കണ്ണൂർ സർവകലാ സ്റ്റേഡിയത്തിൽ നടക്കുന്ന 63ാമത് സ്കൂൾ കായികമേള ഇന്ന് സമാപിക്കും. 23 ഫൈനലുകളാണ് അവസാന ദിവസം നടക്കുക. 800 മീറ്റർ ഫൈനലുകളും 4x 400 മീറ്റർ റിലേയുമാണ് ഇന്നത്തെ മുഖ്യ ആകർഷണം.75 ഫൈനലുകൾ പൂർത്തിയായപ്പോൾ 153 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്തും 129 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ 48 പോയിന്റുമായി പാലക്കാട് കല്ലടി ഒന്നാമതും 46 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാം സ്ഥാനത്തുമാണ്.
Sports
അണ്ടർ 23: ബ്രസീലിനെ വീഴ്ത്തി അർജന്റീന ജേതാക്കൾ
അണ്ടർ 23 ടീമുകൾ മാറ്റുരച്ച യുനൈറ്റഡ് ഫുട്‌ബോൾ ഫെസ്റ്റിവൽ ടൂർണമെന്റിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന ജേതാക്കളായി. സ്‌പെയിനിലെ കാനറി ദ്വീപിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. നാലാം മിനുട്ടിൽ നിക്കോളാസ് കപാൽഡോ ആണ് മത്സരത്തിലെ ഏകഗോൾ നേടിയത്. ജനുവരിയിൽ നടക്കുന്ന ദക്ഷിണ അമേരിക്കൻ ഒളിംപിക്‌സ് യോഗ്യതക്കു മുമ്പത്തെ അവസാന ടൂർണമെന്റായിരുന്നു യുനൈറ്റഡ് ഇന്റർനാഷണൽ ടൂർണമെന്റ്. ആർ.ബി ലീപ്‌സിഷ് താരം മത്ത്യാസ് കുഞ്ഞയുടെ ഗോളിൽ യു.എസ്.എയെ തോൽപ്പിച്ചാണ് ബ്രസീൽ കലാശപ്പോരിന് യോഗ്യത നേടിയത്. […]
ലോകകപ്പ് ഫൈനലില്‍ 97 ല്‍ വീഴാന്‍ കാരണക്കാരന്‍ ധോണിയെന്ന് ഗംഭീര്‍
ഗൗതം ഗംഭീറിന്റെ പക്വതയാര്‍ന്ന ഇന്നിങ്സ് മികവിലാണ് 2011 ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയത്. 1983 ന് ശേഷം ടീം ഇന്ത്യയുടെ ആദ്യ ലോക കിരീടം. 122 പന്തില്‍ 97 റണ്‍സാണ് ഗംഭീര്‍ അടിച്ചുകൂട്ടിയത്. പക്ഷേ അര്‍ഹിച്ച സെഞ്ച്വറി മാത്രം ഗംഭീറിന് നഷ്ടമായി. അതും മൂന്നു റണ്‍സ് അകലെ വെച്ച്. ലോകകപ്പ് കലാശപ്പോരില്‍ തനിക്ക് അര്‍ഹതപ്പെട്ട സെഞ്ച്വറി നഷ്ടപ്പെടാന്‍ കാരണക്കാരനായത് അന്നത്തെ നായകന്‍ എം.എസ് ധോണിയായിരുന്നുവെന്നാണ് ഗംഭീറിന്റെ വെളിപ്പെടുത്തല്‍. ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറു […]
സംസ്ഥാന സ്കൂള്‍ കായികമേള; പാലക്കാട് ജില്ല വീണ്ടും മുന്നില്‍
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ല വീണ്ടും മുന്നില്‍. ഇന്ന് നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മാത്തൂര്‍ സ്കൂളിലെ പ്രവീണ്‍ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് കട്ടിപ്പാറ സ്കൂളിലെ നന്ദന ശിവദാസ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 4×100 മീറ്റർ റിലേയാണ് ഇന്നത്തെ പ്രധാന ഇനം. 100 മീറ്റർ ഹർഡിൽസ് ഫൈനലും ഇന്ന് നടക്കും.
ഹീറോയായി ഷാമി
ഇന്‍ഡോര്‍ ടെസ്റ്റ് ; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 130 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. 343 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 213 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. നാല് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയും മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനുമാണ് ബംഗ്ലാദേശിനെ തകത്തത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി. 64 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിം […]
സ്കൂൾ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി;
63ാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി. എറണാകുളം കോതമംഗലം മാര്‍ ബേസിലിന്റെ അമിത് നാഥ് മീറ്റിലെ ആദ്യ സ്വര്‍ണം നേടി . ജൂനിയര്‍ ബോയിസ് ജാവലിന്‍ ത്രോയില്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ്. ജോണ്‍സ് സ്കൂളിലെ വിജയ് സ്വര്‍ണം നേടി. നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് സ്വര്‍ണവുമായി പാലക്കാട് ജില്ലയാണ് മുന്നില്‍. കണ്ണുർ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന മേളയിൽ 2500ഓളം കായിക താരങ്ങളാണ് പങ്കെടുക്കുക. മന്ത്രി ഇ.പി ജയരാജനാണ് മേള ഉൽഘാടനം ചെയ്യുക. മേളയ്ക്ക് […]
മെസി കരുത്തില്‍ കാനറികളെ തകര്‍ത്ത് അര്‍ജന്‍റീന
സൌദിയില്‍ നടന്ന അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ലയണല്‍ മെസിയുടെ കരുത്തില്‍ അര്‍ജന്റീനക്ക് ഏകപക്ഷീയമായ ഒരു ഗോളിന് ജയം. പെനാള്‍ട്ടി നഷ്ടപ്പെടുത്തിയതടക്കം കിട്ടിയ അവസരങ്ങള്‍ ബ്രസീല്‍ നഷ്ടമാക്കി. ഇതിനിടെ, ഗ്യാലറിയില്‍ തിങ്ങി നിറഞ്ഞ മലയാളികളും സ്വദേശികളും മൂന്ന് മാസ വിലക്കിന് ശേഷം മടങ്ങിവന്ന മെസിയുടെ തിരിച്ചു വരവ് ആഘോഷമാക്കി. തിരിച്ചുവരവിന് തിങ്ങി നിറഞ്ഞമിശിഹായുടെ റിയാദിലെ കിങ് സഊദ് സര്‍വകലാശാലാ സ്റ്റേഡിയം സാക്ഷിയായി. കോപ അമേരിക്ക സെമി ഫൈനലിലെയും കഴിഞ്ഞ വര്‍ഷം സൌദി തലസ്ഥാനമായ റിയാദില്‍ ബ്രസീലിനോട് ഒരു ഗോളിന് […]
ഇന്ന് ബ്രസീല്‍ – അര്‍ജന്റീന മത്സരം
ഇന്ന് നടക്കുന്ന ബ്രസീല്‍ – അര്‍ജന്റീന സൂപ്പര്‍ ക്ലാസിക്കോ ഫുട്ബോള്‍ മത്സരത്തിന് ഇരു ടീമുകളും റിയാദിലെത്തി. നെയ്മര്‍ ഒഴികെയുള്ള താരങ്ങളെല്ലാം ബ്രസീല്‍ ടീമിലുണ്ട്. ലയണല്‍ മെസിയുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങുന്നത്. സൌദി സമയം രാത്രി 8 മണിക്കാണ് മത്സരം. റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ബ്രസീല്‍ – അര്‍ജന്റീന സൌഹൃദ ഫുട്ബോള്‍ മത്സരം. സൂപ്പര്‍ ക്ലാസിക്കോ എന്ന് പേരിട്ട മത്സരം രാത്രി എട്ടിന് റിയാദ് കിങ് സഊദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് നടക്കുക. മത്സരത്തിനായി അര്‍ജന്റീന – […]
സച്ചിന്‍ എന്ന ഇതിഹാസം
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏതൊരു ഇന്ത്യക്കാരന്റേയും ആവേശമാണ്. പതിനഞ്ചാം വയസില്‍ മുംബൈക്കായി അരങ്ങേറ്റം കുറിച്ച സച്ചിന്‍ 1989 നവംബര്‍ 15 നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ തേരോട്ടം തന്നെയായിരുന്നു സച്ചിന്. ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍… അനുപമമായ ബാറ്റിങ്ങും, കളിയോട് 100 ശതമാനം ആത്മാര്‍ത്ഥതയും കളിക്കളത്തിന് പുറത്തെ മാന്യമായ പെരുമാറ്റവും… ക്രിക്കറ്റ് ദൈവം ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇങ്ങനെ… ലോക ക്രിക്കറ്റ് […]
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത; ഇന്ത്യക്ക് സമനില
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് അഫ്ഗാനിസ്താന്‍. ഇരു ടീമുകളും ഒരോ ഗോളുകളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ അഫ്‍ഗാനിസ്‍താനായിരുന്നു ആദ്യം ലീഡ് നേടിയത്. ഡേവിഡ് നജാമിന്റെ പാസ്സില്‍ സെല്‍ഫഗാര്‍ നസാറിയാണ് ഗോള്‍ നേടിയത് (0-1). കളി തീരാന്‍ സെക്കന്റുകള്‍ ബാക്കിയുള്ളപ്പോഴാണ് ഇന്ത്യ സമനില ഗോള്‍ നേടിയത്. സെമിനന്‍ ഡംഗലാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ ഡംഗല്‍ ഹെഡ് ചെയ്യുകയായിരുന്നു (1-1). താജികിസ്താന്റെ തലസ്ഥാനമായ […]