സ്ലഡ്ജിംങും മങ്കാദിംങും തുടങ്ങി കളിക്കളത്തില്‍ എന്തു ചെയ്തു എതിര്‍ ടീം ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ശ്രമിക്കുന്നത് ക്രിക്കറ്റില്‍ പുതിയ കാഴ്ചയല്ല. എന്നാല്‍ പരിക്കേറ്റ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ അവസരമുണ്ടായിട്ടും അതിന് മുതിരാതെയാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടറായ ഇസുറു ഉഡാന കയ്യടി നേടുന്നത്. ദക്ഷിണാഫ്രിക്കയിലെ എംസാന്‍സി സൂപ്പര്‍ലീഗില്‍ പാള്‍ റോക്കേഴ്‌സും ബേ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. 19ആം ഓവര്‍ ഇസുറു എറിയാനെത്തുമ്പോള്‍ ബേ ജയന്റ്‌സിന് എട്ട് പന്തില്‍ 24 റണ്‍സാണ് വേണ്ടിയിരുന്നത്. ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് നോണ്‍ സ്‌ട്രൈക്കറുടെ ദേഹത്ത് തട്ടി […]
Sports
സഞ്ജു കളിക്ക് പുറത്തു തന്നെ, കാര്യവട്ടത്തും അവസരമില്ല
മലയാളി താരം സഞ്ജു സാംസണ് കാര്യവട്ടം ടി20യിലും അവസരം ലഭിച്ചില്ല. ഹൈദരാബാദില്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നുപിടിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയ്യാറാകാതിരുന്നതോടെയാണ് സഞ്ജു സാംസണ് അവസരം ലഭിക്കാതെ പോയത്. കാര്യവട്ടത്ത് നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാന്‍ സഞ്ജുവിന് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഓപണര്‍ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലിടം പിടിച്ചത്. എന്നാല്‍ രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്ത ലോകേഷ് രാഹുല്‍ മികച്ച കളിയാണ് പുറത്തെടുത്തത്. മോശം ഫോമിലുള്ള പന്തിനെ പൂര്‍ണ്ണമായി പിന്തുണച്ച് നേരത്തേ വിരാട് കോഹ്ലിയും വൈസ് […]
‘മെസിയുടെ വിരമിക്കലിന് അധികം സമയമില്ല’ ബാഴ്‌സലോണ പരിശീലകന്‍
ലയണല്‍ മെസി അധികം വൈകാതെ വിരമിക്കുമെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഫുട്‌ബോള്‍ ലോകം തയ്യാറാകണമെന്ന് ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാല്‍വര്‍ദെ. അര്‍ജന്റീന താരത്തെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞകാര്യമാണെന്നും വാല്‍വര്‍ദെ കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയുടെ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പരിശീലകന്‍ മെസിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചത്. വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നല്‍കിയത് മെസി തന്നെയായിരുന്നു. ആറാംതവണ ബാലണ്‍ ഡിഓര്‍ പുരസ്‌കാരം നേടിക്കൊണ്ട് സംസാരിക്കവേയായിരുന്നു അത്. ‘ഈ നിമിഷങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാണ്. പ്രത്യേകിച്ചും എന്റെ […]
ഇന്ത്യയുടെ ഏറ്റവും വലിയ ജയം, കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിംങ്‌സ്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ 208 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതോടെ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ കോഹ്‌ലി(94*)യുടെ അപരാജിത ഇന്നിംങ്‌സിന് മുന്നിലാണ് സന്ദര്‍ശകര്‍ തലകുനിച്ചത്. ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിലേത്. സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് 207/5 ഇന്ത്യ 209/4(18.4/20ഓ.) ഒരു പിടി റെക്കോഡുകളും ഇന്ത്യയുടെ ഹൈദരാബാദിലെ വിജയത്തോടൊപ്പം പിറന്നിട്ടുണ്ട്. അതില്‍ ആദ്യത്തേത് ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ടി20യിലെ ഏറ്റവും വലിയ വിജയലക്ഷ്യം എന്നതുതന്നെ. നേരത്തെ ശ്രീലങ്കക്കെതിരെ മൊഹാലിയില്‍ […]
എല്‍ ക്ലാസിക്കോ; റയല്‍ വെള്ളം കുടിക്കും
ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് നിലവില്‍ റയല്‍ മാഡ്രിഡ് കാഴ്ച്ചവെക്കുന്നത്. ലീഗില്‍ ബാഴ്സയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കഴിഞ്ഞ സീസണിലെ പരിതാപകരായ അവസ്ഥയില്‍ നിന്നും അവരുടെ പ്രതാപകാലത്തേക്കുള്ള വഴിയിലാണ് റയല്‍. അവസാനത്തെ എട്ട് മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയം രുചിക്കാതെയാണ് സിദാന്‍റെ കുട്ടികളുടെ മുന്നേറ്റം. എന്നാല്‍ എല്‍ക്ലാസിക്കോയില്‍ കാര്യം അത്ര എളുപ്പമാകില്ല. കാരണം റയല്‍ മാഡ്രിഡിന്റെ അക്രമണത്തിന്‍റെ കുന്തമുന ഈഡന്‍ ഹസാര്‍ഡും പ്രതിരോധ താരം മാര്‍സലോയും പരിക്കിന്‍റെ പിടിയിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അങ്ങനെയാണെങ്കില്‍ ഈ സൂപ്പര്‍ താരങ്ങള്‍ എല്‍ക്ലാസിക്കോയില്‍ ഉണ്ടാവില്ല. ചാമ്പ്യന്‍സ് […]
കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില
ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്. മികച്ച പ്രകടനം നടത്താനായെങ്കിലും മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ സമനില നേടാനേ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചുള്ളൂ. മുംബൈ സിറ്റി എഫ്.സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനില പാലിച്ചത്. മത്സരത്തിന്റെ 75–ാം മിനിറ്റിൽ മികച്ചൊരു ഗോളുമായി റാഫേൽ മെസ്സിയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. എന്നാൽ, രണ്ടു മിനിറ്റിനുള്ളിൽ അമീൻ ചെർമിതിയിലൂടെ മുംബൈ തിരിച്ചടിച്ചതോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് വീണ്ടുമൊരു നിരാശ സമ്മാനിച്ചുകൊണ്ട് സമനില. രണ്ടാം പകുതിയിലാണ് രണ്ടു […]
ക്രിക്കറ്റിനിടെ മാജിക്
മാന്ത്രിക ബൗളിംങിനൊടുവില്‍ വിക്കറ്റുവീഴ്ത്തിയെന്ന് കേട്ടിരിക്കും. എന്നാല്‍, ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്‌റെയ്‌സ് ഷാംസി വിക്കറ്റ് നേടിയ ശേഷം മാജിക്ക് കാണിച്ചാണ് അമ്പരപ്പിക്കുന്നത്. ബാറ്റ്‌സ്മാനൊപ്പം സഹതാരങ്ങളേയും കമന്റേറ്റര്‍മാരേയും വരെ അതിശയിപ്പിച്ച മാജിക്കാണ് ഷാംസി വിക്കറ്റ് നേടിയ ആഘോഷത്തിനിടെ നടത്തിയത്. സാന്‍സി സൂപ്പര്‍ ലീഗില്‍ നടന്ന ടി 20 മത്സരത്തിനിടെയായിരുന്നു സംഭവം. കളിയുടെ എട്ടാം ഓവറില്‍ വിഹാബ് ലൂബെയെ പുറത്താക്കിയപ്പോഴായിരുന്നു ഷാംസിയുടെ മാജിക്. വിക്കറ്റില്‍ ആഹ്ലാദിക്കാന്‍ പോക്കറ്റില്‍ നിന്നും ഒരു ചുവന്ന തൂവാല ഷാംസി പുറത്തെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അത് തിളങ്ങുന്ന […]
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടി20 നാളെ
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരക്ക് നാളെ ഹൈദരാബാദില്‍ തുടക്കം. നാളെ രാത്രി ഏഴിനാണ് മൂന്നു മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുക. എട്ടിന് കാര്യവട്ടത്താണ് രണ്ടാം ടി20 മത്സരം. ക്രിസ് ഗെയില്‍ ഇല്ലാത്ത വെസ്റ്റ് ഇന്‍ഡീസ് ടീമിനെ കീറണ്‍ പൊള്ളാര്‍ഡാണ് നയിക്കുക. തങ്ങളുടെ വില കുറച്ചു കണ്ടാല്‍ ഇന്ത്യക്ക് തിരിച്ചടി ലഭിക്കുമെന്നാണ് മത്സരത്തിന് മുമ്പ് പൊള്ളാര്‍ഡ് പറഞ്ഞത്. നിലവിലെ ടി20 ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ പക്കല്‍ […]
1.5 കോടി വിലയിട്ടത് ഉത്തപ്പക്ക് വിനയാകുമോ?
കൊല്‍ക്കത്തയില്‍ ഡിസംബര്‍ 19നാണ് പുതിയ ഐ.പി.എല്‍ സീസണിലേക്കുള്ള താരലേലം നടക്കുക. 73 ഒഴിവുകളിലേക്ക് 971 ക്രിക്കറ്റ് താരങ്ങളാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകോത്തര താരങ്ങളില്‍ പലരെയും ടീമുകള്‍ തഴയാന്‍ സാധ്യത ഏറെയാണ്. പ്രത്യേകിച്ചും കോടികള്‍ അടിസ്ഥാന വിലയിട്ട താരങ്ങളെ. ആസ്‌ട്രേലിയന്‍ താരങ്ങളാണ് രണ്ട് കോടി വിലയിട്ടവരില്‍ കൂടുതലും. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, ക്രിസ് ലിന്‍, മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ് എന്നീ അഞ്ച് ഓസീസ് താരങ്ങളാണ് രണ്ട് കോടി അടിസ്ഥാന വിലയില്‍ ലേലത്തിലെത്തുക. അതായത് ടീമുകള്‍ ഈ താരങ്ങളെ […]
മരുന്നടി, ചതിക്കുന്ന അത്‌ലറ്റുകളെ ജയിലിലിടുമെന്ന് കെനിയ
ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്ന അത്‌ലറ്റുകള്‍ക്ക് തടവുശിക്ഷ അടക്കമുള്ള കടുത്ത നടപടികള്‍ ഉറപ്പുവരുത്താന്‍ കെനിയ നിയമനിര്‍മ്മാണം നടത്തും. അത്‌ലറ്റുകള്‍വ്യാപകമായി മരുന്നടിയില്‍ പിടിയിലാവുന്ന സാഹചര്യത്തിലാണ് കെനിയന്‍ കായിക മന്ത്രിയുടെ പ്രഖ്യാപനം. മധ്യ- ദീര്‍ഘ ദൂര ഓട്ടക്കാരുടെ നാടായാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയ അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി വലിയ തോതില്‍ കായികതാരങ്ങള്‍ മരുന്നടിക്ക് പിടികൂടുന്നത് വിവാദമായിട്ടുണ്ട്. വ്യാപക മരുന്നടിയെ തുടര്‍ന്ന് അന്താരാഷ്ട്ര ഉത്തജക വിരുദ്ധ സമിതിയായ വാഡ 2016ല്‍ കെനിയയെ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തിനകത്തു നിന്നു തന്നെ […]












