രണ്ടാം ടി20യില്‍ ന്യൂസിലന്റിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ. 2.3 ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യ കളി ജയിച്ചത്. ബൗളിംങില്‍ രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും ബാറ്റിംങില്‍ കിവീസിനെതിരെ തുര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയുമായി കെ.എല്‍ രാഹുലും(57*) ശ്രേയസ് അയ്യരുമാണ്(44) ഇന്ത്യക്കുവേണ്ടി തിളങ്ങിയത്. ആദ്യ ടി20 നടന്ന ഈഡന്‍ പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ ഒതുങ്ങിയപ്പോഴേ കിവീസ് മാനസികമായി തോറ്റിരുന്നു. ആദ്യ കളിയില്‍ 204 റണ്‍സിന്റെ വിജയലക്ഷ്യം പോലും പ്രതിരോധിക്കാന്‍ കഴിയാതിരുന്ന […]
Sports
സഞ്ജുവിനായി ഓക്‍ലന്‍ഡിലും ആര്‍പ്പുവിളി; ചിരിച്ച് വിലക്കി താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റ് സമീപകാലത്ത് ഏറ്റവും കൂടുതല്‍ നീതികേട് കാട്ടുന്നത് മലയാളി താരം സഞ്ജു സാംസണിനോടാണെന്നാണ് ആരാധകരുടെ പക്ഷം. പലവട്ടം ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും ആകെ ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് കളിക്കാന്‍ അവസരം നല്‍കിയത്. ധവന് പരിക്കേറ്റതോടെ സഞ്ജു വീണ്ടും ടീമിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിലും സഞ്ജുവിന് പാഡണിയാന്‍ ഭാഗ്യമുണ്ടായില്ല. സഞ്ജുവിനായി കഴിഞ്ഞ കുറച്ച് നാളുകളായി ഗാലറികളില്‍ നിന്ന് ഉയരുന്ന ആരവം ചെറുതല്ല. ഇന്ത്യന്‍ ടീം എത്തുന്നിടത്തൊക്കെ സഞ്ജുവിനായി ആര്‍പ്പുവിളികള്‍ ഉയരാറുണ്ട്. ഓക്‍ലന്‍ഡിലെ മത്സരത്തിനിടെയും […]
മില്‍മാന്റെ കുതന്ത്രത്തേയും അതിജീവിച്ച് ഫെഡറര്‍
ആസ്‌ട്രേലിയയുടെ മില്‍മാനെ സൂപ്പര്‍ ടൈബ്രേക്കറില്‍ തോല്‍പിച്ച് റോജര്‍ ഫെഡറര്‍ ആസ്‌ട്രേലിയന്‍ ഓപണില്‍ നൂറാം ജയം പൂര്‍ത്തിയാക്കി. ജയത്തോടെ ആസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷവിഭാഗം സിംഗിള്‍സ് നാലാം റൗണ്ടിലേക്കും ഫെഡറര്‍ എത്തി.ആദ്യ സെറ്റ് 6-4ന് മില്‍മാന്‍ നേടിയെങ്കിലും 38കാരനായ ഫെഡറര്‍ രണ്ടാം സെറ്റും മൂന്നാം സെറ്റും 7-6നും 6-4നും നേടിക്കൊണ്ട് തിരിച്ചുവന്നു. നാലാം സെറ്റ് മില്‍മാന്‍ വീണ്ടും 6-4ന് നേടിയതോടെ കളി അഞ്ചാം സെറ്റിലേക്കും സൂപ്പര്‍ ടൈബ്രേക്കറിലേക്കും. ഒടുവില്‍ മില്‍മാന്റെ പ്രതിരോധം അവസാനിപ്പിച്ച് 4-6, 7-6(7-2),6-4, 4-6, 7-6(10-8)ന് ഫെഡറര്‍ […]
കിവികളെ പിന്തുടര്‍ന്ന് പിടിച്ച് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍
ബാറ്റിംങ് നിര കരുത്തുകാട്ടിയപ്പോള്‍ ന്യൂസിലന്റിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. ഓക്ലാന്‍ഡിലെ ബാറ്റിംങ് പിച്ചില്‍ ന്യൂസിലന്റ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. കെ.എല്‍ രാഹുല്‍(27 പന്തില്‍ 56) വിരാട് കോലി(32 പന്തില്‍ 45), ശ്രേയസ് അയ്യര്‍ (29 പന്തില്‍ 58) എന്നിവരുടെ ബാറ്റിംങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 200ലേറെ വിജയലക്ഷ്യവുമായി ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് പൊട്ടിത്തെറിക്കുന്ന തുടക്കമാണ് രാഹുല്‍ നല്‍കിയത്. നാല് ഫോറും മൂന്ന് സിക്‌സും […]
ആദ്യ ടി20: ഇന്ത്യക്ക് ബൗളിംങ്
ന്യൂസിലന്റിനെതിരായ ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംങ് തെരഞ്ഞെടുത്തു. കെ.എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ റിഷഭ് പന്ത് ആദ്യടി20യില്‍ നിന്നും പുറത്തായി. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. രണ്ട് സ്പിന്നര്‍മാരും നാല് പേസര്‍മാരുമായാണ് ഇന്ത്യ കിവീസിനെതിരെ ഇറങ്ങുന്നത്. ചാഹലും ജഡേജയും സ്പിന്നര്‍മാരായി ടീമിലിടം നേടിയപ്പോള്‍ ബുറയും ഷമിയും ശാര്‍ദൂലും ദുബെയുമാണ് പേസര്‍മാര്‍. ന്യൂസിലന്റ് പേസ്ബൗളര്‍ ഹാമിഷ് ബെന്നറ്റ് ഇന്ത്യക്കെതിരെ ആദ്യ ടി20 കളിക്കും. ടിം സൗത്തി നയിക്കുന്ന പേസ് ബൗളിംങാണ് കിവീസിനുള്ളത്. റിസ്റ്റ് […]
ഒന്നിനും സമയമില്ല, ഇഷ്ടക്കേട് പരസ്യമാക്കി കോലി
കളിക്കാര്‍ക്ക് വിശ്രമിക്കാന്‍ പോലും അവസരം നല്‍കാതെ തുടര്‍ച്ചയായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നാട്ടില്‍ കഴിഞ്ഞതിന് ശേഷം അഞ്ചാം ദിവസം ന്യൂസിലന്റിനെതിരെ കളിക്കാനിറങ്ങേണ്ടി വന്നതോടെയാണ് കോലി നീരസം പരസ്യമാക്കിയത്. ഇന്നു മുതലാണ് കിവീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുക. ഏഴ് മണിക്കൂറോളം യാത്ര ചെയ്താണ് ന്യൂസിലന്റിലെത്തിയത്. കളിക്കാര്‍ക്ക് വേണ്ട വിശ്രമം ലഭിക്കുന്നില്ല. ഭാവിയിലെങ്കിലും ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കണം. ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കാനുള്ള സാവകാശം പോലും ലഭിച്ചില്ലെന്നും കോലി പറഞ്ഞു. […]
ഗോകുലം -ചര്‍ച്ചില്‍ കളിയുടെ വരുമാനം ധനരാജിന്റെ കുടുംബത്തിന്
ഐ ലീഗില്‍ ഗോകുലം എഫ്.സി ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരത്തില്‍ നിന്നുള്ള ടിക്കറ്റ് വരുമാനം ധനരാജിന്റെ കുടുംബത്തിന് നല്‍കും. വരുന്ന 26ന് റിപബ്ലിക് ദിനത്തില്‍ കോഴിക്കോട് വെച്ചാണ് ഗോകുലം ചര്‍ച്ചില്‍ മത്സരം. മോഹന്‍ ബഗാന്‍, ഈസ്റ്റ്ബംഗാള്‍, മുഹമ്മദന്‍സ് തുടങ്ങിയ മുന്‍നിര ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ധനരാജന്‍ കഴിഞ്ഞ മാസമാണ് സെവന്‍സ് മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. ഗോകുലം ചര്‍ച്ചില്‍ മത്സരത്തില്‍ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ഉണ്ടാകില്ലെന്നും ആ ടിക്കറ്റ് കൂടി വിറ്റഴിക്കുമെന്നും ക്ലബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മത്സരദിവസത്തെ മുഴുവന്‍ വരുമാനവും ധനരാജിന്റെ […]
ന്യൂസിലന്‍ഡ് എ യ്‌ക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ ജയം
ന്യൂസിലന്‍ഡ് എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് 5 വിക്കറ്റിന്റെ ജയം. പൃഥ്വി ഷാ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് എ 48.3 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. 49 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ടോം ബ്രൂസ്(47), കോള്‍ മക്കോണ്‍ഷി(34), ഗ്ലെന്‍ ഫിലിപ്പ്(24) എന്നിവരും കാര്യമായ സംഭാവന നല്‍കി.ഇന്ത്യക്കായി മുഹമ്മദ് […]
കിവീസിനെ തകര്‍ത്ത് സഞ്ജുവും പൃഥ്വി ഷായും
ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കുള്ള വിളി വന്നതിന് പിന്നാലെ ന്യൂസിലന്റിനെതിരെ തിളങ്ങി സഞ്ജു സാംസണും പൃഥ്വി ഷായും. ന്യൂസിലന്റ് എക്കെതിരായ അനൗദ്യോഗിക ഏകദിന മത്സരത്തിലാണ് ഇന്ത്യന്‍ യുവതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ ന്യൂസിലന്റിനെ ഇന്ത്യ 123 പന്തുകള്‍ ബാക്കി നില്‍ക്കേ അഞ്ച് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റിനെ 230 റണ്‍സിന് ഓള്‍ ഔട്ടാക്കിയതിന് ശേഷമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിംങ് പ്രകടനം. ഏകദിനമാണെങ്കിലും ടി 20ശൈലിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ റണ്ണടിച്ചതോടെ ഇന്ത്യ 29.3 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. ഓപണറായിറങ്ങിയ […]
സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരികെയെത്തി. പരിക്കേറ്റ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പകരമാണ് ന്യൂസിലന്റ് പര്യടനത്തിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ ന്യൂസിലന്റില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ അംഗമായ താരത്തെ ട്വന്റി 20 ടീമിലേക്കാണ് പരിഗണിച്ചിരിക്കുന്നത്. ആരാധകരുടെ മുറവിളിക്കും ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് ഒരിക്കല്‍ കൂടി സഞ്ജുവിന് ഒരവസരം കൂടി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ടി20 പരമ്പരകളിലും ടീമിലുണ്ടിരുന്നിട്ടും ഒരേ ഒരു മത്സരത്തില്‍ മാത്രമാണ് കളത്തിലിറങ്ങാനായത്. ആദ്യ […]











