അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. 2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിന് എതിരെയാണ് ധോണി ആദ്യ മത്സരത്തിന് ഇറങ്ങിയത്. അന്നുമുതല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയുടെ ഏറ്റവും വിജയിച്ച ക്യാപ്റ്റനെന്ന പദവിയും കൂള്‍ ക്യാപ്റ്റനായി വിശേഷിപ്പിക്കപ്പെടുന്ന ധോണിക്കൊപ്പമാണ്. വിക്കറ്റ്കീപ്പിംഗിലെ മാസ്മരികതയും, ബാറ്റിംഗിലെ വെടിക്കെട്ടുകളും ചേര്‍ന്നാണ് എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ഉയരങ്ങള്‍ സമ്മാനിച്ചത്. എന്നാല്‍ അന്താരാഷ്ട്ര കരിയറില്‍ ധോണിയുടെ തുടക്കം മികച്ചതായിരുന്നില്ല. ബംഗ്ലാദേശിന് എതിരായ […]
Sports
ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റത്തിന് സാധ്യത
കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍അഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും മിന്നും പ്രകടനം കാഴ്ച വെക്കുന്ന മുംബൈ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളി വരുമെന്ന് സൂചന. അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കേദാര്‍ ജാദവിന് പകരം സൂര്യകുമാര്‍ യാദവ് കളിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന കേദാര്‍ ജാദവിന് പകരം സൂര്യകുമാര്‍ യാദവ് ടീമിലെത്തുന്നത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് ശക്തിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കേദാര്‍ ജാദവിനെപ്പോലെ […]
മാക്‌സി’മം ഫോമില്‍ മാക്‌സ്‌വെല്ലിന്റെ തിരിച്ചുവരവ്
കോടികള്‍ മുടക്കി ടീമിലെടുത്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകളുടെ തീരുമാനം ബാറ്റുകൊണ്ട് ശരിവെച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍. ബിഗ് ബാഷ് ലീഗില്‍ അതിവേഗ അര്‍ധ സെഞ്ചുറിയുമായാണ് ഇടവേളക്കുശേഷമുള്ള തിരിച്ചുവരവ് മാക്‌സ്‌വെല്‍ ആഘോഷമാക്കിയത്. വെറും 39 പന്തുകളില്‍ നിന്നും മാക്‌സ്‌വെല്‍ 83 റണ്‍സാണ് അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അതിസമ്മര്‍ദം തുറന്നുപറഞ്ഞ് ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തതായിരുന്നു മാക്‌സ്‌വെല്‍. മാക്‌സിയുടെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ള ക്രിക്കറ്റിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ആ ഇടവേളക്കു ശേഷമാണ് ഇപ്പോള്‍ മാക്‌സ്‌വെല്‍ മാക്‌സിമം […]
എട്ടാമത്തെ കളിയെങ്കിലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ജയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നില്ല. സമനിലകളില്‍ ആശ്വാസം കണ്ടെത്തുന്ന പതിവ് മാറ്റാതെ ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ട് യാതൊരു സാധ്യതയുമില്ല. പോയിന്റ് ടേബിളില്‍ എട്ടാമതുള്ള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടുമ്പോള്‍ ഇന്ന് ജയം മാത്രമാണ് ലക്ഷ്യം. എട്ട് കളികളില്‍ ഒന്ന് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. നാല് ‘ആശ്വാസ’സമനിലകളും മൂന്ന് തോല്‍വികളും. ആകെ നേടിയത് ഏഴ് പോയിന്റ് മാത്രം. ആറ് പോയിന്റുള്ള ചെന്നൈയിന്‍ എഫ്.സിയും നാല് പോയിന്റുള്ള ഹൈദരാബാദും മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നിലുള്ളത്. […]
ഹാട്രിക്കില്‍ റെക്കോര്‍ഡ് നേട്ടവുമായി കുല്‍ദീപ്; ഫോം വീണ്ടെടുത്ത് ഋഷഭ് പന്ത്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹാട്രിക്കില്‍ റെക്കോര്‍ഡ് നേടി യുവ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് കുല്‍ദീപ് സ്വന്തം പേരില്‍ കുറിച്ചത്. വിന്‍ഡീസിനെതിരെ നടന്ന രണ്ടാം ടി ട്വന്‍റിയിലാണ് കുല്‍ദീപ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ 107 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ വിന്‍ഡീസിനൊപ്പം എത്തുകയും ചെയ്തു. വിന്‍ഡീസിന്റെ 33-ാം ഓവറിലായിരുന്നു കുല്‍ദീപിന്റെ ഹാട്രിക് പ്രകടനം. ഓവറിലെ 4-ാം […]
ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ടുമായി രോഹിതും രാഹുലും
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. 34 ഓവര്‍ പിന്നിടുമ്ബോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 203 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മ സെഞ്ചുറി നേടിയപ്പോള്‍ 95 റണ്‍സുമായി കെ.എല്‍ രാഹുല്‍ ക്രീസിലുണ്ട്.രോഹിതിന്റെ കരിയറിലെ 28-ാം ഏകദിന സെഞ്ചുറിയാണിത്. ശിവം ദുബെയ്ക്ക് പകരം ശര്‍ദ്ദുല്‍ ഠാക്കൂറാണ് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിന്‍ഡീസിനോട് തോറ്റിരുന്നു. എട്ടു വിക്കറ്റിനായിരുന്നു വെസ്റ്റിന്‍ഡീസിന്റെ […]
ജാമിഅ വിദ്യാര്‍ഥികളെ അനുകൂലിച്ചുള്ള ട്വീറ്റിനെ ന്യായീകരിച്ച് ഇര്‍ഫാന്‍ പത്താന്‍
ജാമിഅ വിദ്യാര്‍ഥികളെ അനുകൂലിച്ചുള്ള ട്വീറ്റിനെ ന്യായീകരിച്ച് ഇര്‍ഫാന്‍ പത്താന്‍ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ചൊല്ലി ആശങ്കയുണ്ടെന്ന് ട്വീറ്റ് ചെയ്ത ഇര്‍ഫാന്‍ പത്താന് സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. വിമര്‍ശങ്ങള്‍ക്കിടയിലും സ്വന്തം നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം.ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധിക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്താന്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. സ്‌നേഹമാണ് പ്രചരിപ്പിക്കേണ്ടതെന്നും ശാന്തരായിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഇര്‍ഫാന്‍ പത്താന്‍ ഓര്‍മ്മിപ്പിക്കുന്നു. പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയപ്പോഴുണ്ടായ ഒരു അനുഭവം പറഞ്ഞാണ് ഇര്‍ഫാന്‍ തുടങ്ങുന്നത്. […]
ജയത്തോടെ തിരിച്ചുവരാന്‍ ഇന്ത്യ, പരമ്പര സ്വന്തമാക്കാന്‍ വിന്‍ഡീസ്
ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം തുടര്‍ച്ചയായ ഒമ്പത് പരമ്പരകളിലെ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യക്കെതിരെ പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് വെസ്റ്റ്ഇന്‍ഡീസ്. 2006 ലാണ് ഇന്ത്യ അവസാനമായി വിന്‍ഡീസിനോട് ഒരു ഏകദിന പരമ്പര അടിയറ വെച്ചത്. അതിന് ശേഷം നടന്ന ഒമ്പത് പരമ്പരകളിലും ജയം ഇന്ത്യന്‍ പക്ഷത്തായിരുന്നു. എന്നാല്‍, ഇന്ന് തോറ്റാല്‍ ചരിത്രം മാറും. ഒപ്പം മറ്റൊരു നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നു […]
ആഞ്ഞടിച്ച് ഇര്‍ഫാന്‍, മില്ലിയയിലെ നരനായാട്ടിനെതിരെ ക്രിക്കറ്റില്‍ നിന്നൊരു ശബ്ദം
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ഡല്‍ഹി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പൊലീസ് വേട്ടയില്‍ ഉത്കണ്ഠയറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ്ജടക്കം നടത്തിയ പൊലീസ് നടപടിയേയാണ് ഇര്‍ഫാന്‍ പരസ്യമായി വിമര്‍ശിച്ചത്. രാഷ്ട്രീയ നാടകങ്ങള്‍ എന്നും തുടര്‍ന്നുപോകുന്നതാണെന്നും തന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെക്കുറിച്ചോര്‍ത്താണെണും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. ജാമിയ മില്ലിയ , ജാമിയ പ്രൊട്ടെസ്റ്റ് എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്. ക്രിക്കറ്റ് ലോകത്ത് നിന്നും ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് നടന്ന വിദ്യാര്‍ത്ഥഇ […]
ദേശീയ സ്കൂള്‍ കായികമേള: കേരളത്തിന് കിരീടം
ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. 273 പോയിന്റോടെയാണ് കേരളം ഓവറോള്‍ കിരീടം നേടിയത്. നാല് സ്വര്‍ണം നേടിയ ആന്‍സി സോജനാണ് മീറ്റിലെ താരം. ആദ്യ ദിനങ്ങളിലെ മന്ദഗതിയില്‍ നിന്ന് കേരളത്തിന്റെ കുതിപ്പാണ് കണ്ടത്. പഞ്ചാബിലെ തണുപ്പിനെ അതിജീവിച്ച് കേരളത്തിന്റെ ചുണക്കുട്ടികള്‍ പുതിയ വേഗവും പുതിയ ദൂരവും പുതിയ ഉയരവും കീഴടക്കി. വലിയ വെല്ലുവിളി ഉയര്‍ത്തിയ ഹരിയാനയും മഹാരാഷ്ട്രയുമെല്ലാം പിന്തള്ളപ്പെട്ടു. അവസാന ദിനമായ ഇന്ന് ആറ് മത്സരങ്ങളിലും കേരളം മെഡല്‍ നേടി. ആണ്‍കുട്ടികളുടെ 4 x 400 […]










