Sports World

ഫ്രഞ്ച് ഓപ്പണില്‍ കാലിടറി പി.വി സിന്ധു

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. ഒന്നാം സീഡ് തായ്‍വാന്‍ താരം തായ് സൂ യിങിനോടാണ് സിന്ധു തോറ്റത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 16-21,, 26-24, ,21-17 എന്ന സ്കോറിനാണ് സിന്ധു പരാജയം സമ്മതിച്ചത്. പുരുഷന്‍മാരുടെ ഡബിള്‍സില്‍ സാത്വിക് സായ്‍രാജ് – ചിരാഗ് ഷെട്ടി ഇന്ത്യന്‍ സഖ്യം സെമിയില്‍ കടന്നു. നേരത്തെ സൈന നെഹ്‍വാളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

Sports World

സൈന പുറത്ത്‌

പാരീസ്‌ഫ്രഞ്ച്‌ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പൊരുതിത്തോറ്റു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ പതിനേഴുകാരി സി യങ് ആന്‍ 22–20, 23–21ന്‌ സൈനയെ തോല്‍പ്പിച്ചു. കൊറിയക്കാരി കഴിഞ്ഞ ആഴ്‌ച ഡെന്‍മാര്‍ക്ക്‌ ഓപ്പണില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.

Cricket Sports

വിജയ് ഹസാരെ ട്രോഫി കര്‍ണാടകയ്ക്ക് ; ഫൈനലില്‍ പരാജയപെടുത്തിയത് തമിഴ്നാടിനെ

കര്‍ണാടക 2019 വിജയ് ഹസാരെ ട്രോഫി ചാമ്ബ്യന്മാര്‍. ഫൈനലില്‍ തമിഴ്നാടിനെ മഴനിയമപ്രകാരം 60 റണ്‍സിന് പരാജയപെടുത്തിയാണ് കര്‍ണാടക ചാമ്ബ്യന്മാരായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 110 പന്തില്‍ 85 റണ്‍സ് നേടിയ അഭിനവ് മുകുന്ദ്, 66 റണ്‍സ് നേടിയ അപരാജിത് എന്നിവരുടെ മികവില്‍ 252 റണ്‍സ് നേടി പുറത്തായി. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഭിമന്യു മിഥുനാണ് തമിഴ്നാടിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കിയത്. 253 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക 23 ഓവറില്‍ ഒരു […]

Football Sports

പടിക്കല്‍ കലമുടച്ച് ബ്ലാസ്റ്റേഴ്സ്, തോല്‍വി ഒരു ഗോളിന്

കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്സിന് ഒടുക്കം പിഴച്ചു. ഗോളടിക്കാന്‍ മറന്നതും അവസാന നിമിഷങ്ങളില്‍ പ്രതിരോധം കാക്കാന്‍ കഴിയാതെ പോയതും ബ്ലാസ്റ്റേഴ്സിന് വിനയായി. കളിയുടെ രണ്ടാം പകുതിയുടെ 82ആം മിനുട്ടില്‍ വഴങ്ങിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിന്‍റെ സമനില തെറ്റുകയായിരുന്നു. വലതു വിങ്ങിൽ നിന്ന് സൗവിക് ചക്രവർത്തി നല്‍കിയ പാസ് ക്ലിയർ ചെയ്യാൻ മടിച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്‍റെ പിഴവായിരുന്നു മുംബൈക്ക് ഗോള്‍ നേടിക്കൊടുത്തത്. മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന മുഹമ്മദ് അമീന് പന്ത് വലയിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു. ബ്ലാസ്റ്റേഴ്സ് ഗോളി […]

Cricket Sports

സഞ്ജു വി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമം. ഒടുവില്‍ സഞ്ജുവിന് മുന്നില്‍ ഒരിക്കല്‍ കൂടി ടീം ഇന്ത്യയുടെ വാതില്‍ തുറന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം. ഇന്ത്യ എ ക്ക് വേണ്ടി കാര്യവട്ടത്ത് കളിച്ച ഇന്നിങ്സ്. വിജയ് ഹസാരെയില്‍ ഗോവയ്ക്കെതിരായ ഇരട്ട സെഞ്ച്വറി. സഞ്ജുവിന്റെ ബാറ്റിങ് കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല സെലക്ടര്‍മാര്‍ക്ക്. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി തന്നെ ഉള്‍പ്പെടുത്തി. ഒരു പക്ഷേ കൊഹ്‍ലിക്ക് പകരം നന്പര്‍ മൂന്നില്‍ കളത്തിലിറങ്ങിയാലും ഇനി അത്ഭുതപ്പെടാനില്ല. മൂന്നാം തവണയാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. 2014 ല്‍ ഇംഗ്ലണ്ട് […]

Cricket Sports

“അത് ഇന്ന് സംഭവിച്ചിരുന്നെങ്കില്‍… ഗാംഗുലി കോഹ്‍ലിയുടെ കഴുത്തിന് പിടിച്ചേനെ”; വിനോദ് റായ്

കുംബ്ലെ–കോഹ്‍ലി വിവാദത്തിന്റെ സമയത്ത് സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ അധ്യക്ഷനെങ്കിൽ കോഹ്‍ലിയെ അവഗണിച്ച് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിർത്തുമായിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായി. കോലിയും കുംബ്ലെയും തമ്മില്‍ ഇപ്പോഴാണ് ഇത്തരത്തിലൊരു തര്‍ക്കം ഉണ്ടായിരുന്നതെങ്കില്‍ പുതിയ ബി.സി.സി.ഐ പ്രസിഡന്റായ ഗാംഗുലി കുംബ്ലെയെ വിശ്വസിക്കുമായിരുന്നെന്നും കോഹ്‍ലിയുടെ കഴുത്തിന് പിടിക്കുമായിരുന്നുവെന്നും റായ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് അനിൽ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ, അദ്ദേഹത്തെ തൽസ്ഥാനത്തു നിലനിർത്താൻ […]

Football Sports

ഐ.എസ്.എല്‍; ഗോവയ്ക്ക് വിജയത്തുടക്കം

ഐ.എസ്.എല്‍ ആറാം സീസണില്‍ എഫ്സി ഗോവയ്ക്ക് വിജയത്തുടക്കം. തുടക്കം മുതല്‍ അക്രമിച്ചു കളിച്ച ഗോവ മൂന്ന് ഗോളിന് ചെന്നൈയെ തകര്‍ത്തു. രണ്ടു തവണ ചാമ്പ്യന്മാരായ ചെന്നൈക്ക് ആറാം സീസണില്‍ ആദ്യ മത്സരത്തില്‍ തന്നെ കാലിടറി. സ്വന്തം ആദ്യ പകുതിയില്‍ തന്നെ ഗോവ ഒരു ഗോളിനു മുന്നിലെത്തിയിരുന്നു. ഇന്ത്യന്‍ താരം ലെന്‍ ദുംഗലാണ് ഗോവക്ക് വേണ്ടി ആദ്യം സ്കോര്‍ ചെയ്തത്. 62ആം മിനുട്ടില്‍ കോറോയും, 81ആം മിനുട്ടില്‍ പെനയും പട്ടിക പൂര്‍ത്തിയാക്കി. മൂന്ന് ഗോള്‍ ജയത്തോടെ പോയിന്‍റ് പട്ടികയിലും […]

Football Sports

മെസ്സിയുടെ റെക്കോഡ് തകര്‍ത്ത് എംബാപ്പെ!

മിന്നും ഫോമിൽ കളിക്കുന്ന ഫ്രഞ്ച് യുവതാരം കെയ്ലിയൻ എംബാപ്പെ ഇന്നലെ തകർത്തത് സാക്ഷാൽ മെസ്സിയുടെ റെക്കോഡാണ്. ചാമ്പ്യൻസ് ലീഗിൽ 15 ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് വർഷങ്ങളായി ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിലായിരുന്നു. എന്നാൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ക്ലബ് ബ്രുഗ്ഗെയ്ക്കെതിരെ പാരിസ് സെന്റ് ജർമ്മൻ സ്ട്രൈക്കർ ഹാട്രിക്ക് ഗോളുകൾ അടിച്ച് കൂട്ടിയതോടെയാണ് ഈ റെക്കോഡിന് പുതിയ അവകാശിയായി എംബാപ്പെ മാറുന്നത്. പകരക്കാരനായെത്തിയാണ് വെറും 32 […]

Cricket Sports

ശ്രീശാന്തിനെ പരിഹസിച്ച് ദിനേശ് കാര്‍ത്തിക്

മലയാളി താരം എസ് ശ്രീശാന്തിന്റെ ആരോപണങ്ങള്‍ തള്ളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നതു പോലും ബാലിശമാണെന്നാണ് ശ്രീശാന്തിന്റെ ആരോപണങ്ങളോടുള്ള കാര്‍ത്തിക്കിന്റെ പ്രതികരണം. 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയതിന് കാരണം കാര്‍ത്തിക്ക് ആണെന്നായിരുന്നു ശ്രീശാന്തിന്റെ ആരോപണം. 2011 ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. “അതെ, ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിന് പിന്നില്‍ ഞാനാണെന്ന എസ് ശ്രീശാന്തിന്റെ ആരോപണത്തെ കുറിച്ച് ഞാൻ കേട്ടിരുന്നു. ഇതുപോലുള്ള ഒരു […]

Cricket Sports

അഭിഷേക് നായര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 13 വര്‍ഷം നീണ്ട കരിയറിന് തിരശീലയിട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് നായര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ ടീമിനും പുതുച്ചേരി ടീമിനുമായാണ് അഭിഷേക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളത്തിലിറങ്ങിയിട്ടുള്ളത്. മുംബൈയെ രഞ്ജി ട്രോഫി കിരീടങ്ങളിലേക്ക് നയിച്ച താരമാണ് അഭിഷേക് നായര്‍. ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാർത്തിക്, ശ്രേയസ് അയ്യർ, ഉൻമുക്ത് ചന്ദ് എന്നിവരുടെയൊക്കെ ഉപദേഷ്ടാവ് കൂടിയായിരുന്നു. ഇടം കൈയ്യൻ ബാറ്റ്സ്മാനും സീം […]