ്താനും ഇതുവരെ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി […]

Cricket Sports

ശേഷിക്കുന്ന വിക്കറ്റും വീഴ്ത്തി നദീം;പരമ്പര തൂത്തുവാരി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. റാഞ്ചി ടെസ്റ്റില്‍ ഇന്നിങ്‌സിനും 202 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ-497-9, ദക്ഷിണാഫ്രിക്ക: 162,133. ആദ്യ രണ്ട് ടെസ്റ്റിലും ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ ജയം. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ടിന് 132 എന്ന നിലയിലായിരുന്നു. നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത് ഒരു റണ്‍സ് മാത്രം. ഇന്ന് ആദ്യം പന്തെറിഞ്ഞത് ഷമി, ലെഗ് ബൈയിലൂടെ ദക്ഷിണാഫ്രിക്ക ഒരു റണ്‍സ് നേടി. രണ്ടാം ഓവര്‍ എറിഞ്ഞ ഷഹബാസ് നദീം ശേഷിക്കുന്ന […]

Football Sports

കൊച്ചിയില്‍ എന്താണ് സംഭവിച്ചത്? ബ്ലാസ്റ്റേഴ്സ് – എ.ടി.കെ മത്സരത്തിന്റെ ഉള്ളുകള്ളികള്‍

ആറാം സീസണ്‍ ഐ.എസ്.എല്‍ മാമാങ്കത്തിന് ആഘോഷത്തുടക്കം. ആള്‍ക്കൂട്ടാരവങ്ങളാലും പീതവര്‍ണ്ണാഭയാലും മുഖരിതമായ അന്തരീക്ഷത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മലയാളികളുടെ ഐ.എസ്.എല്‍ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയെ നേരിടാനിറങ്ങിയത്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായ പദ്ധതികളോടെ കളിച്ച ബ്ലാസ്റ്റേഴ്സ് 2-1 മാര്‍ജിനില്‍ ആദ്യം ഹോം മാച്ച് വിജയത്തോടെ ഐ.എസ്.എല്‍ 2019-20 രാജോചിതമായി തന്നെ തുടങ്ങി. ഗോള്‍ പോസ്റ്റില്‍ ബിലാല്‍ ഖാന്‍, പ്രതിരോധത്തില്‍ ജെസ്സെല്‍, സ്യൂവെര്‍ലൂണ്‍, ജൈറോ, മുഹമ്മദ് റാക്കിപ് എന്നിവരും മധ്യനിരയില്‍ ഹാളിചരണ്‍ നര്‍സരി, ജീക്സണ്‍ […]

Cricket Sports

ആഞ്ഞടിച്ച് ഷമി; ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് തോൽവിയിലേക്ക്

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക വൻ തോൽവിയിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 497-നെതിരെ 162 റൺസിൽ ഓൾഔട്ടായ സന്ദർശകർക്ക് രണ്ടാം ഇന്നിങ്‌സിൽ 26 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഒന്നാം ഇന്നിങ്‌സിൽ രണ്ടും രണ്ടാം ഇന്നിങ്‌സിൽ മൂന്നും വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് പ്രോട്ടിയകളുടെ നടുവൊടിച്ചത്. രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറിയുടെയും (212) അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെയും (115) ബലത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 497 റൺസിൽ ഡിക്ലയർ ചെയ്ത ഇന്ത്യക്കെതിരെ ഒമ്പത് റൺസ് എടുക്കുമ്പോഴേക്ക് […]

Cricket Sports

നന്നായി കളിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരമുണ്ടാകുമെന്ന് ഗാംഗുലി

സഞ്ജു സാംസണ്‍ ഐ.പി.എല്ലില്‍ മികച്ച രീതിയില്‍ കളിക്കുന്ന താരമാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൌരവ് ഗാംഗുലി. നന്നായി കളിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരമുണ്ടാകുമെന്നും കൊച്ചിയിലെത്തിയ ഗാംഗുലി വ്യക്തമാക്കി. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് ഗാംഗുലി പ്രതികരിക്കാന്‍ തയ്യാറായില്ല.

Cricket Sports

സിക്‌സറിലൂടെ സെഞ്ച്വറി; മിന്നും ഫോമില്‍ രോഹിത് ശര്‍മ്മ

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്. ഡാന്‍ പിയറ്റ്‌നിനെ സിക്‌സര്‍ പറത്തിയാണ് രോഹിത് ശതകം തികച്ചത്. 130 പന്തില്‍ നിന്ന് 13 ഫോറിന്റെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു ‘ഹിറ്റ്മാന്റെ’ ഇന്നിങ്‌സ്. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കരുതലോടെയാണ് രോഹിത് കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ തുടക്കത്തില്‍ ലഭിക്കുന്ന പിച്ചിലെ ആനുകൂല്യം മുതലെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കോഹ്ലിയടക്കം മൂന്ന് പേര്‍ മടങ്ങി. അപകടം മണത്ത രോഹിത് ബൗളര്‍മാരെ ക്ഷമയോടെ നേരിടുകയായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിന് […]

Football Sports

ഐ.എസ്.എല്‍ ഉദ്ഘാടന ചടങ്ങിന് ‘ദുൽഖർ ടച്ച്’

ഇന്ത്യയുടെ ജനപ്രിയ ഫുട്ബോൾ ടൂർണ്ണമെന്‍റായി മാറിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസൺ ഉദ്ഘാടന മത്സരത്തിന് കൊഴുപ്പ് കൂട്ടാന്‍ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തുന്നത് വിവിധ മേഖലകളിൽ നിന്നുള്ള വമ്പൻ താര നിര. ഇരുപതിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് അത്‍ലറ്റിക്കോ ഡി കൊൽക്കത്തയുമായാണ് പോരിനിറങ്ങുന്നത്. ഹോളിവുഡിലടക്കം വരവറിയിച്ച തെന്നിന്ത്യൻ യുവതാരം ദുൽഖർ സൽമാനാണ് ഉദ്ഘാടന സെറിമണിയുടെ അവതാരകൻ. ബി.സി.സി.ഐ നിയുക്ത അധ്യക്ഷനും കൊൽക്കത്തയുടെ രാജകുമാരനുമായ സൗരവ് ഗാംഗുലിയാണ് ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള മുഖ്യാതിഥി. ബോളിവുഡ് […]

Cricket Sports

ടോസ് നേടാന്‍ ബാവുമയെ കൂട്ടിയിട്ടും ഡുപ്ലെസിക്ക് രക്ഷയില്ല; ചിരിച്ച് വിരാട് കോഹ്‌ലി

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയുടെ ടോസ് നിര്‍ഭാഗ്യം തുടരുകയാണ്. ഏഷ്യന്‍ മണ്ണില്‍ തുടര്‍ച്ചയായി ഒമ്പത് ടോസുകളാണ് ഡുപ്ലെസിക്ക് നഷ്ടമായത്. തന്റെ നിര്‍ഭാഗ്യം മാറ്റാനാണ് ഡുപ്ലെസി സഹതാരം ടെമ്പ ബാവുമയെ കൂടെ കൂട്ടിയത്. പക്ഷേ ഇത്തവണയും ടോസ് ഭാഗ്യം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പമായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്റെ തീരുമാനം പറയും മുമ്പെ ചിരിക്കുന്നതും കാണാം. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും കോഹ് ലിയായിരുന്നു ടോസ് നേടിയിരുന്നത്. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. […]